Saturday, December 29, 2012

ബാക്കി ...!!!

ബാക്കി ...!!!

ഇനി ...?
നാക്കില്ല,
വാക്കില്ല
കാഴ്ചയും
കേള്‍വിയും ..!

ബാക്കിയില്ല,
സ്പര്‍ശനത്തിന്
ശേഷിക്കുന്ന
ശരീരവും ...!

അവശേഷിക്കുന്നത്
അവര്‍ മാത്രം
എന്നെ
കൊന്നു തിന്നിട്ടും
കൊതിയടങ്ങാത്ത
എന്റെ കൊലയാളികള്‍ ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

ജീവന്‍ വെച്ചുള്ള ..കളികള്‍ ...!!!

ജീവന്‍ വെച്ചുള്ള ..കളികള്‍ ...!!!

പ്രോടോകോള്‍ പ്രകാരം ആ മുന്‍ വിദേശ രാഷ്ട്ര തലവനെ സ്വീകരിക്കേണ്ടത് ഞാന്‍ ആണെന്ന് അറിഞ്ഞത് തന്നെ അവസാനത്തെ നിമിഷത്തിലായിരുന്നു . അതിനായി നിയോഗിക്കപ്പെട്ട രാജ പ്രതിനിധിക്ക് മറ്റൊരു ആവശ്യവുമായി അപ്പോള്‍ അവിടെ എത്താന്‍ പറ്റാതെ വന്നപ്പോള്‍ അടുത്ത ആള്‍ എന്ന നിലയില്‍ അത് എന്റെ തലയില്‍ വന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ എനിക്ക് മടിയില്ലെങ്കിലും ഇത്തരം വലിയ കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ നന്നായി ഒരുങ്ങിയിരിക്കണം എന്നത് എന്റെ ശീലമാണ്.

എന്തായാലും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് നടപടികള്‍ എടുക്കുക എന്നതും നമ്മുടെ ഉതരവദിത്വമാകവെ ഞാന്‍ വളരെ പെട്ടെന്ന് തന്നെ വാഹനവും ഡ്രൈവറെയും കൂട്ടി തയ്യാറായി ഇറങ്ങി . വിമാനതാവളതിലേക്ക് അവിടുന്ന് ഏകദേശം ഒരു മണിക്കൂറിലേറെ യാത്രയുണ്ട്. പോകേണ്ടത് ഒരു തിരക്കേറിയ നഗരത്തിലൂടെയും. സമയത്തിന് എത്തുമോ എന്നത് മുതല്‍ വെവലാതികളോടെ എങ്കിലും വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്ത് പെട്ടെന്ന് തന്നെ ഇറങ്ങാന്‍ തുടങ്ങവെയാണ് ഓഫീസിലെ മറ്റൊരു മുതിര്‍ന്ന ആള്‍ വന്നു ഒരു സഹായം അഭ്യര്‍ത്തിച്ചത് .

അദ്ധേഹത്തെ കാണാന്‍ വന്ന ഒരു സന്ദര്‍ശകനെ പോകും വഴിയുള്ള ഒരു ആശുപത്രിയില്‍ ഒന്നിറക്കി കൊടുക്കണം. കേള്‍ക്കുമ്പോള്‍ ചെറിയ കാര്യമെങ്കിലും ആ തിരക്കിനിടയില്‍ അതൊരു ദുഷ്കരമായ പ്രവര്‍ത്തി തന്നെ എങ്കിലും ഞാന്‍ മറുത്തൊന്നും പറയാതെ മൂപരെയും കൂട്ടി യാത്ര തുടങ്ങി. വണ്ടി ഓടിക്കുന്നത് അന്നാട്ടുകാരനായ ഒരു ചെറുപ്പക്കാരനായതിനാല്‍ എനിക്കല്‍പ്പം ആത്മ വിശ്വാസം കൂടുതലായിരുന്നു. ആ പയ്യനാനെങ്കില്‍ കുറച്ചുകൂടി ഉത്തരവാദി ത്വതോടെ കാര്യങ്ങള്‍ ചെയ്യുന്നവന്‍ കൂടി ആയതിനാല്‍ ആശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ടു പോകാന്‍ തുടങ്ങി.

കൂടെയുള്ള ആള്‍ പുറകിലെ സീറ്റില്‍ ചാരി കിടക്കുന്നുണ്ടായിരുന്നു. അപരിചിതനെങ്കിലും കൂടെ യാത്ര ചെയ്യുന്ന ആളെ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാത്തതിനാല്‍ ഞങ്ങള്‍ അദ്ധേഹതോട് കുശലാന്വേഷണത്തിന് തയ്യാറെടുത്തു. ഒന്ന് പുറകിലേക്ക് ചരിഞ്ഞു സംസാരിക്കാന്‍ തുടങ്ങിയ ഞാന്‍ കണ്ടത് അദ്ദേഹം നെഞ്ചില്‍ അമര്‍ത്തിപിടിച്ചു കിടന്നു കരയുന്നതാണ്. ആ കാഴ്ചകണ്ട എന്റെ നെഞ്ചു കത്തി. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ കൂടെയുള്ള അല്ലെ വിളിച്ചു കാണിച്ചു. വണ്ടി ഓടിക്കുന്നതിനിടയില്‍ ഇത് കണ്ട അയാളും ഒന്ന് ഞെട്ടി.

പിന്നെ ഒട്ടും ആലോചിക്കാതെ ഞങ്ങള്‍ വേഗത്തില്‍ അയാളെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ആദ്യം അങ്ങോട്ട്‌ വിളിച്ചു പറഞ്ഞ് അടിയന്തിര സൌകര്യങ്ങള്‍ ഒരുക്കിപ്പിച്ചു. പിന്നെ പോലീസിലും ബന്ദപ്പെട്ട ഇടങ്ങളിലും വിവരം അറിയിച്ചു. എന്നിട്ട് ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു. അവിടെ എതും വരെ ഞാന്‍ പുറകിലേക്ക് കടന്നിരുന്നു അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. ആശുപത്രിയിലെത്തി അദ്ധേഹത്തെ അവര്‍ക്ക് കൈമാറി കൂടെയുള്ള അന്നാട്ടുകാരനെ അവിടെ നിര്‍ത്തി ഞാന്‍ അപ്പോള്‍ തന്നെ എയര്‍പോര്‍ട്ട്‌ലേക്കും പുറപ്പെട്ടു.

സമയത്തിന് അവിടെയെത്തി വരുന്ന ആളെയും കൂട്ടി ഓഫീസില്‍ തിരിച്ചെത്തിയപ്പോഴാണ് അറിയുന്നത് വയ്യാത്ത ആ ആളെ അറിഞ്ഞു കൊണ്ട് തന്നെ മനപ്പൂര്‍വ്വം എന്റെ വണ്ടിയില്‍ കയറ്റി വിട്ടതാണെന്ന് .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, December 24, 2012

മരം ...!!!

മരം ...!!!

മണ്ണും കടന്ന്
മല ...!
മലക്ക് മേലെ
മരം ...!
മരത്തിനും മേലെ
ചില്ലകള്‍ ...!
ചില്ലകള്‍ക്കും മേലെ
ഇലകള്‍ ...!
ഇലകള്‍ക്ക് മേലെ
പൂക്കളും കായ്കളും ...!

പൂക്കള്‍ക്ക് മേലെ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, December 23, 2012

ജോലി ....!!!

ജോലി ....!!!

അയാള്‍ക്ക്
ഒരു ജോലിയും
ഇല്ലെന്നും
വെറുതെ ഇരുന്ന്‌
തിന്നുകയാണെന്നും
ഞാന്‍ പറയുമ്പോള്‍
എനിക്കെന്താണ്
ജോലി ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, December 18, 2012

മഴ ...!!!

മഴ ...!!!

മഴ തീര്‍ച്ച യായും ഒരു സ്വകാര്യത കൂടിയാണ് ...! ഓരോരുത്തര്‍ക്കും മഴ ഓരോ അനുഭവമാകുംപോള്‍ ഓരോരുത്തരും അതിനെ കാണുന്നതും വ്യത്യസ്തമായി തന്നെ. ചിലര്‍ക്ക് അതൊരു ആവേശമാകുമ്പോള്‍ ചിലര്‍ക്കത് ആരവങ്ങളും ആകും. ചിലര്‍ തന്റെ കണ്ണീര്‍ കഴുകി കളയാന്‍ മഴ തുള്ളികള്‍ ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ അതില്‍ ദാഹം തീര്‍ക്കുന്നു , അല്ലെങ്കില്‍ ജീവന്‍ നില നിര്ത്തുന്നു ...!

ഈ ഭൂമിയില്‍ നമുക്ക് ആസ്വദിക്കാവുന്ന ഏറ്റവും മനോഹരമായ മഴ പകല്‍ വെളിച്ചത്തില്‍ ആഴക്കടലില്‍ പെയ്യുന്ന പെരു മഴയാണ്. താഴെയും മേലെയും, ചുറ്റിലും മഴ മാത്രം ....! നിറഞ്ഞു പെയ്യുന്ന പെരും മഴ ...! പിന്നെ മനോഹരം, മരുഭൂമിയിലെ മഴയും ...! കണ്ണെത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂയിലേക്ക് എത്ര തകര്‍ത്തു പെയ്താലും വീഴുന്ന മുഴുവന്‍ മഴ തുള്ളികളെയും തന്നിലേക്ക് ആവാഹിക്കുന്ന ആ സ്വഭാവം ...! ഇനി, മറ്റൊരിഷ്ട്ടം, രാത്രിയിലെ മഴ ...! ചെവിയില്‍ സ്വകാര്യം പറയാന്‍ എന്ന വണ്ണം, പതിയെ എതുന്ന കുഞ്ഞിളം തെന്നലിനെ പോലെ ,എന്നും കുളിരായി മനസ്സിലേക്ക് ആഴത്തില്‍ പെയ്തിറങ്ങുംപോള്‍, ആ മഴയില്‍ നമുക്കീ ലോകം തന്നെ മറക്കാം ....!

ഒരുങ്ങിയിറങ്ങി യാത്രയുടെ പകുതിയാകുമ്പോള്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന പകല്‍ മഴ വല്ലാത്ത അസ്വസ്ഥത യാകുംപോള്‍ ചുട്ടു പഴുത്ത വേനലിലെ മശ ആശ്വാസവും ജീവനുമാകുന്നു. ശുഭാരംബതില്‍ പെയ്യുന്ന നനുത്ത മഴ ആശീര്‍വാതമാകുംപോള്‍, സായം സന്ധ്യയിലെ കറുത്ത മഴ , വിടവാങ്ങലാകുന്നു ...! രാത്രിയില്‍ കറുത്ത ഇരുട്ടില്‍ തകര്‍ത്തു പെയ്യുന്ന മഹാ മാറി മരണത്തിന്റെ കാലോച്ചയാകുംപോള്‍, കാലൊച്ചയില്ലാതെ കടന്നെത്തുന്ന കാമുകന്‍ പോലെയാകുന്നു പുലരിയിലെ മഴ. സ്വയം തീര്‍ന്നാലും പിന്നെയും പെയ്യാന്‍ ബാക്കി വെച്ച് കാടിന് മുകളില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ ജീവനും ജീവിതവും നിലനിര്‍ത്തുന്നതും ആകുന്നു ....!

പിന്നെയും ബാക്കിയാകുന്നത് ഇനിയും പറയാന്‍ തീരാത്ത മഴ തന്നെ. ഓരോ മഴയും ഓരോ അനുഭവമാകുംപോള്‍ ഓരോ മഴയും പുതുമയുമായി എത്തുമ്പോള്‍ എന്നേക്കും കാത്തിരിക്കാന്‍, ആസ്വദിക്കാന്‍, ഓരോ മഴയും ....!

സുരേഷ്കുമാര്‍ പുഞ്ചയില്‍..

Saturday, December 15, 2012

കുഞ്ഞേ, നിനക്ക് വേണ്ടി ...!!!

കുഞ്ഞേ, നിനക്ക് വേണ്ടി ...!!!

എന്റെ മോള്‍ക്ക്‌ ഭക്ഷണം കഴിക്കുക എന്നത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. ഒരു പക്ഷെ ഈ ലോകത്തില്‍ ആരുടെയെങ്കിലും ക്ഷമ പരീക്ഷിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഘമാണ് എന്റെ മോള്‍ക്ക്‌ ഭക്ഷണം കൊടുക്കല്‍. എന്നും വേണമെങ്കില്‍ പറയാം. എത്ര നേരം വേണമെങ്കിലും അവള്‍ വായില്‍ ഭക്ഷണം വെച്ചിരുന്നോളും . അതും വായില്‍ വെച്ച്, സംസാരിക്കുകയും മറ്റു പണികള്‍ വളരെ സാധാരണമായി തന്നെ ചെയ്യുകയും ചെയ്യും അവള്‍.. .. എല്ലാ ദിവസവും അവള്‍ക്കു ഭക്ഷണം കൊടുക്കുന്ന സമയത്ത് ഞാന്‍ മാറി ഇരിക്കാറാണ് പതിവ് അല്ലെങ്കില്‍ എനിക്കും ദേഷ്യം വരും. പിന്നെ അടിയായി ചീത്ത പറച്ചിലായി ബഹളമായി . അതൊക്കെ ഒഴിവാക്കുന്നതാണ് എന്റെയും അവളുടെയും ആരോഗ്യത്തിനു നല്ലത് എന്ന് വെച്ചാണ് ഞാന്‍ ഒഴിയാറുള്ളത്‌ .

പുതിയ സ്കൂളില്‍ അവള്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ ഭാര്യയുടെ ഏറ്റവും വലിയ തലവേദനയും ഇവളുടെ ഭക്ഷണ കാര്യം തന്നെ ആയിരുന്നു. അല്ലെങ്കിലെ ഭക്ഷണം കഴിക്കാതെ എല്ലും തോലുമായ മോള്‍ ഇനി പുതിയ സാഹചര്യത്തില്‍ അപരിചിതമായ ചുറ്റുപാടില്‍ എങ്ങിനെ തുടങ്ങും എന്നത് വല്ലാത്ത തലവേദനയായി. ആദ്യത്തെ ഒരു ആഴ്ച പതിവുപോലെ തന്നെയാണ് പക്ഷെ കടന്നു പോയതും. കൊടുത്തു വിടുന്ന ഭക്ഷണം അതുപോലെ തിരിച്ചു കൊണ്ട് വാരല്‍. വന്നാലും ഭക്ഷണം കഴിക്കാതിരിക്കല്‍. അങ്ങിനെ അങ്ങിനെ...

പിറ്റേ ആഴ്ച മുതല്‍ പെട്ടെന്നാണ് അവള്‍ കൊണ്ട് പോകുന്ന ഭക്ഷണം മുഴുവന്‍ കഴിച്ചുകൊണ്ട് വരാന്‍ തുടങ്ങിയത്. ആദ്യത്തെ ദിവസം ഞങ്ങള്‍ അത് ശ്രധിചില്ലെങ്കിലും രണ്ടാം ദിവസം മുതല്‍ അത് കണ്ടപ്പോള്‍ എന്റെ ഭാര്യയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലാതെയായി. അതിനേക്കാള്‍ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അടുത്ത ദിവസം മുതല്‍ അവള്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടാന്‍ തുടങ്ങി. അതും പോരാത്തതിന് വീട്ടില്‍ ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ ഒക്കെ ഒരു ഓഹരി അവള്‍ സ്കൂളിലേക്ക് കൊണ്ട് പോകാനും തുടങ്ങി.

എന്തായാലും ഇത് വല്ല ബാധയും കയറിയതാണ് എന്റെ മോളുടെ ദേഹത്ത് എന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചുറച്ചു. ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. സത്യം അറിയാന്‍ അടുത്ത ദിവസം അവളുടെ സ്കൂളില്‍ പോകാനും ഞങ്ങള്‍ തീരുമാനിച്ചു. അത് അവളോട്‌ അവളോട്‌ പറയുകയും ചെയ്തു. ഞങ്ങള്‍ അവളുടെ ഭക്ഷണത്തിലെ രഹസ്യം അറിയാന്‍ സ്കൂളില്‍ ചെല്ലുന്നു എന്ന് അറിഞ്ഞത് മുതല്‍ അവള്‍ അസ്വസ്തയാകാന്‍ തുടങ്ങി.

കുറച്ചു സമയം അവിടെയും ഇവിടെയും ഒക്കെ കറങ്ങിയശേഷം അവള്‍ അവളുടെ ഏട്ടനേയും കൂട്ടുപിടിച്ച് മെല്ലെ എന്നെ അടുത്ത് വിളിച്ചു. എല്ലാ രഹസ്യങ്ങളും കുട്ടികള്‍ രണ്ടു പേരും പറയാറുള്ളത് എന്നോടായിരുന്നു. അവള്‍ എന്നെയും കൊണ്ട് അകത്തു പോയി മെല്ലെ പറയാന്‍ തുടങ്ങി. അവളുടെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്കാണ് അവള്‍ ഭക്ഷണമെല്ലാം കൊടുക്കുന്നതെന്നും. ആ കുട്ടിക്ക് സ്വന്തം അമ്മയില്ലെന്നും, അവളുടെ രണ്ടാനമ്മയാണ്‌ അവളെ ഇപ്പോള്‍ നോക്കുന്നതെന്നും അവള്‍ പറഞ്ഞു.

ആ അമ്മ അവളോട്‌ ചയ്യുന്ന ക്രൂരതകള്‍ പറഞ്ഞു എന്റെ മോള്‍ കരയാന്‍ തുടങ്ങി. അച്ഛനു മാത്രമേ അവളോട്‌ സ്നേഹമുള്ളൂ എന്നും തരം കിട്ടുമ്പോഴെല്ലാം അമ്മ അവളെ ഉപദ്രവിക്കുംന്നും അവള്‍ പറഞ്ഞു. വീട്ടില്‍ നല്ല ഭക്ഷണം കൊടുക്കുകയും സ്കൂളില്‍ കൊണ്ട് വരാന്‍ കഴിക്കാന്‍ പറ്റാത്ത പഴകിയ ഭക്ഷണം കൊടുത്തു വിടുകയും ചെയ്യും. വീട്ടിലെത്തിയാല്‍ ഒന്നും പഠിക്കാന്‍ സമ്മതിക്കില്ല എപ്പോഴും കളിക്കാന്‍ പറഞ്ഞു വിടും. പഠിക്കണം എന്ന് പറഞ്ഞാല്‍ ഉപദ്രവികും. ചെവിയില്‍ കൈവിരലിട്ടു തിരുക്കി തിരുക്കി ആ കുട്ടിക്ക് ഒരു ചെവി കേള്‍ക്കാന്‍ പറ്റാത്ത വിധം ആക്കി., വയറ്റില്‍ പോക്കിളിനുള്ളില്‍ വിരലിട്ടു തിരുക്കി തിരുക്കി കുട്ടിക്ക് ഇപ്പോള്‍ മൂത്രമൊഴിക്കുംപോള്‍ വേദനയാണ് എപ്പോഴും.

വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ കുട്ടിയെ തനിച്ചു അകത്തു വെളിച്ചം ഇല്ലാതെ അടച്ചിട്ടു പേടിപ്പിക്കും. രാത്രി കിടന്നുറങ്ങുമ്പോള്‍ ഉറക്കത്തില്‍ നിന്ന് പേടിപ്പിച്ചു എഴുന്നെല്പ്പിക്കും. എന്നിട്ട് പേടിച്ചു വിറച്ചു കരയുന്ന ആ കുട്ടിയെ തനിച്ചു കിടത്തും. പുറത്തേക്കു ഒപ്പം പോകാന്‍ ഒരുക്കി കഴിഞ്ഞാല്‍ അവളുടെ വസ്ത്രത്തില്‍ അഴുക്കാക്കി അവളെ ഒഴിവാക്കാന്‍ നോക്കും ആ അമ്മ എപ്പോഴും. അസുഖം ആയാല്‍ പോലും അച്ഛന്റെ കൂടെ കിടക്കാനോ സമയത്തിന് മരുന്നോ ഭക്ഷണമോ കൊടുക്കാനോ ആ അമ്മ തയ്യാറാകില്ല. അച്ഛന് ആ കുട്ടിയോട് സ്നേഹമുള്ളതിനാലും ആ കുട്ടിയെ ഉപദ്രവ്ക്കുന്നത് കണ്ടാല്‍ അമ്മയെ ചീത്ത പറയുന്നതിനാലും ആ അമ്മ ചെയ്യുന്ന കുറുക്കു വഴികള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവുപോലും ഇല്ലാത്ത ഒരു കൊച്ചു കുഞ്ഞിനോട് ഇങ്ങിനെയൊക്കെ ക്രൂരതകള്‍ കാണിക്കാന്‍ എങ്ങിനെ മനുഷ്യര്‍ക്ക്‌ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കഴിയുന്നു....!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, December 12, 2012

പുതിയത് ...!!!

പുതിയത് ...!!!

പുതിയ ആകാശം
പുതിയ ഭൂമി
പുതിയ മുഖം
പുതിയ ചിന്തകള്‍
പുതിയ അതിരുകള്‍
പുതിയ പ്രതീക്ഷകള്‍
പുതിയ പരീക്ഷണങ്ങള്‍
പുതിയ പകലുകള്‍
പുതിയ രാത്രികള്‍ .....!

എല്ലാം പുതിയത്
മാത്രമാകുമ്പോള്‍
പഴയതെല്ലാം
എന്ത് ചെയ്യും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Tuesday, December 11, 2012

പുറത്തും അകത്തും ...!!!

പുറത്തും അകത്തും ...!!!

പുറം കറുക്കുമ്പോള്‍
അകവും കറുക്കുന്നു
അകം കറുക്കുമ്പോള്‍
പക്ഷെ
പുറം വെളുക്കുന്നു....!

വെളുപ്പും കറുപ്പും
കറുപ്പും വെളുപ്പും
ഇടകലര്‍ന്നു
അകവും പുറവും...!

ഇതില്‍ അകത്തേത് ,
അല്ലെങ്കില്‍
കറുപ്പേത് ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Monday, December 10, 2012

കാഴ്ച ....!

കാഴ്ച ....!

രണ്ടു കണ്ണുകള്‍
തുറന്നു പിടിക്കുമ്പോള്‍
കാഴ്ച ...!

രണ്ടു കണ്ണുകള്‍
അടച്ചു പിടിക്കുമ്പോഴും
കാഴ്ച ...!

പുറം കണ്ണിന്റെ കാഴ്ച
അക കണ്ണിന് സ്വന്തമാകുമ്പോള്‍
കാഴ്ച രണ്ടു കണ്ണുകളുടെയും ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍

ഇരകളും വേട്ടക്കാരും ...!!!

ഇരകളും വേട്ടക്കാരും ...!!!

ഇരകള്‍
വേട്ടക്കാര്‍ക്ക്
വേണ്ടിയാണ്
ജനിക്കുന്നതും
മരിക്കുന്നതും ...!

വേട്ടയാടപ്പെടാന്‍
വേണ്ടി മാത്രം
ജനിച്ചു മരിക്കുന്ന
ഇരകള്‍ ക്കു വേണ്ടി
ജീവിക്കുന്ന
വേട്ടക്കാരും ...!

അപ്പോള്‍
വേട്ടക്കാരനും
ഇരയ്ക്കുമിടയില്‍ ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, December 9, 2012

ചിത്രകാരന്‍ ...!!!

ചിത്രകാരന്‍ ...!!!

ചുമര്‍ മേലെ ചിത്രം
ചിത്രത്തിന് മേല്‍
ചുമരും ...!

ചുമരും കടന്നു
ചിത്രം
പുറത്തു കടക്കുമ്പോള്‍
ചിത്രത്തിന് ജീവന്‍ വെക്കുന്നു

ജീവന്‍ വെക്കുന്ന ചിത്രം
ജീവിതമാകുന്നു
ജീവിതമാകുന്ന ചിത്രം
ചരിത്രമാകുന്നു

എങ്കില്‍, വരക്കുന്നവന്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, December 5, 2012

ദിവസക്കണക്ക് ....!!!

ദിവസക്കണക്ക് ....!!!

ഇരുപത്തിനാല്
മണിക്കൂര്‍ കഴിഞ്ഞാല്‍
ഒരു ദിവസമായി

അത്
നല്പതിയെട്ടായാല്‍
രണ്ടു ദിവസവും ...!

എന്നാല്‍
ഒരു ദിവസത്തിനും
രണ്ടു ദിവസത്തിനും
ഇടയില്‍
എത്ര ദിവസം ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

ബന്ധം ....!!!

ബന്ധം ....!!!

രണ്ടു കാലുകള്‍ കൊണ്ട്
രണ്ടു കാതം നടന്നാലും
അതെ കാലുകള്‍ കൊണ്ട്
നാല് കാതം നടന്നാലും
നടക്കുന്ന കാലിനും
കാലിനടിയിലെ നടപ്പാതക്കും
നടപ്പാതയിലൂടെ പിന്നിടുന്ന
സഞ്ചാരത്തിന്റെ ദൂരത്തിനും
എന്ത് ബന്ധം ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Tuesday, December 4, 2012

ദൈവങ്ങള്‍ക്ക് ....!!!

ദൈവങ്ങള്‍ക്ക് ....!!!
.
തീവണ്ടി ആപ്പീസിലേക്ക് ഞാന്‍ കാലെടുത്തു വെച്ചത് തന്നെ അവളുടെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു. അവളെ അവിടെ അങ്ങിനെ ഒരു സാഹചര്യത്തില്‍ കാണുന്നതില്‍ എനിക്ക് ഒരു അതിശയവും തോന്നിയില്ലെങ്കിലും അപ്പോള്‍ എന്തോ ഒരു ആശ്ചര്യം എന്നെ പൊതിയാന്‍ തുടങ്ങി. അവള്‍ അപ്പോള്‍ അവളുടെ അച്ഛനെ യാത്രയാക്കുകയായിരുന്നു. തന്റെ രണ്ടു കുട്ടികളെയും തന്നിലേയ്ക്കു കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി അച്ഛനെ അവള്‍ ഒട്ടും വിഷമമില്ലാതെ യാത്രയാക്കുമ്പോള്‍ ആ പാവം അച്ഛന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു.
.
പോകാന്‍ തുടങ്ങിയ അച്ഛന്‍ തന്റെ പോക്കറ്റില്‍ നിന്ന് കുറച്ചുകൂടി പൈസയെടുത്തു അവളുടെ കുട്ടികളുടെ കയ്യില്‍ തിരുകിയത് അവള്‍ പക്ഷെ മനമില്ല മനസ്സോടെയായിരുന്നു സ്വീകരിച്ചത്. എന്നിട്ട് ഒട്ടും തിടുക്കമില്ലാതെ അവള്‍ അച്ഛനെ സമാധാനിപ്പിച്ചുകൊണ്ട്‌ തന്നെ യാത്രയാക്കുന്നത്‌ ഞാന്‍ വളരെയേറെ അതിശയത്തോടെ തന്നെ നോക്കി നിന്നു . അവളാകട്ടെ വേദനയോടെ ആ അച്ഛന്‍ നടന്നു മറയുന്നത് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ തന്റെ മക്കളെയും ചേര്‍ത്ത് പിടിച്ചു ഒഴിഞ്ഞ ഒരു കോണിലേക്ക് മാറി ഇരിക്കുന്നത് ഞാന്‍ നിര്‍വൃതിയോടെ നോക്കി നിന്നു . അവളുടെ ആ ആത്മ ധൈര്യത്തില്‍ , അവളുടെ ആ ആത്മ വിശ്വാസത്തില്‍ ഞാന്‍ അഭിമാനം കൊണ്ടു .
.
എപ്പോഴും അച്ഛന്റെ കയ്യില്‍ തൂങ്ങി അല്ലെങ്കില്‍ അവളുടെ ഏട്ടന്റെ കയ്യില്‍ തൂങ്ങി മാത്രം നടക്കാറുള്ള അവളെയായിരുന്നു ഞാന്‍ ഇന്നുവരെ കണ്ടിട്ടുള്ളത്. എന്റെ അയല്‍ക്കാരിയും കളിക്കൂട്ടുകരിയുമായ അവള്‍ എനിക്ക് പക്ഷെ ഒരു സുഹൃതിനെക്കാള്‍ സഹോദരിയെന്നപോലെ ആയിരുന്നു എപ്പോഴും. അതുകൊണ്ട് തന്നെ അങ്ങിനെയൊരു വാത്സല്ല്യം എപ്പോഴും അവളോട്‌ കൂടുതലായി ഉണ്ടായിരുന്നു താനും.
.
പിന്നീട് വിവാഹ ശേഷം അവളെ ഞാന്‍ കാണാറുള്ളത്‌ എപ്പോഴും അവളുടെ ഭര്‍ത്താവിന്റെ കൂടെ മാത്രവും. ഏതു സമയവും അയാളോടൊപ്പം മാത്രമേ ഞാന്‍ അവളെ അപ്പോഴൊക്കെ കണ്ടിട്ടേ ഉള്ളു. അല്ലാത്തപ്പോള്‍ ഒക്കെയും അവളൊരു തികഞ്ഞ വീട്ടമ്മയായി അവളുടെ വീട്ടില്‍ മാത്രം ഒതുങ്ങി കൂടുകയും ചെയ്യുമായിരുന്നു. അവള്‍ക്കു രണ്ടു പെണ്‍കുട്ടികള്‍ ഉണ്ടായപ്പോഴും അതിലവല്‍ ആത്മാഭിമാനം കൊണ്ടിരുന്നു. ജീവനെപോലെ ആ കുട്ടികളെയും ഭര്‍ത്താവിനെയും നോക്കി നന്മ നിറഞ്ഞവളായി അവള്‍ ജീവിക്കുകയായിരുന്നു.
.
വളരെ പെട്ടെന്നാണ് അവളുടെ ജീവിതം മാറി മൈഞ്ഞത്. കണ്മുന്നിലൂടെ ജീവിതം ഒഴുകി പോയി എന്നൊക്കെ കവികള്‍ പറയും പോലെ. അങ്ങിനെയൊക്കെ തന്നെ ആയിരുന്നു അവളുടെ കാര്യങ്ങളും. കച്ചവടക്കാരനായിരുന്നു അവളുടെ ഭര്‍ത്താവ് കടം മൂലം ആത്മഹത്യ ചെയ്തപ്പോള്‍ മാത്രമാണ് അവള്‍ ജീവിതത്തെ കണ്ണ് തുറന്നു കാണാന്‍ തുടങ്ങിയത്. അപ്പോഴേക്കും ഒന്നും അവളുടെ കൈകളില്‍ നില്‍ക്കാതെ ആയിക്കഴിഞ്ഞിരുന്നു. അടുപ്പമുള്ളവരും സ്നേഹിതരും എല്ലാം അവളെ ഒരുപോലെ ഉപേക്ഷിച്ചപ്പോള്‍ അവള്‍ തികച്ചും അന്ന്യയായി.
.
കയറിക്കിടക്കാന്‍ വീടുപോലും ഇല്ലാതെ ആരും തുണയില്ലാതെ ജീവിക്കാന്‍ തുടങ്ങിയ അവളെ കടിച്ചുകീറാന്‍ ചെന്നയ്കൂട്ടം പാഞ്ഞടുക്കാന്‍ തുടങ്ങിയ അന്ന് മുതല്‍ അവള്‍ ആയുധമെടുത്തു. സ്വയം പ്രതിരോധിക്കാന്‍. പിന്നെ പറക്ക മുറ്റാത്ത ആ രണ്ടു പെണ്‍കുട്ടികളെയും കഴുകന്‍ മാര്‍ വേട്ടയ്ക്ക് ഇരയാക്കാന്‍ തുടങ്ങിതുടങ്ങിയപ്പോള്‍ പ്രതിരോധം വിട്ടു പ്രത്യാക്രമണത്തിലേക്കും നീങ്ങാന്‍ തുടങ്ങി അവള്‍...
.
പതുക്കെ പതുക്കെ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ അവള്‍ പഠിച്ചു. ആരുടെ മുന്നിലും തല കുനിക്കാതെ, ആരെയും കൂസാതെ അവളും അവളുടെ കുഞ്ഞു മക്കളും പിച്ച വെച്ച് നടക്കാന്‍ തുടങ്ങിയത് ക്രൂരതയോടെയാണ് സമൂഹം നോക്കി കണ്ടത്. അവളെ നഗര മധ്യത്തില്‍ നഗ്നയാക്കാന്‍ അവര്‍ വെമ്പല്‍ കൊണ്ടപ്പോള്‍ തത്കാലം ഒരു പിന്തിരിയലിനു അവള്‍ തയ്യാറെടുത്തു . സിംഹം അതിന്‍റെ ഇരയ്ക്ക് മേല്‍ ചാടി വീഴാന്‍ തുടങ്ങും മുന്‍പ് പതുങ്ങും പോലെ.
.
അങ്ങിനെ അവിടെ നിന്നും തത്കാലത്തേക്ക് പോകുമ്പോഴായിരുന്നു ഞാന്‍ അവളെ ആ തീവണ്ടി ആപ്പീസില്‍ വെച്ച് കണ്ടത്. മാറി ഒരിടത് തന്റെ വണ്ടിക്കായി കാത്തിരിക്കുന്ന അവളുടെ അടുത്തേക്ക് ഞാന്‍ ചെല്ലവേ, അവള്‍ സന്തോഷത്തോടെ എന്റെ അടുത്ത് വന്നു. തന്റെ മക്കളെ ആത്മ വിശ്വാസത്തോടെ ഉറച്ച തീരുമാനത്തോടെ ചേര്‍ത്ത് പിടിച്ചു കൊണ്ട് സ്നേഹത്തോടെ നില്‍ക്കുകയായിരുന്നു അവള്‍ അവിടെ. ജീവിക്കാനും, മക്കളെ ജീവിപ്പിക്കാനും ഉള്ള യാത്രയിലാണ് താന്‍ എന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവളെ ആശംസിക്കാന്‍ ഒരുങ്ങി. പെട്ടെന്ന് എന്റെ വായ്‌ പോതിക്കൊണ്ട് അവള്‍ ബാഗില്‍ നിന്നും ഒരു ചെറിയ കുപ്പി വിഷം എടുത്തു കാണിച്ചു. എന്നിട്ട് പറയാന്‍ തുടങ്ങി.
.
ഈ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും എനിക്ക് കിടിയത് വേദനകള്‍ മാത്രം. മരിക്കാന്‍ എനിക്ക് പേടിയില്ല. പക്ഷെ എന്റെ മക്കളെ കൊല്ലാന്‍ എനിക്ക് വയ്യ. പക്ഷെ ഈ സമൂഹം എന്നെ ഇനി ജീവിക്കാന്‍ അനുവദിക്കുന്നില്ലെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആത്മഹത്യ ചെയ്യും. പക്ഷെ അതുവരെയും ഞാന്‍ എന്റെ മക്കളെ സ്വന്തമായി വളര്‍ത്തും. ആരുടേയും സഹായവും ഇല്ലാതെ തന്നെ. പക്ഷെ ഞാന്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അത് ഏതെങ്കിലും ഒരു ആരാധനാലയത്തില്‍ വെചാകും. കാരണം എനിക്ക് ഈ ജീവിതം തന്ന ദൈവങ്ങള്‍ അപ്പോഴും സന്തോഷിക്കട്ടെ....!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Monday, December 3, 2012

മകളുടെ കൂട്ടുകാരി ...!!!

മകളുടെ കൂട്ടുകാരി ...!!!

അഞ്ചു വയസ്സുള്ള മകളെ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന ഭാര്യയോടു എനിക്കാദ്യം സഹതാപമാണ് തോന്നാറുള്ളത്. എന്നും കാലത്ത് സ്കൂളിലേക്ക് പോകാന്‍ ഒരുക്കുന്ന സമയത്താണ് അവളുടെ സദാചാരം പഠിപ്പിക്കല്‍ . ചുറ്റുപാടുകള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ഉത്ക്കണ്ടകള്‍ അവള്‍ കുഞ്ഞുമായി പങ്കുവെക്കുന്നതില്‍ പക്ഷെ ഞാനും സന്തോഷവാനായിരുന്നു.
.
എങ്കിലും ഇത്ര ചെറുപ്പത്തിലെ ഈ വലിയ കാര്യങ്ങളൊക്കെ പറഞ്ഞു പടിപ്പിക്കേണ്ടി വരുന്നതിലെ വൈഷമ്യം മാത്രം എന്നില്‍ അപ്പോഴും ബാക്കി നിന്നു . മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്നും ആളുകള്‍ അടുത്ത് വരുമ്പോഴും ദേഹത്ത് തോടുംപോഴും എങ്ങിനെയൊക്കെ പ്രതികരിക്കണം എന്ന് പോലും അവള്‍ പഠിപ്പിക്കുമ്പോള്‍ അതല്‍പ്പം ക്രൂരതയാണെന്ന് പോലും എനിക്ക് തോന്നിയിരുന്നു.
.
ബന്ധുക്കളെയും സുഹൃത്തുക്കളെയും അപരിചിതരെ പോലും സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യണമെന്നു അവള്‍ പറഞ്ഞു പഠിപ്പിക്കുമ്പോള്‍, ഞാന്‍ ഓര്‍ത്തു പോയത് നമ്മള്‍ മറ്റു വല്ല ഗ്രഹതിലുമാണോ ജീവിക്കുന്നത് എന്നാണു. നമ്മുടെ ബന്ധങ്ങള്‍ ഇത്രയ്ക്കു മേലെ തകര്‍ന്നു പോയോ എന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല..
.
എങ്കിലും പാഠങ്ങള്‍ പഠിക്കുന്നത് എപ്പോഴും നല്ലതാണ് എന്ന അഭിപ്രയക്കാരനായതിനാല്‍ ഞാന്‍ ഒരിക്കലും എന്റെ ഭാര്യയെ എതിര്‍ത്തിരുന്നില്ല. മകള്‍ക്ക് അരോചകമായി തോന്നാറുള്ള ചില സന്ദര്‍ഭങ്ങളില്‍, സൂത്രത്തില്‍ അവളെ ഞാന്‍ രക്ഷപ്പെടുത്താറുണ്ടെങ്കിലും. അമ്മ പറഞ്ഞു കൊടുക്കുന്നതിലെ പ്രാധാന്യം മകള്‍ മനസ്സിലാക്കുന്നുണ്ട് എന്നതും എന്നില്‍ സന്തോഷം വളര്‍ത്തി..
.
ഞങ്ങള്‍ താമസിക്കുന്ന ഫ്ലോറില്‍ നാല് ഫ്ലാറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണത്തിലെ ചെറിയ കുട്ടികള്‍ ഉള്ളു. എന്റെ വീട്ടിലും തൊട്ടടുത്ത വീട്ടിലും. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഒരു ഈജിപ്ഷ്യന്‍ ഫാമിലി ആണ്. സാധാരണയില്‍ ഇക്കൂട്ടര്‍ക്കൊന്നും ഭാരതീയരെ അത്ര ഇഷ്ട്ടമല്ല. പതി വുകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഫാമിലി പക്ഷെ ഞങ്ങളോട് വളരെ അടുപ്പത്തില്‍ സ്നേഹതോടെയായിരുന്നു പെരുമാറിയിരുന്നത്. .
.
അവര്‍ക്ക് മൂന്നു പെണ്‍കുട്ടികള്‍ ആണ് ഉള്ളത്. രണ്ടു വലിയ കുട്ടികളും ഒരു ചെറിയ കുട്ടിയും. ചെറിയ കുട്ടി എന്റെ മോളുടെ ഒപ്പവുമായിരുന്നു. അവര്‍ ഒന്നിച്ചാണ് കളിക്കാറുള്ളതും. അവരുടെ അച്ഛന്‍ കച്ചവടം ചെയ്യുന്ന ആളാണ്. അമ്മ വീട്ടില്‍ മക്കളെ നോക്കാനും. അവര്‍ക്ക് ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എപ്പോഴും അവരുടെ വീട്ടില്‍ വിരുന്നുകാരുടെ ബഹളമായിരുന്നു. അത് പക്ഷ ഞങ്ങളെയോ മറ്റുള്ളവരേയോ ഉപദ്രവിക്കും വിധമാകാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..
.
ഉച്ചക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ വീട്ടില്‍ ചെന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. അന്നും പതിവുപോലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അടുത്ത വീട്ടിനു മുന്‍പില്‍ പോലീസും ബഹളവും തിക്കും തിരക്കും. എന്നെ കണ്ടതും വാതിലിനടുത്ത് കാത്തു നിന്നിരുന്ന എന്റെ ഭാര്യ എന്നെ കെട്ടിപ്പിടിച്ചു കരച്ചിലോടു കരച്ചില്‍. . ശരിക്കും അമ്പരന്ന ഞാന്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട് കാര്യം തിരക്കി..
.
അന്ന് അസുഖമായതിനാല്‍ സ്കൂളില്‍ പോകാതിരുന്ന എന്റെ മകളുടെ കൂട്ടുകാരിയായ ആ കൊച്ചു കുഞ്ഞിനെ അവളുടെ അമ്മാവന്റെ അടുതാക്കി അവളുടെ അമ്മ ആശുപത്രിയില്‍ പോയതായിരുന്നുവത്രേ. പക്ഷെ , തനിച്ചു കിട്ടിയ ആ കുഞ്ഞിനെ അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിനിടയില്‍ ആ കുട്ടി മരിച്ചു പോയെന്നും അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ലാതായി. എന്റെ ഭാര്യയേയും ആശ്വസിപ്പിച്ചു ഞാന്‍ അകത്തേക്ക് നടക്കുമ്പോള്‍ എന്റെ വീടിന്റെ വാതിലുകള്‍ അമര്‍ത്തി അടക്കാന്‍ അന്നാദ്യമായി ഞാന്‍ മടിച്ചില്ല...!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Sunday, December 2, 2012

അക്കരേയ്ക്ക് ....!!!

അക്കരേയ്ക്ക് ....!!!
.
എനിക്ക് പോകേണ്ടത്
അക്കരെയ്ക്കാണ്
ഞാന്‍ നില്‍ക്കുന്നത്
ഇക്കരെയും ...!
.
നാല് കാതം നടന്നാല്‍
അക്കരെ എത്താം
നന്നായി തുഴഞ്ഞാലും
അക്കരെ എത്താം
.
പകല്‍ വെളിച്ചമുണ്ട്
നിലാവും മതിവരുവോളം
കയ്യില്‍ കരുതിയ
വെളിച്ചം വേറെയും ...!
.
നടക്കാന്‍ കാലുമുണ്ട്
തുഴയാന്‍ തോണിയുമുണ്ട്
പുഴയിലാണെങ്കില്‍
അരയ്ക്കൊപ്പം വെള്ളവുമുണ്ട്
.
എന്നിട്ടുമെന്തേ
ഞാന്‍ ഇതുവരെയും
അക്കരെ മാത്രം
എത്തിയതേയില്ല ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, November 28, 2012

പുക ...!!!

പുക ...!!!
.
ഊതി ഊതി
പുക എത്തുന്നത്‌
തലച്ചോറിലേക്ക്
നേരിട്ടാണ് ...!
.
തലച്ചോറില്‍ നിന്നും
അത് പിന്നെ
മുകളിലേക്ക് കയറി
മനസ്സിലേക്ക് കടക്കും ...!
.
മനസ്സില്‍ നിന്നും
അത് പിന്നെ
വളരെ സാവധാനത്തില്‍
പടര്‍ന്നു കയറി
ആത്മാവിലേക്കും ...!
.
ആത്മാവിലെത്തിയാല്‍
പുകയ്ക്കു പിന്നെ
സന്തോഷമാണ്‌ ...!
.
അതിനും മുകളില്‍
ഇനിയുള്ളത്
സ്വര്‍ഗ്ഗമാണല്ലോ ...!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Tuesday, November 27, 2012

വാതില്‍ ...!!!

വാതില്‍ ...!!!
.
പുറത്ത് നിന്നും
അകത്തേക്ക്
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നത്
പുറത്ത് ....!
.
അകത്തു നിന്നും
പുറത്തേക്കു
തുറക്കുന്ന വാതില്‍
എത്തി നില്‍ക്കുന്നതും
അകത്ത് ...!
.
പുറത്തു നിന്നും
അകത്തു കടക്കാന്‍
വാതില്‍ ഇല്ലെങ്കില്‍
എങ്ങിനെ
പുറത്തു നിന്നും
പുറത്തു കടക്കും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Monday, November 26, 2012

ശേഷം ...!!!

ശേഷം ...!!!
.
ഉയരത്തിലേക്കാണ്
എപ്പോഴും എനിക്ക്
കയറെണ്ടിയിരുന്നത്
അതുകൊണ്ട് തന്നെ
താഴേക്ക് നോക്കാന്‍
എനിക്ക് മടിയുമായിരുന്നു
.
മുകളിലേക്ക് കയറും തോറും
പടികളുടെ എണ്ണം
പക്ഷെ
കുറഞ്ഞു കൊണ്ടേയിരുന്നു
.
കൂടുതല്‍ എണ്ണം
ചവിട്ടിയെടുക്കുമ്പോള്‍
അവശേഷിക്കേണ്ടത്
കൂടുതലെങ്കിലും
ഇവിടെ അവസ്ഥ
വിപരീതമാകുന്നു
.
ഉയരത്തിലേക്ക്,
കൂടുതല്‍ ഉയരത്തിലേക്ക്
കയ്യെത്തി കുതിക്കുമ്പോള്‍
പിന്നെ ആവശേഷിക്കുന്നത്
കുറവ് മാത്രം ......!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Wednesday, November 21, 2012

സ്വപ്നം ...!!!

സ്വപ്നം ...!!!
.
സ്വപ്‌നങ്ങള്‍ കാണണമെന്ന്
വല്ലാത്ത മോഹം .
സ്വപ്‌നങ്ങള്‍ എനിക്ക്
വല്ലാത്തൊരു ലഹരിയുമാകയാല്‍. .......!
.
സത്യമാണ്
സ്വപ്നതെക്കാള്‍ വലുതെന്നും
സ്വപ്നം കാണുന്നതിനെക്കാള്‍
സത്യത്തില്‍ ജീവിക്കുന്നതാണ്
ഉത്തമമെന്നും വിദഗ്ദ മതം ...!
.
എങ്കിലും സത്യത്തെക്കാള്‍
എനിക്കിഷ്ട്ടം സ്വപ്നമാകുന്നു
കാരണം
സ്വപ്നങ്ങള്‍ക്ക് ഭാരമില്ല
വേദനകളും ദുരിതങ്ങളുമില്ല ....!
.
പക്ഷെ,
മോഹിച്ചു മോഹിച്ചു
സ്വപ്നം കാണാന്‍ ഇരുന്നപ്പോള്‍
സ്വപ്നവും ഇല്ല സത്യവും ഇല്ല
ഇനിയെന്ത് ചെയ്യും ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Tuesday, November 20, 2012

ജനനം ...!!!

ജനനം ...!!!
.
കണ്ണിലെ കത്തുന്ന തീ കൊണ്ട്
സ്വ ദേഹം എരിച്ചു കളഞ്ഞിട്ടു
ആത്മാവും കയ്യില്‍ വെച്ച്
ജന്മങ്ങള്‍ തോറും അലഞ്ഞിട്ടു
ദേഹത്തിനും ദേഹിക്കും എന്ത് കാര്യം ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, November 19, 2012

അകലുന്ന അടുപ്പം ...!!!

അകലുന്ന അടുപ്പം ...!!!
.
അകലം
കൂടും തോറും
അടുപ്പം കൂടുന്നു
അടുപ്പം
കൂടും തോറും
അകലാനുള്ള
സാധ്യതയും ...!
.
അപ്പോള്‍
അകലമാണോ
അടുപ്പമാണോ
കുഴപ്പക്കാര്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Saturday, November 17, 2012

ദൂരം ...!!!.

ദൂരം ...!!!.
.
കാലത്തേ എണീറ്റ്‌
കണ്ണ് തുറന്നു
നോക്കിയപ്പോള്‍
സൂര്യന്‍
കിഴക്കായിരുന്നു ...!
.
പിന്നെ
കുറച്ചു കഴിഞ്ഞ്
ഒന്ന് കൂടി
തുറന്നു നോക്കിയപ്പോള്‍
സൂര്യന്‍
പടിഞ്ഞാറെത്തിയിരുന്നു....!
.
അങ്ങിനെയെങ്കില്‍
സൂര്യന്
കിഴക്ക് നിന്നും
പടിഞ്ഞാട്ടെക്കുള്ള
ദൂരമെത്രയായിരിക്കും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .

Thursday, November 15, 2012

ഉത്തരം ...!!!

ഉത്തരം ...!!!

രണ്ടു കൂട്ടി ഒന്ന് കുറച്ച്
മൂന്നു കൊണ്ട് ഹരിച്ച്‌
നാലു കൊണ്ട് ഗുണിച്ച്‌
അഞ്ചിലെതുമ്പോള്‍ ,
തുടങ്ങിയതെവിടെ നിന്നെന്ന്
അറിയില്ലെങ്കില്‍
എങ്ങിനെ പിന്നെ
ഉത്തരം കരുതി വെക്കും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, November 12, 2012

തല ...!!!

തല ...!!!

തനിക്കു രണ്ടു തല
ഉണ്ടായിരുന്നെങ്കില്‍
ഒരെണ്ണം എപ്പോഴെ
അടിച്ചു പോട്ടിച്ചേനെ
എന്ന് ഭാര്യയുടെ ഭീഷണി ...!

എനിക്ക് സ്വന്തമായി
ഒരു തല ഉണ്ടെങ്കിലും
അതിനകത്ത് ഒന്നും
ഇല്ലാത്തത് കൊണ്ട്
എന്റെ തലയങ്ങു
തല്ലി പൊളിച്ചാലും
പ്രയോച്നജമില്ലെന്നു
ഞാനും .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, November 11, 2012

ധൈര്യം ...!!!

ധൈര്യം ...!!!

ഒരു കത്തിയും
രണ്ടു പടക്കവും ഉണ്ടെങ്കില്‍
ആര്‍ക്കും ഈ നാട് വിറപ്പിക്കാം

മനസ്സില്‍ ഇത്തിരി
ധൈര്യം മാത്രമുണ്ടെങ്കില്‍
എനിക്കും ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

സ്വപ്‌നങ്ങള്‍ ...!!!

സ്വപ്‌നങ്ങള്‍ ...!!!

പകലാണെന്നു കരുതി
ഞാന്‍ കണ്ടത്
രാത്രി സ്വപ്‌നങ്ങള്‍ ....!

പകലിലെ
സ്വപ്നങ്ങളൊക്കെയും
രാത്രിയില്‍ കണ്ടു തീര്‍ത്താല്‍
സ്വപ്നങ്ങളില്ലാത്ത
പകല്‍ കൊണ്ട്
രാത്രിയ്ക്കെന്തു കാര്യം ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, November 6, 2012

വേദനിക്കുന്ന പല്ല് ...!!!

വേദനിക്കുന്ന പല്ല് ...!!!

മോളെയും കൊണ്ട് അവളുടെ പല്ല് പറിപ്പിക്കാനാണ് ഞാന്‍ ആശുപത്രിയില്‍ എത്തിയത്. പരിചയമുള്ള ഡോക്ടറും സ്റ്റാഫും ഒക്കെ ആയതിനാല്‍ നല്ല തിരക്കുണ്ടായിരുന്നെങ്കിലും എനിക്ക് വരിയില്‍ നില്‍ക്കാതെ അടുത്ത അവസരത്തില്‍ തന്നെ അകത്തു കയറാം എന്നായി. അങ്ങിനെ അടുത്ത ഊഴത്തിനായി കാത്തുകൊണ്ട് ഞാന്‍ വാതിലിനു പുറത്തു മോളെയും എടുത്തുകൊണ്ടു തന്നെ നില്‍ക്കാന്‍ തുടങ്ങി.

അകത്തു നല്ല തിരക്കുണ്ടായിരുന്നു. പുറത്ത് ഒരു മഴയ്ക്കുള്ള കോളും . കാറ്റ് പക്ഷെ അപ്പോള്‍ വീശിയിരുന്നത് അത് മറ്റു ആരെയും അറിയിക്കാതെ വളരെ നിശബ്ദമായിട്ടായിരുന്നു. മഴ വരുന്നു എന്ന് ആരുമറിയേണ്ട എന്ന് കരുതിക്കാണണം പ്രകൃതിയപ്പോള്‍.. . .. എന്നാലും കുളിരില്‍ അകത്തെ ശീതീകരണി യന്ത്രം പോലും കുറേശ്ശെ വിറയ്ക്കാന്‍ തുടങ്ങിയിരുന്നു അപ്പോള്‍

ചുറ്റുവട്ടത്തെ കാഴ്ചകള്‍ കണ്ടു, മോളോട് കിന്നാരവും പറഞ്ഞു അവളുടെ കഥകളും കേട്ട് ഞാന്‍ അങ്ങിനെ നില്‍ക്കുമ്പോള്‍ വളരെ പെട്ടെന്നാണ് ഞങ്ങളെ തട്ടിമാറ്റി ഒന്നിനും കാത്തു നില്‍ക്കാതെ ഒരു വൃദ്ധന്‍ വേദനിക്കുന്ന പല്ലും പൊത്തിപ്പിടിച്ചു കൊണ്ട് ആ ഡോക്ടറുടെ റൂമിലേക്ക്‌ ഇടിച്ചു കയറിയത്. അകത്തു രോഗിയെ പരിശോധിക്കുന്ന ഡോക്ടര്‍ പോലും അത്ഭുതപ്പെട്ടുകൊണ്ടെങ്കിലും അയാളെ നിവൃത്തികേടുകൊണ്ട് പുറത്തുവിടാതെ അകത്തു തന്നെ ഇരുത്തി.

ഇനി അയാള്‍ കൂടി പുറത്തു വന്നെ എനിക്ക് കയറാന്‍ പറ്റു എന്നതിനാല്‍ ഞാന്‍ അടുത്തുള്ള ഒരു കസേര തപ്പി അതില്‍ മോളെയും മടിയില്‍ വെച്ച് മെല്ലെ ഇരിപ്പുറപ്പിച്ചു . ഞങ്ങളെ മറികടന്നു അയാള്‍ അകത്തു കടന്നത്‌ മോള്‍ക്ക്‌ ഇഷ്ട്ടമായില്ലെങ്കിലും ഞങ്ങളും വരി തെറ്റിച്ചുകൊണ്ട് തന്നെയാണല്ലോ നില്‍ക്കുന്നത് എന്ന ബോധം എന്നെ മറുത്തൊന്നും ചിന്തിക്കുന്നതില്‍ നിന്ന് പോലും പിന്തിരിപ്പിച്ചു.

ഞങ്ങള്‍ ഇരിക്കുന്നതിനടുത്തു അപ്പോഴേക്കും വന്നിരുന്ന ഒരു കുടുംബതിലായി അപ്പോള്‍ ഞങ്ങളുടെയും ശ്രദ്ധ. ഒരു അച്ഛനും അമ്മയും അഞ്ചു കുട്ടികളും അടങ്ങുന്ന ആ കുടുംബത്തില്‍ കുട്ടികളെല്ലാം നന്നേ ചെറുതുകളായിരുന്നു എന്നത് തന്നെയായിരുന്നു ഏറെ അകര്‍ഷണീയവും . നന്നേ ചെറിയ ആ കുട്ടികളെയും കൊണ്ട് ആ അച്ഛനും അമ്മയും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു താനും. ഇത്രയേറെ കുട്ടികളെ എങ്ങിനെ നന്നായി നോക്കാനാകും എന്നതായിരുന്നു അവിടെ ഉണ്ടായിരുന്ന പലരുടെയും മുഖഭാവം അപ്പോള്‍..

ആ കുട്ടികളുടെ കളിയും ചിരിയും കരച്ചിലും വാശിപിടിക്കലും കണ്ടു നേരം പോയതും അകത്തേക്ക് പോയ ആദ്യത്തെ രോഗി പുറത്തേക്കു പോയത് ഞങ്ങള്‍ അറിഞ്ഞതേയില്ല കുറച്ചു കഴിഞ്ഞപ്പോള്‍ പോയതിനെക്കാള്‍ വേഗത്തില്‍ പുറത്തേക്കു പോകുന്ന ആ വൃദ്ധനെ കണ്ടാണ്‌ ഞങ്ങള്‍ ഞങ്ങളുടെ ഊഴമായതറിഞ്ഞ് അകത്തേക്ക് കടന്നത്‌.

ഡോക്ടറെ കണ്ടു കുശലാന്വേഷണങ്ങള്‍ക്ക് ശേഷം അദ്ദേഹം മോളെ ഇരുത്തി മെല്ലെ അവളുടെ പല്ല് പറി ക്കാനുള്ള ശ്രമം തുടങ്ങി. അവരെയെല്ലാം നന്നായി അറിയാമായിരുന്നിട്ടും അവള്‍ അല്‍പ്പം അസ്വസ്തതയോടെയായിരുന്നു അപ്പോള്‍ ഇരുന്നു കൊടുത്തത്. എങ്കിലും അസ്വസിപ്പിച്ചുകൊണ്ട്‌ കൂടെ നിന്ന ഞാന്‍ അവര്‍ക്കും അവള്‍ക്കും ബുധിമുട്ടുണ്ടാക്കാതെ കാര്യം വേഗത്തില്‍ നടത്തിചെടുത്തു.

പല്ല് പറിച്ചെടുത്ത് പിന്നെ മരുന്ന് കുറിക്കുംപോഴാണ് വീണ്ടും ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ആ വൃദ്ധന്‍ പിന്നെയും കടന്നു വന്നത്. അപ്പോഴും വേദനകൊണ്ട് അയാള്‍ നിലവിളിക്കുന്നുണ്ടായിരുന്നു. വന്നപാടെ ആരെയും ശ്രദ്ധിക്കാതെ പല്ല് പറിക്കാനുള്ള സ്ഥലത്തേക്ക് കയറി ഇരുന്ന അയാള്‍ നിലവിളിക്കും പോലെ ഉച്ചത്തില്‍ പറഞ്ഞു. ഡോക്ടര്‍ നേരത്തെ പറി ച്ചതല്ല വേദനിക്കുന്ന പല്ല്, അത് ഇപ്പോഴും വായില്‍ തന്നെയുണ്ടെന്ന് ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

വഴി .....!!!

വഴി ...!!!

അകത്തേക്ക് പോകുമ്പോള്‍
പുറത്തേക്കുള്ള വഴിയും
പുറത്തേക്കു പോകുമ്പോള്‍
അകത്തേയ്ക്കുള്ള വഴിയും
കാണാതെ പഠിചില്ലെങ്കിലും
കാണുമ്പോള്‍ അറിയുമെന്നുള്ള
അവസ്ഥയിലെങ്കിലും
എത്തുകയെന്നത് യാത്രയ്ക്ക് മുന്‍പേ
യാത്രികന്‍ അറിയേണ്ട സത്യം .

എന്നിട്ടും
പുറത്തേക്കും
അകത്തേക്കും
തിരിച്ചും മറിച്ചുമുള്ള
വഴികള്‍ അറിയില്ലെങ്കിലും
പോകാനായി മുന്നിലുള്ള വഴിയെങ്കിലും
അറിയാതെങ്ങിനെ യാത്ര തുടങ്ങും ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, November 5, 2012

കാഴ്ച ...!

കാഴ്ച ...!

വലുതായി കാണാന്‍
വലിയ കാഴ്ചകള്‍ കാണാന്‍
കണ്ണുകള്‍ വലുതല്ല
കാഴ്ചകള്‍ വലുതാകണമെന്ന് ....!

വലുതായി കണ്ടാലും
വലിപ്പം കാണാന്‍
വലിയ കാഴ്ച മാത്രമല്ല
ചെറുതെങ്കിലും നല്ലൊരു
മനസ്സും വേണമെന്നും ....!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Saturday, November 3, 2012

വിധി ....!!!

വിധി ....!!!

വിധി ഒരു വല്ലാത്ത വസ്തുവാണ് . വസ്തു എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാം. കാരണം, അതിനെ വസ്തു എന്നതിന്റെ നിര്‍വചനത്തിലാണ് ശാസ്ത്രലോകവും ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. വിധി എന്നതുകൊണ്ട്‌ ഞാന്‍ ഉദ്ദ്യേശിച്ചത് നിരാശയില്‍ നിന്ന്മ രക്ഷപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും ആശ്വാസത്തോടെ പഴിക്കുന്ന "വിധി" അല്ല, ന്യായാധിപന്മാര്‍ വിധിക്കുന്ന ആധികാരികമായ വിധി. ഒരിക്കലും ഒരാളെയും തൃപ്തിപ്പെടുതാത്ത ഒരു അത്ഭുത പ്രതിഭാസം. ആരുടെയെങ്കിലും അല്ലാതെ ചിലപ്പോള്‍ എല്ലാവരുടെയും തന്നെ കണ്ണുനീര്‍ വീഴാതെ ഒരിക്കലും പിരിയാത്ത ഒരപൂര്‍വ വസ്തു.

ജയിച്ചാലും തൃപ്തിയാകാതെ, തോറ്റാലും അടിയറവു പറയാതെ എതിരാളിക്കുമേല്‍ അധീശത്വത്തിനു പിന്നെയും അവസരങ്ങള്‍ തുറന്നിട്ട്‌ പോരാട്ടത്തിനു വാതിലുകള്‍ തുറന്നിട്ട്‌ അതങ്ങിനെ മാറി നിന്ന് പുഞ്ചിരിച്ചു കൊണ്ടേയിരിക്കും എപ്പോഴും. മുട്ടനാടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കാന്‍ ഇറങ്ങിയ ചെന്നായയെ പോലെ. പക്ഷെ അവിടെയും ഈ ചെന്നായ, ആ മുട്ടനാടുകള്‍ക്കിടയില്‍ കിടന്നു ഇടി കൊള്ളാതെ നോക്കുന്ന വിരുതനുമാകുന്നു എപ്പോഴും. അതാണ്‌ "വിധി" . ന്യായത്തിനും അന്യായത്തിനും ഇടയില്‍ മനുഷ്യരെ മിധ്യയുടെയും സത്യത്തിന്റെയും നിര്‍വ്വചനങ്ങള്‍ തിരിച്ചറിയാനാകാതെ കുഴപ്പിച്ചുകൊണ്ടു മനസ്സിനെ തീര്‍ത്തും വന്ന്യവും ഭ്രാന്തവും ആയ ഒരു ലോകത്തിലേക്ക്‌ ആനയിക്കുന്ന മഹാ പ്രതിഭ.....!!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, October 23, 2012

വ്യഭിചാരം ....!!!

വ്യഭിചാരം ....!!!

വ്യഭിച്ചരിക്കുന്നവള്‍
അല്ലെങ്കില്‍
വ്യഭിച്ചരിക്കുന്നവന്‍
എന്തിനു
മനസ്സിനെക്കുറിച്ച്
വ്യാകുലപ്പെടണം

വ്യഭിചരിക്കുമ്പോള്‍
ശരീരം മാത്രമല്ല
മനസ്സും
വ്യഭിച്ചരിക്കപെടുന്നു ...!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Monday, October 22, 2012

നല്ലത് ...!!!

നല്ലത് ...!!!

നാളെ കിട്ടുന്ന
കോഴിയേക്കാള്‍
ഇന്ന് കിട്ടുന്ന
മുട്ടയാണ്‌
നല്ലതെന്ന്
പഴ മൊഴി ...!

പത്രം പറഞ്ഞു തന്ന
ഈ അറിവില്‍
ഞാന്‍ കാത്തിരിക്കവേ
എനിക്ക് കിട്ടിയത്
കോഴിയും ....!

അപ്പോള്‍
മുട്ടയാണോ
കോഴിയാണോ
നല്ലത് ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, October 21, 2012

തീ ...!!!

തീ ...!!!

ഒരു പെമാരിക്ക് പോലും
തണുപ്പിക്കാനാകാത്ത
ചൂടുമായി മനസ്സ് പൊള്ളവേ
ഈ ഒരിറ്റു നീര്‍കൊണ്ട്
എന്ത് ചെയ്യാനെന്നു
വ്യാകുലപ്പെടാതെ
ആ നീര്‍കണം
ശിരസ്സില്‍ തന്നെ വാങ്ങി
പിന്നെ ആ നീര്‍തുള്ളിയുടെ
കുളിര്‌ ദേഹത്തിലെക്കാവാഹിച്ചു
മനസ്സും തണുപ്പിക്കാനുള്ള
ഒരു പാഴ്ശ്രമമെങ്കിലും
എന്തിനു വെറുതേ ....!

കത്തുന്ന ചൂടില്‍
മനസ്സും ശരീരവും
ആളിക്കാന്‍ വിട്ടാല്‍
ആ തീയില്‍
കത്തിയമര്‍ന്നു
പിന്നെയുള്ള ജീവിതം
സ്വസ്തമാകുമെങ്കില്‍ .. ???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Saturday, October 20, 2012

കണ്ടുമുട്ടല്‍ ...!!!

കണ്ടുമുട്ടല്‍ ...!!!

കാണുന്നതിനു മുന്‍പ്
എങ്ങിനെയെങ്കിലും ഒന്ന്
കാണണം എന്നായി
കാത്തു കാത്തിരുന്ന്
കണ്ടുമുട്ടിയപ്പോള്‍
ഇനിയെന്ന് കാണുമെന്നായി
കണ്ടിട്ട് പിന്നെ
കണാതിരിക്കുമ്പോള്‍
എപ്പോഴും കാണണം എന്നായി
എപ്പോഴും കാണാന്‍ തുടങ്ങിയപ്പോള്‍
കാഴ്ച്ചയുടെ സുഖം ഇല്ലാതായി
പിന്നെ പിന്നെ കാണല്‍ കുറവായി
പിന്നെ കാണുമ്പോള്‍ എല്ലാം
വഴക്കും വയ്യാവേലിയുമായി
ഒടുവില്‍ ഇനി ഒരിക്കലും
കാണേണ്ട എന്നായി .....!
അപ്പോള്‍ പിന്നെ
എന്തിനായിരുന്നു ആ കണ്ടുമുട്ടല്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, October 18, 2012

വട്ടം ...!!!

വട്ടം ...!!!

നിറുത്തുന്നേടത്തു നിന്നും
തുടങ്ങി എത്തുന്നേടത്ത്
അവസാനിപ്പിച്ച്
എത്തിയേടത്ത് നിന്നും
പിന്നെയും തുടങ്ങാന്‍
തുടക്കവും ഒടുക്കവും
ഇല്ലാത്ത വട്ടം പോലെ
നട്ടം തിരിയുന്നേടത്
തുടക്കവും പിന്നെ
ഒടുക്കവും കണ്ടെത്താന്‍
ഇനിയെന്ത് വഴി ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Wednesday, October 17, 2012

പകരം ...!!!

പകരം ...!!!

അവനു പകരമായി
എന്നെ അവന്‍
ഉപയോഗിക്കുമ്പോള്‍
ഞാന്‍ അവനു
പകരക്കാരനാകുന്നു...!

ഞാന്‍ അവനു
പകരമാകില്ലെങ്കിലും
അവന്‍ അങ്ങിനെ കരുതുന്നത്
അവനു പകരമായി
എനിക്ക് നില്ക്കാന്‍ കഴിയുമെന്നു
അവനു തോന്നുന്നത് കൊണ്ട് മാത്രവും ...!

എങ്കിലും
അവനു പകരമായി
ഞാന്‍ നില്‍ക്കുമ്പോള്‍
അവന്‍ അവന്‍ തന്നെയും
ഞാന്‍ ഞാന്‍ തന്നെയും
അല്ലാതെയുമാകുന്നില്ലെന്നു
അവനും
ഞാനും തിരിച്ചറിയുന്നുമില്ല ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Tuesday, October 16, 2012

ബുദ്ധി ...!!!

ബുദ്ധി ...!!!

വാലില്‍ കത്തിക്കുമ്പോള്‍
തലയില്‍ നോവുമെന്നത്
വാലില്‍ കത്തിക്കാതെയും
അറിയാനാകുന്നത്
വിഡ്ഢിത്തം അല്ലെങ്കില്‍
പിന്നെ എന്താകും .... ??

വാല് കത്തിയാലും
തല കത്തില്ലെന്നത്
ആശ്വാസമായി കാണുന്നത്
അതി ബുദ്ധി യാകുമ്പോള്‍ ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍. .,

Sunday, October 14, 2012

വേട്ട ...!!!

വേട്ട ...!!!

ഇരയായ എന്നെ
തിരഞ്ഞു തിരഞ്ഞു
കണ്ടു പിടിക്കാന്‍
കഴിയുന്ന
എന്റെ വേട്ടക്കാരനെ
ഞാന്‍ തിരിച്ചു
തിരയുകയാണ് ഇപ്പോള്‍.

തിരഞ്ഞു മടുപ്പിക്കാതെ
വേട്ടക്കാരന്റെ മുന്‍പിലേക്ക്
നടന്നു ചെല്ലുമ്പോള്‍
എനിക്കും എളുപ്പം,
എന്റെ വേട്ടക്കാരനും ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍.

വാതില്‍ ...!!!

വാതില്‍ ...!!!

അകത്തേക്ക് കടക്കാന്‍
ഒരു വാതില്‍
പുറത്തേക്കു കടക്കാനും
ഒരു വാതില്‍...!

അകത്തേക്ക് കടക്കാനും
പുറത്തേക്കു കടക്കാനും
ഒരേ വാതില്‍ തന്നെയാകുമ്പോള്‍
അകത്തുള്ളവര്‍
എങ്ങിനെ പുറത്തേക്കും
പുറത്തുള്ളവര്‍
എങ്ങിനെ അകത്തേക്കും
കടക്കാതിരിക്കും ....???

സുരേഷ്കുമാര്‍ പുഞ്ചയില്‍

മഴയ്ക്ക് മുന്‍പേ .....!!!

മഴയ്ക്ക് മുന്‍പേ .....!!!

പിഞ്ഞിയ പഴംതുണി കൂട്ടി തുന്നി
പൊട്ടിയ കമ്പികള്‍ കെട്ടി ഒതുക്കി
ആ കീറക്കുട നേരെയാക്കുന്നത് തന്നെ
വരാന്‍ പോകുന്ന പെരുമഴയ്ക്ക്
കരുതലായാണ് .

മഴയ്ക്ക് മുന്‍പേ തുടങ്ങിയ ഈ യാത്ര
അപ്പോഴേക്കും അവസാനിക്കില്ലെന്നതിനാല്‍
തുടരേണ്ട യാത്രക്ക് മുന്‍പേ ഒരു കരുതല്‍ ..!

ആകാശം കറുക്കും മുന്‍പേ
മഴ മേഖങ്ങള്‍ ഉരുക്കൂടും മുന്‍പേ
തയ്യാറെടുപ്പുകള്‍ അവസാനിക്കണം.

എടുക്കാന്‍ ഒന്നുമില്ലാത്തതിനാല്‍
ഭാരത്തെ കുറിച്ച് വ്യാകുല പെടേണ്ടതില്ല
വിട്ടുപോകാന്‍ മറ്റൊന്നും ഇല്ലാത്തതിനാല്‍
കയ്യില്‍ കരുതേണ്ടതിനെ കുറിച്ചും ചിന്ത വേണ്ട ..!

പിന്‍വിളികള്‍ക്ക് ആശങ്കകള്‍ ഇല്ലാത്തതിനാല്‍
മുന്‍ വിളികള്‍ക്ക് കാഴ്ച മിച്ചം ..!
കവലിന്റെ നൊമ്പരമില്ലതതിനാല്‍
മനസ്സും ശൂന്ന്യം ...!

ഇനി, യാത്രക്ക് തയ്യാര്‍ എങ്കിലും
പിന്നിയ നൂലിഴകള്‍ കെട്ടിയൊരുക്കിയ
ആ നരച്ച കുടക്കു മീതെ
യാത്രയില്‍ എപ്പോഴെങ്കിലും
ഒരിറ്റു മഴനീരെങ്കിലും വീഴാതിരുന്നാല്‍ ...???

സുരേഷ്കുമാര്‍ പുഞ്ചയില്‍

Saturday, October 13, 2012

കണ്ണും കണ്ണടയും ....!!!

കണ്ണും കണ്ണടയും ....!!!
.
കണ്ണ് കാണാന്‍
കണ്ണട വെച്ചു
കണ്ണടക്കു മേലെ
കണ്ണും തുറന്നു വെച്ചു
കണ്ണിനും
കണ്ണടക്കും ഇടയില്‍
ചിത്രങ്ങള്‍ വെച്ചു
വെച്ച ചിത്രങ്ങള്‍
കണ്ണില്‍ എത്തുന്നില്ലെങ്കില്‍
കണ്ണ് എന്തിനു
കണ്ണട എന്തിനു ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

വെളിച്ചം...!!!

വെളിച്ചം...!!!.
.
വെളിച്ചം കാണാന്‍
ഒരു മെഴുകു തിരി കത്തിച്ചു വെച്ചു
അതിന്റെ നാളം
കാറ്റില്‍ ഉലയാതിരിക്കാന്‍
അതിനൊരു കണ്ണാടി കൂടും വെച്ചു
കണ്ണാടി കൂട് ഉടയാതിരിക്കാന്‍
അതിനൊരു ചട്ടക്കൂടുണ്ടാക്കി
ചട്ടക്കൂട് കേടാകാതിരിക്കാന്‍
അതെടുത്തു പെട്ടിയില്‍ വെച്ചു.
അപ്പോള്‍ എന്റെ വെളിച്ചമെവിടെ ...???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍.

Friday, March 2, 2012

ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് ....!!!

ഭാര്യയെ സ്നേഹിക്കുന്ന ഭര്‍ത്താവ് ....!!!

ഒരിക്കല്‍ പോലും ഒരു പരിഭവവും പറയാത്ത അയാളെ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് ഇഷ്ട്ടം ആയിരുന്നു. ഒരു പ്രശ്നത്തില്‍ ഒപ്പം നില്‍ക്കാന്‍ മാത്രം ആത്മ വിശ്വാസം ഇല്ലായ്മ മാത്രമായിരുന്നു അയാളില്‍ ഞങ്ങള്‍ കണ്ട ആകെയുള്ള ഒരു കുറവ്. അല്ലെങ്കില്‍ ഏതു വിധത്തിലും എപ്പോഴും ഞങ്ങളെ എന്തിനും സഹായിക്കാന്‍ അയാള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു.

കാലത്ത് എഴുന്നേല്‍ക്കുന്നത്‌ മുതല്‍ രാത്രി കിടക്കുന്നത് വരെ ഓരോ മണിക്കൂറിലും അയാള്‍ ഭാര്യയെ വിളിക്കുമായിരുന്നു എന്നതാണ് അയാളുടെ പ്രത്യേകത. എപ്പോഴും എന്തിനും മോളെ മോളെ എന്ന് ഒരു പ്രത്യേക താളത്തില്‍ നീട്ടി വിളിച്ചുകൊണ്ട് ഓരോ ചെറിയ കാര്യങ്ങള്‍ പോലും പ്രത്യേകം പ്രത്യേകമായി അയാള്‍ ഭാര്യയെ അറിയിക്കുമായിരുന്നു.

ഇത്രയധികം ഫോണ്‍ ചെയ്യാന്‍ മാത്രം അയാളുടെ ഫോണ്‍ ഒരു അതിശയ ഫോണ്‍ ആണെന്നും അല്ലെങ്കില്‍ ടെലിഫോണ്‍ എക്സ്ചേഞ്ച് അയാള്‍ക്ക്‌ സ്ത്രീധനം കിട്ടിയതാണെന്നും ഒക്കെ ഞങ്ങള്‍ കളി പറയുമായിരുന്നു. കാരണം, അത്രയധികം വിളിക്കുമെങ്കിലും, അതിനും മാത്രമൊന്നും അയാള്‍ റീ ചാര്‍ജ് ചെയ്യുന്നത് ഞങ്ങള്‍ കാണാറില്ലായിരുന്നു.

കാലത്ത് വസ്ത്രം മാറുന്നത് തൊട്ട് കാപ്പി കുടിക്കുന്നതും, പ്രഭാത ഭക്ഷണം കഴിക്കുന്നതും, ഉച്ച ഭക്ഷണം കഴിക്കുന്നതും, കുളിക്കുന്നതും, മുടി ചീകുന്നതും, എന്തിനു കക്കൂസില്‍ പോകുന്നത് വരെ അയാള്‍ ഭാര്യയെ വിളിച്ചു പറയുമായിരുന്നു. ഇതിനെല്ലാം ഭാര്യയുടെ അനുവാതവും വാങ്ങുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് തന്നെ നടക്കേട്‌ ആകാറുണ്ടായിരുന്നു.

ഞങ്ങള്‍ ഓരോരുത്തരും മാറിമാറി കളിയാക്കിയിട്ടും, മറ്റുള്ളവരുടെ മുന്നില്‍ വെച്ച് നാണം കെടുത്തിയിട്ട്‌ പോലും ഒരിക്കല്‍ പോലും അയാള്‍ ഞങ്ങളോട് ദേഷ്യപ്പെടുകയോ പരിഭവപ്പെടുകയോ ചെയ്തിട്ടില്ല. ഇത്രയൊക്കെ പറഞ്ഞിട്ടും അയാള്‍ ചെയ്യുന്നതില്‍ നിന്നും ഒരിക്കലും അയാള്‍ പിന്മാറിയിട്ടും ഇല്ലായിരുന്നു.

ഞങ്ങളുടെ മുന്നില്‍ വെച്ച് തന്നെയാണ് സംസാരിക്കുക എങ്കിലും ഒരിക്കലും ഇങ്ങോട്ടുള്ള സംസാരം ഞങ്ങള്‍ കേള്‍ക്കാതിരിക്കാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അതിനുള്ള ഒരകലം പാലിച്ചുകൊണ്ട്‌ മാത്രമേ അയാള്‍ എപ്പോഴും വിളിക്കാറുള്ളൂ . ചിരിച്ചുകൊണ്ടും, ചിലപ്പോള്‍ പരിഭവിച്ചുകൊണ്ടും ഏറെ സ്നേഹത്തോടെ, ഏറെ വാത്സല്യത്തോടെ സംസാരിക്കാറുള്ള അയാള്‍ ഒരിക്കലും ഭാര്യയോടു ദേഷ്യപ്പെടുന്നതോ, ശാസിക്കുന്നതോ ഞങ്ങള്‍ കണ്ടിട്ടേ ഇല്ല..

ഇത്രയും പ്രിയങ്കരിയായ, ആ ഭാര്യയെ ഒരിക്കലെങ്കിലും ഒന്ന് വിളിച്ചു സംസാരിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുക തന്നെ ചെയ്തത് അങ്ങിനെയാണ്.അയാളോട് പറഞ്ഞാല്‍ സമ്മധിക്കില്ല എന്നറിയാമായിരുന്നത് കൊണ്ട് മൂപ്പര്‍ അറിയാതെ അവരെ ഒന്ന് വിളിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അതിനുള്ള അവസരം കാത്തിരിക്കുകയും ചെയ്തു. അങ്ങിനെയാണ് ഒരു പ്രധാന മീറ്റിങ്ങിനു അയാള്‍ മീറ്റിംഗ് റൂമിലേക്ക്‌ ഫോണ്‍ എടുക്കാതെ പോയ തക്കത്തിന് ഞങ്ങള്‍ അയാളുടെ ഫോണ്‍ എടുത്ത് വിളിക്കാന്‍ ശ്രമിച്ചതും.

വിളിച്ച കോളുകളിലും വന്ന കോളുകളിലും ഒക്കെ ഏറെ തിരഞ്ഞെങ്കിലും അയാളുടെ ഭാര്യയുടെത് എന്ന് തോന്നിക്കുന്ന ഒരു നമ്പരും ഞങ്ങള്‍ക്ക് അതില്‍ കിട്ടാതെ വന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും നിരാശരായി. വിളിച്ച ഉടനെ നമ്പര്‍ മായ്ച്ചുകളയുകയായിരിക്കും അയാള്‍ എന്ന് കരുതി ഞങ്ങള്‍ വാശിയോടെ തന്നെ അടുത്ത അവസരത്തിനായി അന്വേഷണം തുടങ്ങി.

അങ്ങിനെയാണ് അയാളുടെ ഒരു അടുത്ത ബന്ധുവിനെ ഞങ്ങള്‍ കണ്ടെത്തിയത്. ആവേശത്തോടെ ആദ്യം തന്നെ അദ്ധെഹതോട് അയാളുടെ ഭാര്യ കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ഞങ്ങളെ മുഴുവനായും തളര്‍ത്തി കളഞ്ഞു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാളോടൊപ്പം ഉണ്ടായ ഒരു അപകടത്തില്‍ അയാളുടെ ഭാര്യ മരിച്ചുപോയിരുന്നു. .....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Thursday, March 1, 2012

നേര്‍ കാഴ്ച ...!!!

നേര്‍ കാഴ്ച ...!!!

കണ്ണുകള്‍ തുടങ്ങുന്നിടത്ത്
അവസാനിക്കുന്ന കാഴ്ച
സൃഷ്ട്ടിക്കുന്ന ബിംബങ്ങള്‍
കണ്ണിനും അപ്പുറത്തേക്ക്
മങ്ങാതെ നില്‍ക്കാന്‍ ആകാതെ വരുമ്പോള്‍
അവശേഷിക്കുന്ന കാഴ്ചയും, കണ്ണും
പിന്നെ അവതരിക്കപെടുന്ന
രൂപങ്ങള്‍ തന്നെയും എന്തിനു ...???

സുരേഷ് കുമാര്‍ പുഞ്ചയില്‍.

Monday, February 27, 2012

നോട്ടം ...!!!

നോട്ടം ...!!!

മുഖം നേരെയാണ് ഇരിക്കുന്നത്
എന്ന് നോക്കിയാണ്
ഞാന്‍ കാലത്ത് തന്നെ
എന്റെ തല തിരിച്ചത്....!

പക്ഷെ അത്
തിരിഞ്ഞാണ് ഇരിക്കുന്നതെന്ന്
അങ്ങിനെ നോക്കിയപ്പോഴും
എനിക്ക് മനസ്സിലായതും ഇല്ല.

കാരണം,
അപ്പോള്‍ എന്റെ തലയും
തിരിഞ്ഞായിരുന്നു ഇരുന്നിരുന്നത് ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, February 26, 2012

കുട്ടിരാമന്‍റെ ഡ്രൈവിംഗ് പഠനം....!.

കുട്ടിരാമന്‍റെ ഡ്രൈവിംഗ് പഠനം....!.
.
കുട്ടിരാമന്‍. പാലക്കാട്ട് നിന്നും വണ്ടി കയറി അവന്‍ വന്നത് ഞങ്ങളുടെ ഹൃദയത്തിലേക്ക് തന്നെ ആയിരുന്നു. ആഗ്രഹാരങ്ങളുടെ വിശുദ്ധിയോടെ അവന്‍ ശരിക്കും ഞങ്ങളുടെ മനസ്സിലേക്ക് ഒരു നെയ്തിരിയുമായി കയറി ഇരുന്നു. അവന്‍റെ നിഷ്കളങ്കമായ പെരുമാറ്റവും, നിറഞ്ഞ സ്നേഹവും, കുറച്ചു മാത്രം ആളുകളുള്ള ഞങ്ങളുടെ ഓഫീസിനെ അവന്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സ്വര്‍ഗമാക്കി മാറ്റി..
.
ഞങ്ങളുടെ ഓഫീസിലെ കര്‍ക്കശക്കാരനായ മാനേജരെ പോലും അവന്‍റെ നിഷ്ക്കളങ്കമായ പെരുമാറ്റം നിശബ്ദനാക്കി. എല്ലാവരും പരുന്ത് എന്ന് വിളിക്കാറുള്ള അയാളുടെ പെരുമാറ്റം എല്ലാവര്‍ക്കും അസഹ്യമായിരുന്നെങ്കിലും, അവന്‍റെ മുന്നില്‍ പലപ്പോഴും അയാള്‍ ചിരിയടക്കാന്‍ പാടുപെടുന്നത് ഞങ്ങള്‍ മറഞ്ഞു നിന്ന് കണ്ടു. വേണ്ടതിനും വേണ്ടാത്തതിനും കൃഷ്ണാ എന്ന വിളിയോടെ എല്ലായിടത്തും ഓടിനടക്കാറുള്ള കുട്ടിരാമന്‍, അങ്ങിനെ ഞങ്ങളുടെ പ്രിയങ്കരനായി മനസ്സില്‍ സ്ഥാനമുറപ്പിച്ചു . എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യുകയും, എല്ലാവര്‍ക്കും എന്ത് സഹായത്തിനും ഓടിയെത്തുകയും ചെയ്യുന്ന കുട്ടി രാമന്‍ അങ്ങിനെ ഞങ്ങളുടെ കണ്ണിലുണ്ണി തന്നെ ആയി മാറിക്കഴിഞ്ഞു. .
.
ഓഫീസ് ആവശ്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ പുറത്തു പോകുമ്പോള്‍, ഒഴിവ് ഉള്ളപ്പോള്‍ ആണെങ്കില്‍ കുട്ടിരാമാനും ഞങ്ങള്‍ക്കൊപ്പം വരാറുണ്ടായിരുന്നു. ഞങ്ങള്‍ ഡ്രൈവ് ചെയ്യുന്നത് അതീവ താത്പര്യത്തോടെ നോക്കി ഇരിക്കാറുള്ള കുട്ടി രാമന്‍ തികഞ്ഞ ഒരു ഡ്രൈവര്‍ ആണെന്നായിരുന്നു ഞങ്ങളെ പറഞ്ഞു ബോധിപ്പിചിരുന്നത്. വീട്ടില്‍ വണ്ടിയുന്ടെന്നും, അച്ഛന്‍ അവനെ മൂന്നു വയസ്സുമുതല്‍ വണ്ടി ഓടിക്കാന്‍ കൊണ്ട് പോകാറുണ്ടെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും വിശ്വസിച്ചിരുന്നു. .
.
അങ്ങിനെയിരിക്കെ, ഓഫീസിലെ ഡ്രൈവര്‍ക്ക് അത്യാവശ്യമായി വീട്ടില്‍ പോകേണ്ടി വന്നപ്പോള്‍ പിന്നെ അത്യാവശ്യങ്ങള്‍ക്കൊന്നും വണ്ടിയോടിക്കാന്‍ ആളില്ലാതായി. അപ്പോഴണ്, ഞങ്ങള്‍ക്ക് കുട്ടിരാമനെ ഓര്‍മ്മ വന്നത്. എങ്കില്‍ പിന്നെ കുറച്ചു സമയം പ്രാക്ടീസ് ചെയ്യിച്ചു കുട്ടി രാമനെക്കൊണ്ട് വണ്ടി ഓടിപ്പിക്കം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു..
.
അങ്ങിനെ അടുത്ത ഞായറാഴ്ച തന്നെ ഞാനും എന്‍റെ സുഹൃത്തും കൂടി കുട്ടിരാമനെ വണ്ടിയുമായി കറങ്ങാന്‍ വിളിച്ചു. വേഗത്തില്‍ വണ്ടിയോടിക്കുന്നതിനെ കുറിച്ചും, അപകടങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ചും, റോഡിലെ നിയമങ്ങളെ കുറിച്ചും ഒക്കെ അവന്‍ വാ തോരാതെ പറയുന്നത് ഞങ്ങള്‍ അതിശയത്തോടെ ആയിരുന്നു അതുവരെയും കേട്ടിരുന്നിരുന്നത്. വണ്ടിയില്‍ കയറിയിരുന്ന്, അവനോടു ഞങ്ങള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിക്കോളാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെ അവന്‍ ചാടി കയറി ഇരുന്നു..
.
ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്ന്, സീറ്റ് ബെല്‍റ്റ്‌ ഇട്ട്, അവന്‍ കണ്ണാടിയില്‍ ഒന്ന് മുഖം ഒക്കെ നോക്കി, സുന്ദരനാണെന്ന് ഉറപ്പു വരുത്തി, ചുറ്റിലും തിരഞ്ഞ് എല്ലാം ശരിയായ രീതിയില്‍ തന്നെയെന്നു ഉറപ്പു വരുത്തി, അവന്‍ അനുവാതത്തിനായി ഞങ്ങളെ നോക്കി. സന്തോഷത്തോടെ ഞങ്ങള്‍ അനുവാതം കൊടുത്തപ്പോള്‍ അവന്‍ വേഗം വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ കീ ഇട്ടു തിരിച്ചു. പഴയ മണിച്ചിത്രത്താഴു വലിയ താക്കോലിട്ടു തുറക്കും പോലെ വണ്ടി അവന്‍ കുത്തി പൊളിക്കും എന്ന മട്ടില്‍ താക്കോലിട്ടു തിരിക്കുന്നത് കണ്ടപ്പോഴെ ഞങ്ങള്‍ ശരിക്കും അന്തം വിട്ടു പോയി..
.
അതൊന്നും ശ്രദ്ധിക്കാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്ത ശേഷം അവന്‍ വിജയ ഭാവത്തില്‍ ഞങ്ങളെ നോക്കി. ഇനി എന്ത് എന്ന മട്ടില്‍ ഞങ്ങള്‍ പരസ്പരം നോക്കവേ അവന്‍ ചോദിച്ച ചോദ്യം കേട്ട് ഞങ്ങള്‍ വാ പൊളിച്ചിരുന്നു. താഴെ ചവിട്ടാനുള്ള ഈ മൂന്നെന്നതില്‍ ഏതാണ് ബ്രെയ്ക്ക് എന്ന് ...!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍..
.

Friday, February 17, 2012

ചില്ല് കൂട്ടിലെ ഞാന്‍ ...!!!

ചില്ല് കൂട്ടിലെ ഞാന്‍ ...!!!
.
എനിക്ക് ചുറ്റും
ചില്ല് കഷ്ണങ്ങള്‍
നിരത്തി വെച്ചാണ് ഞാന്‍
അന്ന് ആ കൂടുണ്ടാക്കിയത്.
.
ചില്ല് കൂട്ടിലെ മൈന
അല്ലെങ്കില്‍
പളുങ്ക് പാത്രത്തിലെ മത്സ്യം
എന്നൊക്കെ പറയും പോലെ
നല്ലൊരു ചേലിനു
അങ്ങിനെയും ആയിരിക്കട്ടെ
എന്ന് തന്നെ ഞാന്‍ നിരീച്ചു ...!
.
വലതു ഭാഗത്ത്‌ പച്ചയും
ഇടതു ഭാഗത്ത്‌ നീലയും
മുന്നില്‍ ചുവപ്പും
പിന്നില്‍ മഞ്ഞയും...!
.
കടും നിറങ്ങള്‍ മാത്രം
ഞാന്‍ ബാക്കി വെച്ചത്
ഇതിലുടയുന്നവക്ക്
പകരം വെക്കാനും.
.
അടിയിലും മുകളിലും
ഞാന്‍ നിരത്തിയത്
കറുപ്പും വെളുപ്പുമായത്
യാതൃശ്ചികം മാത്രവും ...!
.
കൂട്ടി വെച്ച്
കൂടുണ്ടാക്കി കഴിഞ്ഞപ്പോള്‍
എനിക്കിറങ്ങാന്‍
ഞാന്‍ ഒരു വാതില്‍ വെച്ചില്ല,
പുറം കാഴ്ചകള്‍ കാണാന്‍
ഒരു ജനലും .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

ജല പാത്രം ...!!!

ജല പാത്രം ...!!!

എനിക്കൊരു ജല പാത്രം വേണം
എന്റെ വാക്കുകള്‍ ശേഖരിച്ചു വെക്കാന്‍ .
അവ തുല്ലാതെ തുളുമ്പാതെ കോരിയെടുക്കാന്‍ ..
നിറഞ്ഞു കവിയാതെ അടച്ചു വെക്കാന്‍ .
ഇനിയും അവശേഷിക്കുന്നവ ശേഖരിക്കാന്‍ ....!

പാത്രതിനോപ്പം രൂപം മരാവുന്നത് കൊണ്ട്
എനിക്കെന്‍റെ ജല പാത്രം ചുണ്ടോടു ചേര്‍ക്കാം .
പിന്നെ മുഖത്തൊഴിക്കാം .
കുറച്ചെടുത്തു കൈകാല്‍ കഴുകാം ...!
പിന്നെയും അവശേഷിക്കുമെങ്കില്‍
അല്പം ധാരയുമാകം ...
ശിരസ്സിലൂടെ , മനസ്സിലേക്ക് ആത്മ ധാര ....!!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍ ...!

കാത്തിരിക്കാത്ത അമ്മ...!!!

കാത്തിരിക്കാത്ത അമ്മ...!!!

പ്രതീക്ഷകളുടെ ബാണ്ടവും പേറി എന്നൊക്കെ പറയുന്നത് വളരെ ശരിയായിരുന്നു എന്നെ കുറിച്ച് അപ്പോള്‍. അങ്ങിനെ ഒരു അവസ്ഥയില്‍ തന്നെ ആയിരുന്നു ഞാന്‍ അപ്പോള്‍ അവിടെ എത്തിയിരുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാത്ത ഒരു യാത്ര. പക്ഷെ അതിന്‍റെ യാതൊരു വിധ വേവലാതിയും അപ്പോള്‍ എന്നില്‍ ഉണ്ടായിരുന്നില്ല. അകവും പുറവും പൊള്ളുന്ന ചൂടില്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുകി ഒലിക്കുക തന്നെ ആയിരുന്നു അപ്പോള്‍.

ഒരു നാരങ്ങ വെള്ളം വാങ്ങി കുടിച്ച് അവിടുത്തെ ചാര് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സ് തീര്‍ത്തും ശൂന്ന്യമായിരുന്നു . അല്ലെങ്കില്‍ തന്നെ എന്‍റെ കൈവിട്ട എന്‍റെ തന്നെ ജീവിതത്തെ കുറിച്ച് ഞാന്‍ എന്ത് ആലോചിക്കാന്‍. വിചാരങ്ങളും വികാരങ്ങളും എനിക്ക് ചുറ്റിലും നിന്ന് എന്നെ തന്ന കൊഞ്ഞനം കുത്തുന്ന പോലെയാണ് അപ്പോള്‍ എനിക്ക് തോന്നിയത് തന്നെ.

ഒരുപാട് സമയം കഴിഞ്ഞപോലെ തോന്നിയപ്പോളാണ് ഞാന്‍ ഒന്ന് പുറത്തു കടന്നത്‌. യാത്ര പുറപ്പെടാന്‍ ഇനിയും സമയം ഏറെ ബാക്കിയുണ്ട്. മുഖമൊക്കെ കഴുകി ഞാന്‍ ഒരു ചായകുടിക്കാന്‍ പോകവേ അപ്പോഴാണ് ആ അമ്മയെയും മകനെയും ഞാന്‍ ആദ്യമായി കാണുന്നത് അവിടെ. മകന്റെ കൈ മുറുകെ പിടിച്ചു കൂട്ടം തെറ്റി പോകുമോ എന്ന പേടിയോടെ അല്ലെങ്കില്‍ നഷ്ട്ടപെടുമോ എന്ന വേവലാതിയോടെ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ മകന്റെ കൂടെ ഒരമ്മ.

അവരുടെ കൈപ്പിടിയില്‍ നിന്നും വിട്ടുപോകാനാകാത്ത വിധം ധൃടമായിരുന്നു അവനിലുള്ള അവരുടെ ആ പിടുത്തം. ആ കൈകളുടെ മൃദുലത എന്നെയാണ് ശരിക്കും കുളിരണിയിചിരുന്നത് ഹൃദയത്തില്‍ തട്ടുന്ന ആ ബന്ധം നോക്കി ഞാന്‍ കുറച്ചു സമയം അങ്ങിനെ നില്‍ക്കുക തന്നെ ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് തന്റെ മകന്‍റെ കൈതണ്ടയെന്നു ആ അമ്മ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി.

ആ മകന്‍ അമ്മയെ അവിടെ ഒരിടതിരുതി ചായ വാങ്ങി കൊടുക്കുകയും, കഴിക്കാന്‍ ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി. നന്ദി കേടുകളുടെയും, ഉപേക്ഷിക്കപ്പെടലുകളുടെയും ഈ ലോകത്ത് ഇങ്ങിനെ ഒരു മകനെ കിട്ടാന്‍ ഈ അമ്മ പുണ്യം ചെയ്യണമെന്നു ഞാനും അഭിമാനിച്ചു. ചൂട് ചായ കുറേശെയായി ആറ്റി കൊടുക്കുന്നത് അഭിമാനത്തോടെ മകന്റെ കയ്യില്‍ നിന്നും വാങ്ങി കുടിക്കുന്ന ആ അമ്മയുടെ മുഖത്ത് ആത്മ സംതൃപ്തി അപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് വ്യക്തമായി കാണാമായിരുന്നു.

വിശപ്പുണ്ടായിരുന്നതിനാല്‍ ഞാനും ചായയും ഒരു കടിയും കഴിച്ചു വായിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി അടുത്തുള്ള കടയില്‍ കയറി. കുറെ ചികഞ്ഞു ഒടുവില്‍ കിട്ടിയ ഒരു പുസ്തകത്തിലേക്ക് ആര്‍ത്തിയോടെ ഊളിയിടവേ പരിസരം മുഴുവനായും എന്നെ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ആക്കണ്ട ആളുകള്‍ക്ക് നടുവില്‍ ഞാന്‍ തീര്‍ത്തും ഏകനായി.

മൂന്നോ നാലോ മണിക്കൂറുകള്‍ക്കു ശേഷം പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയത് ഒരു ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടിട്ടാണ്. വായന കഴിഞ്ഞ പുസ്തകം മടക്കി വെച്ച് ഞാനും അങ്ങോട്ട്‌ ചെന്ന് നോക്കവേ അവിടെ കണ്ട കാഴ്ചയില്‍ എന്‍റെ തൊണ്ട വരണ്ടു പോയി. അവിടെ ആ ബഞ്ചില്‍ ആ അമ്മ മരിച്ചു കിടക്കുന്നു. ചുറ്റും കൂടി നിന്നവരില്‍ ഏറെ നേരമായി അവിടെ തന്നെ ഉണ്ടായിരുന്ന ഒരു റെയില്‍വേ പോര്ടര്‍ പറയുന്നത് അപ്പോള്‍ എന്‍റെ കാതിലേക്ക് കടന്നല്‍ കൂട്ടങ്ങളുടെ മുരള്‍ച്ചയോടെ വലിഞ്ഞെതി. ആ അമ്മയെ അവിടെ ഉപേക്ഷിച്ചു അമ്മയുടെ മകന്‍ പോയത്രേ. അത് നേരത്തെ അറിയാമായിരുന്ന ആ അമ്മ, മകന്‍ പോയതും കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു എന്ന് ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍.

Thursday, February 16, 2012

എന്റെ നായിക ...!!!

എന്റെ നായിക ...!!!

ഇപ്രാവശ്യമെങ്കിലും സമയത്തിന് ജോലി തീര്‍ത്തു നാട്ടിലെത്തണം എന്ന വാശിയോടെയായിരുന്നു അന്ന് ആ ജോലി ഏറ്റെടുത്തത്. എല്ലാം കൃത്യമായ പ്ലാനിങ്ങോടെ തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്തു. പേപ്പര്‍ ജോലികളും ആര്ടിസ്ടുകളുടെ കാര്യങ്ങളും ടെക്നീഷ്യന്‍മാരുടെ കാര്യങ്ങളും ഒക്കെ തയ്യാറാക്കി ഷൂട്ട്‌ തുടങ്ങാന്‍ പോകുമ്പോഴാണ് ആദ്യത്തെ ഇടി വെട്ടിയത്. ലോകേഷനിലേക്ക് വരും വഴി നായിക അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയി.

റോമിന് അടുത്തുള്ള തുറമുഖ നഗരമായ സാന്റ മരിനെല്ല യിലെ ഒരു കൊച്ചു സ്ഥലമാണ് ഞങ്ങളുടെ ലൊക്കെഷന്‍ . ചിലവ് ചുരുക്കലിന്റെ ഭാഗമായി അവിടെയുള്ള മിലേന എന്ന എന്റെ ഒരു കൊളംബിയന്‍ സുഹൃത്തിന്റെ കൂടെയാണ് ഞങ്ങളെല്ലാം ഇടിച്ചു കയറി താമസം. അവളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ട് തന്നെയാണ് എല്ലാം സാധിചെടുക്കുന്നതും. ഭക്ഷണവും താമസവും പിന്നെ യാത്രകള്‍ വരെയും അവളുടെ കൂടെ ആയിരുന്നു. എന്നോടുള്ള സൌഹൃദത്തിന്റെ പേരില്‍ മാത്രം എല്ലാ സഹിക്കുന്ന അവള്‍ പക്ഷെ ശരിക്കും ഞങ്ങളെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നുണ്ടായിരുന്നു.

നായികക്ക് ഇനി എന്ത് ചെയ്യും എന്നത് ഒരു വലിയ ചോദ്യ ചിഹ്ന്നമായി . അവിടുന്ന് ഒരു പുതിയ നായികയെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. പഴയ റോമ സാമ്രാജ്യത്തിന്റെ അവശിഷ്ട്ടങ്ങളില്‍ ആ രീതിയില്‍ ചിത്രീകരിക്കേണ്ട ഒരു പരസ്യ ചിത്രമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്ക് വേണ്ടത് രാജകുമാരിക്ക് ചേര്‍ന്ന ഒരു പെണ്‍കുട്ടിയെയും. യവന രാജകുമാരിയുടെ ഊര്‍ജ്ജവും ഓജസ്സും ഉള്ള ഒരു പെണ്‍ കുട്ടി. . അറിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു നാട്ടില്‍ നിന്നും കൊണ്ട് വരിക എന്നത് താമസം വരുന്ന കാര്യമായിരുന്നു . അതുവരെ അവിടെ താമസിക്കേണ്ട ചിലവും മറ്റും ഓര്‍ത്തതും തല കറങ്ങാന്‍ തുടങ്ങി. ഇനി എന്ത് ചെയ്യും എന്നത് വലിയ ഒരു സംഭവം തന്നെയായി അവശേഷിച്ചു. അറിയാവുന്ന വഴികളൊക്കെ ആലോചിച്ചു ഞങ്ങള്‍ തല പുകക്കുമ്പോള്‍ മിലേന തന്നെ വീണ്ടും സഹായവുമായി എത്തി.

അവളുടെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട് അവളെ നായികയാക്കാം എന്നാണു അവള്‍ പറഞ്ഞത്. . ആ കുട്ടിയെ അവള്‍ക്കു വളരെ നന്നായി അറിയാമെന്നും അഭിനയിച്ചു പരിചയം ഉള്ളതാണെന്നും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത വിധം ഒരു യവന രാജകുമാരിയെ പോലെ സുന്ദരിയാണെന്നും പൈസ കൊടുക്കാതിരിക്കാന്‍ കൂടി സഹായിക്കാമെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫോട്ടോസ് ഒന്നും ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ആളിനോട്‌ നേരിട്ട് വരാന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആ കുട്ടി എത്താമെന്ന് ഉറപ്പും പറഞ്ഞതോടെ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ജോലിക്കുള്ള മിനുക്ക്‌ പണികളില്‍ മുഴുകി.

അങ്ങിനെ പറഞ്ഞ ദിവസം അവള്‍ വരുന്നതും കാത്തു ഞാന്‍ തയ്യാറായി ഇരിക്കാന്‍ തുടങ്ങി. വരേണ്ട സമയമെല്ലാം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ ഞങ്ങളുടെ ഉള്ളു കാളാന്‍ തുടങ്ങി. ഇനി ഇതും പ്രശ്നമാകുമോ എന്ന പേടി ഞങ്ങളെ വല്ലാതെ അലട്ടി. ഇപ്പോള്‍ തന്നെ ഈ ജോലി ചെയ്താല്‍ മാത്രമേ എന്തെങ്കിലും ഞങ്ങള്‍ക്ക് ഉപകാരമുണ്ടാകൂ. ഇനിയും വൈകിയാല്‍ കയ്യില്‍ നിന്നും അങ്ങോട്ട്‌ പണം ഇറക്കേണ്ട അവസ്ഥയാകും. അതാലോചിക്കുമ്പോള്‍ പിന്നെയും വിഷമം കൂടാന്‍ തുടങ്ങി.

എന്നാല്‍ ഒട്ടും പേടിക്കേണ്ട എന്ന മട്ടില്‍ മിലേന ഞങ്ങള്‍ക്കുള്ള ഭക്ഷണമൊക്കെ ഓടി നടന്നു തയ്യാര്‍ ആക്കുന്നുണ്ടായിരുന്നു. എന്നെക്കൊണ്ട് മാത്രമായിരുന്നു അപ്പോഴും അവള്‍ക്കു പ്രശ്നം. പച്ചക്കറി മാത്രം കഴിക്കുന്ന എന്നെ പോറ്റാന്‍ അവള്‍ ശരിക്കും കഷ്ട്ടപെടുന്നുണ്ടായിരുന്നു. പാചകം ചെയ്യലും കഴിക്കലും പിന്നെ വിശക്കാനും തുടങ്ങിയിട്ടും ഞങ്ങളുടെ നായിക മാത്രം വന്നില്ല. മിലെനക്കായിരുന്നു ഏറ്റവും വിഷമം. അവള്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു അതിനിടയില്‍.

ഒടുവില്‍ വളരെ വൈകി അവര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ആര്‍ത്തിയോടെ ഓടിച്ചെന്നു. ഒരു പഴയ കാറിലായിരുന്നു അവര്‍ വന്നത്. കാര്‍ നിര്‍ത്തി ആദ്യം പുറത്തിറങ്ങിയത് ഒരു കുട്ടിയാണ്. പിന്നെ ഒരു വയസ്സനും. അതിനുശേഷം ഞങ്ങളുടെ നായികയും. ആകാക്ഷയോടെ കണ്ണ് തുറിച്ചു നോക്കിയിരിക്കെ, ഞങ്ങളുടെ മുന്നിലേക്ക്‌ ഇറങ്ങിവന്ന നായികയെ കണ്ടു ഞാന്‍ ബോധം കെട്ടു വീണു ....!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍.
.

Monday, February 13, 2012

സമ്മാനം …!!!

സമ്മാനം …!!!.
..
നിനക്ക് തരാന്‍ ഞാന്‍ ബാക്കി വെച്ചത് .
എന്റെ മാത്രം മരണമാണ് .
മരണം തരാന്‍ .
എനിക്കാരുടെയും ഔദാര്യം വേണ്ടല്ലോ ..
അതിനു മാത്രമാണെങ്കില്‍ .
പിന്നെയുള്ള ചിന്തക്ക് ശേഷം .
സ്വീകരിക്കാന്‍ നിനക്കും .
മറ്റൊരു ആലോചന വേണ്ട താനും ..
..
ഞാന്‍ കരുതി വെച്ചതൊന്നും അല്ലെങ്കിലും .
ആഗ്രഹിക്കുന്നതല്ലെങ്കിലും .
എനിക്ക് വിസ്വസിക്കാവുന്നത് .
അത് മാത്രമാകവേ ,.
വിശ്വസിച്ച് , ഉറപ്പിച്ച് ,.
നിനക്ക് തരാന്‍ എന്‍റെ കയ്യില്‍ .
അത് മാത്രമേ ഉള്ളു …!.
..
തൃപ്തിപ്പെടുക .
അല്ലെങ്കില്‍ തൃപ്തിപ്പെടുത്തുക എന്നത് .
എന്റെ കര്‍മ്മത്തില്‍ ഇല്ലാതിരിക്കെ ,.
എനിക്കും നിനക്കും ഇടയില്‍ .
മറ്റൊന്നും വേണ്ട താനും ….!!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..
.

Friday, February 3, 2012

പിന്നിലുള്ള വഴികള്‍ക്ക് മുന്‍പേ ...!!!

പിന്നിലുള്ള വഴികള്‍ക്ക് മുന്‍പേ ...!!! .
..
പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ഞാന്‍ കടന്നു വന്ന വഴി എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞിരുന്നു. ഇനി പുറകിലേക്കുള്ള യാത്ര തീര്‍ത്തും അസാധ്യം. അങ്ങിനെ പറയുകയേ അപ്പോള്‍ തരമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യവും. ഇനി തുടങ്ങാന്‍ മുന്നില്‍ വീണ്ടും വഴി നീണ്ടു നിവര്‍ന്നു കിടക്കവേ, പിന്നെ കരുതിയത്‌ പുറകിലേക്ക് ഇനി എന്തിനു എന്ന് തന്നെയാണ്. എങ്കിലും, പുറകിലേക്ക് പോകാതെ എങ്ങിനെയാണ് എനിക്ക് മുന്നോട്ടു യാത്ര തുടരാന്‍ കഴിയുക..
..
യാത്ര തുടരാന്‍ ഇനി അവശേഷിക്കുന്നതൊക്കെയും പുതു വഴികള്‍ മാത്രമാണ് എന്നത് എന്നെ അപ്പോള്‍ അത്ഭുതപ്പെടുതിയതെ ഇല്ല. . അറിയാത്ത പാതയോരങ്ങള്‍. അനുഭവിക്കാത്ത ഗ്രാമ, നഗര വീഥികള്‍. നിശ്ചലമായ കാറ്റുപോലെ ഒഴുകി അവസാനിക്കാന്‍ മാത്രം കഴിയാത്ത അത്രയും ശൂന്യമായതും, ഇട തൂര്‍ന്നു നിറഞ്ഞതുമായ പാതയോരങ്ങള്‍ അപ്പോള്‍ എനിക്ക് വേണ്ടി നിര്‍വികാരതയോടെ കാത്തു കാത്ത് കിടക്കുക തന്നെയായിരുന്നു..
..
യാത്രകളില്‍ പൊതി ചോറ് കരുതുന്ന ശീലം പണ്ടേ ഇല്ലാത്തതിനാല്‍, വിശപ്പ്‌ മനസ്സില്‍ തന്നെ ഉപേക്ഷിക്കാം എന്ന് ഉറപ്പിച്ചു തീരുമാനിച്ചു. ദാഹം കൂടി തൊണ്ടയില്‍ അവശേഷിപ്പിക്കാനായാല്‍ പിന്നെ ദൈര്യമായി ഈ യാത്ര തുടരാം. ഇടവഴികള്‍ തിരിയുന്നിടതെക്ക് കണ്ണുകള്‍ കൊട്ടിയടക്കണമെന്നും, പിന്‍ വിളികള്‍ക്ക് കാതുകള്‍ ശൂന്ന്യമാക്കണമെന്നും ഞാന്‍ എന്റെ തന്നെ ബുദ്ധിയെ ഉപദേശിക്കാന്‍ അപ്പോഴേക്കും മറന്നു പോയിരുന്നു..
..
ഇനി, തുടരുക തന്നെ എന്ന് തീരുമാനിക്കാന്‍ സമയമില്ല. പുറകിലൂടെ പാതയോരങ്ങള്‍ കുറേശ്ശെയായി എന്നിലേക്ക്‌ തന്നെ തിരിച്ചു വന്ന് അവസാനിച്ചുകൊണ്ട് ഇപ്പോളത് എന്നിലെ പുറകിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. ഇനിയും നടന്നു തുടങ്ങിയില്ലെങ്കില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഓടി തുടങ്ങുക തന്നെ ചെയ്തില്ലെങ്കില്‍ ആ വഴികള്‍ എനിക്ക് മേലെകൂടി കടന്നു പോകുന്നത് എന്നെ ഭീതിപ്പെടുതുമെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ യാത്ര തുടരാം.. ഇനി ....???.
..
സുരേഷ് കുമാര്‍ പുഞ്ചയില്‍..
..
.

കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!

 കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!.
..
മഴ ഒരു ഹരമാണ് പലപ്പോഴും. അല്ലെങ്കില്‍ ലഹരിയാണ്. സിരകളിലൂടെ മെല്ലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന ലഹരി. കൂടുമ്പോള്‍ ജീവന്‍ തന്നെയെടുതും, ആവശ്യതിനാകുംപോള്‍ ജീവന്‍ തന്നെ കൊടുത്തും മനസ്സിനെ അവെഷപ്പെടുതുന്ന ലഹരി. ഓരോ തുള്ളികളും ആഴ്ന്നിരങ്ങുന്നത് മനസ്സിലെക്കല്ല ആത്മാവിലെക്കനെന്നു വരുത്തി തോന്നുകയായിരിക്കില്ല പലപ്പോഴും ...!!!.
..
നന്നേ തിരക്ക് കൂടുതലായതിനാല്‍ അന്ന് ഞങ്ങള്‍ കിട്ടുന്ന വണ്ടിക്കു പോകാന്‍ തീരുമാനിച്ചു. സുഹൃത്ത്‌ അപകടത്തില്‍ പെട്ടെന്നും അവന്‍ ആശുപത്രിയില്‍ ആണെന്നും മാത്രമേ അതുവരെ വിവരം കിട്ടിയിരുന്നുള്ളു. അതുകൊണ്ട് തന്നെ അവന്റെ വീട്ടില്‍ പോലും പറയാതെ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനോട്‌ വഴിയില്‍ നിന്നും കയറാന്‍ പറഞ്ഞാണ് ഞങ്ങള്‍ യാത്രക്ക് ഇറങ്ങിയത്‌..
..
നേരത്തെ എത്തിയത് ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ ബസ്സില്‍ തന്നെ പോകാം എന്ന് വെച്ച് നോക്കുമ്പോള്‍ അപ്പോള്‍ പോകുന്ന ഒരു ബസ്സും ഇല്ല. എന്നാല്‍ ട്രെയിനില്‍ ആകാം എന്ന് വെച്ച് അന്വേഷിച്ചപ്പോള്‍ ട്രെയിനും ഇല്ല. അങ്ങിനെ കൂട്ടുകാരനേ വിളിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ബസ്സില്‍ തന്നെ വന്നാല്‍ മതി അതായിരിക്കും നല്ലത് എന്നാണു. അത് കേട്ട് അടുത്ത ബസ്സും കാത്തു ഞങ്ങള്‍ അവിടെ ഇരിക്കാന്‍ തുടങ്ങി..
..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാനും പിന്നെ ഒരു പുസ്തകം വാങ്ങി വായിക്കാനും തുടങ്ങിയ ഞങ്ങള്‍ പിന്നെ കണ്ണ് എടുത്തത്‌ ഒരു കുഞ്ഞു ആള്‍ക്കൂട്ടം കണ്ടാണ്‌. എപ്പോഴും എല്ലായിടത്തും ഉണ്ടാകുന്നത് എന്നപോലെയല്ലാതെ യാത്രിശ്ചികത ഒന്നും ഇല്ലാത്തതിനാല്‍ അങ്ങോട്ട്‌ ശ്രധിചില്ലെങ്കിലും അവിടെ നിന്നും പോകുന്ന ഒരു സ്ത്രീയുടെ അഭിപ്രായ് പ്രകടനം എന്നെ അങ്ങോട്ട്‌ നയിച്ചു. സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ഇല്ലെന്നു പറഞ്ഞു അവിടെ തന്നെ ഇരുന്നു..
..
അവിടെ എത്തി ഞാന്‍ ആ ആള്‍ക്കൂട്ടത്തിലേക്കു നോക്കിയപ്പോള്‍ കണ്ടത് ഒരു കൂസലും ഇല്ലാതെ അവിടെ ഒരു ബാഗിന് മുകളില്‍ ഇരിക്കുന്ന ഒരു ഇരുപതു വയസ്സോളം പ്രായമുള്ള പെണ്‍കുട്ടിയെ ആണ്. മറ്റൊന്നും അവിടെ കാണാഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം കൂടി. ഇതെന്താണ് കാര്യം എന്ന് എന്നെ വല്ലാതെ കുഴക്കി. ഒരു പെണ്‍കുട്ടി അവിടെ ഇരിക്കുന്നതില്‍ എന്താണ് ഇത്ര ആള് കൂടാനുള്ളത്..
..
മാന്യമായി വസ്ത്രം ധരിച്ച, സാമാന്യം സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് വരുന്ന ഒരു നല്ല പെണ്‍കുട്ടി യാണ് എനിക്കവളെ തോന്നിയത്. പ്രത്യേകിച്ച് മോശമായി ഒന്നും തോന്നാത്തതിനാല്‍ അവള്‍ എന്നില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. കൂടി നില്‍ക്കുന്ന ആളുകളെ തെല്ലും വകവെക്കാതെ, ആരെയോ കാത്തിരിക്കുന്ന പോലെ, ഇടയ്ക്കിടെ ചുറ്റിലും നോക്കി, പിന്നെ തന്റെ കയ്യിലെ പുസ്തകം ആര്‍ത്തിയോടെ വായിക്കുകയാണ് അവള്‍. ഇടയ്ക്കിടെ കയ്യിലെ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്നും ഉണ്ടായിരുന്നു..
..
ചുറ്റിലും നോക്കുന്നത് കൂടാതെ മൊബൈലിലേക്കും അവള്‍ പ്രത്യാശയോടെ നോക്കുന്നത് കാണാമായിരുന്നു. വിളിക്കാന്‍ ആരുമില്ലെങ്കിലും ഇനിയെങ്ങാനും വിളിച്ചാലോ എന്നാ മട്ടിലായിരുന്നു അവളുടെ ആ നോട്ടം. കണ്ണുകളില്‍ കുസൃതിയോ, മുഖത്ത് മോഹിപ്പിക്കുന്ന വശ്യതയോ അവള്‍ക്കില്ലായിരുന്നു. ആര്‍ക്കും ആവശ്യത്തിനു കൊത്തി വലിക്കാന്‍ കൊടുക്കും പോലെ വികൃതമായ ഒരു ശരീരവും അവള്‍ക്കില്ലായിരുന്നു..
..
അവളെ നിരീക്ഷിക്കവേ എന്നില്‍ അവള്‍ ഒരു അതിശയമാവുകയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്തായാലും കാര്യം തിരക്കാന്‍ തന്നെ തീരുമാനിച്ചു. കൂടി നില്‍ക്കുന്നതില്‍ കൂടുതല്‍ സമയമായി അവിടെത്തന്നെ ചുറ്റി കറങ്ങുന്നവന്‍ എന്ന് തോന്നിച്ച ഒരു പയ്യനെ നോക്കി ഞാന്‍ കാര്യം തിരക്കി. അവന്‍ ഒരു പരിഹാസ ചിരിയോടെ മെല്ലെ പറയാന്‍ തുടങ്ങി..
..
ആ പെണ്‍കുട്ടി ഇന്റര്‍ നെറ്റിലൂടെ ഒരു ആളുമായി പ്രണയത്തിലാണെന്നും, ഒരിക്കല്‍ പോലും കാണുകയോ, വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അയാളെ തിരക്കി യാണ് അവള്‍ അവിടെ വന്നിരിക്കുന്നതെന്നും. അയാള്‍ എപ്പോഴോ എഴുതിയിരുന്നത്രേ എന്നും അയാള്‍ ആ ബസ്സ്‌ സ്റ്റാന്‍ഡില്‍ നിന്നാണ് വണ്ടി കയറുന്നത് എന്ന്. അത് കൊണ്ട് മാത്രമാണ് അവള്‍ അവിടെയെത്തി അയാളെ കാത്തിരിക്കുന്നത് എന്നും..
..
അപ്പോഴേക്കും എന്നെ തിരക്കി വണ്ടി വരാറായി എന്ന് പറഞ്ഞു കൊണ്ട് എന്റെ സുഹൃത്തും അവിടെയെത്തിയിരുന്നു. തിരക്കിനിടയില്‍ കാര്യം അന്വേഷിച്ച അവനോടു അവനോടു ആ പെണ്‍കുട്ടിയെ ഒന്ന് നോക്കാന്‍ പറഞ്ഞു കാണിച്ചു കൊടുത്തതും അവന്റെ മുഖം വിളറി വെളുക്കുന്നത്‌ ഞാന്‍ കണ്ടു. പിന്നെ എന്നെ പോലും ഗൌനിക്കാതെ ഞങ്ങളുടെ വണ്ടിയിലേക്ക് അവന്‍ ഓടി കയറുന്നത് കണ്ട് ആ പെണ്‍കുട്ടിയെ ഞാന്‍ സഹതാപത്തോടെ നോക്കി നിന്നു ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..
.

Thursday, February 2, 2012

അവനവന്‍റെ അന്നം ...!!!

അവനവന്‍റെ അന്നം ...!!!..
..
രാത്രികളെ നമുക്ക് പ്രണയിക്കാന്‍ എളുപ്പമല്ല .. രാത്രികള്‍ ഒരുപാട് ദുരൂഹതകള്‍ ഉള്ളിലൊളിപ്പിക്കുന്ന മനുഷ്യരെ പോലെയാണ് ... നിഗൂഡമായ ദുരൂഹതകള്‍ ...! കണ്ണുകളില്‍ കത്തുന്ന കാമവും മനസ്സില്‍ നുരയുന്ന ചാതിയും ഒളിപ്പിചിരിക്കുന്നത് നമുക്ക് കാണാനാകില്ല തന്നെ. എനിക്കിഷ്ട്ടം പകലുകളെ മാത്രമാണ് .. എല്ലാം കാണുന്ന , എല്ലാം അറിയുന്ന , ചുട്ടുപൊള്ളുന്ന പച്ച പകലുകള്‍ ....!.
..
തലേന്ന് തന്നെ പറഞ്ഞു ഉറപ്പിച്ചതിനു അനുസരിച്ചാണ് ഞങ്ങള്‍ അന്നവിടെ ഒത്തു കൂടിയത്. വെറുതേ അല്ല, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുപാട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി തന്നെ ഉള്ള ഒരു ഒത്തു കൂടല്‍. എല്ലാവരും തനിച്ചു മാത്രമാണ് വന്നിരുന്നത് അപ്പോള്‍. അതുകൊണ്ട് തന്നെ എന്നി തിട്ടപ്പെടുത്തിയ കണക്കുകാലും കണക്കു കൂട്ടിയുള്ള കാര്യാങ്ങളും മാത്രം..
..
തലയ്ക്കു ചൂട് കൂടുമ്പോള്‍ പ്രകൃതി ഒന്ന് തണുപ്പിചോട്ടെ എന്ന് കരുതി തന്നെയാണ് ആ കടല്‍ തീരം ഞാന്‍ തിരഞ്ഞെടുത്തത്. അത് മറ്റുള്ളവര്‍ക്കും ഇഷ്ട്ടമായപ്പോള്‍ പിന്നെ ആ തീരത്തിന്‍റെ ഒരു ഒഴിഞ്ഞ മൂല നോക്കി ഞാന്‍ സ്ഥലം പിടിച്ചു. അല്ലെങ്കിലും അന്നൊരു ഒഴിവു ദിവസമല്ലാതിരുന്നതിനാല്‍ തീരെ തിരക്ക് കുറവായിരുന്നു അവിടെ. അതുകൊണ്ട് തന്നെ ഉള്ള്വരെയെല്ലാം പ്രത്യേകം കണ്ടു പിടിക്കാന്‍ കഴിയുമായിരുന്നു..
..
വളരെ അത്യാവശ്യവും, വളരെ ഗൌരവം ഏറിയതും ആയ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു തീരുമാനിക്കുന്നതിനിടയില്‍ സത്യത്തില്‍ ഞങ്ങള്‍ സമയമോ ചുറ്റുപാടുകളോ അറിഞ്ഞതെ ഇല്ലായിരുന്നു. സംസാരത്തിന് ഇടയില്‍ നേരം വൈകും എന്നറിഞ്ഞതോടെ ഞങ്ങള്‍ ആളെണ്ണി തന്നെ ഓരോരുത്തര്‍ക്കുമായി ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, വീട്ടില്‍ ഉണ്ടായ ഒരു അത്യാവശ്യതെ തുടര്‍ന്ന് ഒരുത്തന് അതിനിടയില്‍ നേരത്തെ വീട്ടില്‍ പോകേണ്ടി വന്നു. ചര്ച്ചകാല്‍ക്കൊടുവില്‍ ഭക്ഷണം വന്നത് പോലും ഞങ്ങള്‍ മറന്നും പോയി..
..
ഞങ്ങള്‍ ഇരിക്കുന്നതിനു അടുത്ത് കുറച്ചു മാറി ഒരു പഴയ വള്ളം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. ഗാതകാല സ്മരണകള്‍ അയവിറക്കി അതവിടെ ജീര്‍ണിക്കവേ ഞങ്ങള്‍ക്ക് തോന്നിയത് അതൊരു സ്മാരക ശിലയെന്നാണ്. അല്ലെങ്കില്‍ ഞങ്ങള്‍ അങ്ങിനീയാണ് ആതിനെ കണ്ടത്. സംസാരം ഒരല്‍പം ആരിയപ്പോഴാണ് ഭക്ഷണം ചൂടാരുന്നു എന്നാ സത്യം ഞങ്ങള്‍ മനസ്സിലാക്കിയാത്. എന്നാല്‍ പിന്നെ ഇനി ഭക്ഷണം കഴിഞ്ഞാകാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങി..
..
ഭക്ഷണത്തിന് മുന്‍പ് കൈകഴുകുന്നാ ശീലമുല്ലാവരെല്ലാം കൈകാഴുകാന്‍ ഇരാങ്ങിയപ്പോള്‍ മാത്രമാണ് ഞാന്‍ അപ്പുരാതെ ആ പഴയ വള്ളത്തിന്റെ തണലില്‍ ഒരു മുത്തശ്ശി കടലിലേക്കും നോക്കി ഇരിക്കുന്നാത് കാണ്ടത്. കുലീനയായ ആ മുത്തശ്ശി അവരുടെ മക്കളെയോ മരുമക്കളെയോ കാത്തിരിക്കും പോലെ അലസമായി അവിടെ ഇരിക്കുകയാണ് എന്നാണു എനിക്കും തോന്നിയത്. കൈകഴുകവേ അവരുടെ മുഖത്തേക്ക് നോക്കിയ എന്നെ നോക്കി അവര്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ടോ എന്‍റെ മനസ്സിലായിരുന്നു കയറിയത്..
..
ഭക്ഷണം കഴിക്കവേ ഞാന്‍ ഇടയ്ക്കിടെ അവരെ നോക്കുമ്പോഴെല്ലാം അവര്‍ എന്നെ തന്നെ അല്ലെങ്കില്‍ ഞങ്ങളെ തന്നെ നോക്കുകയാണെന്നും, ഞാനോ അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലുമോ അങ്ങോട്ട്‌ നോക്കുമ്പോള്‍ അവര്‍ നോട്ടം പിന്‍വലിക്കുകയാണെന്നതും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. പിന്നെ ശരിക്കും ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഒരുവിധം ഉള്ളത് അവസാനിപ്പിച്ചു ശേഷിക്കുന്നതും മറ്റും കൊണ്ട് പോയി കളഞ്ഞു കൈകഴുകി തിരിച്ചു വരുമ്പോഴും ആ മുത്തശ്ശി അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു..
.
കൂട്ടത്തില്‍ നേരത്തെ പോയവന്‍റെ ഭക്ഷണം മാറ്റി വെച്ച് ഞങ്ങള്‍ വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നു. അതിനിടയില്‍ എപ്പോഴോ ഒന്ന് തിരിഞ്ഞു നോക്കവേ ആ മുത്തശ്ശി പെട്ടെന്ന് അവിടെനിന്നും അപ്രത്യക്ഷയായി പോയിരുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നെ ഒന്നും ആലോചിക്കാതെ അവര്‍ എവിടെ പോയെന്നു അന്വേഷിച്ചു ഞാന്‍ ചാടി ഇറങ്ങുകയായിരുന്നു. ചുറ്റും പരത്തി ഒടുവില്‍ ആ വള്ളത്തിനു പുറകില്‍ ഞാന്‍ നോക്കി എത്തുമ്പോള്‍ അവിടെ ഞങ്ങള്‍ കളഞ്ഞ എച്ചിലില്‍ അവരുടെ അന്നത്തെ അന്നം തിരയുകയായിരുന്നു ആ മുത്തശ്ശി ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.

Tuesday, January 31, 2012

വേശ്യയുടെ ചാരിത്ര്യം ...!!!

വേശ്യയുടെ ചാരിത്ര്യം ...!!!

കാഴ്ചക്ക് ശേഷം
പിന്നെയും അവസാനിക്കാത്ത
കേള്‍വിയുടെ രോദനങ്ങള്‍
അവശേഷിപ്പിക്കുന്ന
മുറിവുകള്‍ക്ക് മേലെ
ചിനുങ്ങുന്ന ചോരത്തുള്ളികള്‍
മാറ്റൊലി കൊള്ളിക്കുന്ന
മനസ്സിലേക്ക് മാത്രം
നീ കടന്നു കയറവേ
എന്തിനാണ് നീ
കള്ളങ്ങള്‍ കൊണ്ടെന്നെ
വീര്‍പ്പു മുട്ടിക്കുന്നത്‌.

നിനക്ക് പറയാന്‍ ഉള്ളത്
അസത്യങ്ങള്‍ എന്ന് നിനക്ക് തന്നെ
ബോധ്യമുണ്ടായിരിക്കെ
എന്തിനു നീ വൃഥാ സ്വയം ഇല്ലാതാകുന്നു.

നിന്റെ വാക്കുകള്‍
എനിക്കെന്നല്ല,
നിനക്ക് പോലും
വിശ്വസിക്കാനാകില്ലെന്നു
നിനക്ക് തന്നെ നന്നായി അറിയാമായിരുന്നിട്ടും
നീ പിന്നെയും പിന്നെയും
കള്ളങ്ങള്‍ കൊണ്ട് മുഖം മറച്ചു.

ഒടുവിലീ മുഖപടം ആര്‍ക്കു വേണ്ടി
നിന്നെ നിനക്ക് വിശ്വാസമില്ലെങ്കില്‍
വേറെ ആരാണ് നിന്നെ വിശ്വസിക്കുക.

സുരേഷ്കുമാര്‍ പുഞ്ചയില്‍.

Saturday, January 21, 2012

നിശബ്ദതക്കു ശേഷം ...!!!

നിശബ്ദതക്കു ശേഷം ...!!!
.
എനിക്ക് പുറകില്‍ മണല്‍ തരികള്
‍ ഒന്നൊന്നായി ഊര്‍ന്നു വീഴുന്നതും
ഊര്‍ന്നു വീഴുന്ന മണല്‍ തരികള്‍ക്ക് മേല്
‍ നാഴിക മണികള്‍ ആഞ്ഞടിക്കുന്നതും
ആ മണി ഒച്ചയില്‍ കാതടയുന്നതും
ഇപ്പോഴും ഞാന്‍ സ്വപ്നം കാണുന്നു ..!
,
കാണുന്ന സ്വപ്‌നങ്ങള്
‍ ഒന്നൊന്നായി സംബവിക്കുമ്പോഴും
കാണാത്ത സ്വപ്നങ്ങള്‍ക്ക് പുറകെ
ഞാന്‍ മാത്രം പിന്നെയും അലയുന്നു ..!
.
നാഴിക മണികള്‍ പിന്നെയും ഒച്ചയുണ്ടാക്കുമ്പോള്
‍ മണല്‍ തരികള്‍ക്ക് താഴെ വീഴാന്‍ ഭയമാകുന്നു
ആ ഭയത്തില്‍ നിന്നും ഉയിര്‍കൊള്ളുന്ന ധീരത
മണല്‍ തരികളെയും നാഴിക മണിയെയും
വീണ്ടും കടന്നു പോകാന്‍ പ്രേരിപ്പിക്കുന്നു ...!

മണിയൊച്ചക്ക് ശേഷം നീണ്ട് < br> നിശ്ചലമാകുന്ന മണികള്
‍ പിന്നെയും മണല്‍ തരികളെ മാത്രം
കാത്തിരിക്കുന്നു ...!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്

Friday, January 20, 2012

ജീവിതം ...!!!

ജീവിതം ...!!!
.
കടല്‍ കടന്നെത്തുന്ന കാറ്റിനു
ഉപ്പിന്റെ ഗന്ധമാനെന്നു
അവള്‍ക്കു അറിയില്ലായിരുന്നു .
.
ഉപ്പല്ലാതെ മറ്റൊന്നും
കടലില്‍ ഇല്ലെന്നു
അവള്‍ക്കു
വിശ്വസിക്കാനും
കഴിയില്ലായിരുന്നു.
.
ഉപ്പും കടലും
അവളുടെ ജീവിതവും,
കടലുപോലെയും
ഉപ്പു പോലെയും
വിശാലവും ആയിരുന്നു.
.
കടല്‍ കടന്നു
കാറ്റ് വരുന്നതും
കാറ്റില്‍ ഉപ്പു നിറയുന്നതും
അവളുടെ ജീവിതം പോലെ
അവള്‍ നോക്കി നിന്നു.
.
കടലില്ലാത്ത ഉപ്പും
ഉപ്പില്ലാത്ത കടലും
അവള്‍ക്കെങ്ങിനെ
തരം തിരിക്കാന്‍ പറ്റും. ...??
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.

Sunday, January 15, 2012

ഒന്ന് ...!!!

ഒന്ന് ...!!!
.
ഒന്ന് പകുത്ത്
രണ്ടാക്കുമ്പോള്‍
രണ്ടു പകുതികള്‍ക്ക് പകരം
വീണ്ടും രണ്ടു വലിയ ഒന്നുകള്‍
.
ആ ഒന്നുകള്‍
വീണ്ടും മുറിക്കുമ്പോള്‍
പിന്നെയും
പകുതികള്‍ക്ക് പകരം
മറ്റു ഒന്നുകള്‍ ...!
.
ഒന്നുകള്‍ അങ്ങിനെ
പലകുറി ഒന്നായിരിക്കെ
മുറിച്ചു മാറ്റപെടുന്ന
പകുതികള്‍ എവിടെ
മുറിക്കപ്പെടാത്ത ഒന്നുകളും ....???
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
.

Friday, January 13, 2012

കാതറുകുട്ടിയുടെ കച്ചവടം ...!!!

കാതറുകുട്ടിയുടെ കച്ചവടം ...!!!
.
കാദരുകുട്ടി എന്റെ അയല്‍ക്കാരനാണ് . അവനെക്കാള്‍ പരോപകാരിയും , മനുഷ്യ സ്നേഹിയുമായ ഒരാളെ ഞാന്‍ അടുത്തൊന്നും കണ്ടിട്ടില്ല . മനുഷ്യത്വമുള്ള ആളുകളെല്ലാം വട്ടന്മാര്‍ ആണെന്നല്ലേ ലോകം പറയുക .അങ്ങിനെ കാദര് കുട്ടിയും അരവട്ടനായാണ് നാട്ടില്‍ അറിയപ്പെടുന്നത് .
.
സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും പാപമാണെന്ന് വരെ വിശ്വസിക്കുന്നവരുടെ ഈ ലോകത്ത് കാദര് കുട്ടി എപ്പോഴും ഒറ്റയാനായി . എല്ലാവരെയും സ്നേഹിക്കുകയും എല്ലാവരെയും സഹായിക്കുകയും മാത്രം ചെയ്യുന്ന അയാളെയും മറ്റുള്ളവര്‍ ഇഷ്ട്ടപ്പെട്ടിരുന്നു .
.
ചെറിയ ചെറിയ കച്ചവടങ്ങള്‍ നടത്തിയാണ് അയാള്‍ ജീവിച്ചിരുന്നത് . പ്രധാനമായും ഉന്തു വണ്ടിയില്‍ ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കല്‍ , കപ്പലണ്ടി വറുത്തു വില്‍ക്കല്‍ , കട്ടന്‍ കാപ്പി വില്‍ക്കല്‍ , അങ്ങിനെ പൂരത്തിനും പെരുന്നാളിനും ഒക്കെ കുഞ്ഞു കുഞ്ഞു കച്ചവടങ്ങള്‍ ആയിരുന്നു അദ്ദേഹം ചെയ്തിരുന്നത് .
.
വീട്ടില്‍ വേണ്ടപ്പെട്ടവര്‍ ഒക്കെ ഉണ്ടെങ്കിലും കാദര് കുട്ടിയുടേത് എന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ അയാള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴും അയാള്‍ക്ക് വേണ്ടി മാത്രം പണിയെടുത്തു .
.
ചെറിയ ചെറിയ കച്ചവടങ്ങളില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം അയാള്‍ക്ക്‌ ഒന്നിനും തികയില്ലായിരുന്നു . അത് കൊണ്ട് തന്നെ ഒരിക്കല്‍ വലിയ പെരുന്നാളിന് കോഴിക്കോട്ടു പോയി കച്ചവടം ചെയ്യാന്‍ അയാള്‍ തീരുമാനിച്ചു . ആരൊക്കെയോ പറഞ്ഞിരുന്നു അയാളോട് , കോഴിക്കോട് പോയാല്‍ നല്ല വരുമാനം ആണെന്നും , നല്ല കച്ചവടം നടത്താമെന്നും . കോഴിക്കോട് അയാള്‍ ആദ്യമായാണ്‌ അയാള്‍ പോകുന്നതെങ്കിലും , കച്ചവടത്തിന് പോകാന്‍ തന്നെ ഉറപ്പിച്ചു .
.
ഓംലെറ്റ്‌ ഉണ്ടാക്കി വില്‍ക്കാന്‍ തന്നെയാണ് അക്കുറിയും അയാള്‍ തീരുമാനിച്ചത് . മുടക്കുമുതല്‍ ഒന്നും കയ്യില്‍ ഇല്ലാത്തതിനാല്‍ , കച്ചവടത്തിനുള്ള സാധനങ്ങള്‍ വാങ്ങല്‍ ഒരു വലിയ കടംബയായി .അയാളുടേത് എന്ന് പറയാന്‍ ആകെ ഉണ്ടായിരുന്നത് ഒരു പഴയ ഉന്ത് വണ്ടി മാത്രം ആയിരുന്നു . പരിചയക്കാരോട് പൈസ കടം വാങ്ങല്‍ അയാള്‍ക്ക് വലിയ കുറച്ചിലായിരുന്നു .
.
എന്നാലും വിവരമറിഞ്ഞ് അയാളെ സഹായിക്കാന്‍ പലരും തയ്യാറായി . അങ്ങാടിയില്‍ കച്ചവടം ചെയ്യുന്ന ഒരു മുതലാളി അയാള്‍ക്ക്‌ കോഴിമുട്ട കടം കൊടുക്കാം എന്ന് സംമാടിച്ചു . കച്ചവടം കഴിഞ്ഞു തിരിച്ചെത്തുമ്പോള്‍ പൈസ കൊടുക്കാമെന്ന കരാറില്‍ . കയ്യിലുണ്ടായിരുന്ന കുറച്ചു പൈസക്ക് മറ്റു ചില്ലറ സാധനങ്ങള്‍ ഒക്കെയും അയാള്‍ ഒരുക്കിയെടുത്തു .
.
അപ്പോഴാണ് ഗ്യാസിന്റെ കാര്യം ഓര്‍മ്മവന്നത് . ഗ്യാസ് വാങ്ങാനൊന്നും അയാള്‍ക്ക്‌ പാകവുമില്ല . അതിനും അടുത്ത വീടുകാര്‍ സഹായവുമായി എത്തി . ഒരു വീട്ടുകാര്‍ ഗ്യാസ് കൊടുത്തപ്പോള്‍ , മാറ്റൊരു വീട്ടുകാര്‍ റെഗുലേറ്റര്‍ കടം കൊടുത്തു . സാധനങ്ങള്‍ എല്ലാം ഒത്താപ്പോള്‍ കടരുകുട്ടി ആകാശത്തും ഭൂമിയിലും അല്ലാത്ത അവസ്ഥയിലായി .
.
അപ്പോഴണ് തനിച്ചു പോകാന്‍ പറ്റില്ലെന്ന് ഓര്‍ത്തപ്പോഴാണ് ഇത്ര ദൂരതെക്കായത് കൊണ്ടും , രണ്ടു മൂന്നു ദിവസത്തെ പണി ആയതുകൊണ്ട്ടും , ആരും കൂടെ ചെല്ലാന്‍ തയ്യാറായില്ല . അങ്ങിനെ പൈസ കൊടുത്തു ഒരു പണിക്കാരനെ കൂടെ കൂറ്റന്‍ കാദര് കുട്ടി നിര്‍ബന്ധിതനായി .
.
അങ്ങിനെ കാദര് കുട്ടി വലിയ പെരുന്നാളിന് രണ്ടു ദിവസം മുന്‍പേ , ആഘോഷപൂര്‍വ്വം യാത്ര തുടങ്ങി . കാണുന്നവരോടെല്ലാം വലിയ സന്തോഷത്തോടെ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞാണ് കാദര്കുട്ടി പോയിരുന്നത് . വഴിയിലെ കാഴ്ചകളില്‍ മനം മടുപ്പിക്കാതെ അയാളും പണിക്കാരനും വേഗത്തില്‍ നടത്തം തുടര്‍ന്നു .
.
അങ്ങിനെ വൈകുന്നേരത്തോടെ അവര്‍ കോഴിക്കോട് എത്തിച്ചേര്‍ന്നു . കോഴിക്കോട് അയാളെ ശരിക്കും അത്ബുതപ്പെടുത്തി . വലിയ കെട്ടിടങ്ങളും , നിറയെ വാഹനങ്ങളുമായി കോഴിക്കോട് അയാള്‍ക്ക് ഒരു ചെറിയ ദുബായ് തന്നെ ആയി തോന്നി . ആളുകള്‍ ധാരാളം കൂടുന്ന വലിയ പള്ളിയുടെ അടുത്ത് തന്നെ ദൈവ കൃപയാല്‍ അയാള്‍ക്ക്‌ വണ്ടി വെക്കാന്‍ ഇടവും കിട്ടി .
..
സുബി നിസ്ക്കാരത്തിന് തന്നെ എഴുന്നേറ്റു രണ്ടു പേരും പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കച്ചവടം തുടങ്ങാന്‍ ഒരുങ്ങി . സാധനങ്ങളൊക്കെ ഒരുക്കി വെച്ച് , സന്തോഷത്തോടെ അവര്‍ ഗ്യാസ് കണക്ട് ചെയ്യാന്‍ തുടങ്ങുമ്പോഴാണ് അറിയുന്നത് , ഗ്യാസ് ഒരു കമ്പനിയുടെയും റെഗുലേറ്റര്‍ മറ്റൊരു കമ്പനിയുടെതും ആണെന്ന് . ......!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
.

നിശാഗന്ധിയുടെ കാമുകന്‍ ...!

നിശാഗന്ധിയുടെ കാമുകന്‍ ...!
.
നിശാഗന്ധി . അവള്‍ക്കവളെ അങ്ങിനെ വിളിക്കപ്പെടാന്‍ ആയിരുന്നു എപ്പോഴും ഇഷ്ട്ടം . എല്ലാവരും അവളെ അങ്ങിനെ തന്നെ ആയിരുന്നു താനും വിളിച്ചിരുന്നതും . അവളുടെ പേര് നിശാഗന്ധി എന്നല്ലെന്നു അവള്‍ പോലും പലപ്പോഴും മറന്നു പോയിരുന്നു . എന്നിട്ടും അവന്‍ മാത്രം അവളെ അങ്ങിനെ വിളിച്ചില്ല . ഒരിക്കലും . അത് മാത്രം അവള്‍ പക്ഷെ അവനോട് ആവശ്യപ്പെട്ടതുമില്ല .
.
രാത്രികളിലും പകലുകളിലും അവനോടൊപ്പം ലോകം മുഴുവന്‍ കയറി ഇറങ്ങുമ്പോഴും അവളുടെ മനസ്സ് ചഞ്ചലമായിരുന്നു എന്ന് അവന്‍ നിരീക്ഷിക്കാരുണ്ടായിരുന്നത്രേ. . അവന്‍ തന്നെ അതവളോട്‌ പറയും വരെ അവള്‍ അതറിഞ്ഞിരുന്നില്ല . പക്ഷെ അവളുടെ മനസ്സ് അവനോടൊപ്പം മാത്രമായിരുന്നെന്ന് അവള്‍ക്കു മാത്രം ഉറപ്പിക്കാനായത് അവനെ വിശ്വസിപ്പിക്കാനും ആയില്ല .
.
അത് മാത്രമായിരുന്നുവോ കാരണം എന്നവള്‍ പലകുറി ആലോചിച്ചിരുന്നു . എന്നാല്‍ വ്യക്തമായ ഒരു ഉത്തരം അപ്പോഴൊന്നും അവള്‍ക്കുമുന്നില്‍ തെളിഞ്ഞുമില്ലായിരുന്നു . അതിനു ശേഷവും അതിനു മുന്‍പും അവള്‍ അങ്ങിനെ ആയിരുന്നു എന്ന് അവള്മാത്രം അറിഞ്ഞു .
.
എപ്പോഴാണ് അവനെ അവള്‍ കണ്ടു മുട്ടിയതെന്നു അവള്‍ക്കോ അവനോ ഓര്‍മ്മയില്ലായിരുന്നു .എപ്പോള്‍ പരിചയപ്പെട്ടെന്നും അവര്‍ രണ്ടു പേരും ഓര്‍ത്തില്ല . ആദ്യത്തെ കാഴ്ച . ആദ്യത്തെ ചുംബനം . ആദ്യത്തെ ഉപഹാരം . അങ്ങിനെ യാതൊന്നും അവള്‍ക്കു ഓര്‍ക്കാന്‍ കൂടി ഉണ്ടായിരുന്നുമില്ല .അങ്ങിനെ ഒന്ന് ഇല്ലായിരുന്നു എന്നതല്ല കാരണം , അങ്ങിനെ എപ്പോഴെങ്കിലും പരിചയപ്പെടാനല്ലാതെ ,എന്നേക്കും ഒരുമിക്കാനായി ഒരുമിച്ചു ജനിച്ചവര്‍ ആയിരുന്നു അവരെന്ന് ആയിരുന്നു അവര്‍ കരുതിയിരുന്നത് .
.
അറിയാത്ത അറിവുകളും , കേള്‍ക്കാത്ത കേള്വികളും കാണാത്ത കാഴ്ചകളും അവള്‍ അവനു പകര്‍ന്നു നല്‍കി . അവനില്‍നിന്നു അവള്‍ കൊതിച്ചത് സ്നേഹം മാത്രം ആയിരുന്നിട്ടും അവന്‍ അവളെ സ്നേഹിക്കുക മാത്രമല്ല , അവള്‍ക്കു ആവുന്നതെല്ലാം നല്‍കി . സ്വയം തൃപ്തനാകുന്നതിനെക്കാള്‍ ,അവനു വേണ്ടിയിരുന്നത് അവളുടെ സംതൃപ്തി മാത്രമായിരുന്നു . ഒരു പൂവ് മാത്രം മോഹിച്ച അവള്‍ക്കു ഒരു പൂന്തോട്ടം തന്നെ അവനില്‍ നിന്ന് കിട്ടിയിരുന്നു .
.
യാത്രകളും , കാഴ്ചകളും നിമിഷങ്ങളും പകലുകളും രാത്രികളും എന്ന് വേണ്ട ഓരോ നിമിഷവും അവര്‍ അവരുടേത് മാത്രമാക്കി . ജനനവും മരണവും തൊട്ടു ജീവിതം വരെ അവര്‍ സ്വന്തവുമാക്കി . അനുഭൂതികളും , നിര്‍വൃതികളും അവര്‍ക്ക് മാത്രമായി . കണ്ണുനീരും വേദനകളും അവര്‍ തിരിച്ചു കൊടുക്കാതെ അവരവരുടെത് മാത്രമാക്കി .
.
അവനു ശേഷം പ്രളയമെന്നു അവള്‍ തമാശയായി പറയാരുള്ളതല്ലായിരുന്നു . അവളുടെ ജീവിതത്തിന്റെ അവസാനം അവന്‍ മാത്രമായിരുന്നു എന്ന് അവളെക്കാള്‍ ചിലപ്പോള്‍ അവനും അറിയാമായിരുന്നു .എന്നിട്ടും അവരുടെ ആ യാത്ര അവസാനിക്കാന്‍ നേരം അവള്‍ക്കൊപ്പം അവന്‍ മാത്രം ഉണ്ടായില്ല .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍

Sunday, January 8, 2012

പെട്ടിയിലെ ഭൂതം ....!!!

പെട്ടിയിലെ ഭൂതം ....!!!
.
രണ്ടു കിളികള്‍ ആയിരുന്നു അത്. ഇണക്കിളികള്‍. അതിലൊന്ന് പറന്നു പോയിട്ടും മറ്റേതു അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മടങ്ങിയെത്തുന്ന തന്‍റെ ഇണയെ കാത്ത്. നേരമെരെയായിട്ടും ഒട്ടും വെവലാതിയില്ലാതെഅത് അവിടെ തന്നെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും അതിശയം തോന്നി. ഇനി അതിന്റെ ഇണയെങ്ങാനും വരില്ലേ എന്ന്. എന്നാല്‍ അത്ര പോലും സംശയം അതിന്റെ മുഖത്ത് ഇല്ലായിരുന്നു. . ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്നത് അതിശയവുമാണ്. അങ്ങിനെ ഒരു നാളിലാണ് എനിക്ക് അങ്ങോട്ട്‌ പോകേണ്ടി വരുന്നത്. ഞാന്‍ അവിടെ എത്തി പിറ്റേന്ന് തന്നെ പണി തുടങ്ങേണ്ടതിനാല്‍ എന്‍റെ ആളുകളെയെല്ലാം ഞാന്‍ അന്ന് തന്നെ അങ്ങോട്ടയച്ചിരുന്നു. അവിടെ എത്തി അവര്‍ എനിക്കും കൂടിയുള്ള താമസ സ്ഥലം കൂടി ശരിയാകുംപോഴെക്കും ഞാനും അങ്ങ് എത്തിക്കഴിഞ്ഞു . . അവിടുത്തെ ചുറ്റുപാടുകള്‍ എന്തോ എനിക്കത്ര പന്തിയായി തോന്നിയില്ല. അസാധാരണമായ ചില പെരുമാറ്റങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്ന അന്തരീക്ഷം ....ചില സ്ഥലങ്ങള്‍ അങ്ങിനെ ആണല്ലോ. നമുക്ക് എത്ര വേണ്ടപ്പെട്ട തായാലും ഒരു അടുപ്പം തോന്നില്ല. അങ്ങിനെ വിചാരിച്ചു ഞാനും സമാധാനിച്ചു, ഞാന്‍ എന്‍റെ പണി തുടങ്ങി. . രണ്ടു ദിവസം ആയപ്പോഴേക്കും അവിടെ ഞങ്ങള്‍ക്ക് പരിചിതമായി. പണിത്തിരക്കിനിടയില്‍ എനിക്ക് പലപ്പോഴുംകൂടെയുള്ളവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവരുടെ പ്രായം അങ്ങിനെ ആയതിനാല്‍ തന്നെ ചെല്ലുന്നിടതുനിന്നു ഒരു പേരുദോഷം ഉണ്ടാക്കാതെ തിരിച്ചു കൊണ്ട് വരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എല്ലാവരെയും എപ്പോഴും. . കൂട്ടത്തില്‍ സുന്ദരനായ എന്‍റെ സഹായിയെ മാത്രം എനിക്ക് കുറച്ചു വിശ്വാസമായിരുന്നു. അവന്‍ അനാവശ്യമായ കാര്യങ്ങള്‍ക്കൊന്നും പോകില്ലെന്ന ഒരു ഉറപ്പു എന്നില്‍ ഉണ്ടായിരുന്നുഎപ്പോഴും. അവന്റെ വിനയവും, ഭവ്യതയും, ചുറു churukkum ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. . അവന്റെ റൂമിലായിരുന്നു ഞങ്ങള്‍ സാധനങ്ങളൊക്കെ വലിയ പെട്ടികളിലാക്കിയാണ് വെച്ചിരിക്കുന്നത് . ക്യാമറകളും വലിയ ലൈറ്റുകളും ഒക്കെ ഉണ്ടായിരുന്നു അതില്‍ അതിനിടയില്‍ തങ്ങി ഞെരുങ്ങി കിടക്കാന്‍ ആദ്യത്തെ രണ്ടു ദിവസം അവനു വലിയ പ്രയാസമായിരുന്നു. പിന്നെ നേരം കിട്ടുമ്പോഴൊക്കെ അവന്‍ ആ റൂമില്‍ തന്നെയായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. അവന്‍ അങ്ങിനെ ഒരു പ്രശ്നക്കാരനല്ലാതതിനാല്‍ ഞങ്ങള്‍ അതുകാര്യമാക്കിയുമില്ല. . അങ്ങിനെ പണിയൊക്കെ കഴിഞ്ഞു അന്ന് ഞാങ്ങള്‍ നേരത്തെ പോരുകയായിരുന്നു. വീട്ടില്‍ എത്തിയിട്ട് എനിക്ക് അത്യാവശ്യവും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ തന്നെ തിടുക്കവും കൂട്ടി. വലിയ പെട്ടികള്‍ രണ്ടു മൂന്നു പേര്‍ പിടിച്ചാണ് എപ്പോഴും വണ്ടികളില്‍ കയറ്റാരുള്ളത്. സാധനങ്ങളൊക്കെ എടുത്തു വണ്ടികളില്‍ കയറ്റി ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പോലീസുമായി അവിടെ എത്തി ഞങ്ങളെ തടഞ്ഞത്. അതില്‍ ഒരാളുടെ മകളെ രാണ്ടു ദിവസമായി കാണാനില്ലെന്ന്. . അയാള്‍ക്ക്‌ സംശയം എന്‍റെ ആ വിസ്വസ്തനെയാനെന്നു പറഞ്ഞപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ ആയില്ല. എങ്കിലും വരുടെ മുന്നിലും എനിക്ക് സ്വയവും സത്യം തെളിയിക്കേണ്ടത് കൊണ്ട് ഞാന്‍ അവരെ വെല്ലുവിളിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ ആരും അവന്‍ ആ പെണ്‍കുട്ടിയുമായി സംസാരിക്കുന്ന്ടു പോയിട്ട് പണി കഴിഞ്ഞാല്‍ അവന്‍ അവന്റെ റൂമില്‍ നിന്ന് പുറത്തു പോലും ഇറങ്ങാറില്ലായിരുന്നല്ലോ . ആ ധൈര്യത്തില്‍ തന്നെ ആയിരുന്നു ഞങ്ങളും. . ഞങ്ങളിങ്ങനെ മസിലും പിടിച്ചു നില്‍ക്കവേ അവന്‍റെ മാത്രം കാലിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും വിശ്വാസം തകര്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പോരാത്തതിന് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി ഞങ്ങള്‍ അല്ലാതെ ഞങ്ങളുടെ കൂടെ വേറെ ആരും ഇല്ലായിരുന്നു എന്നതാണ്. പിന്നെ എങ്ങിനെ അയാളുടെ മകള്‍ ഉണ്ടാകും. ആ ധയ്ര്യത്തില്‍ നെഞ്ചും വിരിച്ചു നില്‍ക്കവേ അയാള്‍ ഞങ്ങളെ ഒരു പരിഹാസ രൂപത്തില്‍ നോക്കി ചിരിച്ചുകൊണ്ട് പോലീസുകാരനേയും കൂട്ടി ഞങ്ങളുടെ ഒരു വലിയ പെട്ടി തുറന്നു. അതിലതാ ആ പെണ്‍കുട്ടി ഒളിച്ചിരിക്കുന്നു ....!!! . സുരേഷ്കുമാര്‍ പുഞ്ചയില്‍

Thursday, January 5, 2012

പ്രണയം ....!!!

പ്രണയം ....!!! പൂക്കള്‍ക്ക് മേലെ സുഗന്ധം വിരിയിക്കുന്നത് ശലഭങ്ങള്‍ ആണെന്ന് ഞാന്‍ വെറുതേ പറയുമായിരുന്നു . അത് പക്ഷെ ശലഭങ്ങള്‍ അല്ല , പകരം ആ പൂക്കളിലെ തേന്‍ കുടിക്കാന്‍ എത്തുന്ന വണ്ടുകള്‍ ആണെന്നത് ആയിരുന്നു സത്യം . വണ്ടുകള്‍ തങ്ങളുടെ സൌന്ദര്യം മുഴുവനും , തങ്ങളുടെ സൌരഭ്യം മുഴുവനും ആ പൂക്കള്‍ക്ക് നല്‍കി പൂക്കളുടെ കറുപ്പ് ആവാഹിച്ചു എടുത്തതാണെന്നു പക്ഷെ ഈ ലോകം അറിഞ്ഞതേയില്ല . ലോകത്തില്‍ ഉള്ളവരും അറിഞ്ഞില്ല . അറിയുമായിരുന്ന പൂക്കളാകട്ടെ അത് അറിഞ്ഞില്ലെന്നു നടിക്കുകയും ചെയ്തു . . ഇനിയും വിടരാത്ത ഒരു പൂ . അങ്ങിനെ ആയിരുന്നു അവളെക്കുറിച്ച് അവന്‍ എപ്പോഴും പറയാറുള്ളത് . അകലെ മാത്രം നിന്നെ അവന്‍ അവളെ അപ്പോഴും നോക്കി കാനാരുണ്ടാ യിരുന്നുള്ളൂ . എന്റെ കൂടെ അവിടെ വരുമ്പോഴെല്ലാം അവന്‍ മാത്രം പുറത്തിറങ്ങാതെ എന്റെ വണ്ടിയിലിരിക്കും . ഞങ്ങള്‍ ചെല്ലുന്നത് കാലത്തായിരിക്കും മിക്കവാറും . ആ സമയം അവള്‍ തോട്ടത്തില്‍ പൂക്കളെ പരിപാലിക്കുകയാവും . . അവളെക്കാള്‍ ഭംഗി കുറവായതിനാലാകും പൂക്കള്‍ ആവേശത്തോടെ ആയിരുന്നു അവിടെ വളര്‍ന്നിരുന്നത് .നിറച്ചു പൂക്കളുമായി ശിഖരങ്ങള്‍ നിറച്ചു , തഴച്ചു വളരാന്‍ അവര്‍ വ്യഗ്രത കാട്ടി . എപ്പോഴെങ്കിലും അവളെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് വാശി അവരുടെ വളര്‍ച്ചയില്‍ എപ്പോഴും കാണാമായിരുന്നു . . അവളുടെ സ്നേഹം മുഴുവനും ആ പൂക്കള്‍ക്ക് മാത്രമായി കൊടുക്കുന്നതില്‍ അവന്‍ ഏറെ വിഷമിച്ചിരുന്നു . അതുപക്ഷേ അവന്‍ ആ പൂകളോട് മാത്രം പറഞ്ഞു പരിഭവം ഭാവിച്ചു . അവള്‍ പോയിക്കഴിയും വരെ എന്റെ കാറില്‍ തന്നെ കാത്തിരുന്ന ശേഷം പിന്നെ പുറത്തിറങ്ങി അവളുടെ കൈകളുടെ തലോടല്‍ ഏറ്റ ആ പൂക്കളിലൂടെ അവന്‍ കൊതിയോടെ മുഖം ചേര്‍ത്ത് നടക്കും . ആ പൂക്കള്‍ക്ക് ചുറ്റും പടര്‍ന്നിരിക്കുന്ന അവയെക്കാള്‍ വശ്യമായ അവളുടെ സുഗന്ധം അവന്‍ ആവോളം ആസ്വദിക്കും . . മറ്റുള്ളവര്‍ കണ്ടാല്‍ വട്ടാണെന്ന് പറയുമെന്ന് കരുതി അപ്പോഴേക്കും ഞാന്‍ അവനെ പിടിച്ചു കൊണ്ട് വരികയായിരുന്നു എന്നും പതിവ് . എന്നിട്ടും അവന്‍ അവളോട്‌ മാത്രം അവന്റെ സ്നേഹം പറഞ്ഞില്ല .അല്ലെങ്കില്‍ അവന്‍ പറയുക , മാലാഖയെ പോലെ പരിശുദ്ധയായ അവളുടെ സ്നേഹം കിട്ടാന്‍ മാത്രം താന്‍ ഭാഗ്യവാനല്ല എന്നായിരുന്നു . . ജോലി കാര്യങ്ങളുമായി എനിക്കും അവനും കുറച്ചു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനു ശേഷം അവന്റെ നിര്‍ബന്ധാല്‍ മാത്രമാണ് ഞങ്ങള്‍ അന്ന് തിരിച്ചു വരും വഴിക്ക്‌ അവിടെ കയറിയത് . കടന്നു ചെല്ലുമ്പോള്‍ പതിവുപോലെ അവിടെ ആരെയും കണ്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി .വാതിലുകള്‍ തുറന്നിട്ടുണ്ടെങ്കിലും നിറയെ ആളുകളുള്ള ആ അനാഥാലയത്തിലെ ആരെയും അവിടെ കാണാത്തത് എന്നെയും അവനെയും ഒരുപോലെ പരിഭ്രമിപ്പിച്ചു . . അന്നാദ്യമായി എന്റെയൊപ്പം അകത്തേക്ക് വന്ന അവനും ഞാനും ആകതെല്ലാം നടന്നു നോക്കവേ ഒരു ജീവനക്കാരിയെ കണ്ടെത്തി . അവരോടു കാര്യം തിരക്കിയപ്പോഴാണ്‌ അറിയുന്നത് ആ പെണ്‍കുട്ടി ഒരു അപകടത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ ആണെന്ന്. അവളുടെ സുഖത്തിനായി പ്രാര്‍ത്ഥിക്കാന്‍ പോയിരിക്കുകയാണ് എല്ലാവരും എന്നും . പൂംതോട്ടത്തില്‍ ജോലി നോക്കവേ കാല്‍ തട്ടി അവള്‍ താഴെ വീണത്‌ ഒരു കമ്പിയുടെ മുകളിലേക്ക് ആയിരുന്നത്രെ . അതവളുടെ വയറ്റില്‍ തന്നെ തുളച്ചു കയറുകയും ചെയ്തു . . .അവളോട്‌ അസൂയ പൂണ്ട പൂക്കള്‍ അവളെ തള്ളിയിട്ടതാനെന്നു അവന്‍ അന്നാദ്യമായി പ്രതികരിക്കുന്നത് തിരിച്ചുള്ള ഒട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു. പിന്നെ എങ്ങിനെയാണ് അവളെ അഡ്മിറ്റ്‌ ചെയ്തിട്ടുള്ള ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയതെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല . അവിടെയെത്തി ഡോക്ടറെ കണ്ടു കാര്യം തിരക്കുംപോഴാണ് അറിയുന്നത് അവള്‍ക്കു ഗുരുതരമായ അപകടമാണെന്നും , ഒരു കിഡ്നിയും കരളിന്റെ ഭാഗങ്ങളും പൂര്‍ണ്ണമായും നശിച്ചുപോയെന്നും . അവ ഉടനെ മാറ്റി വെക്കണം എന്നും . അത് കേട്ടതും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട്‌ അവന്‍ ചാടി വീഴുകയായിരുന്നു ഡോക്ടറുടെ അടുത്തേക്ക് അപ്പോള്‍ . തന്റെതെല്ലാം എടുത്തു എങ്ങിനെയും അവളെ രക്ഷിക്കാന്‍ അലറിക്കരഞ്ഞു കൊണ്ട് അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മിണ്ടാന്‍ പോലും ആയിരുന്നില്ല . . ദൈവം കണ്ടറിയുന്നത്‌ ചിലപ്പോള്‍ നമ്മള്‍ കാണാതെ പോകുന്നു . ഒരു സംശയവുമില്ലാതെ തന്റെ അവയവങ്ങള്‍ അവള്‍ക്കു പറ്റുമെന്ന് അവന്‍ കൃത്യമായി പറഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല . എങ്കിലും ഡോക്ടര്‍ അത് ടെസ്റ്റ് ചെയ്യാന്‍ എടുത്തപ്പോള്‍ അവരും വിസ്മയിച്ചു പോയി .രണ്ടും ഏറ്റവും നന്നായി യോജിക്കുന്നതായിരുന്നു . ആശുപത്രിക്കിടക്കയില്‍ അവള്‍ക്കടുത്ത മുറയില്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവന്‍ കിടക്കുമ്പോള്‍ , ഞാന്‍ പ്രാര്‍ത്തിച്ചിരുന്നത് അവള്‍ക്കു വേണ്ടി മാത്രമായിരുന്നു . അവളെ അവനു ജീവനോടെ തിരിച്ചു കിട്ടാന്‍ വേണ്ടി .......!!! . സുരേഷ് കുമാര്‍ പുഞ്ചയില്‍ . .

Wednesday, January 4, 2012

മക്കളുടെ അച്ഛന്‍ ...!!!

മക്കളുടെ അച്ഛന്‍ ...!!! . പകല്‍ അറിയാതെയാണ് രാത്രി അന്ന് മാത്രം കടന്നെത്തിയത് . ഒരുപക്ഷെ അന്നത്തെ രാത്രിക്ക് പതിവിലേറെ തിരക്കുമായിരുന്നു എന്ന് തോന്നുന്നു . എങ്ങിനെയും വേഗമെത്തി തിരിച്ചുപോകാനുള്ള വ്യഗ്രത . അതെന്നെ പക്ഷെ ഒട്ടും അലോസരപ്പെടുത്തിയില്ല എന്നതാണ് സത്യം . ഞാന്‍ അല്ലെങ്കില്‍ തന്നെ അപ്പോഴേക്കും പകലിനെക്കാള്‍ രാത്രികളെയാണ് സ്നേഹിക്കാന്‍ തുടങ്ങിയിരുന്നത് . . ഞാന്‍ അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിരുന്നില്ല . അടുത്ത വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നേ ഉള്ളു എങ്കിലും അടുത്ത വീട്ടിലെ ഒരു ആണ്‍കുട്ടി എന്റെ അടുത്ത സുഹൃത്തായി മാറിയത് വളരെ പെട്ടെന്നാണ് . അവന്റെ അച്ഛനെ എനിക്കറിയില്ലെങ്കിലും അമ്മയെ അവന്‍ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു . അവര്‍ എന്നോട് പലപ്പോഴും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു . . നാല് ആണ്‍കുട്ടികള്‍ ആയിരുന്നു അവര്‍ . അവനാണ് ഏറ്റവും മുതിര്‍ന്നത് . അവനു താഴെയുള്ള കുട്ടികളെയും അവന്‍ വളരെ ഉത്തരവാദിത്വതോടെ നോക്കുന്നത് ഞാന്‍ അസൂയയോടെയാണ് നോക്കി നിന്നിരുന്നത് . അവന്റെ പക്വതയും ധൈര്യവും എനിക്ക് അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു . . അവന്റെ കുഞ്ഞു ആവശ്യങ്ങള്‍ക്ക് പോലും അവന്‍ ഒരിക്കലും മറ്റുള്ളവരെ ശല്ല്യപ്പെടുതിയിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . അവന്റെ സ്വകാര്യമായ ഒരു കാര്യങ്ങളും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല . എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കാ റണ്ടായിരുന്നു. ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ എന്റെ ഗുരുവാണോ എന്ന് . അത്രയും ലോക പരിചയതോടെയാണ്‌ അവന്‍ എന്നോട് സംസാരിക്കാരുണ്ടായിരുന്നത്. . അവന്റെ അമ്മയെ ഞാന്‍ ഇടയ്ക്കിടെ കാണാരുണ്ടായിരുന്നെങ്കിലും അവന്റെ അച്ഛനെ ഞാന്‍ ഒന്നോ രണ്ടോ പ്രാവശ്യം അകലെ വെച്ച് മാത്രമേ കണ്ടിരുന്നുള്ളൂ . പലകുറി ചോദിച്ചെങ്കിലും അവന്‍ എപ്പോഴും ആ ചോദ്യങ്ങളില്‍ നിന്ന് മാത്രം വിദഗ്ദമായി തെന്നിമാരുകയാണ് ചെയ്യാറുള്ളത് . മറ്റെല്ലാതിനെ പറ്റിയും വാതോരാതെ പറയാറുള്ള അവന്‍ പക്ഷെ ഇതില്‍ നിന്ന് മാത്രം തന്ത്ര പരമായി ഒഴിഞ്ഞു മാറുന്നത് വ്യക്തമായും എനിക്ക് കാണാമായിരുന്നു . . കുട്ടികളുടെതായ ഒരു കാര്യങ്ങളും ആ കുട്ടികള്‍ക്കുള്ളതായി ഞാന്‍ കണ്ടിട്ടില്ല . കളിപ്പാട്ടങ്ങളോ , നല്ല ഉടുപ്പുകളോ നല്ല സാധങ്ങള്‍ തന്നെയോ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല . എങ്കിലും ഞാന്‍ ചിലപ്പോഴൊക്കെ എന്തെങ്കിലും സമ്മാനങ്ങള്‍ കൊടുത്താല്‍ പോലും അത് വാങ്ങാന്‍ അവനോ അവന്റെ അനിയന്മാരോ തയ്യാറായിരുന്നില്ല എന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുതാരുള്ളത് . . അങ്ങിനെയുള്ള ഒരു ദിവസം പതിവിനു വിപരീതമായി അവന്‍ എന്നെ സമീപിച്ചത് ഒരു ആവശ്യവുമായിട്ടായിരുന്നു .അവനു ഒരു സീഡി കാണണം . അത് പക്ഷെ ഞാന്‍ നോക്കാനും പാടില്ല . വിചിത്രമായിരുന്നെങ്കിലും അവന്റെ ആവശ്യം ഞാന്‍ അംഗീകരിച്ചു . തെറ്റായതൊന്നും അവന്‍ ചെയ്യില്ലെന്ന ഉറച്ച വിശ്വാസം എന്നില്‍ സംശയം വളര്‍ത്തുകയാണ് പക്ഷെ ചെയ്തത് . . അവനു കാണാന്‍ വേണ്ടി ഞാന്‍ കമ്പ്യൂട്ടര്‍ ശരിയാക്കി കൊടുത്തു ഞാന്‍ പുറത്തിറങ്ങി വാതില്‍ അടച്ചു കുറ്റിയിട്ടു .ആകാംക്ഷയുണ്ടെങ്കിലും ഞാന്‍ ഒന്നും പറയാതെ അടുക്കളയില്‍ എന്റെ പണികള്‍ക്കായി പോയി . കുറച്ചു കഴിഞ്ഞു അവന്‍ എന്റെ അടുതെത്തി , പോവുകയാണെന്ന് പറഞ്ഞു . എന്റെ മുഖത്ത് നോക്കാതെ അവന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ പിടിച്ചു നിര്‍ത്തി കാര്യം തിരക്കി . അന്നാദ്യമായി കരഞ്ഞു കലങ്ങിയ അവന്റെ മുഖം കണ്ട എനിക്ക് അവനെ നോക്കാന്‍ തന്നെ വലിയ വിഷമമായി . . ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു കാര്യം തിരക്കിയപ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു . അച്ഛന്‍ അവന്റെ അമ്മയെ പുറത്തു കൊണ്ട് പോകാരുണ്ടായിരുന്നത് അമ്മയെ വില്കാനാനെന്നു . അതിനെക്കാള്‍ വലുതായി അവന്‍ പറഞ്ഞ കാര്യം എന്നെ ഇരുട്ടിലാക്കി . അവന്റെ അമ്മയെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഷൂട്ട്‌ ചെയ്തെടുത് ആ സീഡി അവന്‍ കാണാന്‍ വേണ്ടി മാത്രം അവന്റെ മേശപ്പുരതാണ് അയാള്‍ വെച്ചിരുന്നതെന്ന് .....!!! . സുരേഷ് കുമാര്‍ പുഞ്ചയില്‍ .

കൂട്ടിരിപ്പുകാരന് കൂട്ടിരിക്കേണ്ടവര്‍ ....!!! .

കൂട്ടിരിപ്പുകാരന് കൂട്ടിരിക്കേണ്ടവര്‍ ....!!!.
.
എനിക്ക് വയ്യെന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ സത്യത്തില്‍ വയ്യാതായത് എന്റെ കൂട്ടുകാര്‍ക്കാണ്. അവര്‍ എന്നെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള തിടുക്കതിലായി . അങ്ങിനെ പെട്ടെന്ന് ആശുപത്രിയില്‍ പോകേണ്ട അസുഖമൊന്നും ഇല്ലായിരുന്നെങ്കിലും ജോലി തിരക്കിനിടയില്‍ ഇനി ഇതൊരു വിഷമം ആകേണ്ട എന്ന് കരുതി ഞാന്‍ എന്തായാലും അവരുടെ ഒപ്പം ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു.
.
എനിക്ക് അടുത്തറിയാവുന്ന ഒരു ആശുപത്രിയില്‍, എനിക്കറിയാവുന്ന ഒരു ഡോക്ടറുടെ അടുത്ത് പോകാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. ഒരു വണ്ടിയില്‍ കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളുമായി അവര്‍ എന്നെ ആശുപത്രിയിലേക്ക് ആനയിച്ചു.
.
അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലാതതിനാല്‍ അവര്‍ വരുന്നതുവരെ ഞങ്ങള്‍ പുറത്തു കടയില്‍ നിന്നും ഒരു ചായയും കുടിച്ചു ഇരുന്നു. പിന്നെ അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി അകത്തേക്ക് കയറി. എല്ലാവരും കൂടി കയറി ചെല്ലുന്നത് കണ്ട് എന്തോ അത്യാഹിതമാണെന്ന് കരുതി അവിടുത്തെ അറ്റന്‍ടര്‍മാര്‍ ഓടിവന് പറഞ്ഞു ഇവിടെ അത്യാഹിതങ്ങളൊന്നും എടുക്കില്ല എന്ന്. അതിനു വലിയ ആശുപത്രിയില്‍ പോകണമെന്ന്. അത് കേട്ട് കൂടെയുള്ളവരില്‍ ചിലര്‍ നാണത്തോടെ പുറത്തു വണ്ടിയില്‍ ചെന്നിരുന്നു.
.
എന്നെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയത് എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അങ്ങിനെ അവനും ഞാനും മാത്രം അകത്തു കയറി. ഡോക്ടര്‍ എന്നെ വിശദമായി പരിശോദിച്ചു. ചില ടെസ്റ്റുകള്‍ക്കു എഴുതി. അടുത്ത് പരിചയമുള്ള ആളായതിനാല്‍ ഡോക്ടര്‍ തന്നെ കൂടെ വന്നു എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. എല്ലാം നോര്‍മല്‍ ആണെന്ന് കണ്ടു ഞങ്ങളെല്ലാം സന്തോഷിച്ചു.
.
ക്ഷീണത്തിനും മറ്റുമുള്ള ഒരു മരുന്ന് മാത്രം അവര്‍ എഴുതി തന്നതും കൊണ്ട് ഞങ്ങള്‍ തിരിച്ചു പോരാന്‍ നേരം എന്റെ കൂടെ വന്ന കൂട്ടുകാരന് ഒരു മോഹം. മൂപ്പരുടെ പ്രഷറും ഷുഗറും ഒക്കെ ഒന്ന് നോക്കണം. കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ സന്തോഷത്തോടെ നോക്കി കൊടുക്കാമെന്നു പറഞ്ഞു. അങ്ങിന ടെസ്റ്റ് ചെയ്തതും ഉടനെ ഡോക്ടര്‍ മറ്റൊന്നും പറയാതെ എമെര്‍ജെന്‍സിയിലേക്ക് വിളിച്ച് എനിക്ക് കൂട്ട് വന്ന ആ കൂട്ടുകാരനെ അവിടെ അട്മിട്റ്റ് ചെയ്യാന്‍ പറഞ്ഞു . അയാള്‍ക്കായിരുന്നു അപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അസുഖം ....!!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ....!!!.
.

Sunday, January 1, 2012

പരിഷ്ക്കാരിയുടെ പര്‍ച്ചേസിംഗ് ....!!!

പരിഷ്ക്കാരിയുടെ പര്‍ച്ചേസിംഗ് ....!!!

പച്ചയും മഞ്ഞയും മാത്രമാണ് നിറങ്ങള്‍ എന്ന് ഞാനും സ്വപ്നം കാണുമായിരുന്നു പണ്ട് . പിന്നെ ലോകത്തിന്റെ വിശാലതയില്‍ മാറി മറയുന്ന നിറങ്ങള്‍ക്ക് കണക്കില്ലെന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും കണ്ണില്‍ നിന്നും നിറങ്ങള്‍ തന്നെ ഒന്നൊന്നായി മറയാന്‍ തുടങ്ങിയിരുന്നു .

അയാളും പുതിയതായാണ് ഓഫീസിലേക്ക് വന്നത് . ഗ്രാമീണതയുടെ വശ്യതയുമായി കടന്നെത്തിയ അയാള്‍ പക്ഷെ ഒരു പച്ച പരിഷ്ക്കാരിയെന്നു ഭാവിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ ഭാവം അയാളുടെ മുഖത്ത് തിരിച്ചറിഞ്ഞ ഞങ്ങള്‍ പക്ഷെ അയാളെ നിരാശപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു .

അറിയില്ലെന്നത് ഒരിക്കലും ഒരു തെറ്റല്ല എന്ന് ഞങ്ങള്‍ അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ ഞങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി ചിരിച്ചു കാണിച്ചു . ഞങ്ങളെ വിഡ്ഢികള്‍ ആക്കാനും അങ്ങിനെ ഞങ്ങളെക്കാള്‍ വിവരമുള്ളവനാനെന്നു സ്വയം അഭിനയിക്കാനും അയാള്‍ എപ്പോഴും ശ്രമിച്ചു പോന്നു

. എങ്കിലും പുറത്തു പോകുമ്പോള്‍ ഒപ്പം കൂട്ടാനും , ഒന്നിച്ചു കാര്യങ്ങള്‍ ചെയ്യാനും ഞങ്ങള്‍ ഒട്ടും മടികാണിച്ചിരുന്നില്ല .എല്ലയിടതെക്കും വരാനും , എല്ലാം ചെയ്യാനും അയാള്‍ക്കും വലിയ ഉത്സാഹമായിരുന്നു താനും . വരുന്നതിനേക്കാള്‍ ,അതെല്ലാം തനിക്കറിയാമെന്ന് കാണിക്കാനുള്ള അയാളുടെ വ്യഗ്രതയാണ് ഞങ്ങളെ എപ്പോഴും ചോടിപ്പിചിരുന്നത് .

എല്ലാവരും കൂടി പുറത്തു പോയ ഒരു സമയത്ത് , എനിക്ക് ഡ്രസ്സ്‌ വാങ്ങാന്‍ വേണ്ടി ഞങ്ങള്‍ ഒരു ഷോപ്പില്‍ കയറി . ഞാന്‍ എന്റെ സാധങ്ങള്‍ തിരയുന്നതിനിടയില്‍ അയാളും കടയില്‍ അയാള്‍ക്കുള്ള സാധനങ്ങള്‍ തിരയാന്‍ തുടങ്ങി .അയാള്‍ക്ക്‌ പാന്റ്സും ഷര്‍ട്ടും അടി വസ്ത്രങ്ങളും വേണം എന്ന് പറഞ്ഞു ഓരോന്നായി അയാള്‍ തിരയാന്‍ തുടങ്ങിയിരുന്നു . എനിക്കുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ , മറ്റുള്ളവര്‍ അവരവര്‍ക്കുള്ള സാധനങ്ങളും തിരഞ്ഞെടുത്തു .

അതിനിടക്ക് എന്റെ മറ്റൊരു സുഹൃത്ത്‌ ആവശ്യപ്പെട്ട സാധനം സ്റ്റോറില്‍ നിന്നും എടുത്തു കൊണ്ട് വരാനായി അവിടെയുള്ളവര്‍ പോയപ്പോള്‍ ഞങ്ങള്‍ ഒരു ചായ കുടിക്കാനായി പുറത്തു തൊട്ടടുത്തുള്ള കടയില്‍ കയറി . അപ്പോഴാണ് അയാള്‍ കൂടെയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് . തിരിച്ചു കടയിലെതിയപ്പോള്‍ അയാള്‍ അപ്പോഴും അവിടെ സാധനങ്ങള്‍ തിരയുകയായിരുന്നു .

വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് പറഞ്ഞു അയാള്‍ വീണ്ടും സാധനങ്ങള്‍ തിരയുന്നത് തുടര്‍ന്ന് . ഞങ്ങള്‍ പോയി ചായകുടിച്ചു തിരിച്ചു എത്തിയപ്പോഴേക്കും കടക്കാരന്‍ സാധനങ്ങളുമായി എത്തിയിരുന്നു . അപ്പോഴേക്കും അയാളും അയാള്‍ക്കുള്ള സാധനങ്ങളുമായി പൈസ കൊടുക്കുന്നിടതെതി .

ഞങ്ങള്‍ പൈസ കൊടുക്കുന്നതിനിടയില്‍ അപ്പുറത്തെ കൌണ്ടറില്‍ നിന്നും ബഹളം കേട്ട് ഞങ്ങള്‍ നോക്കുമ്പോള്‍ , അയാള്‍ കടക്കാരനുമായി തര്‍ക്കിക്കുകയാണ് അയാള്‍ എടുത്ത സാധനങ്ങളുടെ പേരില്‍ . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ , അയാള്‍ അത്രയും നേരം അയാള്‍ക്ക്‌ വേണ്ടി തിരഞ്ഞു എടുതതെല്ലാം പെണ്ണുങ്ങള്‍ക്കുള്ള സാധനങ്ങള്‍ ആയിരുന്നു .....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...