കുഞ്ഞേ, നിനക്ക് വേണ്ടി ...!!!
എന്റെ മോള്‍ക്ക് ഭക്ഷണം കഴിക്കുക എന്നത് ഏറ്റവും വിഷമം പിടിച്ച കാര്യമാണ്. ഒരു പക്ഷെ ഈ ലോകത്തില്‍ ആരുടെയെങ്കിലും ക്ഷമ പരീക്ഷിക്കാനുള്ള ഏറ്റവും എളുപ്പമുള്ള ഒരു മാര്‍ഘമാണ് എന്റെ മോള്‍ക്ക് ഭക്ഷണം കൊടുക്കല്‍. എന്നും വേണമെങ്കില്‍ പറയാം. എത്ര നേരം വേണമെങ്കിലും അവള്‍ വായില്‍ ഭക്ഷണം വെച്ചിരുന്നോളും . അതും വായില്‍ വെച്ച്, സംസാരിക്കുകയും മറ്റു പണികള്‍ വളരെ സാധാരണമായി തന്നെ ചെയ്യുകയും ചെയ്യും അവള്‍.. .. എല്ലാ ദിവസവും അവള്‍ക്കു ഭക്ഷണം കൊടുക്കുന്ന സമയത്ത് ഞാന്‍ മാറി ഇരിക്കാറാണ് പതിവ് അല്ലെങ്കില്‍ എനിക്കും ദേഷ്യം വരും. പിന്നെ അടിയായി ചീത്ത പറച്ചിലായി ബഹളമായി . അതൊക്കെ ഒഴിവാക്കുന്നതാണ് എന്റെയും അവളുടെയും ആരോഗ്യത്തിനു നല്ലത് എന്ന് വെച്ചാണ് ഞാന്‍ ഒഴിയാറുള്ളത് .
പുതിയ സ്കൂളില്‍ അവള്‍ പോകാന്‍ തുടങ്ങുമ്പോള്‍ എന്റെ ഭാര്യയുടെ ഏറ്റവും വലിയ തലവേദനയും ഇവളുടെ ഭക്ഷണ കാര്യം തന്നെ ആയിരുന്നു. അല്ലെങ്കിലെ ഭക്ഷണം കഴിക്കാതെ എല്ലും തോലുമായ മോള്‍ ഇനി പുതിയ സാഹചര്യത്തില്‍ അപരിചിതമായ ചുറ്റുപാടില്‍ എങ്ങിനെ തുടങ്ങും എന്നത് വല്ലാത്ത തലവേദനയായി. ആദ്യത്തെ ഒരു ആഴ്ച പതിവുപോലെ തന്നെയാണ് പക്ഷെ കടന്നു പോയതും. കൊടുത്തു വിടുന്ന ഭക്ഷണം അതുപോലെ തിരിച്ചു കൊണ്ട് വാരല്‍. വന്നാലും ഭക്ഷണം കഴിക്കാതിരിക്കല്‍. അങ്ങിനെ അങ്ങിനെ...
പിറ്റേ ആഴ്ച മുതല്‍ പെട്ടെന്നാണ് അവള്‍ കൊണ്ട് പോകുന്ന ഭക്ഷണം മുഴുവന്‍ കഴിച്ചുകൊണ്ട് വരാന്‍ തുടങ്ങിയത്. ആദ്യത്തെ ദിവസം ഞങ്ങള്‍ അത് ശ്രധിചില്ലെങ്കിലും രണ്ടാം ദിവസം മുതല്‍ അത് കണ്ടപ്പോള്‍ എന്റെ ഭാര്യയുടെ സന്തോഷത്തിനു അതിരുകള്‍ ഇല്ലാതെയായി. അതിനേക്കാള്‍ ഞങ്ങളെ അതിശയിപ്പിച്ചു കൊണ്ട് അടുത്ത ദിവസം മുതല്‍ അവള്‍ കൂടുതല്‍ ഭക്ഷണം ആവശ്യപ്പെടാന്‍ തുടങ്ങി. അതും പോരാത്തതിന് വീട്ടില്‍ ഉണ്ടാക്കുന്ന പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ ഒക്കെ ഒരു ഓഹരി അവള്‍ സ്കൂളിലേക്ക് കൊണ്ട് പോകാനും തുടങ്ങി.
എന്തായാലും ഇത് വല്ല ബാധയും കയറിയതാണ് എന്റെ മോളുടെ ദേഹത്ത് എന്ന് തന്നെ ഞങ്ങള്‍ തീരുമാനിച്ചുറച്ചു. ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. സത്യം അറിയാന്‍ അടുത്ത ദിവസം അവളുടെ സ്കൂളില്‍ പോകാനും ഞങ്ങള്‍ തീരുമാനിച്ചു. അത് അവളോട് അവളോട് പറയുകയും ചെയ്തു. ഞങ്ങള്‍ അവളുടെ ഭക്ഷണത്തിലെ രഹസ്യം അറിയാന്‍ സ്കൂളില്‍ ചെല്ലുന്നു എന്ന് അറിഞ്ഞത് മുതല്‍ അവള്‍ അസ്വസ്തയാകാന്‍ തുടങ്ങി.
കുറച്ചു സമയം അവിടെയും ഇവിടെയും ഒക്കെ കറങ്ങിയശേഷം അവള്‍ അവളുടെ ഏട്ടനേയും കൂട്ടുപിടിച്ച് മെല്ലെ എന്നെ അടുത്ത് വിളിച്ചു. എല്ലാ രഹസ്യങ്ങളും കുട്ടികള്‍ രണ്ടു പേരും പറയാറുള്ളത് എന്നോടായിരുന്നു. അവള്‍ എന്നെയും കൊണ്ട് അകത്തു പോയി മെല്ലെ പറയാന്‍ തുടങ്ങി. അവളുടെ ക്ലാസ്സില്‍ ഒരു കുട്ടിയുണ്ടെന്നും ആ കുട്ടിക്കാണ് അവള്‍ ഭക്ഷണമെല്ലാം കൊടുക്കുന്നതെന്നും. ആ കുട്ടിക്ക് സ്വന്തം അമ്മയില്ലെന്നും, അവളുടെ രണ്ടാനമ്മയാണ് അവളെ ഇപ്പോള്‍ നോക്കുന്നതെന്നും അവള്‍ പറഞ്ഞു.
ആ അമ്മ അവളോട് ചയ്യുന്ന ക്രൂരതകള്‍ പറഞ്ഞു എന്റെ മോള്‍ കരയാന്‍ തുടങ്ങി. അച്ഛനു മാത്രമേ അവളോട് സ്നേഹമുള്ളൂ എന്നും തരം കിട്ടുമ്പോഴെല്ലാം അമ്മ അവളെ ഉപദ്രവിക്കുംന്നും അവള്‍ പറഞ്ഞു. വീട്ടില്‍ നല്ല ഭക്ഷണം കൊടുക്കുകയും സ്കൂളില്‍ കൊണ്ട് വരാന്‍ കഴിക്കാന്‍ പറ്റാത്ത പഴകിയ ഭക്ഷണം കൊടുത്തു വിടുകയും ചെയ്യും. വീട്ടിലെത്തിയാല്‍ ഒന്നും പഠിക്കാന്‍ സമ്മതിക്കില്ല എപ്പോഴും കളിക്കാന്‍ പറഞ്ഞു വിടും. പഠിക്കണം എന്ന് പറഞ്ഞാല്‍ ഉപദ്രവികും. ചെവിയില്‍ കൈവിരലിട്ടു തിരുക്കി തിരുക്കി ആ കുട്ടിക്ക് ഒരു ചെവി കേള്‍ക്കാന്‍ പറ്റാത്ത വിധം ആക്കി., വയറ്റില്‍ പോക്കിളിനുള്ളില്‍ വിരലിട്ടു തിരുക്കി തിരുക്കി കുട്ടിക്ക് ഇപ്പോള്‍ മൂത്രമൊഴിക്കുംപോള്‍ വേദനയാണ് എപ്പോഴും.
വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ കുട്ടിയെ തനിച്ചു അകത്തു വെളിച്ചം ഇല്ലാതെ അടച്ചിട്ടു പേടിപ്പിക്കും. രാത്രി കിടന്നുറങ്ങുമ്പോള്‍ ഉറക്കത്തില്‍ നിന്ന് പേടിപ്പിച്ചു എഴുന്നെല്പ്പിക്കും. എന്നിട്ട് പേടിച്ചു വിറച്ചു കരയുന്ന ആ കുട്ടിയെ തനിച്ചു കിടത്തും. പുറത്തേക്കു ഒപ്പം പോകാന്‍ ഒരുക്കി കഴിഞ്ഞാല്‍ അവളുടെ വസ്ത്രത്തില്‍ അഴുക്കാക്കി അവളെ ഒഴിവാക്കാന്‍ നോക്കും ആ അമ്മ എപ്പോഴും. അസുഖം ആയാല്‍ പോലും അച്ഛന്റെ കൂടെ കിടക്കാനോ സമയത്തിന് മരുന്നോ ഭക്ഷണമോ കൊടുക്കാനോ ആ അമ്മ തയ്യാറാകില്ല. അച്ഛന് ആ കുട്ടിയോട് സ്നേഹമുള്ളതിനാലും ആ കുട്ടിയെ ഉപദ്രവ്ക്കുന്നത് കണ്ടാല്‍ അമ്മയെ ചീത്ത പറയുന്നതിനാലും ആ അമ്മ ചെയ്യുന്ന കുറുക്കു വഴികള്‍ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി പോയി. സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവുപോലും ഇല്ലാത്ത ഒരു കൊച്ചു കുഞ്ഞിനോട് ഇങ്ങിനെയൊക്കെ ക്രൂരതകള്‍ കാണിക്കാന്‍ എങ്ങിനെ മനുഷ്യര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് കഴിയുന്നു....!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
2 comments:
A Wonderful True Story Suresh, Very nice. Best wishes.
Good Story, But Bad writing Suresh. The way of our writing is becoming very bad than ever. Either you have to stop these things, or you have to change yourself.
Post a Comment