കുട്ടിരാമന്‍റെ ഡ്രൈവിംഗ് പഠനം....!.
.
കുട്ടിരാമന്‍. പാലക്കാട്ട് നിന്നും വണ്ടി കയറി അവന്‍ വന്നത് ഞങ്ങളുടെ ഹൃദയത്തിലേക്ക് തന്നെ ആയിരുന്നു. ആഗ്രഹാരങ്ങളുടെ വിശുദ്ധിയോടെ അവന്‍ ശരിക്കും ഞങ്ങളുടെ മനസ്സിലേക്ക് ഒരു നെയ്തിരിയുമായി കയറി ഇരുന്നു. അവന്‍റെ നിഷ്കളങ്കമായ പെരുമാറ്റവും, നിറഞ്ഞ സ്നേഹവും, കുറച്ചു മാത്രം ആളുകളുള്ള ഞങ്ങളുടെ ഓഫീസിനെ അവന്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു സ്വര്‍ഗമാക്കി മാറ്റി..
.
ഞങ്ങളുടെ ഓഫീസിലെ കര്‍ക്കശക്കാരനായ മാനേജരെ പോലും അവന്‍റെ നിഷ്ക്കളങ്കമായ പെരുമാറ്റം നിശബ്ദനാക്കി. എല്ലാവരും പരുന്ത് എന്ന് വിളിക്കാറുള്ള അയാളുടെ പെരുമാറ്റം എല്ലാവര്‍ക്കും അസഹ്യമായിരുന്നെങ്കിലും, അവന്‍റെ മുന്നില്‍ പലപ്പോഴും അയാള്‍ ചിരിയടക്കാന്‍ പാടുപെടുന്നത് ഞങ്ങള്‍ മറഞ്ഞു നിന്ന് കണ്ടു. വേണ്ടതിനും വേണ്ടാത്തതിനും കൃഷ്ണാ എന്ന വിളിയോടെ എല്ലായിടത്തും ഓടിനടക്കാറുള്ള കുട്ടിരാമന്‍, അങ്ങിനെ ഞങ്ങളുടെ പ്രിയങ്കരനായി മനസ്സില്‍ സ്ഥാനമുറപ്പിച്ചു . എന്ത് ജോലിയും ഒരു മടിയും കൂടാതെ ചെയ്യുകയും, എല്ലാവര്‍ക്കും എന്ത് സഹായത്തിനും ഓടിയെത്തുകയും ചെയ്യുന്ന കുട്ടി രാമന്‍ അങ്ങിനെ ഞങ്ങളുടെ കണ്ണിലുണ്ണി തന്നെ ആയി മാറിക്കഴിഞ്ഞു. .
.
ഓഫീസ് ആവശ്യങ്ങള്‍ക്കൊക്കെ ഞങ്ങള്‍ പുറത്തു പോകുമ്പോള്‍, ഒഴിവ് ഉള്ളപ്പോള്‍ ആണെങ്കില്‍ കുട്ടിരാമാനും ഞങ്ങള്‍ക്കൊപ്പം വരാറുണ്ടായിരുന്നു. ഞങ്ങള്‍ ഡ്രൈവ് ചെയ്യുന്നത് അതീവ താത്പര്യത്തോടെ നോക്കി ഇരിക്കാറുള്ള കുട്ടി രാമന്‍ തികഞ്ഞ ഒരു ഡ്രൈവര്‍ ആണെന്നായിരുന്നു ഞങ്ങളെ പറഞ്ഞു ബോധിപ്പിചിരുന്നത്. വീട്ടില്‍ വണ്ടിയുന്ടെന്നും, അച്ഛന്‍ അവനെ മൂന്നു വയസ്സുമുതല്‍ വണ്ടി ഓടിക്കാന്‍ കൊണ്ട് പോകാറുണ്ടെന്നും ഒക്കെ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ശരിക്കും വിശ്വസിച്ചിരുന്നു. .
.
അങ്ങിനെയിരിക്കെ, ഓഫീസിലെ ഡ്രൈവര്‍ക്ക് അത്യാവശ്യമായി വീട്ടില്‍ പോകേണ്ടി വന്നപ്പോള്‍ പിന്നെ അത്യാവശ്യങ്ങള്‍ക്കൊന്നും വണ്ടിയോടിക്കാന്‍ ആളില്ലാതായി. അപ്പോഴണ്, ഞങ്ങള്‍ക്ക് കുട്ടിരാമനെ ഓര്‍മ്മ വന്നത്. എങ്കില്‍ പിന്നെ കുറച്ചു സമയം പ്രാക്ടീസ് ചെയ്യിച്ചു കുട്ടി രാമനെക്കൊണ്ട് വണ്ടി ഓടിപ്പിക്കം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു..
.
അങ്ങിനെ അടുത്ത ഞായറാഴ്ച തന്നെ ഞാനും എന്‍റെ സുഹൃത്തും കൂടി കുട്ടിരാമനെ വണ്ടിയുമായി കറങ്ങാന്‍ വിളിച്ചു. വേഗത്തില്‍ വണ്ടിയോടിക്കുന്നതിനെ കുറിച്ചും, അപകടങ്ങള്‍ ഉണ്ടാകുന്നതിനെ കുറിച്ചും, റോഡിലെ നിയമങ്ങളെ കുറിച്ചും ഒക്കെ അവന്‍ വാ തോരാതെ പറയുന്നത് ഞങ്ങള്‍ അതിശയത്തോടെ ആയിരുന്നു അതുവരെയും കേട്ടിരുന്നിരുന്നത്. വണ്ടിയില്‍ കയറിയിരുന്ന്, അവനോടു ഞങ്ങള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിക്കോളാന്‍ പറഞ്ഞപ്പോള്‍ ആവേശത്തോടെ അവന്‍ ചാടി കയറി ഇരുന്നു..
.
ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്ന്, സീറ്റ് ബെല്‍റ്റ് ഇട്ട്, അവന്‍ കണ്ണാടിയില്‍ ഒന്ന് മുഖം ഒക്കെ നോക്കി, സുന്ദരനാണെന്ന് ഉറപ്പു വരുത്തി, ചുറ്റിലും തിരഞ്ഞ് എല്ലാം ശരിയായ രീതിയില്‍ തന്നെയെന്നു ഉറപ്പു വരുത്തി, അവന്‍ അനുവാതത്തിനായി ഞങ്ങളെ നോക്കി. സന്തോഷത്തോടെ ഞങ്ങള്‍ അനുവാതം കൊടുത്തപ്പോള്‍ അവന്‍ വേഗം വണ്ടി സ്റ്റാര്‍ട്ട് ചെയ്യാന്‍ കീ ഇട്ടു തിരിച്ചു. പഴയ മണിച്ചിത്രത്താഴു വലിയ താക്കോലിട്ടു തുറക്കും പോലെ വണ്ടി അവന്‍ കുത്തി പൊളിക്കും എന്ന മട്ടില്‍ താക്കോലിട്ടു തിരിക്കുന്നത് കണ്ടപ്പോഴെ ഞങ്ങള്‍ ശരിക്കും അന്തം വിട്ടു പോയി..
.
അതൊന്നും ശ്രദ്ധിക്കാതെ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ശേഷം അവന്‍ വിജയ ഭാവത്തില്‍ ഞങ്ങളെ നോക്കി. ഇനി എന്ത് എന്ന മട്ടില്‍ ഞങ്ങള്‍ പരസ്പരം നോക്കവേ അവന്‍ ചോദിച്ച ചോദ്യം കേട്ട് ഞങ്ങള്‍ വാ പൊളിച്ചിരുന്നു. താഴെ ചവിട്ടാനുള്ള ഈ മൂന്നെന്നതില്‍ ഏതാണ് ബ്രെയ്ക്ക് എന്ന് ...!!!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍..
.
Sunday, February 26, 2012
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്‍റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...