Wednesday, January 4, 2012
മക്കളുടെ അച്ഛന്‍ ...!!!
മക്കളുടെ അച്ഛന്‍ ...!!!
.
പകല്‍ അറിയാതെയാണ് രാത്രി അന്ന് മാത്രം കടന്നെത്തിയത് . ഒരുപക്ഷെ അന്നത്തെ രാത്രിക്ക് പതിവിലേറെ തിരക്കുമായിരുന്നു എന്ന് തോന്നുന്നു . എങ്ങിനെയും വേഗമെത്തി തിരിച്ചുപോകാനുള്ള വ്യഗ്രത . അതെന്നെ പക്ഷെ ഒട്ടും അലോസരപ്പെടുത്തിയില്ല എന്നതാണ് സത്യം . ഞാന്‍ അല്ലെങ്കില്‍ തന്നെ അപ്പോഴേക്കും പകലിനെക്കാള്‍ രാത്രികളെയാണ് സ്നേഹിക്കാന്‍ തുടങ്ങിയിരുന്നത് .
.
ഞാന്‍ അവിടെ താമസിക്കാന്‍ തുടങ്ങിയിട്ട് അധികം നാളായിരുന്നില്ല . അടുത്ത വീട്ടുകാരെയൊക്കെ പരിചയപ്പെട്ടു വരുന്നേ ഉള്ളു എങ്കിലും അടുത്ത വീട്ടിലെ ഒരു ആണ്‍കുട്ടി എന്റെ അടുത്ത സുഹൃത്തായി മാറിയത് വളരെ പെട്ടെന്നാണ് . അവന്റെ അച്ഛനെ എനിക്കറിയില്ലെങ്കിലും അമ്മയെ അവന്‍ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു . അവര്‍ എന്നോട് പലപ്പോഴും സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു .
.
നാല് ആണ്‍കുട്ടികള്‍ ആയിരുന്നു അവര്‍ . അവനാണ് ഏറ്റവും മുതിര്‍ന്നത് . അവനു താഴെയുള്ള കുട്ടികളെയും അവന്‍ വളരെ ഉത്തരവാദിത്വതോടെ നോക്കുന്നത് ഞാന്‍ അസൂയയോടെയാണ് നോക്കി നിന്നിരുന്നത് . അവന്റെ പക്വതയും ധൈര്യവും എനിക്ക് അല്പമെങ്കിലും ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നു .
.
അവന്റെ കുഞ്ഞു ആവശ്യങ്ങള്‍ക്ക് പോലും അവന്‍ ഒരിക്കലും മറ്റുള്ളവരെ ശല്ല്യപ്പെടുതിയിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . അവന്റെ സ്വകാര്യമായ ഒരു കാര്യങ്ങളും അവന്‍ എന്നോട് പറഞ്ഞിരുന്നില്ല . എങ്കിലും ഞങ്ങള്‍ ഒരുപാട് സംസാരിക്കാ റണ്ടായിരുന്നു. ചിലപ്പോള്‍ എനിക്ക് തോന്നും അവന്‍ എന്റെ ഗുരുവാണോ എന്ന് . അത്രയും ലോക പരിചയതോടെയാണ് അവന്‍ എന്നോട് സംസാരിക്കാരുണ്ടായിരുന്നത്.
.
അവന്റെ അമ്മയെ ഞാന്‍ ഇടയ്ക്കിടെ കാണാരുണ്ടായിരുന്നെങ്കിലും അവന്റെ അച്ഛനെ ഞാന്‍ ഒന്നോ രണ്ടോ പ്രാവശ്യം അകലെ വെച്ച് മാത്രമേ കണ്ടിരുന്നുള്ളൂ . പലകുറി ചോദിച്ചെങ്കിലും അവന്‍ എപ്പോഴും ആ ചോദ്യങ്ങളില്‍ നിന്ന് മാത്രം വിദഗ്ദമായി തെന്നിമാരുകയാണ് ചെയ്യാറുള്ളത് . മറ്റെല്ലാതിനെ പറ്റിയും വാതോരാതെ പറയാറുള്ള അവന്‍ പക്ഷെ ഇതില്‍ നിന്ന് മാത്രം തന്ത്ര പരമായി ഒഴിഞ്ഞു മാറുന്നത് വ്യക്തമായും എനിക്ക് കാണാമായിരുന്നു .
.
കുട്ടികളുടെതായ ഒരു കാര്യങ്ങളും ആ കുട്ടികള്‍ക്കുള്ളതായി ഞാന്‍ കണ്ടിട്ടില്ല . കളിപ്പാട്ടങ്ങളോ , നല്ല ഉടുപ്പുകളോ നല്ല സാധങ്ങള്‍ തന്നെയോ അവരുടെ കയ്യില്‍ ഉണ്ടായിരുന്നില്ല . എങ്കിലും ഞാന്‍ ചിലപ്പോഴൊക്കെ എന്തെങ്കിലും സമ്മാനങ്ങള്‍ കൊടുത്താല്‍ പോലും അത് വാങ്ങാന്‍ അവനോ അവന്റെ അനിയന്മാരോ തയ്യാറായിരുന്നില്ല എന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുതാരുള്ളത് .
.
അങ്ങിനെയുള്ള ഒരു ദിവസം പതിവിനു വിപരീതമായി അവന്‍ എന്നെ സമീപിച്ചത് ഒരു ആവശ്യവുമായിട്ടായിരുന്നു .അവനു ഒരു സീഡി കാണണം . അത് പക്ഷെ ഞാന്‍ നോക്കാനും പാടില്ല . വിചിത്രമായിരുന്നെങ്കിലും അവന്റെ ആവശ്യം ഞാന്‍ അംഗീകരിച്ചു . തെറ്റായതൊന്നും അവന്‍ ചെയ്യില്ലെന്ന ഉറച്ച വിശ്വാസം എന്നില്‍ സംശയം വളര്‍ത്തുകയാണ് പക്ഷെ ചെയ്തത് .
.
അവനു കാണാന്‍ വേണ്ടി ഞാന്‍ കമ്പ്യൂട്ടര്‍ ശരിയാക്കി കൊടുത്തു ഞാന്‍ പുറത്തിറങ്ങി വാതില്‍ അടച്ചു കുറ്റിയിട്ടു .ആകാംക്ഷയുണ്ടെങ്കിലും ഞാന്‍ ഒന്നും പറയാതെ അടുക്കളയില്‍ എന്റെ പണികള്‍ക്കായി പോയി . കുറച്ചു കഴിഞ്ഞു അവന്‍ എന്റെ അടുതെത്തി , പോവുകയാണെന്ന് പറഞ്ഞു . എന്റെ മുഖത്ത് നോക്കാതെ അവന്‍ അത് പറഞ്ഞപ്പോള്‍ ഞാന്‍ അവനെ പിടിച്ചു നിര്‍ത്തി കാര്യം തിരക്കി . അന്നാദ്യമായി കരഞ്ഞു കലങ്ങിയ അവന്റെ മുഖം കണ്ട എനിക്ക് അവനെ നോക്കാന്‍ തന്നെ വലിയ വിഷമമായി .
.
ഞാന്‍ അവനെ ചേര്‍ത്ത് പിടിച്ചു കാര്യം തിരക്കിയപ്പോള്‍ അവന്‍ എന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു . അച്ഛന്‍ അവന്റെ അമ്മയെ പുറത്തു കൊണ്ട് പോകാരുണ്ടായിരുന്നത് അമ്മയെ വില്കാനാനെന്നു . അതിനെക്കാള്‍ വലുതായി അവന്‍ പറഞ്ഞ കാര്യം എന്നെ ഇരുട്ടിലാക്കി . അവന്റെ അമ്മയെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് ഷൂട്ട് ചെയ്തെടുത് ആ സീഡി അവന്‍ കാണാന്‍ വേണ്ടി മാത്രം അവന്റെ മേശപ്പുരതാണ് അയാള്‍ വെച്ചിരുന്നതെന്ന് .....!!!
.
സുരേഷ് കുമാര്‍ പുഞ്ചയില്‍ .
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
No comments:
Post a Comment