പരിഷ്ക്കാരിയുടെ പര്‍ച്ചേസിംഗ് ....!!!
പച്ചയും മഞ്ഞയും മാത്രമാണ് നിറങ്ങള്‍ എന്ന് ഞാനും സ്വപ്നം കാണുമായിരുന്നു പണ്ട് . പിന്നെ ലോകത്തിന്റെ വിശാലതയില്‍ മാറി മറയുന്ന നിറങ്ങള്‍ക്ക് കണക്കില്ലെന്നു ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും കണ്ണില്‍ നിന്നും നിറങ്ങള്‍ തന്നെ ഒന്നൊന്നായി മറയാന്‍ തുടങ്ങിയിരുന്നു .
അയാളും പുതിയതായാണ് ഓഫീസിലേക്ക് വന്നത് . ഗ്രാമീണതയുടെ വശ്യതയുമായി കടന്നെത്തിയ അയാള്‍ പക്ഷെ ഒരു പച്ച പരിഷ്ക്കാരിയെന്നു ഭാവിക്കാന്‍ എപ്പോഴും ശ്രമിച്ചിരുന്നു . ആദ്യമായി ലോകം കാണുന്ന കുഞ്ഞിന്റെ ഭാവം അയാളുടെ മുഖത്ത് തിരിച്ചറിഞ്ഞ ഞങ്ങള്‍ പക്ഷെ അയാളെ നിരാശപ്പെടുത്താതിരിക്കാന്‍ പരമാവധി ശ്രമിച്ചു .
അറിയില്ലെന്നത് ഒരിക്കലും ഒരു തെറ്റല്ല എന്ന് ഞങ്ങള്‍ അയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴൊക്കെ അയാള്‍ ഞങ്ങള്‍ക്ക് നേരെ കൊഞ്ഞനം കുത്തി ചിരിച്ചു കാണിച്ചു . ഞങ്ങളെ വിഡ്ഢികള്‍ ആക്കാനും അങ്ങിനെ ഞങ്ങളെക്കാള്‍ വിവരമുള്ളവനാനെന്നു സ്വയം അഭിനയിക്കാനും അയാള്‍ എപ്പോഴും ശ്രമിച്ചു പോന്നു
.
എങ്കിലും പുറത്തു പോകുമ്പോള്‍ ഒപ്പം കൂട്ടാനും , ഒന്നിച്ചു കാര്യങ്ങള്‍ ചെയ്യാനും ഞങ്ങള്‍ ഒട്ടും മടികാണിച്ചിരുന്നില്ല .എല്ലയിടതെക്കും വരാനും , എല്ലാം ചെയ്യാനും അയാള്‍ക്കും വലിയ ഉത്സാഹമായിരുന്നു താനും . വരുന്നതിനേക്കാള്‍ ,അതെല്ലാം തനിക്കറിയാമെന്ന് കാണിക്കാനുള്ള അയാളുടെ വ്യഗ്രതയാണ് ഞങ്ങളെ എപ്പോഴും ചോടിപ്പിചിരുന്നത് .
എല്ലാവരും കൂടി പുറത്തു പോയ ഒരു സമയത്ത് , എനിക്ക് ഡ്രസ്സ് വാങ്ങാന്‍ വേണ്ടി ഞങ്ങള്‍ ഒരു ഷോപ്പില്‍ കയറി . ഞാന്‍ എന്റെ സാധങ്ങള്‍ തിരയുന്നതിനിടയില്‍ അയാളും കടയില്‍ അയാള്‍ക്കുള്ള സാധനങ്ങള്‍ തിരയാന്‍ തുടങ്ങി .അയാള്‍ക്ക് പാന്റ്സും ഷര്‍ട്ടും അടി വസ്ത്രങ്ങളും വേണം എന്ന് പറഞ്ഞു ഓരോന്നായി അയാള്‍ തിരയാന്‍ തുടങ്ങിയിരുന്നു . എനിക്കുള്ള സാധനങ്ങള്‍ തിരഞ്ഞെടുക്കുന്നതിനിടയില്‍ , മറ്റുള്ളവര്‍ അവരവര്‍ക്കുള്ള സാധനങ്ങളും തിരഞ്ഞെടുത്തു .
അതിനിടക്ക് എന്റെ മറ്റൊരു സുഹൃത്ത് ആവശ്യപ്പെട്ട സാധനം സ്റ്റോറില്‍ നിന്നും എടുത്തു കൊണ്ട് വരാനായി അവിടെയുള്ളവര്‍ പോയപ്പോള്‍ ഞങ്ങള്‍ ഒരു ചായ കുടിക്കാനായി പുറത്തു തൊട്ടടുത്തുള്ള കടയില്‍ കയറി . അപ്പോഴാണ് അയാള്‍ കൂടെയില്ല എന്ന് ഞങ്ങള്‍ മനസ്സിലാക്കിയത് . തിരിച്ചു കടയിലെതിയപ്പോള്‍ അയാള്‍ അപ്പോഴും അവിടെ സാധനങ്ങള്‍ തിരയുകയായിരുന്നു .
വിളിച്ചപ്പോള്‍ വരുന്നില്ലെന്ന് പറഞ്ഞു അയാള്‍ വീണ്ടും സാധനങ്ങള്‍ തിരയുന്നത് തുടര്‍ന്ന് . ഞങ്ങള്‍ പോയി ചായകുടിച്ചു തിരിച്ചു എത്തിയപ്പോഴേക്കും കടക്കാരന്‍ സാധനങ്ങളുമായി എത്തിയിരുന്നു . അപ്പോഴേക്കും അയാളും അയാള്‍ക്കുള്ള സാധനങ്ങളുമായി പൈസ കൊടുക്കുന്നിടതെതി .
ഞങ്ങള്‍ പൈസ കൊടുക്കുന്നതിനിടയില്‍ അപ്പുറത്തെ കൌണ്ടറില്‍ നിന്നും ബഹളം കേട്ട് ഞങ്ങള്‍ നോക്കുമ്പോള്‍ , അയാള്‍ കടക്കാരനുമായി തര്‍ക്കിക്കുകയാണ് അയാള്‍ എടുത്ത സാധനങ്ങളുടെ പേരില്‍ . ഞങ്ങള്‍ ചെന്ന് നോക്കുമ്പോള്‍ , അയാള്‍ അത്രയും നേരം അയാള്‍ക്ക് വേണ്ടി തിരഞ്ഞു എടുതതെല്ലാം പെണ്ണുങ്ങള്‍ക്കുള്ള സാധനങ്ങള്‍ ആയിരുന്നു .....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...