ആദിവാസി സ്നേഹം ...!!!
.
എല്ലാവരെയും പോലെ
ആദിവാസികളോട് /
കാനന വാസികളോട് പ്രത്യേകിച്ച്
എനിക്കും സ്നേഹമാണ് ,
അടങ്ങാത്ത സ്നേഹം .....!
.
വർഷാവർഷം വലിയ തുകകൾ
അവർക്കുവേണ്ടി വകയിരുത്തുന്ന
സർക്കാരുകളെയും ഉദ്യോഗസ്ഥരയെയും പോലെ
അവരെ മതം മാറ്റാൻ മാത്രം
ഇറങ്ങി തിരിക്കുന്നവരെ പോലെ
അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച
സാമൂഹിക സംഘടനകളെ പോലെ
അവരുടെ വിലപ്പെട്ട അറിവുകൾ
മോഷ്ടിച്ചെടുക്കുന്ന വലിയ കമ്പനികളെ പോലെ
അവർക്കുവേണ്ടി കഥകളും കവിതകളും എഴുതി
കണ്ണീർ വാർക്കുന്ന സാംസ്കാരിക നായകരെ പോലെ
എനിക്കും അവരോട് അടങ്ങാത്ത സ്നേഹമാണ് ...!
.
എന്റെ സ്‌നേഹത്തിൽ പക്ഷെ
പകുതിയിലേറെയും
അവരുടെ ഭൂമിയോടാണ്
പിന്നെ അവരുടെ കുഞ്ഞു പെണ്ണുങ്ങളോടും
അവരുടെ വന വിഭവങ്ങളോടും
ബാക്കി സ്നേഹം
അവരെ സ്നേഹിക്കുന്നു എന്ന് കാണിക്കുക വഴി
എനിക്ക് കിട്ടുന്ന പ്രശസ്തിയിലുമാണ് ...!
.
ഇങ്ങിനെ എന്റെ സ്നേഹമൊക്കെ
പലയിടത്തും പകുത്തു പോയതിനുശേഷം
ആ മനുഷ്യക്കോലങ്ങളെ സ്നേഹിക്കാൻ
എന്റ്റെ കയ്യിൽ സ്നേഹം അവശേഷിക്കുന്നില്ലെങ്കിൽ
അതെങ്ങിനെ എന്റെ തെറ്റാവും ...???
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Thursday, March 1, 2018
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...