തനിയേ .....!!!
.
ചിലർ അങ്ങിനെയാണ് . പെട്ടെന്ന് , ഒരിക്കലും നമ്മൾ പ്രതീക്ഷിക്കാത്ത ഒരിക്കൽ, നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത ഒരു സമയത്ത് , സൂചികുത്താൻ ഇടമില്ലാത്ത പെരുവഴിയിൽ , നമ്മെ ഇറക്കിവിട്ട് എങ്ങോട്ടോ പൊയ്ക്കളയും , നമ്മൾ കാണാതെ . അതുവരെയും കൂടെകൊണ്ടു നടന്നതും വഴികാട്ടിയതും മുന്നിലേക്കുള്ള ലക്‌ഷ്യം കാണിച്ചുതന്നിരുന്നതും അവരാണെന്നതുപോലും ഒരു സൂചനപോലും ബാക്കിവെക്കാതെ . നമുക്കവിടെ ദിക്കറിയില്ലെന്നതും ദൂരമറിയില്ലെന്നതും മാർഗ്ഗമറിയില്ലെന്നതും അവരുടെ വിഷയമേ അല്ലെന്നമട്ടിൽ , തീർത്തും തനിച്ചാക്കി ഒരപ്രത്യക്ഷമാകൽ . ...!
.
സ്മൃതികളും സ്മരണകളും എന്തിന് , കടം പറഞ്ഞ് വെച്ച സ്നേഹം പോലും തിരസ്കൃതമാകുന്ന വിജനതയുടെ ശൂന്യതയിൽ അങ്ങിനെ നിൽക്കേണ്ടി വരുന്നത് പക്ഷെ മരണത്തേക്കാൾ ഭീതിതമെന്ന് ഉപേക്ഷിക്കുന്നവർ അറിഞ്ഞിട്ടും ഓർക്കാതെ പോകുന്നു അപ്പോൾ . ഹൃദയത്തിന്റെ ഉള്ളറകളിൽ ഓരോന്നിലും അവരെ കൈപിടിച്ചാനയിച്ച് പരവതാനി വിരിച്ച് പട്ടുമെത്തയിട്ടിരുത്തിയിട്ടും അവർ അതുപേക്ഷിക്കുന്നതിനും കാരണങ്ങളുണ്ടാകാം , പക്ഷെ നിഷ്കാസിതനായി നിരാശ്രയനായി പുഛിക്കപ്പെടുന്നവനായി ഉപേക്ഷിക്കപെടുന്നവർ മാറുന്നു എന്നതും ഒരുപക്ഷെ അവരുടെ വിധിയുമായിരിക്കാം ....!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Saturday, December 9, 2017
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...