Wednesday, July 31, 2013

വായന ...!!!

വായന ...!!!  
..    
കൊടും പട്ടിണിയിൽ   
വയറ് കത്തിക്കാളുമ്പോൾ   
നടവഴികളിൽ നിന്നും   
വീണു കിട്ടുന്ന   
അരിമണികൾ   
ഒന്നൊന്നായി പെറുക്കിയെടുത്ത്   
കല്ലും പുല്ലും കളഞ്ഞ്   
വേഗത്തിൽ കഴുകി   
വൃത്തിയാക്കി   
കയ്യിൽ കിട്ടിയ കലത്തിലിട്ട്   
ചുള്ളിക്കമ്പുകളും   
ചപ്പുചവറുകളും   
അടിച്ചുകൂട്ടി കത്തിച്ച്   
പകുതിയെങ്കിലും  വേവുമ്പോൾ   
ഒരു  നുള്ള് ഉപ്പും   
ഒരു പച്ചമുളകും ചേർത്ത്   
അടുപ്പത്തെ കലത്തിൽനിന്നു തന്നെ   
ചൂടോടെ മോന്തിക്കുടിക്കുന്ന   
കഞ്ഞിപോലെ ...!!!  
..   
സുരേഷ്കുമാർ  പുഞ്ചയിൽ   

എത്തിനോക്കുന്ന കൺകളിൽ ..!!!

എത്തിനോക്കുന്ന കൺകളിൽ ..!!! . അപ്പുറത്തേക്ക് എന്തിനും എത്തിനോക്കുന്ന നമ്മുടെ കണ്ണുകളിൽ എന്തേ ഒരൽപ്പം കാരുണ്യത്തിന്റെ കനിവില്ലാതെ ...