മഴ ...!!!
മഴ തീര്‍ച്ച യായും ഒരു സ്വകാര്യത കൂടിയാണ് ...! ഓരോരുത്തര്‍ക്കും മഴ ഓരോ അനുഭവമാകുംപോള്‍ ഓരോരുത്തരും അതിനെ കാണുന്നതും വ്യത്യസ്തമായി തന്നെ. ചിലര്‍ക്ക് അതൊരു ആവേശമാകുമ്പോള്‍ ചിലര്‍ക്കത് ആരവങ്ങളും ആകും. ചിലര്‍ തന്റെ കണ്ണീര്‍ കഴുകി കളയാന്‍ മഴ തുള്ളികള്‍ ഉപയോഗിക്കുമ്പോള്‍ മറ്റു ചിലര്‍ അതില്‍ ദാഹം തീര്‍ക്കുന്നു , അല്ലെങ്കില്‍ ജീവന്‍ നില നിര്ത്തുന്നു ...!
ഈ ഭൂമിയില്‍ നമുക്ക് ആസ്വദിക്കാവുന്ന ഏറ്റവും മനോഹരമായ മഴ പകല്‍ വെളിച്ചത്തില്‍ ആഴക്കടലില്‍ പെയ്യുന്ന പെരു മഴയാണ്. താഴെയും മേലെയും, ചുറ്റിലും മഴ മാത്രം ....! നിറഞ്ഞു പെയ്യുന്ന പെരും മഴ ...! പിന്നെ മനോഹരം, മരുഭൂമിയിലെ മഴയും ...! കണ്ണെത്ത ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂയിലേക്ക് എത്ര തകര്‍ത്തു പെയ്താലും വീഴുന്ന മുഴുവന്‍ മഴ തുള്ളികളെയും തന്നിലേക്ക് ആവാഹിക്കുന്ന ആ സ്വഭാവം ...! ഇനി, മറ്റൊരിഷ്ട്ടം, രാത്രിയിലെ മഴ ...! ചെവിയില്‍ സ്വകാര്യം പറയാന്‍ എന്ന വണ്ണം, പതിയെ എതുന്ന കുഞ്ഞിളം തെന്നലിനെ പോലെ ,എന്നും കുളിരായി മനസ്സിലേക്ക് ആഴത്തില്‍ പെയ്തിറങ്ങുംപോള്‍, ആ മഴയില്‍ നമുക്കീ ലോകം തന്നെ മറക്കാം ....!
ഒരുങ്ങിയിറങ്ങി യാത്രയുടെ പകുതിയാകുമ്പോള്‍ അപ്രതീക്ഷിതമായി പെയ്തിറങ്ങുന്ന പകല്‍ മഴ വല്ലാത്ത അസ്വസ്ഥത യാകുംപോള്‍ ചുട്ടു പഴുത്ത വേനലിലെ മശ ആശ്വാസവും ജീവനുമാകുന്നു. ശുഭാരംബതില്‍ പെയ്യുന്ന നനുത്ത മഴ ആശീര്‍വാതമാകുംപോള്‍, സായം സന്ധ്യയിലെ കറുത്ത മഴ , വിടവാങ്ങലാകുന്നു ...! രാത്രിയില്‍ കറുത്ത ഇരുട്ടില്‍ തകര്‍ത്തു പെയ്യുന്ന മഹാ മാറി മരണത്തിന്റെ കാലോച്ചയാകുംപോള്‍, കാലൊച്ചയില്ലാതെ കടന്നെത്തുന്ന കാമുകന്‍ പോലെയാകുന്നു പുലരിയിലെ മഴ. സ്വയം തീര്‍ന്നാലും പിന്നെയും പെയ്യാന്‍ ബാക്കി വെച്ച് കാടിന് മുകളില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ ജീവനും ജീവിതവും നിലനിര്‍ത്തുന്നതും ആകുന്നു ....!
പിന്നെയും ബാക്കിയാകുന്നത് ഇനിയും പറയാന്‍ തീരാത്ത മഴ തന്നെ. ഓരോ മഴയും ഓരോ അനുഭവമാകുംപോള്‍ ഓരോ മഴയും പുതുമയുമായി എത്തുമ്പോള്‍ എന്നേക്കും കാത്തിരിക്കാന്‍, ആസ്വദിക്കാന്‍, ഓരോ മഴയും ....!
സുരേഷ്കുമാര്‍ പുഞ്ചയില്‍..
Tuesday, December 18, 2012
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...