ഇടത്താവളങ്ങൾ ....!!!
.
.
യാത്രയുടെ ഏതെങ്കിലുമൊരു ഇടവേളയിൽ ഒരു നേരം ഒന്നിരിക്കാൻ അല്ലെങ്കിലൊന്നുറങ്ങാൻ ഒരു നേരമ്പോക്കിനുവേണ്ടിയാണ് അവർ ഇടത്താവളങ്ങളുണ്ടാക്കുക . അതും പക്ഷെ തന്റെ പ്രൗഢിക്കനുസരിച്ചുള്ള എല്ലാ മോടിയോടെയും ആവേശത്തോടെയും തന്റെ സ്ഥിരം താവളമെന്ന് ഉറപ്പുകൊടുത്ത് തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് അണിയിച്ചൊരുക്കി എല്ലാ പ്രതീക്ഷകളും കൊടുത്ത് അതുമല്ലെങ്കിൽ ഇനിയുള്ള കാലമത്രയും ഇവിടെത്തന്നെയെന്ന വാക്കുനൽകി ...!
.
പച്ചപ്പട്ടുടുത്ത് ആളും ആരവങ്ങളുമായി ആഢംബരപൂർവ്വം അണിഞ്ഞൊരുങ്ങി ചുറ്റിലും സ്തുതിപാഠകരുടെ ഉപജാപകവൃന്ദവുമായി ആലവട്ടവും വെൺചാമരവുമായി തന്റെ സാമ്രാജ്യസ്ഥാപനത്തിനായുള്ള ദീർഘദൂരയാത്രയിലാണ് ആ രാജകുമാരി അവിടെയെത്തുക . ദിനരാത്രങ്ങൾ മുഴുവനും പാദപൂജചെയ്യാൻ സേവകരുടെ ഒരു വലിയപടതന്നെ എപ്പോഴും കൂട്ടിനുള്ള സുന്ദരിയായ രാജകുമാരി, അവിടം പിന്നെ എല്ലാ പ്രതീക്ഷകളും നൽകി സ്വന്തമാക്കി തന്റേതു മാത്രമെന്ന് ആവർത്തിച്ചുറപ്പിച്ചവകാശപ്പെട്ട് .....!
.
.
രാജകുമാരിയെ സ്വീകരിക്കാൻ സ്വയം തയ്യാറായി കഥയറിയാതെ ആ വഴിത്താവളങ്ങൾ തന്നെത്തന്നെ സ്വയം മാറ്റിയെടുക്കും . തന്റെ സ്വത്വവും സ്വാതന്ത്ര്യവും അടിയറവുവെച്ച് കെട്ടും മറ്റും മാറ്റിയെടുത്ത് തന്നെത്തന്നേയും സ്വയം സമർപ്പിച്ച് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മൂടുപടമിട്ട വിശ്വാസത്തിന്റെ ഒരു വലിയകോട്ട കെട്ടി കാത്തിരിക്കുന്ന ആ രാജകുമാരിയുടെ കാൽചുവട്ടിലേക്ക് സ്വയം സമർപ്പിതനായി ....!.
.
.
വിശ്രമവും വിനോദവും കഴിയുമ്പോൾ രാജകുമാരി വീണ്ടും യാത്രയാകും . ഒരു യാത്രപോലും പറയാതെ , ദിനരാത്രങ്ങൾ മുഴുവൻ തനിക്കു ചുറ്റും സ്തുതിപാടിനടക്കുന്ന തന്റെ മാത്രം സ്വന്തം അനുചരവൃന്ദത്തോടൊപ്പം തന്റെ ലക്ഷ്യത്തിലേക്ക്, . മറ്റെല്ലാറ്റിനേയും തൃണവത്കരിച്ചുകൊണ്ട് ഇടയിൽ അവർക്കു വേണ്ടി പിന്നെയും വിഡ്ഢികളാവാൻ കാത്തിരിക്കുന്ന അനേകം വഴിത്താവളങ്ങൾ കടന്നുകൊണ്ട് സ്വതന്ത്രയായി സന്തോഷത്തോടെ ചതിയുടെയും നുണകളുടെയും സ്വര്ണവര്ണ പൂക്കളുമായി ....!
.
.
സുരേഷ്‌കുമാർ പുഞ്ചയിൽ
.
Saturday, August 29, 2020
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...