ചില്ല് കൂട്ടിലെ ഞാന്‍ ...!!!
.
എനിക്ക് ചുറ്റും
ചില്ല് കഷ്ണങ്ങള്‍
നിരത്തി വെച്ചാണ് ഞാന്‍
അന്ന് ആ കൂടുണ്ടാക്കിയത്.
.
ചില്ല് കൂട്ടിലെ മൈന
അല്ലെങ്കില്‍
പളുങ്ക് പാത്രത്തിലെ മത്സ്യം
എന്നൊക്കെ പറയും പോലെ
നല്ലൊരു ചേലിനു
അങ്ങിനെയും ആയിരിക്കട്ടെ
എന്ന് തന്നെ ഞാന്‍ നിരീച്ചു ...!
.
വലതു ഭാഗത്ത് പച്ചയും
ഇടതു ഭാഗത്ത് നീലയും
മുന്നില്‍ ചുവപ്പും
പിന്നില്‍ മഞ്ഞയും...!
.
കടും നിറങ്ങള്‍ മാത്രം
ഞാന്‍ ബാക്കി വെച്ചത്
ഇതിലുടയുന്നവക്ക്
പകരം വെക്കാനും.
.
അടിയിലും മുകളിലും
ഞാന്‍ നിരത്തിയത്
കറുപ്പും വെളുപ്പുമായത്
യാതൃശ്ചികം മാത്രവും ...!
.
കൂട്ടി വെച്ച്
കൂടുണ്ടാക്കി കഴിഞ്ഞപ്പോള്‍
എനിക്കിറങ്ങാന്‍
ഞാന്‍ ഒരു വാതില്‍ വെച്ചില്ല,
പുറം കാഴ്ചകള്‍ കാണാന്‍
ഒരു ജനലും .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Friday, February 17, 2012
ജല പാത്രം ...!!!
ജല പാത്രം ...!!!
എനിക്കൊരു ജല പാത്രം വേണം
എന്റെ വാക്കുകള്‍ ശേഖരിച്ചു വെക്കാന്‍ .
അവ തുല്ലാതെ തുളുമ്പാതെ കോരിയെടുക്കാന്‍ ..
നിറഞ്ഞു കവിയാതെ അടച്ചു വെക്കാന്‍ .
ഇനിയും അവശേഷിക്കുന്നവ ശേഖരിക്കാന്‍ ....!
പാത്രതിനോപ്പം രൂപം മരാവുന്നത് കൊണ്ട്
എനിക്കെന്‍റെ ജല പാത്രം ചുണ്ടോടു ചേര്‍ക്കാം .
പിന്നെ മുഖത്തൊഴിക്കാം .
കുറച്ചെടുത്തു കൈകാല്‍ കഴുകാം ...!
പിന്നെയും അവശേഷിക്കുമെങ്കില്‍
അല്പം ധാരയുമാകം ...
ശിരസ്സിലൂടെ , മനസ്സിലേക്ക് ആത്മ ധാര ....!!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍ ...!

കാത്തിരിക്കാത്ത അമ്മ...!!!
കാത്തിരിക്കാത്ത അമ്മ...!!!
പ്രതീക്ഷകളുടെ ബാണ്ടവും പേറി എന്നൊക്കെ പറയുന്നത് വളരെ ശരിയായിരുന്നു എന്നെ കുറിച്ച് അപ്പോള്‍. അങ്ങിനെ ഒരു അവസ്ഥയില്‍ തന്നെ ആയിരുന്നു ഞാന്‍ അപ്പോള്‍ അവിടെ എത്തിയിരുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ ഒന്നുമില്ലാത്ത ഒരു യാത്ര. പക്ഷെ അതിന്‍റെ യാതൊരു വിധ വേവലാതിയും അപ്പോള്‍ എന്നില്‍ ഉണ്ടായിരുന്നില്ല. അകവും പുറവും പൊള്ളുന്ന ചൂടില്‍ ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഉരുകി ഒലിക്കുക തന്നെ ആയിരുന്നു അപ്പോള്‍.
ഒരു നാരങ്ങ വെള്ളം വാങ്ങി കുടിച്ച് അവിടുത്തെ ചാര് ബെഞ്ചില്‍ ഇരിക്കുമ്പോള്‍ മനസ്സ് തീര്‍ത്തും ശൂന്ന്യമായിരുന്നു . അല്ലെങ്കില്‍ തന്നെ എന്‍റെ കൈവിട്ട എന്‍റെ തന്നെ ജീവിതത്തെ കുറിച്ച് ഞാന്‍ എന്ത് ആലോചിക്കാന്‍. വിചാരങ്ങളും വികാരങ്ങളും എനിക്ക് ചുറ്റിലും നിന്ന് എന്നെ തന്ന കൊഞ്ഞനം കുത്തുന്ന പോലെയാണ് അപ്പോള്‍ എനിക്ക് തോന്നിയത് തന്നെ.
ഒരുപാട് സമയം കഴിഞ്ഞപോലെ തോന്നിയപ്പോളാണ് ഞാന്‍ ഒന്ന് പുറത്തു കടന്നത്. യാത്ര പുറപ്പെടാന്‍ ഇനിയും സമയം ഏറെ ബാക്കിയുണ്ട്. മുഖമൊക്കെ കഴുകി ഞാന്‍ ഒരു ചായകുടിക്കാന്‍ പോകവേ അപ്പോഴാണ് ആ അമ്മയെയും മകനെയും ഞാന്‍ ആദ്യമായി കാണുന്നത് അവിടെ. മകന്റെ കൈ മുറുകെ പിടിച്ചു കൂട്ടം തെറ്റി പോകുമോ എന്ന പേടിയോടെ അല്ലെങ്കില്‍ നഷ്ട്ടപെടുമോ എന്ന വേവലാതിയോടെ വിറയ്ക്കുന്ന കാല്‍വെപ്പുകളോടെ മകന്റെ കൂടെ ഒരമ്മ.
അവരുടെ കൈപ്പിടിയില്‍ നിന്നും വിട്ടുപോകാനാകാത്ത വിധം ധൃടമായിരുന്നു അവനിലുള്ള അവരുടെ ആ പിടുത്തം. ആ കൈകളുടെ മൃദുലത എന്നെയാണ് ശരിക്കും കുളിരണിയിചിരുന്നത് ഹൃദയത്തില്‍ തട്ടുന്ന ആ ബന്ധം നോക്കി ഞാന്‍ കുറച്ചു സമയം അങ്ങിനെ നില്‍ക്കുക തന്നെ ചെയ്തു. ഈ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് തന്റെ മകന്‍റെ കൈതണ്ടയെന്നു ആ അമ്മ ഊറ്റം കൊള്ളുന്നതായി എനിക്ക് തോന്നി.
ആ മകന്‍ അമ്മയെ അവിടെ ഒരിടതിരുതി ചായ വാങ്ങി കൊടുക്കുകയും, കഴിക്കാന്‍ ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്യുന്നത് കണ്ടപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി. നന്ദി കേടുകളുടെയും, ഉപേക്ഷിക്കപ്പെടലുകളുടെയും ഈ ലോകത്ത് ഇങ്ങിനെ ഒരു മകനെ കിട്ടാന്‍ ഈ അമ്മ പുണ്യം ചെയ്യണമെന്നു ഞാനും അഭിമാനിച്ചു. ചൂട് ചായ കുറേശെയായി ആറ്റി കൊടുക്കുന്നത് അഭിമാനത്തോടെ മകന്റെ കയ്യില്‍ നിന്നും വാങ്ങി കുടിക്കുന്ന ആ അമ്മയുടെ മുഖത്ത് ആത്മ സംതൃപ്തി അപ്പോഴും നിറഞ്ഞു നില്‍ക്കുന്നത് വ്യക്തമായി കാണാമായിരുന്നു.
വിശപ്പുണ്ടായിരുന്നതിനാല്‍ ഞാനും ചായയും ഒരു കടിയും കഴിച്ചു വായിക്കാന്‍ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കി അടുത്തുള്ള കടയില്‍ കയറി. കുറെ ചികഞ്ഞു ഒടുവില്‍ കിട്ടിയ ഒരു പുസ്തകത്തിലേക്ക് ആര്‍ത്തിയോടെ ഊളിയിടവേ പരിസരം മുഴുവനായും എന്നെ വിസ്മരിച്ചു കഴിഞ്ഞിരുന്നു. ആക്കണ്ട ആളുകള്‍ക്ക് നടുവില്‍ ഞാന്‍ തീര്‍ത്തും ഏകനായി.
മൂന്നോ നാലോ മണിക്കൂറുകള്‍ക്കു ശേഷം പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി നോക്കിയത് ഒരു ആള്‍ക്കൂട്ടം ശ്രദ്ധയില്‍ പെട്ടിട്ടാണ്. വായന കഴിഞ്ഞ പുസ്തകം മടക്കി വെച്ച് ഞാനും അങ്ങോട്ട് ചെന്ന് നോക്കവേ അവിടെ കണ്ട കാഴ്ചയില്‍ എന്‍റെ തൊണ്ട വരണ്ടു പോയി. അവിടെ ആ ബഞ്ചില്‍ ആ അമ്മ മരിച്ചു കിടക്കുന്നു. ചുറ്റും കൂടി നിന്നവരില്‍ ഏറെ നേരമായി അവിടെ തന്നെ ഉണ്ടായിരുന്ന ഒരു റെയില്‍വേ പോര്ടര്‍ പറയുന്നത് അപ്പോള്‍ എന്‍റെ കാതിലേക്ക് കടന്നല്‍ കൂട്ടങ്ങളുടെ മുരള്‍ച്ചയോടെ വലിഞ്ഞെതി. ആ അമ്മയെ അവിടെ ഉപേക്ഷിച്ചു അമ്മയുടെ മകന്‍ പോയത്രേ. അത് നേരത്തെ അറിയാമായിരുന്ന ആ അമ്മ, മകന്‍ പോയതും കയ്യില്‍ കരുതിയിരുന്ന വിഷം കഴിച്ചു എന്ന് ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍.

Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...