Monday, November 17, 2014

ഉയിർപ്പ് ...!!!

ഉയിർപ്പ് ...!!!
.
വളരാൻ അനുവദിക്കാതെ
ഓരോ പുതു നാമ്പുകൾ
നുള്ളി നശിപ്പിക്കുമ്പോഴും
അവിടെ
രണ്ട് ചില്ലകൾവീതം വളരും
ഓരോ ചില്ലയും
വെട്ടി കളയുമ്പോൾ
അവിടെ
ഒരു തായ്ത്തടിവീതം വളരും
ഓരോ തായ്ത്തടിയും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു മരം വളരും
ഓരോ മരങ്ങളും
വെട്ടി മാറ്റുമ്പോഴും
അവിടെയൊരു
കാട് വളരും,
വാശിയോടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

എന്റെ സ്വകാര്യ ഇടങ്ങൾ ...!!!

എന്റെ സ്വകാര്യ ഇടങ്ങൾ ...!!! . എന്റെ മുറി , എന്റെ ഇടമാണ് , നാലുചുവരുകൾക്കുള്ളിൽ അടച്ചിട്ട് , വാതിലും പൂട്ടി എന്റെ ഗന്ധം പോലും പുറത്തേക...