Sunday, October 14, 2012
മഴയ്ക്ക് മുന്പേ .....!!!
മഴയ്ക്ക് മുന്പേ .....!!!
പിഞ്ഞിയ പഴംതുണി കൂട്ടി തുന്നി
പൊട്ടിയ കമ്പികള് കെട്ടി ഒതുക്കി
ആ കീറക്കുട നേരെയാക്കുന്നത് തന്നെ
വരാന് പോകുന്ന പെരുമഴയ്ക്ക്
കരുതലായാണ് .
മഴയ്ക്ക് മുന്പേ തുടങ്ങിയ ഈ യാത്ര
അപ്പോഴേക്കും അവസാനിക്കില്ലെന്നതിനാല്
തുടരേണ്ട യാത്രക്ക് മുന്പേ ഒരു കരുതല് ..!
ആകാശം കറുക്കും മുന്പേ
മഴ മേഖങ്ങള് ഉരുക്കൂടും മുന്പേ
തയ്യാറെടുപ്പുകള് അവസാനിക്കണം.
എടുക്കാന് ഒന്നുമില്ലാത്തതിനാല്
ഭാരത്തെ കുറിച്ച് വ്യാകുല പെടേണ്ടതില്ല
വിട്ടുപോകാന് മറ്റൊന്നും ഇല്ലാത്തതിനാല്
കയ്യില് കരുതേണ്ടതിനെ കുറിച്ചും ചിന്ത വേണ്ട ..!
പിന്വിളികള്ക്ക് ആശങ്കകള് ഇല്ലാത്തതിനാല്
മുന് വിളികള്ക്ക് കാഴ്ച മിച്ചം ..!
കവലിന്റെ നൊമ്പരമില്ലതതിനാല്
മനസ്സും ശൂന്ന്യം ...!
ഇനി, യാത്രക്ക് തയ്യാര് എങ്കിലും
പിന്നിയ നൂലിഴകള് കെട്ടിയൊരുക്കിയ
ആ നരച്ച കുടക്കു മീതെ
യാത്രയില് എപ്പോഴെങ്കിലും
ഒരിറ്റു മഴനീരെങ്കിലും വീഴാതിരുന്നാല് ...???
സുരേഷ്കുമാര് പുഞ്ചയില്
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
No comments:
Post a Comment