പ്രേതബാധയുള്ള വീട് ....!!!
അക്ഷരങ്ങള്‍ കത്തിച്ചാല്‍ വാക്കുകള്‍ വരുമെങ്കില്‍ ഞാന്‍ എത്ര ഭാഗ്യവാനായേനെ. കൂട്ടത്തില്‍
ഒന്നാകെ കത്തിച്ചിട്ടും, കറുത്ത കനത്ത പുക മാത്രം ബാക്കി പിന്നെയും കത്തിക്കുമ്പോള്‍
അഗ്നിയുടെ വിശപ്പകലുന്നതല്ലാതെ വാക്കുകള്‍ പോയിട്ട് വാ പോലും തുറക്കപ്പെടുന്നില്ല താനും
പലപ്പോഴും.
മുകളിലേക്കുള്ള വാതില്‍ തുറന്നു തന്നു അവര്‍ നടന്നകന്നത് അല്‍പ്പം തിടുക്കപ്പെട്ടല്ലേ എന്ന് ഞാന്‍
സംശയിക്കാതിരുന്നില്ല. എങ്കിലും ഇത്രയും വലിയ വീട്, ഇത്രയും നിസ്സാര വാടകയ്ക്ക് ഇത്രയും
വേഗം ശരിയായത്തില്‍ ഞാന്‍ എന്റെ കാര്യസ്ഥനു മനസ്സാ നന്ദി പറഞ്ഞു. സാധനങ്ങള്‍ എടുക്കാനും,
വീട് കാട്ടി തരാനും സഹായത്തിനുമായി അയാള്‍ തന്നെ ഒരാളെ ചുമതലപ്പെടുത്തുകയും കൂടി
ചെയ്തപ്പോള്‍ ഏറെ ആശ്വാസവുമായി.
ആദ്യമായാണ് ഒറ്റക്കുള്ള ഈ താമാസം. അതിന്റെ ഒരു വിഷമം പിന്നാലെയുണ്ടായിരുന്നു
അപ്പോഴും. തനിച്ചു താമസിക്കാന്‍ സത്യം പറഞ്ഞാല്‍ എനിക്ക് പേടിയുമാണ്. എന്നാലും ഇപ്പോള്‍
അങ്ങിനെയൊന്നും ആലോചിക്കാന്‍ സമയവും ഇല്ലായിരുന്നു. എത്രയും പെട്ടെന്ന് ഈ പണി തീര്‍ത്തു
പോവുക എന്ന് മാത്രമായിരുന്നു അപ്പോഴത്തെ ലക്‌ഷ്യം.
അകത്തുകടന്നു ഞാന്‍ ഒന്ന് ചുറ്റി വരാന്‍ തന്നെ ഒരുപാട് സമയമെടുത്തു. പിന്നെ സാധനങ്ങളൊക്കെ അടുക്കി
വെച്ച് ഒന്ന് കുളിച്ചു വന്നപ്പോഴേക്കും നന്നായി ക്ഷീണിച്ചിരുന്നു. ഒന്ന് മയങ്ങി, പിന്നെ അന്നത്തെ പനികളിലേക്ക്
കടക്കാന്‍ തുടങ്ങവേ മെല്ലെ വാതിലില്‍ ഒരുമുട്ടു കേട്ട്. പരിചയമില്ലാത്ത ഈ സ്ഥലത്ത് തന്നെ കാണാന്‍
ആരുമില്ലെന്നത് ആ മുട്ടിന്റെ ആളെ കാണാന്‍ തിടുക്ക മുണ്ടാക്കി. ചെന്ന്, വാതില്‍ തുറന്നപ്പോള്‍ ആരുമില്ലായിരുന്നു അവിടെയൊന്നും.
അകത്തു കടന്നതും എന്റെ മേശമേല്‍ വന്നിരുന്ന് കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യാന്‍ തുടങ്ങിയ എന്നെ ആരോ നോക്കി നില്‍ക്കുന്നതായി എനിക്ക് തോന്നി. അതെന്റെ തോന്നലാകാംഎന്നു ഞാന്‍ തന്നെ സമാധാനിചെങ്കിലും ആരോ അവിടെ എന്നെ തന്നെ നോക്കി നില്‍ക്കുന്നത് എനിക്കപ്പോഴും ശരിക്കും അനുഭവപ്പെട്ടു. ആ കണ്ണുകളിലെ വൈകാരികത എന്നെ മൂടുന്നതായും എനിക്ക് തോന്നാന്‍ തുടങ്ങി.
ഞാന്‍ എണീറ്റ് നോക്കിയപോള്‍ പെട്ടെന്നാരോ ജനലിനു പുറത്തേക്കു മാറിയത് പോലെ. ജനല്‍ തുറക്കുന്നത് പക്ഷെ പുരതെക്കാനെന്നത് എന്നെ അതിശയിപ്പിച്ചു. ആ ജനലിനു പുറത്തു അങ്ങിനെ ആര്‍ക്കും നില്‍ക്കാന്‍ പറ്റില്ലായിരുന്നു. രണ്ടാം നിലയിലെ ജനലിനു പുറത്തു വായുവില്‍ ആര് നില്‍ക്കാന്‍.
ചിലപ്പോള്‍ തോന്നലാകാമെന്ന ചിന്തയില്‍ വന്നിരുന്ന് എന്റെ ജോലികളിലേക്ക് കടക്കുമ്പോള്‍ പെട്ടെന്ന് ആരോ
വാതില്‍ തള്ളി തുറന്നു അകത്തു കടന്നു. അടുത്ത് വന്നിരുന്നപ്പോഴാണ് അത് എന്റെ കാര്യസ്ഥന്‍ ഏര്‍പ്പെടുത്തിയ ആളാണെന്നു തിരിച്ചറിഞ്ഞത്. ആ സമയത്ത് അയാലെന്തിനു ഓടിക്കിതചെത്തി എന്നത് എന്നെ തികച്ചും അത്ഭുതപ്പെടുത്തി . ഞാന്‍ അയാളെ അത്ഭുത തോടെ നോക്കവേ അയാള്‍ വിക്കി വിക്കി പറഞ്ഞു, ഇതൊരു പ്രേത ഭാതയുള്ള രൂമാനെന്നും, ഇവിടെ താമസിക്കേണ്ട എന്നും. .....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Tuesday, December 27, 2011
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...