വിധി ....!!!
വിധി ഒരു വല്ലാത്ത വസ്തുവാണ് . വസ്തു എന്ന് ഇപ്പോള്‍ ഉറപ്പിച്ചു പറയാം. കാരണം, അതിനെ വസ്തു എന്നതിന്റെ നിര്‍വചനത്തിലാണ് ശാസ്ത്രലോകവും ആഗ്രഹിക്കുന്നത് എന്ന് തോന്നുന്നു. വിധി എന്നതുകൊണ്ട് ഞാന്‍ ഉദ്ദ്യേശിച്ചത് നിരാശയില്‍ നിന്ന്മ രക്ഷപ്പെടാന്‍ മനുഷ്യന്‍ എപ്പോഴും ആശ്വാസത്തോടെ പഴിക്കുന്ന "വിധി" അല്ല, ന്യായാധിപന്മാര്‍ വിധിക്കുന്ന ആധികാരികമായ വിധി. ഒരിക്കലും ഒരാളെയും തൃപ്തിപ്പെടുതാത്ത ഒരു അത്ഭുത പ്രതിഭാസം. ആരുടെയെങ്കിലും അല്ലാതെ ചിലപ്പോള്‍ എല്ലാവരുടെയും തന്നെ കണ്ണുനീര്‍ വീഴാതെ ഒരിക്കലും പിരിയാത്ത ഒരപൂര്‍വ വസ്തു.
ജയിച്ചാലും തൃപ്തിയാകാതെ, തോറ്റാലും അടിയറവു പറയാതെ എതിരാളിക്കുമേല്‍ അധീശത്വത്തിനു പിന്നെയും അവസരങ്ങള്‍ തുറന്നിട്ട് പോരാട്ടത്തിനു വാതിലുകള്‍ തുറന്നിട്ട് അതങ്ങിനെ മാറി നിന്ന് പുഞ്ചിരിച്ചു കൊണ്ടേയിരിക്കും എപ്പോഴും. മുട്ടനാടുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ചു ചോരകുടിക്കാന്‍ ഇറങ്ങിയ ചെന്നായയെ പോലെ. പക്ഷെ അവിടെയും ഈ ചെന്നായ, ആ മുട്ടനാടുകള്‍ക്കിടയില്‍ കിടന്നു ഇടി കൊള്ളാതെ നോക്കുന്ന വിരുതനുമാകുന്നു എപ്പോഴും. അതാണ് "വിധി" . ന്യായത്തിനും അന്യായത്തിനും ഇടയില്‍ മനുഷ്യരെ മിധ്യയുടെയും സത്യത്തിന്റെയും നിര്‍വ്വചനങ്ങള്‍ തിരിച്ചറിയാനാകാതെ കുഴപ്പിച്ചുകൊണ്ടു മനസ്സിനെ തീര്‍ത്തും വന്ന്യവും ഭ്രാന്തവും ആയ ഒരു ലോകത്തിലേക്ക് ആനയിക്കുന്ന മഹാ പ്രതിഭ.....!!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
Saturday, November 3, 2012
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന്‍ ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...