യെമനിലെ സമാധാനം , മേഖലയിലെയും .
.
അറബ് രാജ്യങ്ങളിൽ എന്നല്ല ലോകത്തിലെ എല്ലാ നാഗരികതകളിലും യുദ്ധവും അസ്വസ്ഥതകളും ഒക്കെ സാധാരണമായിരുന്നു പലപ്പോഴും . ഗോത്രങ്ങൾ തമ്മിലും വംശങ്ങൾ തമ്മിലും ഉള്ള സ്പർദ്ധയാണ് പിന്നെ രാജ്യങ്ങളിലേയ്ക്കും മേഖലയിലേയ്ക്കും വ്യാപിക്കാറുമുള്ളത് പലപ്പോഴും . ചിലപ്പോഴൊക്കെ അത് മഹാ യുദ്ധങ്ങളിലെയ്ക്കും അസ്വസ്തതകളിലേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു .
.
ലോകത്തിൽ എല്ലായിടത്തും മിക്കവാറും എല്ലാ യുദ്ധങ്ങളും തുടങ്ങുന്നത് സമാധാനത്തിന് വേണ്ടിയാണ് എന്നതാണ് തീർത്തും അതിശയകരമായ കാര്യം . സമാധാനത്തിന്റെ പേരിൽ അല്ലെങ്കിൽ സ്ഥിരതയുടെ പേരിൽ തുടങ്ങുന്ന യുദ്ധം പക്ഷെ എല്ലായ്പ്പോഴും എത്തിനിൽക്കുന്നത് അശാന്തിയിലേയ്ക്കും ശിധിലീകരണത്തിലേയ്ക്കും അസ്വസ്തതകളിലേയ്ക്കും മാത്രവും എന്നത് വിരോധാഭാസവും .
.
അധിനിവേശത്തിന്റെ ഇരകളായിരുന്നു പലപ്പോഴും അറബ് ജനതയും . അതിനു വേണ്ടിത്തന്നെ തങ്ങളുടെ പതിവ് തന്ത്രത്തിന്റെ ഭാഗമായി അറബ് ജനതയെ ഭിന്നിപ്പിച്ചു നിർത്താൻ എല്ലായ്പ്പോഴും അധിനിവേശ ശക്തികൾ ശ്രമിക്കുകയും ചെയ്തു പോന്നിരുന്നു . പൊതുവെ സമാധാന പ്രിയരെങ്കിലും വംശീതയുടെയും ഗോത്രങ്ങളുടെയും പേരിൽ അവരിൽ സ്പർധയുണ്ടാക്കാനും പരസ്പരം ഭയം വളർത്താനും അധിനിവേശ ശക്തികൾ എല്ലായ്പോഴും ശ്രമിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു പോന്നു .
.
ഏറ്റവും പുതിയതായി മേഖലയിൽ അരക്ഷിതാവസ്ഥ സംജാതമായത് യെമനിലാണ് . പതിവുപോലെ ചെറുതായി തുടങ്ങിയ അസ്വസ്ഥതകൾ യെമനിലും പതിയെ വ്യാപിക്കുകയായിരുന്നു . രണ്ടു വിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ അവസരം മുതലെടുത്ത് ഉപയോഗിക്കാൻ അധിനിവേശ ശക്തികൾക്ക് കഴിഞ്ഞിടത്താണ് അവിടവും ഒരു യുദ്ധഭൂമിയായി മാറിയത്.
.
പതിവുപോലെ , യെമനിൽ സംഘർഷത്തിൽ ഏർപ്പെടുന്ന രണ്ടു വിഭാഗങ്ങളെയും ഒരേ സമയം പരോക്ഷമായി സഹായിക്കുകയും അവർക്കൊപ്പമാണ് തങ്ങളെന്ന് രണ്ടുകൂട്ടരോടും പ്രത്യേകം പ്രത്യേകമായി സ്ഥാപിക്കുകയും ചെയ്യുകയും, എന്നിട്ട് പുറകിലൂടെ അവരെ തമ്മിലടിപ്പിക്കുകയും ചെയ്യുന്ന പതിവ് ശൈലിയാണ് അവിടെയും അധിനിവേശ ശക്തികൾ പയറ്റുന്നത് . അത് തിരിച്ചറിയുകയും , എന്നിട്ട് വ്യത്യസ്ത ആശയങ്ങളിലുള്ള രണ്ടു വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോവുകയും ചെയ്യുക എന്നത് എന്നാൽ ശ്രമകരമെങ്കിലും അസാദ്ധ്യമല്ല തന്നെ .
.
സമാധാനത്തിനു വേണ്ടി ഇവിടെയും പതിവുപോലെ യുദ്ധമാണ് തുടങ്ങിയത് . എന്നാൽ ഇപ്പോൾ ഒരു നിശ്ചിത സമയത്തിന് ശേഷം , യുദ്ധം അവസാനിപ്പിച്ച് സമാധാനം വരുത്താനുള്ള സഖ്യ കക്ഷികളുടെ ഇപ്പോഴത്തെ തീരുമാനം തീർച്ചയായും നല്ലതുതന്നെ . എല്ലാവരെയും ഒരുമിച്ചു നിർത്തി സമാധാനത്തിന്റെ മാർഘതിൽ മുന്നോട്ടു പോകുന്നത് തന്നെയാണ് എല്ലായ്പോഴും നല്ലതും . അതിനുവേണ്ടി എടുക്കുന്ന നടപടികൾ ദീർഘവീക്ഷണത്തോടെയുള്ളതായാൽ ഭാവിയിലേയ്ക്കും മേഖലയ്ക്കും അത് തീർത്തും നല്ലത് തന്നെ.
.
സമാധാനത്തിന്റെയും പരിശുദ്ധിയുടെയും ഇടമായ ഈ അറബ് പുണ്ണ്യഭൂമിയിൽ സമാധാനം പുനസ്ഥാപിക്കപ്പെടേണ്ടത് മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ ഉയർച്ചയ്ക്ക് എല്ലായ്പോഴും അത്യാവശ്യമാണ് . അധിനിവേശ ശക്തികളുടെ കുടില തന്ത്രങ്ങളിൽ വീഴാതെ മഹത്തായ ഈ മേഖലയിലെ മഹത്തായ മതം പഠിപ്പിക്കുന്ന ശാന്തിയും സമാധാനവും സ്നേഹവും കാരുണ്യവും മുറുകെ പിടിച്ച് സമാധാനത്തിനായി നിലകൊള്ളാൻ ഓരോരുത്തരും തയ്യാറാവുക തന്നെ വേണം ഇപ്പോഴും എപ്പോഴും .
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, April 25, 2015
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...