പിന്നിലുള്ള വഴികള്‍ക്ക് മുന്‍പേ ...!!! .
..
പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ഞാന്‍ കടന്നു വന്ന വഴി എന്നെന്നേക്കുമായി അവസാനിച്ചു കഴിഞ്ഞിരുന്നു. ഇനി പുറകിലേക്കുള്ള യാത്ര തീര്‍ത്തും അസാധ്യം. അങ്ങിനെ പറയുകയേ അപ്പോള്‍ തരമുണ്ടായിരുന്നുള്ളൂ എന്നതാണ് സത്യവും. ഇനി തുടങ്ങാന്‍ മുന്നില്‍ വീണ്ടും വഴി നീണ്ടു നിവര്‍ന്നു കിടക്കവേ, പിന്നെ കരുതിയത് പുറകിലേക്ക് ഇനി എന്തിനു എന്ന് തന്നെയാണ്. എങ്കിലും, പുറകിലേക്ക് പോകാതെ എങ്ങിനെയാണ് എനിക്ക് മുന്നോട്ടു യാത്ര തുടരാന്‍ കഴിയുക..
..
യാത്ര തുടരാന്‍ ഇനി അവശേഷിക്കുന്നതൊക്കെയും പുതു വഴികള്‍ മാത്രമാണ് എന്നത് എന്നെ അപ്പോള്‍ അത്ഭുതപ്പെടുതിയതെ ഇല്ല. . അറിയാത്ത പാതയോരങ്ങള്‍. അനുഭവിക്കാത്ത ഗ്രാമ, നഗര വീഥികള്‍. നിശ്ചലമായ കാറ്റുപോലെ ഒഴുകി അവസാനിക്കാന്‍ മാത്രം കഴിയാത്ത അത്രയും ശൂന്യമായതും, ഇട തൂര്‍ന്നു നിറഞ്ഞതുമായ പാതയോരങ്ങള്‍ അപ്പോള്‍ എനിക്ക് വേണ്ടി നിര്‍വികാരതയോടെ കാത്തു കാത്ത് കിടക്കുക തന്നെയായിരുന്നു..
..
യാത്രകളില്‍ പൊതി ചോറ് കരുതുന്ന ശീലം പണ്ടേ ഇല്ലാത്തതിനാല്‍, വിശപ്പ് മനസ്സില്‍ തന്നെ ഉപേക്ഷിക്കാം എന്ന് ഉറപ്പിച്ചു തീരുമാനിച്ചു. ദാഹം കൂടി തൊണ്ടയില്‍ അവശേഷിപ്പിക്കാനായാല്‍ പിന്നെ ദൈര്യമായി ഈ യാത്ര തുടരാം. ഇടവഴികള്‍ തിരിയുന്നിടതെക്ക് കണ്ണുകള്‍ കൊട്ടിയടക്കണമെന്നും, പിന്‍ വിളികള്‍ക്ക് കാതുകള്‍ ശൂന്ന്യമാക്കണമെന്നും ഞാന്‍ എന്റെ തന്നെ ബുദ്ധിയെ ഉപദേശിക്കാന്‍ അപ്പോഴേക്കും മറന്നു പോയിരുന്നു..
..
ഇനി, തുടരുക തന്നെ എന്ന് തീരുമാനിക്കാന്‍ സമയമില്ല. പുറകിലൂടെ പാതയോരങ്ങള്‍ കുറേശ്ശെയായി എന്നിലേക്ക് തന്നെ തിരിച്ചു വന്ന് അവസാനിച്ചുകൊണ്ട് ഇപ്പോളത് എന്നിലെ പുറകിലേക്ക് എത്തി തുടങ്ങിയിരിക്കുന്നു. ഇനിയും നടന്നു തുടങ്ങിയില്ലെങ്കില്‍ അല്ലെങ്കില്‍ ചിലപ്പോള്‍ ഓടി തുടങ്ങുക തന്നെ ചെയ്തില്ലെങ്കില്‍ ആ വഴികള്‍ എനിക്ക് മേലെകൂടി കടന്നു പോകുന്നത് എന്നെ ഭീതിപ്പെടുതുമെന്നും എനിക്കറിയാം. അതുകൊണ്ട് തന്നെ യാത്ര തുടരാം.. ഇനി ....???.
..
സുരേഷ് കുമാര്‍ പുഞ്ചയില്‍..
..
.
Friday, February 3, 2012
കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!
കാമുകനെ പ്രണയിക്കുന്ന പെണ്‍കുട്ടി ...!!!.
..
മഴ ഒരു ഹരമാണ് പലപ്പോഴും. അല്ലെങ്കില്‍ ലഹരിയാണ്. സിരകളിലൂടെ മെല്ലെ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്ന ലഹരി. കൂടുമ്പോള്‍ ജീവന്‍ തന്നെയെടുതും, ആവശ്യതിനാകുംപോള്‍ ജീവന്‍ തന്നെ കൊടുത്തും മനസ്സിനെ അവെഷപ്പെടുതുന്ന ലഹരി. ഓരോ തുള്ളികളും ആഴ്ന്നിരങ്ങുന്നത് മനസ്സിലെക്കല്ല ആത്മാവിലെക്കനെന്നു വരുത്തി തോന്നുകയായിരിക്കില്ല പലപ്പോഴും ...!!!.
..
നന്നേ തിരക്ക് കൂടുതലായതിനാല്‍ അന്ന് ഞങ്ങള്‍ കിട്ടുന്ന വണ്ടിക്കു പോകാന്‍ തീരുമാനിച്ചു. സുഹൃത്ത് അപകടത്തില്‍ പെട്ടെന്നും അവന്‍ ആശുപത്രിയില്‍ ആണെന്നും മാത്രമേ അതുവരെ വിവരം കിട്ടിയിരുന്നുള്ളു. അതുകൊണ്ട് തന്നെ അവന്റെ വീട്ടില്‍ പോലും പറയാതെ ഞങ്ങളുടെ മറ്റൊരു സുഹൃത്തിനോട് വഴിയില്‍ നിന്നും കയറാന്‍ പറഞ്ഞാണ് ഞങ്ങള്‍ യാത്രക്ക് ഇറങ്ങിയത്..
..
നേരത്തെ എത്തിയത് ബസ് സ്റ്റാന്‍ഡില്‍ ആയതിനാല്‍ ബസ്സില്‍ തന്നെ പോകാം എന്ന് വെച്ച് നോക്കുമ്പോള്‍ അപ്പോള്‍ പോകുന്ന ഒരു ബസ്സും ഇല്ല. എന്നാല്‍ ട്രെയിനില്‍ ആകാം എന്ന് വെച്ച് അന്വേഷിച്ചപ്പോള്‍ ട്രെയിനും ഇല്ല. അങ്ങിനെ കൂട്ടുകാരനേ വിളിച്ചു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞത് ബസ്സില്‍ തന്നെ വന്നാല്‍ മതി അതായിരിക്കും നല്ലത് എന്നാണു. അത് കേട്ട് അടുത്ത ബസ്സും കാത്തു ഞങ്ങള്‍ അവിടെ ഇരിക്കാന്‍ തുടങ്ങി..
..
കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു ചായ കുടിക്കാനും പിന്നെ ഒരു പുസ്തകം വാങ്ങി വായിക്കാനും തുടങ്ങിയ ഞങ്ങള്‍ പിന്നെ കണ്ണ് എടുത്തത് ഒരു കുഞ്ഞു ആള്‍ക്കൂട്ടം കണ്ടാണ്. എപ്പോഴും എല്ലായിടത്തും ഉണ്ടാകുന്നത് എന്നപോലെയല്ലാതെ യാത്രിശ്ചികത ഒന്നും ഇല്ലാത്തതിനാല്‍ അങ്ങോട്ട് ശ്രധിചില്ലെങ്കിലും അവിടെ നിന്നും പോകുന്ന ഒരു സ്ത്രീയുടെ അഭിപ്രായ് പ്രകടനം എന്നെ അങ്ങോട്ട് നയിച്ചു. സുഹൃത്തിനെ വിളിച്ചപ്പോള്‍ അവന്‍ ഇല്ലെന്നു പറഞ്ഞു അവിടെ തന്നെ ഇരുന്നു..
..
അവിടെ എത്തി ഞാന്‍ ആ ആള്‍ക്കൂട്ടത്തിലേക്കു നോക്കിയപ്പോള്‍ കണ്ടത് ഒരു കൂസലും ഇല്ലാതെ അവിടെ ഒരു ബാഗിന് മുകളില്‍ ഇരിക്കുന്ന ഒരു ഇരുപതു വയസ്സോളം പ്രായമുള്ള പെണ്‍കുട്ടിയെ ആണ്. മറ്റൊന്നും അവിടെ കാണാഞ്ഞപ്പോള്‍ എനിക്ക് അത്ഭുതം കൂടി. ഇതെന്താണ് കാര്യം എന്ന് എന്നെ വല്ലാതെ കുഴക്കി. ഒരു പെണ്‍കുട്ടി അവിടെ ഇരിക്കുന്നതില്‍ എന്താണ് ഇത്ര ആള് കൂടാനുള്ളത്..
..
മാന്യമായി വസ്ത്രം ധരിച്ച, സാമാന്യം സമ്പന്നമായ ചുറ്റുപാടുകളില്‍ നിന്ന് വരുന്ന ഒരു നല്ല പെണ്‍കുട്ടി യാണ് എനിക്കവളെ തോന്നിയത്. പ്രത്യേകിച്ച് മോശമായി ഒന്നും തോന്നാത്തതിനാല്‍ അവള്‍ എന്നില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തി. കൂടി നില്‍ക്കുന്ന ആളുകളെ തെല്ലും വകവെക്കാതെ, ആരെയോ കാത്തിരിക്കുന്ന പോലെ, ഇടയ്ക്കിടെ ചുറ്റിലും നോക്കി, പിന്നെ തന്റെ കയ്യിലെ പുസ്തകം ആര്‍ത്തിയോടെ വായിക്കുകയാണ് അവള്‍. ഇടയ്ക്കിടെ കയ്യിലെ കുപ്പിയില്‍ നിന്നും വെള്ളം കുടിക്കുന്നും ഉണ്ടായിരുന്നു..
..
ചുറ്റിലും നോക്കുന്നത് കൂടാതെ മൊബൈലിലേക്കും അവള്‍ പ്രത്യാശയോടെ നോക്കുന്നത് കാണാമായിരുന്നു. വിളിക്കാന്‍ ആരുമില്ലെങ്കിലും ഇനിയെങ്ങാനും വിളിച്ചാലോ എന്നാ മട്ടിലായിരുന്നു അവളുടെ ആ നോട്ടം. കണ്ണുകളില്‍ കുസൃതിയോ, മുഖത്ത് മോഹിപ്പിക്കുന്ന വശ്യതയോ അവള്‍ക്കില്ലായിരുന്നു. ആര്‍ക്കും ആവശ്യത്തിനു കൊത്തി വലിക്കാന്‍ കൊടുക്കും പോലെ വികൃതമായ ഒരു ശരീരവും അവള്‍ക്കില്ലായിരുന്നു..
..
അവളെ നിരീക്ഷിക്കവേ എന്നില്‍ അവള്‍ ഒരു അതിശയമാവുകയായിരുന്നു. അതുകൊണ്ട് തന്നെ ഞാന്‍ എന്തായാലും കാര്യം തിരക്കാന്‍ തന്നെ തീരുമാനിച്ചു. കൂടി നില്‍ക്കുന്നതില്‍ കൂടുതല്‍ സമയമായി അവിടെത്തന്നെ ചുറ്റി കറങ്ങുന്നവന്‍ എന്ന് തോന്നിച്ച ഒരു പയ്യനെ നോക്കി ഞാന്‍ കാര്യം തിരക്കി. അവന്‍ ഒരു പരിഹാസ ചിരിയോടെ മെല്ലെ പറയാന്‍ തുടങ്ങി..
..
ആ പെണ്‍കുട്ടി ഇന്റര്‍ നെറ്റിലൂടെ ഒരു ആളുമായി പ്രണയത്തിലാണെന്നും, ഒരിക്കല്‍ പോലും കാണുകയോ, വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാത്ത അയാളെ തിരക്കി യാണ് അവള്‍ അവിടെ വന്നിരിക്കുന്നതെന്നും. അയാള്‍ എപ്പോഴോ എഴുതിയിരുന്നത്രേ എന്നും അയാള്‍ ആ ബസ്സ് സ്റ്റാന്‍ഡില്‍ നിന്നാണ് വണ്ടി കയറുന്നത് എന്ന്. അത് കൊണ്ട് മാത്രമാണ് അവള്‍ അവിടെയെത്തി അയാളെ കാത്തിരിക്കുന്നത് എന്നും..
..
അപ്പോഴേക്കും എന്നെ തിരക്കി വണ്ടി വരാറായി എന്ന് പറഞ്ഞു കൊണ്ട് എന്റെ സുഹൃത്തും അവിടെയെത്തിയിരുന്നു. തിരക്കിനിടയില്‍ കാര്യം അന്വേഷിച്ച അവനോടു അവനോടു ആ പെണ്‍കുട്ടിയെ ഒന്ന് നോക്കാന്‍ പറഞ്ഞു കാണിച്ചു കൊടുത്തതും അവന്റെ മുഖം വിളറി വെളുക്കുന്നത് ഞാന്‍ കണ്ടു. പിന്നെ എന്നെ പോലും ഗൌനിക്കാതെ ഞങ്ങളുടെ വണ്ടിയിലേക്ക് അവന്‍ ഓടി കയറുന്നത് കണ്ട് ആ പെണ്‍കുട്ടിയെ ഞാന്‍ സഹതാപത്തോടെ നോക്കി നിന്നു ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍ ..

Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...