പുലിയും മനുഷ്യനും തമ്മിൽ ...!!!
.
രാത്രി കുറച്ചു വൈകിയാണ് അന്ന് ഞങ്ങൾ ഉറങ്ങാൻ കിടന്നത് . അവധി ദിവസങ്ങളുടെ ആരംഭ നാളുകളിൽ എല്ലായ്പോഴും അങ്ങിനെയായിരുന്നു താനും. വൈകീട്ട് എലാവരും കൂടി പുറത്തു പോയി, പറ്റിയാൽ പുറത്തു നിന്നും ഭക്ഷണവും കഴിഞ്ഞു തിരിച്ചെത്തി കുറച്ചു സമയം ഒന്നിച്ചിരുന്നു ടിവിയും കണ്ട് പിന്നെ പലപ്പോഴും നന്നേ വൈകിയിട്ടുണ്ടാകും .
.
അന്നും അങ്ങിന കിടന്ന് , ഞാൻ പതിയെ ഉറക്കത്തിലേക്ക് കടക്കുമ്പോഴാണ് മോൻ എന്നെ മെല്ലെ തോണ്ടി വിളിക്കുന്നത്. . ഈ പാതിരാത്രിയിൽ അവനെന്തു പട്ടി എന്നാ ഉത്കണ്ടയോടെ ഞാൻ എഴുന്നെല്ക്കവേ അവൻ പതിയെ എന്റെ കാതിൽ പറഞ്ഞു, അവനൊരു സംശയം ഉണ്ട് എന്ന്.
.
പാതി രാത്രിയിൽ ഉറക്കം കണ്ണുകളെ മൂടുമ്പോൾ ഇവനെന്ത് ആനക്കാര്യമാണ് സംശയിക്കാനുള്ളത് എന്ന ആശ്ചര്യത്തോടെ ഞാൻ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവനോട് ചോദിക്കാൻ പറഞ്ഞു .
.
വളരെ താത്പര്യത്തോടെ അവൻ ചോദിക്കാൻ തുടങ്ങി. ചീറ്റകൾ എന്ന പുലി വർഗ്ഗം ഈ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കപെടാൻ പോകുന്നു എന്ന് അവൻ എവിടെയോ വായിച്ചത്രേ .അങ്ങിനെ ഓരോ ജീവി വര്ഗ്ഗങ്ങളായി തുടച്ചു നീക്കപ്പെട്ടാൽ പിന്നെ മനുഷ്യൻ എങ്ങിനെ ഈ ഭൂമിയില ജീവിക്കും .
.
അവന്റെ സംശയം ന്യായമാണെന്നും അതിന് ഞാൻ മറുപടി പറയേണ്ടിയിരിക്കുന്നു എന്നും എനിക്കറിയാം . പക്ഷെ എന്ത് പറയും. ഞാൻ ഒന്ന് ആലോചിക്കവേ അവന്റെ ചോദ്യം കേട്ട് അപ്പോഴും ഉറങ്ങാതെ കിടക്കുന്ന മോളും അവളുടെ സംശയവും കൊണ്ട് എഴുന്നേറ്റു.
.
അവൾക്ക് അറിയേണ്ടത് പക്ഷെ ചീറ്റകൾ നശിച്ചു പോകുന്നത് എങ്ങിനെയാണ് മനുഷ്യനെ ബാധിക്കുക എന്നാണ് . അവയും നമ്മളും തമ്മിൽ എന്ത് ബന്ധം എന്നാണു അവൾ ചോദിച്ചത് . അവ കാട്ടിൽ താമസിക്കുന്നു നമ്മൾ നാട്ടിലും. രണ്ടു കൂട്ടരും പരസ്പരം കാണുന്നു പോലും ഇല്ല പിന്നെ എന്താണ് പ്രശ്നം .
.
ചോദ്യങ്ങളും സംശയങ്ങളും എല്ലാം ശരിയാണ് . പക്ഷെ ഞാൻ എന്ത് മറുപടി പറയും. ...???
.
സുരേഷ്കുമാർ പുഞ്ചയിൽ