Thursday, January 29, 2015

എനിക്കായോരിടം ...!!!

എനിക്കായോരിടം ...!!!
.
പ്രതിഷേധിക്കാൻ
ഉറക്കെ പ്രതികരിക്കാൻ
എനിക്കൊരു ഇടമൊരുക്കണം...!
.
വായുവും വെളിച്ചവും
ഇരുട്ടും ഗന്ധവും
കടന്നുകൂടാത്ത ഒരിടം ...!
.
കേൾവിയും കാഴ്ചയും
സ്പർശനവുമില്ലാത്ത
ശക്തമായോരിടം ...!
.
ജീവനും മരണവും
വികാരങ്ങളും
ബന്ധങ്ങളുമില്ലാത്ത
എന്റെ സ്വന്തം ഇടം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

പിന്നെയും പിന്നെയും , പടികൾ ...!!!

പിന്നെയും പിന്നെയും , പടികൾ ...!!! . പടികൾ ... പന്ത്രണ്ടായി തിരിഞ്ഞ് രണ്ടു ചുറ്റി നാലുവഴികളിലൂടെ മുകളിലേക്കും താഴേക്കും . മുകളിൽ ചെല്ലുമ...