പെട്ടിയിലെ ഭൂതം ....!!!
.
രണ്ടു കിളികള്‍ ആയിരുന്നു അത്. ഇണക്കിളികള്‍. അതിലൊന്ന് പറന്നു പോയിട്ടും മറ്റേതു അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. മടങ്ങിയെത്തുന്ന തന്‍റെ ഇണയെ കാത്ത്. നേരമെരെയായിട്ടും ഒട്ടും വെവലാതിയില്ലാതെഅത് അവിടെ തന്നെ കാത്തിരിക്കുന്നത് കണ്ടപ്പോള്‍ എനിക്കും അതിശയം തോന്നി. ഇനി അതിന്റെ ഇണയെങ്ങാനും വരില്ലേ എന്ന്. എന്നാല്‍ അത്ര പോലും സംശയം അതിന്റെ മുഖത്ത് ഇല്ലായിരുന്നു.
.
ജീവിതം ചിലപ്പോഴൊക്കെ അങ്ങിനെയാകുന്നത് നോക്കി നില്‍ക്കേണ്ടി വരുന്നത് അതിശയവുമാണ്. അങ്ങിനെ ഒരു നാളിലാണ് എനിക്ക് അങ്ങോട്ട് പോകേണ്ടി വരുന്നത്. ഞാന്‍ അവിടെ എത്തി പിറ്റേന്ന് തന്നെ പണി തുടങ്ങേണ്ടതിനാല്‍ എന്‍റെ ആളുകളെയെല്ലാം ഞാന്‍ അന്ന് തന്നെ അങ്ങോട്ടയച്ചിരുന്നു. അവിടെ എത്തി അവര്‍ എനിക്കും കൂടിയുള്ള താമസ സ്ഥലം കൂടി ശരിയാകുംപോഴെക്കും ഞാനും അങ്ങ് എത്തിക്കഴിഞ്ഞു .
.
അവിടുത്തെ ചുറ്റുപാടുകള്‍ എന്തോ എനിക്കത്ര പന്തിയായി തോന്നിയില്ല. അസാധാരണമായ ചില
പെരുമാറ്റങ്ങള്‍ അസ്വസ്ഥത ഉളവാക്കുന്ന അന്തരീക്ഷം ....ചില സ്ഥലങ്ങള്‍ അങ്ങിനെ ആണല്ലോ.
നമുക്ക് എത്ര വേണ്ടപ്പെട്ട തായാലും ഒരു അടുപ്പം തോന്നില്ല. അങ്ങിനെ വിചാരിച്ചു ഞാനും സമാധാനിച്ചു, ഞാന്‍ എന്‍റെ പണി തുടങ്ങി.
.
രണ്ടു ദിവസം ആയപ്പോഴേക്കും അവിടെ ഞങ്ങള്‍ക്ക് പരിചിതമായി. പണിത്തിരക്കിനിടയില്‍ എനിക്ക് പലപ്പോഴുംകൂടെയുള്ളവരെ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും അവരുടെ പ്രായം അങ്ങിനെ ആയതിനാല്‍ തന്നെ ചെല്ലുന്നിടതുനിന്നു ഒരു പേരുദോഷം ഉണ്ടാക്കാതെ തിരിച്ചു കൊണ്ട് വരാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എല്ലാവരെയും എപ്പോഴും.
.
കൂട്ടത്തില്‍ സുന്ദരനായ എന്‍റെ സഹായിയെ മാത്രം എനിക്ക് കുറച്ചു വിശ്വാസമായിരുന്നു. അവന്‍ അനാവശ്യമായ കാര്യങ്ങള്‍ക്കൊന്നും പോകില്ലെന്ന ഒരു ഉറപ്പു എന്നില്‍ ഉണ്ടായിരുന്നുഎപ്പോഴും. അവന്റെ വിനയവും, ഭവ്യതയും, ചുറു churukkum ഒക്കെ എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.
.
അവന്റെ റൂമിലായിരുന്നു ഞങ്ങള്‍ സാധനങ്ങളൊക്കെ വലിയ പെട്ടികളിലാക്കിയാണ് വെച്ചിരിക്കുന്നത് . ക്യാമറകളും വലിയ ലൈറ്റുകളും ഒക്കെ ഉണ്ടായിരുന്നു അതില്‍ അതിനിടയില്‍ തങ്ങി ഞെരുങ്ങി കിടക്കാന്‍ ആദ്യത്തെ രണ്ടു ദിവസം അവനു വലിയ പ്രയാസമായിരുന്നു. പിന്നെ നേരം കിട്ടുമ്പോഴൊക്കെ അവന്‍ ആ റൂമില്‍ തന്നെയായിരുന്നു കഴിച്ചു കൂട്ടിയിരുന്നത്. അവന്‍ അങ്ങിനെ ഒരു പ്രശ്നക്കാരനല്ലാതതിനാല്‍ ഞങ്ങള്‍ അതുകാര്യമാക്കിയുമില്ല.
.
അങ്ങിനെ പണിയൊക്കെ കഴിഞ്ഞു അന്ന് ഞാങ്ങള്‍ നേരത്തെ പോരുകയായിരുന്നു. വീട്ടില്‍ എത്തിയിട്ട് എനിക്ക് അത്യാവശ്യവും ഉണ്ടായിരുന്നതിനാല്‍ ഞാന്‍ തന്നെ തിടുക്കവും കൂട്ടി. വലിയ പെട്ടികള്‍ രണ്ടു മൂന്നു പേര്‍ പിടിച്ചാണ് എപ്പോഴും വണ്ടികളില്‍ കയറ്റാരുള്ളത്. സാധനങ്ങളൊക്കെ എടുത്തു വണ്ടികളില്‍ കയറ്റി ഞങ്ങള്‍ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പോലീസുമായി അവിടെ എത്തി ഞങ്ങളെ തടഞ്ഞത്. അതില്‍ ഒരാളുടെ മകളെ രാണ്ടു ദിവസമായി കാണാനില്ലെന്ന്.
.
അയാള്‍ക്ക് സംശയം എന്‍റെ ആ വിസ്വസ്തനെയാനെന്നു പറഞ്ഞപ്പോള്‍ എനിക്ക് തന്നെ വിശ്വസിക്കാന്‍ ആയില്ല. എങ്കിലും വരുടെ മുന്നിലും എനിക്ക് സ്വയവും സത്യം തെളിയിക്കേണ്ടത് കൊണ്ട് ഞാന്‍ അവരെ വെല്ലുവിളിച്ചു. ഞങ്ങളുടെ കൂട്ടത്തില്‍ ആരും അവന്‍ ആ പെണ്‍കുട്ടിയുമായി സംസാരിക്കുന്ന്ടു പോയിട്ട് പണി കഴിഞ്ഞാല്‍ അവന്‍ അവന്റെ റൂമില്‍ നിന്ന് പുറത്തു പോലും ഇറങ്ങാറില്ലായിരുന്നല്ലോ . ആ ധൈര്യത്തില്‍ തന്നെ ആയിരുന്നു ഞങ്ങളും.
.
ഞങ്ങളിങ്ങനെ മസിലും പിടിച്ചു നില്‍ക്കവേ അവന്‍റെ മാത്രം കാലിടരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എങ്കിലും വിശ്വാസം തകര്‍ക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പോരാത്തതിന് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി ഞങ്ങള്‍ അല്ലാതെ ഞങ്ങളുടെ കൂടെ വേറെ ആരും ഇല്ലായിരുന്നു എന്നതാണ്. പിന്നെ എങ്ങിനെ അയാളുടെ മകള്‍ ഉണ്ടാകും. ആ ധയ്ര്യത്തില്‍ നെഞ്ചും വിരിച്ചു നില്‍ക്കവേ അയാള്‍ ഞങ്ങളെ ഒരു പരിഹാസ രൂപത്തില്‍ നോക്കി ചിരിച്ചുകൊണ്ട് പോലീസുകാരനേയും കൂട്ടി ഞങ്ങളുടെ ഒരു വലിയ പെട്ടി തുറന്നു. അതിലതാ ആ പെണ്‍കുട്ടി ഒളിച്ചിരിക്കുന്നു ....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Sunday, January 8, 2012
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്‍റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...