ദുബൈയിലെ തൊപ്പി ....!
എന്റെ സ്ഥാപനത്തിലേക്ക് കുറച്ചധികം തൊഴിലാളികളെ നേപാളില്‍ നിന്നും കൊണ്ടുവന്നിരുന്നു ഒരു സമയത്ത്. കുറഞ്ഞ വേതനം തന്നെയായിരുന്നു, ലോക പരിചയം തീരെയില്ലാത്ത നേപാളികളെ കൊണ്ട് വരാന്‍ സ്ഥാപനത്തെ പ്രേരിപ്പിച്ചപ്രധാന ഘടകം. തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ തന്നെ അറിയാമായിരുന്നു ഇവരൊന്നും നേപാള്‍ വിട്ട് പുറത്തു പോയിട്ടേ ഇല്ല എന്ന്. എന്നാലും കമ്പനിക്കു അത്യാവശ്യമായതിനാല്‍ അവരെ തന്നെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.
അവിടെയുള്ള ഒരു എജെന്റ് വഴിയാണ് തിരഞ്ഞെടുപ്പൊക്കെ ഏര്‍പ്പാടാക്കിയിരുന്നത്. അവര്‍ തന്നെയാണ് ഇവരുടെയൊക്കെ യാത്രാ കാര്യങ്ങളും ശരിയാക്കിയിരുന്നത് . . ആദ്യമായി വരുന്നതായതിനാല്‍ ഞാന്‍ അവര്‍ക്ക് ഇവിടെ എത്തിയാല്‍ വിളിക്കേണ്ട നമ്പറും ഇവിടെ എത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തിരുന്നു. അത് അവരുടെ എജെന്റ്നോടും പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ പറഞ്ഞിരുന്നു.
എജെന്റ് കുറച്ചു കൂടി കടന്നു ചിന്തിച്ചു. ഇവര്‍ ആദ്യമായി പോകുന്നവര്‍ ആയതിനാല്‍ ഒന്നും അറിയില്ലെന്നും അതുകൊണ്ട് ഇനി കുഴപ്പത്തിലൊന്നും ചെന്ന് ചാടേണ്ട എന്നും കരുതി അയാള്‍ അവര്‍ക്ക് ഒരു ഉപായം പറഞ്ഞു കൊടുത്തു. എല്ലാവര്ക്കും അയാള്‍ ഒരേ തരത്തിലുള്ള തൊപ്പി വാങ്ങി കൊടുത്തു. എന്നിട്ട് പറഞ്ഞു, വിമാനത്താവളത്തില്‍ നിങ്ങള്‍ പുറത്തിറങ്ങിയാല്‍, ഒന്നിച്ചു നിന്ന് തലയിലെ തൊപ്പി ഊരി വട്ടത്തില്‍ വീശുക. അപ്പോള്‍ അത് കണ്ട് നിങ്ങളെ കൊണ്ടുപോകാനുള്ള കമ്പനിയുടെ ആള്‍ വന്നു നിങ്ങളെ കൊണ്ട് പൊയ്ക്കോളും.
കേട്ടപ്പോള്‍ നല്ലതായി എല്ലാവര്‍ക്കും ഇത് തോന്നി. അവര്‍ അങ്ങിനെ ചെയ്യാനും തീരുമാനിച്ചു. അങ്ങിനെ അവര്‍ ഒരേ നിറത്തിലുള്ള തൊപ്പിയും ധരിച്ച് വിമാനത്തില്‍ കയറി. വിമാനത്താവളത്തില്‍ എല്ലാവരും അവരെ നോക്കി ചിരിച്ചെങ്കിലും അവര്‍ അതൊന്നും കാര്യമാക്കിയില്ല. വിമാനം പുറപ്പെട്ടിട്ടും അവര്‍ അങ്ങിനെതന്നെ ഇരുന്നു.
കുറച്ചു കഴിഞ്ഞ് വിമാനം വിമാനത്താവളത്തില്‍ ഇറങ്ങി. എല്ലാവരും അവിടെ ഇറങ്ങി. വിമാനത്തില്‍ നിന്നും ഇവരും എല്ലാവരും ഇറങ്ങി, വിമാനത്താവളത്തില്‍ എത്തിയതും ഇവര്‍ നിരന്നു നിന്ന് തൊപ്പി ഊരി വട്ടത്തില്‍ വീശാന്‍ തുടങ്ങി ....!
ഒരേ താളത്തില്‍ ഒരേ പോലെ കുറെ പേര്‍ തൊപ്പി ഊരി വീശുന്നത് കണ്ട് വിമാന താവളത്തില്‍ ഉള്ളവരെല്ലാം അതിശയപ്പെട്ടു ചുറ്റും കൂടി. ഒരുപാട് സമയം വീശിയിട്ടും, ആളുകള്‍ കൂടി നിന്ന് നോക്കുന്നതല്ലാതെ ആരും തങ്ങളെ കൊണ്ട് പോകാന്‍ വരുന്നില്ല എന്നത് അവരെ പേടിപ്പെടുത്തി. അപ്പോഴേക്കും വിവരം അറിഞ്ഞ് എത്തിയ സെക്യുരിറ്റിക്കാര്‍ ദ്വിഭാഷിയുടെ സഹായത്തോടെ കാര്യം തിരക്കി. വിവരം ചോദിച്ചറിഞ്ഞ് അവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തപ്പോഴാണ് അവര്‍ തങ്ങള്‍ക്കു പറ്റിയ അമളി മനസിലാക്കിയത്.
അവര്‍ ഇറങ്ങിയിരിക്കുന്നത് ദുബൈയില്‍ ആണെന്നും, ഇവിടെ വിമാനം മാറി കയറാന്‍ വേണ്ടിയാണ്
ഇറങ്ങിയിരിക്കുന്നതെന്നും , ഇവിടെയല്ല തങ്ങളുടെ കമ്പനിയുടെ ആളുകള്‍ കാത്തിരിക്കുന്നതെന്നും അപ്പോഴാണ് അവര്‍ തിരിച്ചറിയുന്നത്. അടുത്ത വിമാനത്തില്‍ തങ്ങളുടെ സ്ഥലത്തേയ്ക്ക് വീണ്ടും യാത്ര തിരിക്കുമ്പോള്‍ തൊപ്പി ഊരി അവര്‍ എല്ലാവരും ബാഗില്‍ വെച്ചിരുന്നു അപ്പോഴേക്കും ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
Saturday, December 31, 2011
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...