ഉണരട്ടെ , ഹിന്ദുവും മുസൽമാനും ...!!!
.
ഒരു സംസ്കാരം അല്ലെങ്കിൽ ജീവിതചര്യ ആയ ഹിന്ദു എന്നാൽ ഹിംസ ചെയ്യാത്തവൻ എന്നാണ് അതിന്റെ ശരിയായ അർത്ഥം . ഹിംസയെന്നാൽ, മനസ്സുകൊണ്ടും ശരീരം കൊണ്ടും പ്രവര്ത്തികൊണ്ടും മറ്റേതൊരു ചരാചര വസ്തുവിനും ദ്രോഹം ചെയ്യാതിരിക്കുക എന്നുതന്നെയുമാണ് . .....!
.
എന്നാൽ ഇപ്പോഴത്തെ ഭാരതീയ സാഹചര്യത്തിൽ ഹിന്ദുത്വം ഒരു മതമായി മാത്രം പരിഗണിക്കപ്പെടുന്നു എന്നത് വേദനാജനകം തന്നെ . എങ്കിലും ഇപ്പോഴാകട്ടെ എല്ലാ ഭാരതീയരും ഹിന്ദുവാകുവാൻ തിടുക്കപ്പെടുകയും ഉത്ബോധിപ്പിക്കപ്പെടുകയും ചെയ്യുന്നു . അതിനായി പക്ഷെ ഓരോ ഹിന്ദും ചെയ്യേണ്ടത് ഒരു ചെറിയ കാര്യം മാത്രം. ഓരോ ഹിന്ദുവും തങ്ങളുടെ പുറകിൽ തൂക്കിക്കൊണ്ടു നടക്കുന്ന തങ്ങളുടെ ജാതിയുടെ / മതത്തിന്റെ / മതമില്ലായ്മയുടെ ആ വാൽ അങ്ങ്മുറിച്ചു കളയുക .....!!
.
ഇസ്‌ലാം എന്നാൽ സമാധാനത്തിന്റെയും സ്നേഹത്തിന്റെയും മതമെന്നാണ് ശരിയായ വിവർത്തനം . പക്ഷെ ചില സ്വാർത്ഥ താത്പര്യക്കാരുടെ പെരുമാറ്റം കൊണ്ട് ആ മതം ആകെയും ഇന്ന് ലോകത്തിനു മുന്നിൽ സംശയത്തിന്റെ നിഴലിലാണ് . അത് മാറ്റുവാനും ഒരു ചെറിയ കാര്യം മതി . തങ്ങളുടെ മുഖത്തണിയുന്ന ആ കറുത്ത മുഖം മൂടിയങ്ങ് അഴിച്ചു മാറ്റുക ....!
.
ലോകത്തിലെ എല്ലാ മതങ്ങളും സ്നേഹത്തിനും സമാധാനത്തിനും വേണ്ടിയാണ് എന്നും നിലകൊണ്ടിരുന്നത് . അതങ്ങിനെത്തന്നെയാകട്ടെ എപ്പോഴും ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, November 20, 2017
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന് , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...