അവനവന്‍റെ അന്നം ...!!!..
..
രാത്രികളെ നമുക്ക് പ്രണയിക്കാന്‍ എളുപ്പമല്ല .. രാത്രികള്‍ ഒരുപാട് ദുരൂഹതകള്‍ ഉള്ളിലൊളിപ്പിക്കുന്ന മനുഷ്യരെ പോലെയാണ് ... നിഗൂഡമായ ദുരൂഹതകള്‍ ...! കണ്ണുകളില്‍ കത്തുന്ന കാമവും മനസ്സില്‍ നുരയുന്ന ചാതിയും ഒളിപ്പിചിരിക്കുന്നത് നമുക്ക് കാണാനാകില്ല തന്നെ. എനിക്കിഷ്ട്ടം പകലുകളെ മാത്രമാണ് .. എല്ലാം കാണുന്ന , എല്ലാം അറിയുന്ന , ചുട്ടുപൊള്ളുന്ന പച്ച പകലുകള്‍ ....!.
..
തലേന്ന് തന്നെ പറഞ്ഞു ഉറപ്പിച്ചതിനു അനുസരിച്ചാണ് ഞങ്ങള്‍ അന്നവിടെ ഒത്തു കൂടിയത്. വെറുതേ അല്ല, ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരുപാട് കാര്യങ്ങള്‍ തീരുമാനിക്കാന്‍ വേണ്ടി തന്നെ ഉള്ള ഒരു ഒത്തു കൂടല്‍. എല്ലാവരും തനിച്ചു മാത്രമാണ് വന്നിരുന്നത് അപ്പോള്‍. അതുകൊണ്ട് തന്നെ എന്നി തിട്ടപ്പെടുത്തിയ കണക്കുകാലും കണക്കു കൂട്ടിയുള്ള കാര്യാങ്ങളും മാത്രം..
..
തലയ്ക്കു ചൂട് കൂടുമ്പോള്‍ പ്രകൃതി ഒന്ന് തണുപ്പിചോട്ടെ എന്ന് കരുതി തന്നെയാണ് ആ കടല്‍ തീരം ഞാന്‍ തിരഞ്ഞെടുത്തത്. അത് മറ്റുള്ളവര്‍ക്കും ഇഷ്ട്ടമായപ്പോള്‍ പിന്നെ ആ തീരത്തിന്‍റെ ഒരു ഒഴിഞ്ഞ മൂല നോക്കി ഞാന്‍ സ്ഥലം പിടിച്ചു. അല്ലെങ്കിലും അന്നൊരു ഒഴിവു ദിവസമല്ലാതിരുന്നതിനാല്‍ തീരെ തിരക്ക് കുറവായിരുന്നു അവിടെ. അതുകൊണ്ട് തന്നെ ഉള്ള്വരെയെല്ലാം പ്രത്യേകം കണ്ടു പിടിക്കാന്‍ കഴിയുമായിരുന്നു..
..
വളരെ അത്യാവശ്യവും, വളരെ ഗൌരവം ഏറിയതും ആയ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു തീരുമാനിക്കുന്നതിനിടയില്‍ സത്യത്തില്‍ ഞങ്ങള്‍ സമയമോ ചുറ്റുപാടുകളോ അറിഞ്ഞതെ ഇല്ലായിരുന്നു. സംസാരത്തിന് ഇടയില്‍ നേരം വൈകും എന്നറിഞ്ഞതോടെ ഞങ്ങള്‍ ആളെണ്ണി തന്നെ ഓരോരുത്തര്‍ക്കുമായി ഭക്ഷണവും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍, വീട്ടില്‍ ഉണ്ടായ ഒരു അത്യാവശ്യതെ തുടര്‍ന്ന് ഒരുത്തന് അതിനിടയില്‍ നേരത്തെ വീട്ടില്‍ പോകേണ്ടി വന്നു. ചര്ച്ചകാല്‍ക്കൊടുവില്‍ ഭക്ഷണം വന്നത് പോലും ഞങ്ങള്‍ മറന്നും പോയി..
..
ഞങ്ങള്‍ ഇരിക്കുന്നതിനു അടുത്ത് കുറച്ചു മാറി ഒരു പഴയ വള്ളം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. ഗാതകാല സ്മരണകള്‍ അയവിറക്കി അതവിടെ ജീര്‍ണിക്കവേ ഞങ്ങള്‍ക്ക് തോന്നിയത് അതൊരു സ്മാരക ശിലയെന്നാണ്. അല്ലെങ്കില്‍ ഞങ്ങള്‍ അങ്ങിനീയാണ് ആതിനെ കണ്ടത്. സംസാരം ഒരല്‍പം ആരിയപ്പോഴാണ് ഭക്ഷണം ചൂടാരുന്നു എന്നാ സത്യം ഞങ്ങള്‍ മനസ്സിലാക്കിയാത്. എന്നാല്‍ പിന്നെ ഇനി ഭക്ഷണം കഴിഞ്ഞാകാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഒരുങ്ങി..
..
ഭക്ഷണത്തിന് മുന്‍പ് കൈകഴുകുന്നാ ശീലമുല്ലാവരെല്ലാം കൈകാഴുകാന്‍ ഇരാങ്ങിയപ്പോള്‍ മാത്രമാണ് ഞാന്‍ അപ്പുരാതെ ആ പഴയ വള്ളത്തിന്റെ തണലില്‍ ഒരു മുത്തശ്ശി കടലിലേക്കും നോക്കി ഇരിക്കുന്നാത് കാണ്ടത്. കുലീനയായ ആ മുത്തശ്ശി അവരുടെ മക്കളെയോ മരുമക്കളെയോ കാത്തിരിക്കും പോലെ അലസമായി അവിടെ ഇരിക്കുകയാണ് എന്നാണു എനിക്കും തോന്നിയത്. കൈകഴുകവേ അവരുടെ മുഖത്തേക്ക് നോക്കിയ എന്നെ നോക്കി അവര്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചത് എന്തുകൊണ്ടോ എന്‍റെ മനസ്സിലായിരുന്നു കയറിയത്..
..
ഭക്ഷണം കഴിക്കവേ ഞാന്‍ ഇടയ്ക്കിടെ അവരെ നോക്കുമ്പോഴെല്ലാം അവര്‍ എന്നെ തന്നെ അല്ലെങ്കില്‍ ഞങ്ങളെ തന്നെ നോക്കുകയാണെന്നും, ഞാനോ അല്ലെങ്കില്‍ ഞങ്ങളില്‍ ആരെങ്കിലുമോ അങ്ങോട്ട് നോക്കുമ്പോള്‍ അവര്‍ നോട്ടം പിന്‍വലിക്കുകയാണെന്നതും എന്നെ അലോസരപ്പെടുത്താന്‍ തുടങ്ങി. പിന്നെ ശരിക്കും ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഒരുവിധം ഉള്ളത് അവസാനിപ്പിച്ചു ശേഷിക്കുന്നതും മറ്റും കൊണ്ട് പോയി കളഞ്ഞു കൈകഴുകി തിരിച്ചു വരുമ്പോഴും ആ മുത്തശ്ശി അവിടെത്തന്നെ ഇരിക്കുന്നുണ്ടായിരുന്നു..
.
കൂട്ടത്തില്‍ നേരത്തെ പോയവന്‍റെ ഭക്ഷണം മാറ്റി വെച്ച് ഞങ്ങള്‍ വീണ്ടും ചര്‍ച്ചകളിലേക്ക് കടന്നു. അതിനിടയില്‍ എപ്പോഴോ ഒന്ന് തിരിഞ്ഞു നോക്കവേ ആ മുത്തശ്ശി പെട്ടെന്ന് അവിടെനിന്നും അപ്രത്യക്ഷയായി പോയിരുന്നു. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. പിന്നെ ഒന്നും ആലോചിക്കാതെ അവര്‍ എവിടെ പോയെന്നു അന്വേഷിച്ചു ഞാന്‍ ചാടി ഇറങ്ങുകയായിരുന്നു. ചുറ്റും പരത്തി ഒടുവില്‍ ആ വള്ളത്തിനു പുറകില്‍ ഞാന്‍ നോക്കി എത്തുമ്പോള്‍ അവിടെ ഞങ്ങള്‍ കളഞ്ഞ എച്ചിലില്‍ അവരുടെ അന്നത്തെ അന്നം തിരയുകയായിരുന്നു ആ മുത്തശ്ശി ....!!!.
..
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്‍റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
ഇഷ്ടപ്പെട്ടു... പറയാനൊന്നുമില്ല.
Post a Comment