കൊല്ലണം, എനിക്കെന്റെ പെണ്മക്കളെ ...!!!
.
പൂട്ടിയിടാൻ
അവർ അടിമകളല്ല
തുറന്നു വിടാൻ
അവർ പറക്കമുറ്റിയ പക്ഷികളും ....!
.
എന്റെ മാറാപ്പിനേക്കാൾ
വലുതായതിനാൽ
എപ്പോഴും
തോളിലേറ്റി നടക്കാൻ വയ്യെനിക്ക്
അന്നന്നത്തെ
അന്നതിനായലയേണ്ടതിനാൽ
അവരുടെ കൂടെയിരുന്ന്
നോക്കാനും സമയമില്ല ...!
.
വന്ദ്യരെ വന്ധ്യംകരിക്കാൻ
പ്രാപ്തിയില്ലെനിക്ക്
മാദ്ധ്യമങ്ങളെ വിലയ്‌ക്കെടുക്കാൻ
ശക്തനുമല്ല ഞാൻ
അധികാരികളെ സ്വാധീനിക്കാൻ
പണവുമില്ലെന്റെ കയ്യിൽ ...!
.
വിശ്വസിച്ചേൽപ്പിക്കാൻ
ആരുമില്ലാത്ത എനിക്കിപ്പോൾ
പേടിയാണ്
ഈ എന്നെത്തന്നേയും ...!
.
അതുകൊണ്ട്
മറ്റുള്ളവരാൽ നിർദ്ദാക്ഷിണ്യം
പിച്ചിച്ചീന്തപ്പെടും മുൻപേ
കൊന്നൊടുക്കാം
ഞാനെന്റെ പെണ്മക്കളെ ...!
.
ഈ മനോഹര ഭൂമിയിൽ
പിറക്കും മുന്പെയോ
പിറന്നയുടനെയോ
സ്നേഹത്തോടെ
വേദനിപ്പിക്കാതെ ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
മതം .. അതാണ് ... !!!
മതം .. അതാണ് ... !!! . കൊന്നവനും മരിച്ചവനും കണ്ടുനിൽക്കുന്നവർക്കും പ്രശ്നം മതം മാത്രമാണ് മനുഷ്യത്വമേയല്ല ....!!! . സുരേഷ്‌കുമാർ പ...

-
അമ്മിഞ്ഞയുമായി ഓടുന്ന ഒരമ്മ ...!!! . കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഇറ്റാലിയൻ നഗരമായ മിലനോയിലെ പ്രാന്ത പ്രദേശത്തെ ഒരു തെരുവോര കോഫി ഷോപ്പിൽ പ...
-
ഹാദിയ ഒരു ഉദാഹരണമാകട്ടെ ...!!! . ഹാദിയയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എനിക്കോർമ്മ വരിക മനുഷ്യാവകാശത്തെക്കുറിച്ചോ വ്യക്തി സ്വാതന്ത്ര്യത്തെ...
-
ഓരോ പെണ്ണും ...!!! . ഓരോ പെണ്ണും ഓരോ വന്മരങ്ങളുമാണ് , ഇലകളും കൊമ്പുകളും കൊമ്പുകളിൽ നിറയെ പൂക്കളും പിന്നെ പഴങ്ങളും നിറച്ച് , തനിക്കു കീ...
