മകളുടെ കൂട്ടുകാരി ...!!!
അഞ്ചു വയസ്സുള്ള മകളെ ജീവിത പാഠങ്ങള്‍ പഠിപ്പിക്കുന്ന ഭാര്യയോടു എനിക്കാദ്യം സഹതാപമാണ് തോന്നാറുള്ളത്. എന്നും കാലത്ത് സ്കൂളിലേക്ക് പോകാന്‍ ഒരുക്കുന്ന സമയത്താണ് അവളുടെ സദാചാരം പഠിപ്പിക്കല്‍ . ചുറ്റുപാടുകള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന ഏതൊരാള്‍ക്കും ഉണ്ടാകാവുന്ന ഉത്ക്കണ്ടകള്‍ അവള്‍ കുഞ്ഞുമായി പങ്കുവെക്കുന്നതില്‍ പക്ഷെ ഞാനും സന്തോഷവാനായിരുന്നു.
.
എങ്കിലും ഇത്ര ചെറുപ്പത്തിലെ ഈ വലിയ കാര്യങ്ങളൊക്കെ പറഞ്ഞു പടിപ്പിക്കേണ്ടി വരുന്നതിലെ വൈഷമ്യം മാത്രം എന്നില്‍ അപ്പോഴും ബാക്കി നിന്നു . മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്നും ആളുകള്‍ അടുത്ത് വരുമ്പോഴും ദേഹത്ത് തോടുംപോഴും എങ്ങിനെയൊക്കെ പ്രതികരിക്കണം എന്ന് പോലും അവള്‍ പഠിപ്പിക്കുമ്പോള്‍ അതല്‍പ്പം ക്രൂരതയാണെന്ന് പോലും എനിക്ക് തോന്നിയിരുന്നു.
.
ബന്ധുക്കളെയും സുഹൃത്തുക്കളെയും അപരിചിതരെ പോലും സൂക്ഷ്മതയോടെ മാത്രം കൈകാര്യം ചെയ്യണമെന്നു അവള്‍ പറഞ്ഞു പഠിപ്പിക്കുമ്പോള്‍, ഞാന്‍ ഓര്‍ത്തു പോയത് നമ്മള്‍ മറ്റു വല്ല ഗ്രഹതിലുമാണോ ജീവിക്കുന്നത് എന്നാണു. നമ്മുടെ ബന്ധങ്ങള്‍ ഇത്രയ്ക്കു മേലെ തകര്‍ന്നു പോയോ എന്ന് എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല..
.
എങ്കിലും പാഠങ്ങള്‍ പഠിക്കുന്നത് എപ്പോഴും നല്ലതാണ് എന്ന അഭിപ്രയക്കാരനായതിനാല്‍ ഞാന്‍ ഒരിക്കലും എന്റെ ഭാര്യയെ എതിര്‍ത്തിരുന്നില്ല. മകള്‍ക്ക് അരോചകമായി തോന്നാറുള്ള ചില സന്ദര്‍ഭങ്ങളില്‍, സൂത്രത്തില്‍ അവളെ ഞാന്‍ രക്ഷപ്പെടുത്താറുണ്ടെങ്കിലും. അമ്മ പറഞ്ഞു കൊടുക്കുന്നതിലെ പ്രാധാന്യം മകള്‍ മനസ്സിലാക്കുന്നുണ്ട് എന്നതും എന്നില്‍ സന്തോഷം വളര്‍ത്തി..
.
ഞങ്ങള്‍ താമസിക്കുന്ന ഫ്ലോറില്‍ നാല് ഫ്ലാറ്റുകള്‍ ആണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടെണ്ണത്തിലെ ചെറിയ കുട്ടികള്‍ ഉള്ളു. എന്റെ വീട്ടിലും തൊട്ടടുത്ത വീട്ടിലും. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് ഒരു ഈജിപ്ഷ്യന്‍ ഫാമിലി ആണ്. സാധാരണയില്‍ ഇക്കൂട്ടര്‍ക്കൊന്നും ഭാരതീയരെ അത്ര ഇഷ്ട്ടമല്ല. പതി വുകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഫാമിലി പക്ഷെ ഞങ്ങളോട് വളരെ അടുപ്പത്തില്‍ സ്നേഹതോടെയായിരുന്നു പെരുമാറിയിരുന്നത്. .
.
അവര്‍ക്ക് മൂന്നു പെണ്‍കുട്ടികള്‍ ആണ് ഉള്ളത്. രണ്ടു വലിയ കുട്ടികളും ഒരു ചെറിയ കുട്ടിയും. ചെറിയ കുട്ടി എന്റെ മോളുടെ ഒപ്പവുമായിരുന്നു. അവര്‍ ഒന്നിച്ചാണ് കളിക്കാറുള്ളതും. അവരുടെ അച്ഛന്‍ കച്ചവടം ചെയ്യുന്ന ആളാണ്. അമ്മ വീട്ടില്‍ മക്കളെ നോക്കാനും. അവര്‍ക്ക് ഒരുപാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നു. എപ്പോഴും അവരുടെ വീട്ടില്‍ വിരുന്നുകാരുടെ ബഹളമായിരുന്നു. അത് പക്ഷ ഞങ്ങളെയോ മറ്റുള്ളവരേയോ ഉപദ്രവിക്കും വിധമാകാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു..
.
ഉച്ചക്ക് സമയം കിട്ടുമ്പോഴെല്ലാം ഞാന്‍ വീട്ടില്‍ ചെന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. അന്നും പതിവുപോലെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നപ്പോള്‍ അടുത്ത വീട്ടിനു മുന്‍പില്‍ പോലീസും ബഹളവും തിക്കും തിരക്കും. എന്നെ കണ്ടതും വാതിലിനടുത്ത് കാത്തു നിന്നിരുന്ന എന്റെ ഭാര്യ എന്നെ കെട്ടിപ്പിടിച്ചു കരച്ചിലോടു കരച്ചില്‍. . ശരിക്കും അമ്പരന്ന ഞാന്‍ അവളെ ആശ്വസിപ്പിച്ചുകൊണ്ട് കാര്യം തിരക്കി..
.
അന്ന് അസുഖമായതിനാല്‍ സ്കൂളില്‍ പോകാതിരുന്ന എന്റെ മകളുടെ കൂട്ടുകാരിയായ ആ കൊച്ചു കുഞ്ഞിനെ അവളുടെ അമ്മാവന്റെ അടുതാക്കി അവളുടെ അമ്മ ആശുപത്രിയില്‍ പോയതായിരുന്നുവത്രേ. പക്ഷെ , തനിച്ചു കിട്ടിയ ആ കുഞ്ഞിനെ അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിനിടയില്‍ ആ കുട്ടി മരിച്ചു പോയെന്നും അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് എന്ത് ചെയ്യണമെന്നു അറിയില്ലാതായി. എന്റെ ഭാര്യയേയും ആശ്വസിപ്പിച്ചു ഞാന്‍ അകത്തേക്ക് നടക്കുമ്പോള്‍ എന്റെ വീടിന്റെ വാതിലുകള്‍ അമര്‍ത്തി അടക്കാന്‍ അന്നാദ്യമായി ഞാന്‍ മടിച്ചില്ല...!.
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ .
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
2 comments:
കഥ നന്നായി,,,
രണ്ട് വർഷം മുൻപ് ആദ്യമായി ഇതുപോലുള്ള ആശയം ഉൾപ്പെട്ട ഒരു കഥ ഞാൻ പോസ്റ്റ് ചെയ്തപ്പോൾ കമന്റിലൂടെ എന്നെ കുറ്റം പറഞ്ഞവർ അനേകം ഉണ്ടായിരുന്നു. (പലതും ഡിലീറ്റ് ചെയ്തു,,, ഇപ്പോൾ ഇത് പോലുള്ള വാർത്തകൾ പത്രത്തിൽ നിറഞ്ഞിരിക്കയാണ്. കാലം പോയ പോക്ക്,, ഇനി എങ്ങോട്ട് ആയിരിക്കും?
കഷ്ടം
എല്ലാറ്റിനേയും ഭയക്കേണ്ടിയിരിക്കുന്നു
Post a Comment