കൂട്ടിരിപ്പുകാരന് കൂട്ടിരിക്കേണ്ടവര്‍ ....!!!.
.
എനിക്ക് വയ്യെന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ സത്യത്തില്‍ വയ്യാതായത് എന്റെ കൂട്ടുകാര്‍ക്കാണ്.
അവര്‍ എന്നെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാനുള്ള തിടുക്കതിലായി . അങ്ങിനെ പെട്ടെന്ന്
ആശുപത്രിയില്‍ പോകേണ്ട അസുഖമൊന്നും ഇല്ലായിരുന്നെങ്കിലും ജോലി തിരക്കിനിടയില്‍ ഇനി ഇതൊരു
വിഷമം ആകേണ്ട എന്ന് കരുതി ഞാന്‍ എന്തായാലും അവരുടെ ഒപ്പം ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു.
.
എനിക്ക് അടുത്തറിയാവുന്ന ഒരു ആശുപത്രിയില്‍, എനിക്കറിയാവുന്ന ഒരു ഡോക്ടറുടെ അടുത്ത് പോകാമെന്ന്
ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും സമ്മതിച്ചു. ഒരു വണ്ടിയില്‍ കയറാവുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളുമായി
അവര്‍ എന്നെ ആശുപത്രിയിലേക്ക് ആനയിച്ചു.
.
അവിടെയെത്തിയപ്പോള്‍ ഡോക്ടര്‍ ഉണ്ടായിരുന്നില്ലാതതിനാല്‍ അവര്‍ വരുന്നതുവരെ ഞങ്ങള്‍ പുറത്തു കടയില്‍
നിന്നും ഒരു ചായയും കുടിച്ചു ഇരുന്നു. പിന്നെ അവര്‍ വന്നപ്പോള്‍ ഞങ്ങള്‍ എല്ലാവരും കൂടി അകത്തേക്ക്
കയറി. എല്ലാവരും കൂടി കയറി ചെല്ലുന്നത് കണ്ട് എന്തോ അത്യാഹിതമാണെന്ന് കരുതി അവിടുത്തെ അറ്റന്‍ടര്‍മാര്‍ ഓടിവന് പറഞ്ഞു ഇവിടെ അത്യാഹിതങ്ങളൊന്നും എടുക്കില്ല എന്ന്. അതിനു വലിയ ആശുപത്രിയില്‍
പോകണമെന്ന്. അത് കേട്ട് കൂടെയുള്ളവരില്‍ ചിലര്‍ നാണത്തോടെ പുറത്തു വണ്ടിയില്‍ ചെന്നിരുന്നു.
.
എന്നെ ആശുപത്രിയില്‍ കൊണ്ട് പോകാന്‍ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോയത് എന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. അങ്ങിനെ അവനും ഞാനും മാത്രം അകത്തു കയറി. ഡോക്ടര്‍ എന്നെ വിശദമായി പരിശോദിച്ചു. ചില ടെസ്റ്റുകള്‍ക്കു എഴുതി. അടുത്ത് പരിചയമുള്ള ആളായതിനാല്‍ ഡോക്ടര്‍ തന്നെ കൂടെ വന്നു എല്ലാ ടെസ്റ്റുകളും ചെയ്യിച്ചു. എല്ലാം നോര്‍മല്‍ ആണെന്ന് കണ്ടു ഞങ്ങളെല്ലാം സന്തോഷിച്ചു.
.
ക്ഷീണത്തിനും മറ്റുമുള്ള ഒരു മരുന്ന് മാത്രം അവര്‍ എഴുതി തന്നതും കൊണ്ട് ഞങ്ങള്‍ തിരിച്ചു പോരാന്‍ നേരം എന്റെ കൂടെ വന്ന കൂട്ടുകാരന് ഒരു മോഹം. മൂപ്പരുടെ പ്രഷറും ഷുഗറും ഒക്കെ ഒന്ന് നോക്കണം. കാര്യം പറഞ്ഞപ്പോള്‍ ഡോക്ടര്‍ സന്തോഷത്തോടെ നോക്കി കൊടുക്കാമെന്നു പറഞ്ഞു. അങ്ങിന ടെസ്റ്റ് ചെയ്തതും ഉടനെ ഡോക്ടര്‍ മറ്റൊന്നും പറയാതെ എമെര്‍ജെന്‍സിയിലേക്ക് വിളിച്ച് എനിക്ക് കൂട്ട് വന്ന ആ കൂട്ടുകാരനെ അവിടെ അട്മിട്റ്റ് ചെയ്യാന്‍ പറഞ്ഞു . അയാള്‍ക്കായിരുന്നു അപ്പോള്‍ എന്നെക്കാള്‍ കൂടുതല്‍ അസുഖം ....!!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍ ....!!!.
.
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
അങ്ങനെയും സംഭവിക്കാറുണ്ട്.
Post a Comment