നിശാഗന്ധിയുടെ കാമുകന്‍ ...!
.
നിശാഗന്ധി . അവള്‍ക്കവളെ അങ്ങിനെ വിളിക്കപ്പെടാന്‍ ആയിരുന്നു എപ്പോഴും ഇഷ്ട്ടം . എല്ലാവരും അവളെ അങ്ങിനെ തന്നെ ആയിരുന്നു താനും വിളിച്ചിരുന്നതും . അവളുടെ പേര് നിശാഗന്ധി എന്നല്ലെന്നു അവള്‍ പോലും പലപ്പോഴും മറന്നു പോയിരുന്നു . എന്നിട്ടും അവന്‍ മാത്രം അവളെ അങ്ങിനെ വിളിച്ചില്ല . ഒരിക്കലും . അത് മാത്രം അവള്‍ പക്ഷെ അവനോട് ആവശ്യപ്പെട്ടതുമില്ല .
.
രാത്രികളിലും പകലുകളിലും അവനോടൊപ്പം ലോകം മുഴുവന്‍ കയറി ഇറങ്ങുമ്പോഴും അവളുടെ മനസ്സ് ചഞ്ചലമായിരുന്നു എന്ന് അവന്‍ നിരീക്ഷിക്കാരുണ്ടായിരുന്നത്രേ. . അവന്‍ തന്നെ അതവളോട് പറയും വരെ അവള്‍ അതറിഞ്ഞിരുന്നില്ല . പക്ഷെ അവളുടെ മനസ്സ് അവനോടൊപ്പം മാത്രമായിരുന്നെന്ന് അവള്‍ക്കു മാത്രം ഉറപ്പിക്കാനായത് അവനെ വിശ്വസിപ്പിക്കാനും ആയില്ല .
.
അത് മാത്രമായിരുന്നുവോ കാരണം എന്നവള്‍ പലകുറി ആലോചിച്ചിരുന്നു . എന്നാല്‍ വ്യക്തമായ ഒരു ഉത്തരം അപ്പോഴൊന്നും അവള്‍ക്കുമുന്നില്‍ തെളിഞ്ഞുമില്ലായിരുന്നു . അതിനു ശേഷവും അതിനു മുന്‍പും അവള്‍ അങ്ങിനെ ആയിരുന്നു എന്ന് അവള്മാത്രം അറിഞ്ഞു .
.
എപ്പോഴാണ് അവനെ അവള്‍ കണ്ടു മുട്ടിയതെന്നു അവള്‍ക്കോ അവനോ ഓര്‍മ്മയില്ലായിരുന്നു .എപ്പോള്‍ പരിചയപ്പെട്ടെന്നും അവര്‍ രണ്ടു പേരും ഓര്‍ത്തില്ല . ആദ്യത്തെ കാഴ്ച . ആദ്യത്തെ ചുംബനം . ആദ്യത്തെ ഉപഹാരം . അങ്ങിനെ യാതൊന്നും അവള്‍ക്കു ഓര്‍ക്കാന്‍ കൂടി ഉണ്ടായിരുന്നുമില്ല .അങ്ങിനെ ഒന്ന് ഇല്ലായിരുന്നു എന്നതല്ല കാരണം , അങ്ങിനെ എപ്പോഴെങ്കിലും പരിചയപ്പെടാനല്ലാതെ ,എന്നേക്കും ഒരുമിക്കാനായി ഒരുമിച്ചു ജനിച്ചവര്‍ ആയിരുന്നു അവരെന്ന് ആയിരുന്നു അവര്‍ കരുതിയിരുന്നത് .
.
അറിയാത്ത അറിവുകളും , കേള്‍ക്കാത്ത കേള്വികളും കാണാത്ത കാഴ്ചകളും അവള്‍ അവനു പകര്‍ന്നു നല്‍കി . അവനില്‍നിന്നു അവള്‍ കൊതിച്ചത് സ്നേഹം മാത്രം ആയിരുന്നിട്ടും അവന്‍ അവളെ സ്നേഹിക്കുക മാത്രമല്ല , അവള്‍ക്കു ആവുന്നതെല്ലാം നല്‍കി . സ്വയം തൃപ്തനാകുന്നതിനെക്കാള്‍ ,അവനു വേണ്ടിയിരുന്നത് അവളുടെ സംതൃപ്തി മാത്രമായിരുന്നു . ഒരു പൂവ് മാത്രം മോഹിച്ച അവള്‍ക്കു ഒരു പൂന്തോട്ടം തന്നെ അവനില്‍ നിന്ന് കിട്ടിയിരുന്നു .
.
യാത്രകളും , കാഴ്ചകളും നിമിഷങ്ങളും പകലുകളും രാത്രികളും എന്ന് വേണ്ട ഓരോ നിമിഷവും അവര്‍ അവരുടേത് മാത്രമാക്കി . ജനനവും മരണവും തൊട്ടു ജീവിതം വരെ അവര്‍ സ്വന്തവുമാക്കി . അനുഭൂതികളും , നിര്‍വൃതികളും അവര്‍ക്ക് മാത്രമായി . കണ്ണുനീരും വേദനകളും അവര്‍ തിരിച്ചു കൊടുക്കാതെ അവരവരുടെത് മാത്രമാക്കി .
.
അവനു ശേഷം പ്രളയമെന്നു അവള്‍ തമാശയായി പറയാരുള്ളതല്ലായിരുന്നു . അവളുടെ ജീവിതത്തിന്റെ അവസാനം അവന്‍ മാത്രമായിരുന്നു എന്ന് അവളെക്കാള്‍ ചിലപ്പോള്‍ അവനും അറിയാമായിരുന്നു .എന്നിട്ടും അവരുടെ ആ യാത്ര അവസാനിക്കാന്‍ നേരം അവള്‍ക്കൊപ്പം അവന്‍ മാത്രം ഉണ്ടായില്ല .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
No comments:
Post a Comment