Thursday, January 5, 2012
പ്രണയം ....!!!
പ്രണയം ....!!!
പൂക്കള്‍ക്ക് മേലെ സുഗന്ധം വിരിയിക്കുന്നത് ശലഭങ്ങള്‍ ആണെന്ന് ഞാന്‍ വെറുതേ പറയുമായിരുന്നു . അത് പക്ഷെ ശലഭങ്ങള്‍ അല്ല , പകരം ആ പൂക്കളിലെ തേന്‍ കുടിക്കാന്‍ എത്തുന്ന വണ്ടുകള്‍ ആണെന്നത് ആയിരുന്നു സത്യം . വണ്ടുകള്‍ തങ്ങളുടെ സൌന്ദര്യം മുഴുവനും , തങ്ങളുടെ സൌരഭ്യം മുഴുവനും ആ പൂക്കള്‍ക്ക് നല്‍കി പൂക്കളുടെ കറുപ്പ് ആവാഹിച്ചു എടുത്തതാണെന്നു പക്ഷെ ഈ ലോകം അറിഞ്ഞതേയില്ല . ലോകത്തില്‍ ഉള്ളവരും അറിഞ്ഞില്ല . അറിയുമായിരുന്ന പൂക്കളാകട്ടെ അത് അറിഞ്ഞില്ലെന്നു നടിക്കുകയും ചെയ്തു .
.
ഇനിയും വിടരാത്ത ഒരു പൂ . അങ്ങിനെ ആയിരുന്നു അവളെക്കുറിച്ച് അവന്‍ എപ്പോഴും പറയാറുള്ളത് . അകലെ മാത്രം നിന്നെ അവന്‍ അവളെ അപ്പോഴും നോക്കി കാനാരുണ്ടാ യിരുന്നുള്ളൂ . എന്റെ കൂടെ അവിടെ വരുമ്പോഴെല്ലാം അവന്‍ മാത്രം പുറത്തിറങ്ങാതെ എന്റെ വണ്ടിയിലിരിക്കും . ഞങ്ങള്‍ ചെല്ലുന്നത് കാലത്തായിരിക്കും മിക്കവാറും . ആ സമയം അവള്‍ തോട്ടത്തില്‍ പൂക്കളെ പരിപാലിക്കുകയാവും .
.
അവളെക്കാള്‍ ഭംഗി കുറവായതിനാലാകും പൂക്കള്‍ ആവേശത്തോടെ ആയിരുന്നു അവിടെ വളര്‍ന്നിരുന്നത് .നിറച്ചു പൂക്കളുമായി ശിഖരങ്ങള്‍ നിറച്ചു , തഴച്ചു വളരാന്‍ അവര്‍ വ്യഗ്രത കാട്ടി . എപ്പോഴെങ്കിലും അവളെ തോല്‍പ്പിക്കാന്‍ പറ്റുമെന്ന് വാശി അവരുടെ വളര്‍ച്ചയില്‍ എപ്പോഴും കാണാമായിരുന്നു .
.
അവളുടെ സ്നേഹം മുഴുവനും ആ പൂക്കള്‍ക്ക് മാത്രമായി കൊടുക്കുന്നതില്‍ അവന്‍ ഏറെ
വിഷമിച്ചിരുന്നു . അതുപക്ഷേ അവന്‍ ആ പൂകളോട് മാത്രം പറഞ്ഞു പരിഭവം ഭാവിച്ചു . അവള്‍ പോയിക്കഴിയും വരെ എന്റെ കാറില്‍ തന്നെ കാത്തിരുന്ന ശേഷം പിന്നെ പുറത്തിറങ്ങി അവളുടെ കൈകളുടെ തലോടല്‍ ഏറ്റ ആ പൂക്കളിലൂടെ അവന്‍ കൊതിയോടെ മുഖം ചേര്‍ത്ത് നടക്കും . ആ പൂക്കള്‍ക്ക് ചുറ്റും പടര്‍ന്നിരിക്കുന്ന അവയെക്കാള്‍ വശ്യമായ അവളുടെ സുഗന്ധം അവന്‍ ആവോളം ആസ്വദിക്കും .
.
മറ്റുള്ളവര്‍ കണ്ടാല്‍ വട്ടാണെന്ന് പറയുമെന്ന് കരുതി അപ്പോഴേക്കും ഞാന്‍ അവനെ പിടിച്ചു കൊണ്ട് വരികയായിരുന്നു എന്നും പതിവ് . എന്നിട്ടും അവന്‍ അവളോട് മാത്രം അവന്റെ സ്നേഹം പറഞ്ഞില്ല .അല്ലെങ്കില്‍ അവന്‍ പറയുക , മാലാഖയെ പോലെ പരിശുദ്ധയായ അവളുടെ സ്നേഹം കിട്ടാന്‍ മാത്രം താന്‍ ഭാഗ്യവാനല്ല എന്നായിരുന്നു .
.
ജോലി കാര്യങ്ങളുമായി എനിക്കും അവനും കുറച്ചു ദിവസം മാറി നില്‍ക്കേണ്ടി വന്നതിനു ശേഷം അവന്റെ നിര്‍ബന്ധാല്‍ മാത്രമാണ് ഞങ്ങള്‍ അന്ന് തിരിച്ചു വരും വഴിക്ക് അവിടെ കയറിയത് . കടന്നു ചെല്ലുമ്പോള്‍ പതിവുപോലെ അവിടെ ആരെയും കണ്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി .വാതിലുകള്‍ തുറന്നിട്ടുണ്ടെങ്കിലും നിറയെ ആളുകളുള്ള ആ അനാഥാലയത്തിലെ ആരെയും അവിടെ കാണാത്തത് എന്നെയും അവനെയും ഒരുപോലെ പരിഭ്രമിപ്പിച്ചു .
.
അന്നാദ്യമായി എന്റെയൊപ്പം അകത്തേക്ക് വന്ന അവനും ഞാനും ആകതെല്ലാം നടന്നു നോക്കവേ ഒരു ജീവനക്കാരിയെ കണ്ടെത്തി . അവരോടു കാര്യം തിരക്കിയപ്പോഴാണ് അറിയുന്നത് ആ പെണ്‍കുട്ടി ഒരു അപകടത്തില്‍ പരിക്കുപറ്റി ആശുപത്രിയില്‍ ആണെന്ന്. അവളുടെ സുഖത്തിനായി പ്രാര്‍ത്ഥിക്കാന്‍ പോയിരിക്കുകയാണ് എല്ലാവരും എന്നും . പൂംതോട്ടത്തില്‍ ജോലി നോക്കവേ കാല്‍ തട്ടി അവള്‍ താഴെ വീണത് ഒരു കമ്പിയുടെ മുകളിലേക്ക് ആയിരുന്നത്രെ . അതവളുടെ വയറ്റില്‍ തന്നെ തുളച്ചു കയറുകയും ചെയ്തു .
.
.അവളോട് അസൂയ പൂണ്ട പൂക്കള്‍ അവളെ തള്ളിയിട്ടതാനെന്നു അവന്‍ അന്നാദ്യമായി പ്രതികരിക്കുന്നത് തിരിച്ചുള്ള ഒട്ടതിനിടയിലും ഞാന്‍ ശ്രദ്ധിച്ചു. പിന്നെ എങ്ങിനെയാണ് അവളെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രിയില്‍ ഞങ്ങള്‍ എത്തിയതെന്ന് എനിക്ക് തന്നെ ഓര്‍മ്മയില്ല . അവിടെയെത്തി ഡോക്ടറെ കണ്ടു കാര്യം തിരക്കുംപോഴാണ് അറിയുന്നത് അവള്‍ക്കു ഗുരുതരമായ അപകടമാണെന്നും , ഒരു കിഡ്നിയും കരളിന്റെ ഭാഗങ്ങളും പൂര്‍ണ്ണമായും നശിച്ചുപോയെന്നും . അവ ഉടനെ മാറ്റി വെക്കണം എന്നും . അത് കേട്ടതും എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് അവന്‍ ചാടി വീഴുകയായിരുന്നു ഡോക്ടറുടെ അടുത്തേക്ക് അപ്പോള്‍ . തന്റെതെല്ലാം എടുത്തു എങ്ങിനെയും അവളെ രക്ഷിക്കാന്‍ അലറിക്കരഞ്ഞു കൊണ്ട് അവന്‍ ആവശ്യപ്പെട്ടപ്പോള്‍ എനിക്ക് മിണ്ടാന്‍ പോലും ആയിരുന്നില്ല .
.
ദൈവം കണ്ടറിയുന്നത് ചിലപ്പോള്‍ നമ്മള്‍ കാണാതെ പോകുന്നു . ഒരു സംശയവുമില്ലാതെ തന്റെ അവയവങ്ങള്‍ അവള്‍ക്കു പറ്റുമെന്ന് അവന്‍ കൃത്യമായി പറഞ്ഞപ്പോള്‍ ആരും ആദ്യം വിശ്വസിച്ചില്ല . എങ്കിലും ഡോക്ടര്‍ അത് ടെസ്റ്റ് ചെയ്യാന്‍ എടുത്തപ്പോള്‍ അവരും വിസ്മയിച്ചു പോയി .രണ്ടും ഏറ്റവും നന്നായി യോജിക്കുന്നതായിരുന്നു . ആശുപത്രിക്കിടക്കയില്‍ അവള്‍ക്കടുത്ത മുറയില്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ അവന്‍ കിടക്കുമ്പോള്‍ , ഞാന്‍ പ്രാര്‍ത്തിച്ചിരുന്നത് അവള്‍ക്കു വേണ്ടി മാത്രമായിരുന്നു . അവളെ അവനു ജീവനോടെ തിരിച്ചു കിട്ടാന്‍ വേണ്ടി .......!!!
.
സുരേഷ് കുമാര്‍ പുഞ്ചയില്‍ .
.
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...