കനലിലെരിഞ്ഞ് .... !!!
.
ചോരമണമുള്ള ആ ചെമ്പട്ടിന്റെ തുമ്പുകൊണ്ടുള്ള പരുപരുപ്പ് വല്ലാതെ അലോസരമുണ്ടാക്കിയപ്പോൾ അയാൾ വായിലെ അമ്മിഞ്ഞഞ്ഞെട്ട് പുറത്തുപോകാതെ മെല്ലെ കടിച്ചു പിടിച്ചുവച്ച് ഒരു കൈകൊണ്ട് അത് ആ മാറിലെ കട്ടി കവചത്തിനുള്ളിലേക്കു തിരുകി വെച്ച് വീണ്ടും അമ്മിഞ്ഞ കുടിക്കാൻ തുടങ്ങി . ഇടക്ക് കാലുകൾ ആട്ടിക്കൊണ്ടും , മറ്റുചിലപ്പോൾ മറ്റേ അമ്മിഞ്ഞ മുഴുവനായും തടവിത്തലോടിക്കൊണ്ടും ഇനിയും ചിലപ്പോൾ കൈകൾകൊണ്ട് വായുവിന്റെ വിശാലതയിൽ ഓർമ്മചിത്രങ്ങൾ കോറി വരച്ചുകൊണ്ടും താളത്തിലൊരു മൂളിപ്പാട്ടോടുകൂടിയും ....!
..
അവരുടെ അരികത്തു വെച്ചിരുന്ന വാൾ തുമ്പിൽ നിന്നും അപ്പോഴും ചോരയിറ്റു വീഴുന്നുണ്ടായിരുന്നു . അരമണികൾക്കിടയിൽ തലയോട്ടിക്കഷ്ണങ്ങൾ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. തീക്കുണ്ഡത്തിൽനിന്നും അപ്പോൾ പുറത്തുവന്നിരുന്നതുകൊണ്ടാകാം കാൽ ചിലമ്പുകൾ അപ്പോഴും ചുട്ടുപഴുത്തുതന്നെയാണ് ഇരുന്നിരുന്നതും എന്നിട്ടും, അവരുടെ നെഞ്ചകം മാത്രം തളിർത്തു പൂത്ത് കുളിരണിഞ്ഞിരുന്നു , ഇളം മഞ്ഞിന്റെ കുളിരുപോലെ , അത് അയാൾക്കുവേണ്ടി എന്നോണം ....!
.
കൂർത്ത ദംഷ്ട്രകൾ നീണ്ട വരയിട്ട ചുണ്ടുകൾക്കും കത്തുന്ന കണ്ണുകൾക്കും ഉള്ളിൽ അവളിലെ മാതൃത്വം അയാൾ തിരഞ്ഞെടുത്തത് ഒട്ടും പണിപ്പെടാതെതന്നെയാണ് . .ഒരു കയ്യിലെ തിളങ്ങുന്ന മൂർച്ചയേറിയ വാളിനും മറു കയ്യിലെ കൂർത്തുമൂർത്ത ത്രിശൂലത്തിനും നടുവിൽ ഒരു പനിനീര്പൂ വിരിഞ്ഞു നിൽക്കുന്നത് അയാൾ എത്ര പെട്ടെന്നാണ് കണ്ടുപിടിച്ചിരുന്നത് . ആദിയും അന്തവും, നന്മയും തിന്മയും ജയവും തോൽവിയും ഉദയവും അസ്തമയവും ശക്തിയും ദൗർബല്യവും അവൾ തന്നെയാകവേ അയാൾക്കതു എളുപ്പവുമായിരുന്നു . ....!
.
തന്നെ തിരിച്ചറിയാൻ തനിക്കു തിരിച്ചറിയാൻ കളങ്കമേതുമില്ലാതെ പ്രതീക്ഷയും പരിദേവനങ്ങളുമില്ലാതെ ഒരു ഹൃദയമെന്നത് അയാളുടെ സ്വപ്നത്തേക്കാൾ ആവശ്യവുമായിരുന്നു , എല്ലായ്‌പോഴും . കണക്കു പറച്ചിലുകളില്ലാതെ , കുറ്റപ്പെടുത്തലുകളില്ലാതെ നിസ്വാർത്ഥസ്നേഹത്തിന്റെ നിറഞ്ഞ മാതൃത്വം ...!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Monday, October 7, 2019
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...