Sunday, May 24, 2020
ഒറ്റയാകുന്നവർ, ഒഴിവാക്കപ്പെടുന്നവരും ...!!!
ഒറ്റയാകുന്നവർ, ഒഴിവാക്കപ്പെടുന്നവരും ...!!!
.
നിറയെ വിടവുകളുള്ള ജനാലകളിലൂടെയാണ് ആ മുറികൾക്കകത്തേക്ക് ഇപ്പോഴും ജീവവായു ഒളിച്ചെത്തിയിരുന്നതെന്ന് അയാൾ എപ്പോഴും വിശ്വസിച്ചിരുന്നു . അയാളുടെ നിശ്വാസങ്ങളേക്കാൾ സത്യമായി അതയാളെ എപ്പോഴും ഒരു മേൽമുണ്ട് പോലെ പൊതിഞ്ഞു പിടിക്കുകയും ചെയ്തിരുന്നു എന്നും . അയാളുടെ ശ്വാസം പുറത്തുപോകാതെ പക്ഷെ , എന്നിട്ടും ...!
.
മേൽമുണ്ടിൽ പൊതിഞ്ഞു പിടിക്കുന്ന ഓരോ സ്വപ്നങ്ങളും അയാളുടേത് മാത്രമായിരുന്നില്ല . ആ മേൽമുണ്ടിന്റേതു കൂടിയായിരുന്നു എന്ന് അയാൾ തിരിച്ചറിഞ്ഞപ്പോഴേക്കും അയാളെ പൊതിഞ്ഞുകൊണ്ട് അയാൾതന്നെ പൊതിഞ്ഞുപിടിച്ചിരുന്ന മേൽമുണ്ടുകളെല്ലാം അയാളുടെ സ്വന്തം സ്വപ്നങ്ങളുംകൊണ്ട് കടന്നുകളഞ്ഞിരുന്നു , അയാൾ പോലുമറിയാതെ ..!
.
കാലത്തെയാണല്ലോ അല്ലെങ്കിലും അയാൾക്ക് വെല്ലുവിളിക്കാനുണ്ടായിരുന്നത് . തത്വ ശാസ്ത്രങ്ങളെ , പൗരാണികതയെ പിന്നെ അയാളുടെ തന്നെ ചരിത്രത്തെയും തല വിധിയെയും . . ഓരോ ചലനത്തിലുമെന്നപോലെ ഓരോ ചുവടിലുമെന്നപോലെ ഓരോ കാഴ്ചയിലുമെന്നപോലെ നിസ്വാർത്ഥമായി , നിസ്സീമമായി ...!
.
ചവറുകൾ നിറഞ്ഞ ഒരു കാടും അതിനുനടുവിലെ കത്തിതേഞ്ഞ ഒരു കല്ലും അതിനുമുകളിലെ കരിന്തിരിയുടെ ഒരു കെട്ടും കഴിഞ്ഞാൽ പിന്നെ ബാക്കിയാകുന്നതാണ് അയാളെന്ന് അയാൾ അപ്പോൾ മാത്രം ബോധത്തോടെ ഓർമ്മിച്ചു . പകരമില്ലാതെ പരകായമില്ലാതെ . ശൂന്ന്യതയിൽ ...!
.
ജനാലകളുടെ വിടവുകൾ അപ്പോഴേക്കുമൊക്കെ ഒന്നൊന്നായി അടഞ്ഞുകൊണ്ടേയിരുന്നത് അയാൾ അറിഞ്ഞതേയില്ല . വാതിലുകൾക്കുള്ളിലെ മുറിയിലേക്കുള്ള അവസാന ജീവവായുവും കുറേശ്ശേയായി പിൻവലിച്ചുകൊണ്ട് ...!!!.
.
സുരേഷ്‌കുമാർ പുഞ്ചയിൽ
പ്രവാസികളും ആദിവാസികളും ...!!!
പ്രവാസികളും ആദിവാസികളും ...!!!
..
വരുമാനമുണ്ടാക്കാൻ ,
കൊണ്ടുനടക്കാൻ ,
പണം പിരിക്കാൻ ,
പ്രൗഢികാട്ടാൻ ,
പ്രവാസികൾ ...!
.
രാജ്യസ്നേഹം വിളമ്പാൻ
കാരുണ്യം പ്രകടിപ്പിക്കാൻ
ആദർശം അഭിനയിക്കാൻ
ആദിവാസികൾ ....!
.
ആവശ്യം കഴിഞ്ഞാൽ
അവജ്ഞയോടെയും
പുച്ഛത്തോടെയും
ബാധ്യതയായും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
..
വരുമാനമുണ്ടാക്കാൻ ,
കൊണ്ടുനടക്കാൻ ,
പണം പിരിക്കാൻ ,
പ്രൗഢികാട്ടാൻ ,
പ്രവാസികൾ ...!
.
രാജ്യസ്നേഹം വിളമ്പാൻ
കാരുണ്യം പ്രകടിപ്പിക്കാൻ
ആദർശം അഭിനയിക്കാൻ
ആദിവാസികൾ ....!
.
ആവശ്യം കഴിഞ്ഞാൽ
അവജ്ഞയോടെയും
പുച്ഛത്തോടെയും
ബാധ്യതയായും ....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...