പ്രാണനാഥനെനിക്ക് നൽകിയ പരമാനന്ദ ....!!!
.
അദ്ദേഹത്തിന്റെ കാൽക്കൽ മനസ്സുകൊണ്ട് നമിച്ചുകൊണ്ട് നിസ്സഹായയായി കിടക്കുകയായിരുന്നു അവൾ അന്നേരമത്രയും . ആ കാലുകളിൽ കണ്ണുനീരിനാൽ തന്റെ ഹൃദയം തന്നെ സമർപ്പിച്ചുകൊണ്ട് നിറഞ്ഞ മനസ്സോടെ അദ്ദേഹത്തെ തന്നെ നിശബ്ദമായി നോക്കിക്കൊണ്ട് . ഏറെ ശ്രദ്ധയോടെ ഏറെ കരുതലോടെ അതിലുമേറെ ഇഷ്ടത്തോടെ ഒട്ടും അറപ്പോ വെറുപ്പോ കൂടാതെ തന്റെ ശരീരത്തിലെ ഓരോ അണുവിലെയും വൃത്തികേടുകളൊക്കെ മെല്ലെ താൻ പോലുമറിയാത്തപോലെ തുടച്ചെടുത്ത് അനക്കമറ്റ തന്നെ നിത്യവും രണ്ടുനേരം വൃത്തിയാക്കിക്കൊണ്ടിരുന്ന അദ്ദേഹത്തെ എങ്ങിനെയാണ് താൻ നമിക്കാതിരിക്കുക ...!
.
തിരക്കിൽ നിന്നും തിരക്കിലേക്ക് ആധിപിടിച്ച മനസ്സുമായി എന്നും നിർത്താതെ ഓടിക്കൊണ്ടേയിരുന്നിരുന്ന അദ്ദേഹം എപ്പോഴും ഒരിടവേളയുണ്ടാക്കി നിറഞ്ഞ കുസൃതിയുമായി ആരുംകാണാതെ മക്കളുടെയും അമ്മയുടെയും കണ്ണുവെട്ടിച്ച് തന്നെയും പൊക്കിയെടുത്ത് ബെഡ്റൂമിലേക്ക് ഓടിയെത്തുമ്പോൾ , അതുവരെയുള്ള പണിത്തിരക്കിനിടയിൽ താൻ അന്ന് കുളിച്ചിട്ടില്ലെന്നറിഞ്ഞാൽ തന്നെയൊന്നു തൊടുകപോലും ചെയ്യാതെ ആ ബെഡിലേക്കിട്ട് ഒരു കുസൃതിച്ചിരിയോടെ തിരിച്ചുപോയിരുന്ന വൃത്തി രാക്ഷസനായ ആളാണ് ഇതെന്ന് തനിക്കെങ്ങിനെയാണ് മറക്കാൻ പറ്റുക .....!
.
അനുഭവിപ്പിക്കുന്ന ഓരോ നിമിഷവും സ്വർഗ്ഗ തുല്യമാക്കുന്ന അദ്ദേഹം തന്റെ ശരീരത്തിലെ ഓരോ അണുവും ആസ്വദിച്ചർമ്മാദിച്ചിരുന്നത് എന്തൊരാവേശത്തോടെയാണ് താൻ ഓരോ തവണയും അനുഭവിച്ചിരുന്നത് എന്നോർക്കുമ്പോൾ ഇപ്പോഴും ഓരോ രോമങ്ങളും എഴുന്നേറ്റു നിൽക്കുന്നതും താനറിയുന്നു . ഒഴിവുണ്ടാക്കിയെടുക്കുന്ന ഇട ദിവസങ്ങളിൽ കുളിമുറിയും അടുക്കളയും ഇരിപ്പുമുറിയും കിടപ്പുമുറിയും രാസലീലകളിൽ നിറച്ച് സ്വർഗ്ഗീയ മണിയറകളാക്കിയിരുന്നത് ഒരിക്കലും തീരാത്ത
വിശ്വാസത്തോടെയും സ്നേഹത്തോടെയുമായിരുന്നല്ലോ എന്നത് ഒരു തേങ്ങലോടെ അവൾ അപ്പോൾ ഓർത്തെടുത്തു ...!
.
തന്റെ ഇഷ്ടങ്ങൾക്ക് എന്നും പ്രാധാന്യം നൽകി തന്റെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായി യാതൊന്നിനും നിർബന്ധിക്കാതെ തന്നിലൂടെ സ്വയം ആനന്ദമൂർച്ഛയിലെത്തുമായിരുന്ന അദ്ദേഹത്തിന്റെ ആ വലിയ മനസ്സ് തനിക്കെന്നും വിസ്മയമായിരുന്നു . അദ്ദേഹത്തിന് മതിവരുവോളം തന്നെ ഉപയോഗിക്കുമ്പോഴും അത് തനിക്കും സ്വയം ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ താൻ എത്രയോവട്ടം അഭിമാനം കൊണ്ടിരിക്കുന്നു ....!
.
ആഗ്രഹങ്ങൾ ഒരിക്കലും ഒളിച്ചുവെക്കാത്ത , മോഹിക്കുന്നതൊന്നും നടത്താതിരിക്കാറുള്ള കുസൃതിക്കാരനായ ,
കുറുമ്പനും വാശിക്കാരനുമായ അദ്ദേഹമിപ്പോൾ സർവ്വവും ത്യജിച്ച് അദ്ദേഹത്തിന്റെ മനസ്സിനെയും ശരീരത്തെയും സന്യസിക്കാൻ വിട്ടുകൊണ്ട് ഒരു യോഗിയെപോലെ ഇനിയൊരിക്കലും ഒരു ജീവിതമില്ലാത്ത തനിക്കുവേണ്ടിയുള്ള ശുശ്രൂഷയിൽ സർവ്വാത്മനാ ആനന്ദം കണ്ടെത്തുന്നത് എങ്ങിനെയാണ് നമിക്കാതെ നോക്കിയിരിക്കാനാവുക . പുരുഷനെന്നാൽ തന്റെ പാതിയായ സ്ത്രീയുടെ പരമവുമാണെന്ന് അനുഭവിപ്പിക്കുന്ന അദ്ദേഹത്തെ സർവ്വാത്മനാ സാഷ്ടാംഗം നമസ്കരിക്കുന്നു ......!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ
Wednesday, October 4, 2017
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...