ഇനി , എന്ന ചോദ്യം ...!!!
.
ഇനി ...! പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ആ ചോദ്യത്തിന്റെ പ്രതിഫലനം അന്തരീക്ഷത്തിൽ അവസാനിക്കും മുൻപേ അവൾ അവിടെ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ പങ്കിടപ്പെടാത്ത മറ്റേ പകുതിയിലെ നേർ രേഖയിൽ അന്തരീക്ഷവായുവിൽ നിശ്ചലമായ ആ വാക്കുകളുടെ ആരംഭത്തെ മെല്ലെയൊന്ന് ചുംബിച്ചെടുക്കാൻ അവൾ പക്ഷെ അപ്പോഴും മറന്നില്ല ...!
.
ചോദ്യത്തിന് ഇവിടെ സമയമില്ല .. ഉത്തരത്തിനും .. ലക്ഷ്യത്തിനു മുൻപേ ദൂരം അളക്കാൻ പോലും സാധ്യമല്ലാത്തപ്പോൾ പിന്നെ എന്താണ് ചിന്തിക്കാനുള്ളത് . കരുതാൻ വലിയ ബാണ്ഡങ്ങൾ ഇല്ലാത്തത് ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും എന്ന ഒരാശ്വാസം മാത്രം ബാക്കി ...! എങ്കിലും ചിറകുകളില്ലാത്തത് , കാലുകൾ ബന്ധനസ്ഥമാണെന്നത് .. എല്ലാം ചിന്തനീയം തന്നെ ...!
.
കുട്ടികളുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു മാത്ര നിന്ന് പോയാൽ .. ഒരു വട്ടം ചിന്തിച്ചു പോയാൽ പിന്നെ കൈവിടുന്നത് അവരുടെ തന്നെ ജീവിതമാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാൽ ശ്രദ്ധിച്ചു . പരമാവധി ...!
.
അനാഥത്വത്തിന്റെ തീക്ഷ്ണത ഇത്രത്തോളം വരുമെന്ന് ആദ്യമായി ഇപ്പോൾ തിരിച്ചറിയുന്നു ... അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും വയ്യാത്ത അത്രയും തീവ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എങ്ങിനെയാണ് പിന്തിരിഞ്ഞു നിൽക്കാനാവുക ...!
.
അവസാനിപ്പിക്കാൻ എല്ലാം എളുപ്പമാണ് , പക്ഷെ തുടങ്ങാനാണ് തന്റേടം വേണ്ടതെന്ന് അവൻ എപ്പോഴും പറയാറുള്ളത് മാത്രം അപ്പോൾ ഓർത്തുവെച്ചു . അല്ലെങ്കിൽ തന്നെ ഇപ്പോഴല്ലെ ശരിക്കും തുടങ്ങുന്നത് . ഇതുവരേയ്ക്കും കാൽപ്പാടുകൾക്ക് മേലെ കാലടികൾ ചേർത്ത് വെച്ച് പിന്തുടരുക മാത്രമല്ലേ ആയിരുന്നുള്ളൂ ...!
.
വയ്യ ... പിന്നിടാനുള്ള ദൂരതിലെയ്ക്ക് തളർച്ചയുടെ വിയർപ്പുതുള്ളികളെ ഹോമിക്കെണ്ടിയിരിക്കുന്നു എങ്കിലും വയ്യ ... ആശുപത്രിക്കിടക്കയിൽ വിറങ്ങലിച്ച അവന്റെ ശരീരം ഭാരിച്ച ചികിത്സാ ബില്ലുകൽക്കൊപ്പം ഉപേക്ഷിച്ചു പോരേണ്ടി വരുമ്പോൾ തുടങ്ങിയ വേദനയ്ക്കൊപ്പം ഇനി എന്ന ചോദ്യത്തിന്റെ ഭാരവും താങ്ങിയുള്ള ഈ ഓട്ടം തുടര്ന്നല്ലേ പറ്റു . കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ഈ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, August 20, 2014
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...