ഇല്ലാത്തൊരു ഹൃദയത്തിന് ...!!!
നഷ്ട്ടപ്പെടാന്‍ മാത്രം വലുതല്ല്ലാത്ത ഒരു ഹൃദയമുണ്ടായതായിരുന്നു, അപ്പോള്‍ എന്റെ കുഴപ്പം. അതുതന്നെ എന്ന് ഞാന്‍ ഒരിക്കല്‍ കൂടി ഉറപ്പു വരുത്തിയപ്പോള്‍ പിന്നെ, ആ കുഴപ്പം അങ്ങ് നീക്കാന്‍ തീരുമാനിക്കാം എന്ന് തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ തീരുമാനിച്ചത് തന്നെ വലിയകാര്യമായി എനിക്ക് തോന്നി. എന്നെക്കുറിച്ച് അന്നൊരിക്കല്‍ കൂടി എനിക്ക് അഭിമാനവും...!
പിന്നെ ആ തീരുമാനത്തില്‍ , പതിവുപോലെ തീരുമാനമൊന്നും ആകാതെ വന്നപ്പോള്‍ തീരുമാനം തന്നെ മുന്നിട്ടിറങ്ങി എന്ന് തോന്നുന്നു. അതുകൊണ്ടാകാം, അത് തന്നെ അലോസരപ്പെടുത്തുന്നതായി എനിക്ക് തന്നെ തോന്നാന്‍ തുടങ്ങിയത്. എന്നാല്‍ പിന്നെ വെച്ച് താമസിപ്പിക്കേണ്ടെന്ന് ഉടനെ കയറിയങ്ങു ശപഥവും ചെയ്തു. അത്, പത്തു പേരോട് പറയാന്‍ ഒട്ടും അമാന്തിച്ചുമില്ല ....!
ഹൃദയമുണ്ട് എന്ന് സമ്മതിച്ചത് തന്നെ വലിയ കാര്യമായാണ് പലരും അപ്പോള്‍ പറഞ്ഞത്. എങ്കില്‍ പിന്നെ, ഉള്ള ഹൃദയത്തെ ശരിയായി പരിപാലിക്കേണ്ടത് തന്റെ തന്നെ ആവശ്യമായതിനാല്‍ ഒടുവില്‍ ഞാന്‍ തന്നെ തുടക്കമിട്ടു. ഹൃദയത്തിനു ആവശ്യമായ എല്ലാം കൃത്യമായി എത്തിച്ചു കൊടുക്കാനും, ആവശ്യമായ ജീവിത സാഹചര്യം ഒരുക്കാനും, ദാരിദ്ര്യ രേഘക്ക് താഴെയുള്ള ഈയുള്ളവന് ആവതില്ലെങ്കിലും, കഴിയാവുന്ന വിധമെല്ലാം ചെയ്യാമെന്ന് സത്യം ചെയ്തപ്പോള്‍ ഒരു സമാധാനവും ആയി...!
പിന്നെയും കുറച്ചു കഴിഞ്ഞപ്പോള്‍ , ആദ്യത്തെ ആവേശമെല്ലാം പതിവുപോലെ കെട്ടുപോകാന്‍ തുടങ്ങിയെന്നു ഞാന്‍ തന്നെ ഭയപ്പെട്ടു. അതൊരു പക്ഷെ ശരിയായിരുന്നില്ലെങ്കിലും, തെറ്റുമായിരുന്നില്ല എന്നതാണ് സത്യം. എങ്കില്‍ പിന്നെ ഭാരമാകും മുന്‍പ് ഒഴിവാക്കാം എന്നുമായി ചിന്ത. അത് ശരിയുമാണെന്ന് എനിക്ക് തന്നെ അന്നാദ്യമായി തോന്നുകയും ചെയ്തു. ആ ചിന്ത തന്നെ കൊണ്ടുപോകുന്നത് പ്രശ്നങ്ങളുടെ വലിയൊരു ചിലന്തിവലയിലെക്കാണെന്ന് ഞാന്‍ പക്ഷെ അപ്പോള്‍ ഓര്‍ത്തതേയില്ല. .....!
ആര്‍ക്കു കൊടുക്കും, എങ്ങിനെ കൊടുക്കും, എപ്പോള്‍ കൊടുക്കും, എന്തിനു കൊടുക്കും, കൊടുത്താല്‍ തന്നെ അവരത് സ്വീകരിക്കുമോ, സ്വീകരിച്ചാല്‍ തന്നെ അവരതിനെ നന്നായി നോക്കുമോ....! പ്രശ്നങ്ങളെക്കാള്‍ , പ്രമാണങ്ങളായി തലയ്ക്കുമീതെ. ഒരാള്‍ക്ക് കൊടുത്താല്‍ മറ്റൊരാള്‍ക്ക് പരാതിയില്ലെന്ന് സ്ഥാപിക്കാനായി പിന്നത്തെ ശ്രമം. ഒടുവില്‍ പ്രശ്നങ്ങള്‍ക്കും, ചിന്തകള്‍ക്കും പ്രമാണങ്ങള്‍ക്കും എല്ലാം മീതെ, നഷ്ട്ടപെടാന്‍ മാത്രം വലുതല്ലാത്ത ആ ഹൃദയം എന്റെ ശരീരത്തില്‍ തന്നെ അപ്പോഴും മിടിച്ചു കൊണ്ടേയിരുന്നു. ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Monday, January 10, 2011
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...