എന്റെ നായിക ...!!!
ഇപ്രാവശ്യമെങ്കിലും സമയത്തിന് ജോലി തീര്‍ത്തു നാട്ടിലെത്തണം എന്ന വാശിയോടെയായിരുന്നു അന്ന് ആ ജോലി ഏറ്റെടുത്തത്. എല്ലാം കൃത്യമായ പ്ലാനിങ്ങോടെ തന്നെ ചെയ്തു തീര്‍ക്കുകയും ചെയ്തു. പേപ്പര്‍ ജോലികളും ആര്ടിസ്ടുകളുടെ കാര്യങ്ങളും ടെക്നീഷ്യന്‍മാരുടെ കാര്യങ്ങളും ഒക്കെ തയ്യാറാക്കി ഷൂട്ട് തുടങ്ങാന്‍ പോകുമ്പോഴാണ് ആദ്യത്തെ ഇടി വെട്ടിയത്. ലോകേഷനിലേക്ക് വരും വഴി നായിക അപകടത്തില്‍ പെട്ട് ആശുപത്രിയില്‍ ആയി.
റോമിന് അടുത്തുള്ള തുറമുഖ നഗരമായ സാന്റ മരിനെല്ല യിലെ ഒരു കൊച്ചു സ്ഥലമാണ് ഞങ്ങളുടെ ലൊക്കെഷന്‍ . ചിലവ് ചുരുക്കലിന്റെ ഭാഗമായി അവിടെയുള്ള മിലേന എന്ന എന്റെ ഒരു കൊളംബിയന്‍ സുഹൃത്തിന്റെ കൂടെയാണ് ഞങ്ങളെല്ലാം ഇടിച്ചു കയറി താമസം. അവളെ പരമാവധി ബുദ്ധിമുട്ടിച്ചു കൊണ്ട് തന്നെയാണ് എല്ലാം സാധിചെടുക്കുന്നതും. ഭക്ഷണവും താമസവും പിന്നെ യാത്രകള്‍ വരെയും അവളുടെ കൂടെ ആയിരുന്നു. എന്നോടുള്ള സൌഹൃദത്തിന്റെ പേരില്‍ മാത്രം എല്ലാ സഹിക്കുന്ന അവള്‍ പക്ഷെ ശരിക്കും ഞങ്ങളെ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നുണ്ടായിരുന്നു.
നായികക്ക് ഇനി എന്ത് ചെയ്യും എന്നത് ഒരു വലിയ ചോദ്യ ചിഹ്ന്നമായി . അവിടുന്ന് ഒരു പുതിയ നായികയെ കണ്ടെത്തുക എന്നത് മാത്രമായിരുന്നു ഏക പോംവഴി. പഴയ റോമ സാമ്രാജ്യത്തിന്റെ അവശിഷ്ട്ടങ്ങളില്‍ ആ രീതിയില്‍ ചിത്രീകരിക്കേണ്ട ഒരു പരസ്യ ചിത്രമായിരുന്നു ഞങ്ങളുടേത്. ഞങ്ങള്‍ക്ക് വേണ്ടത് രാജകുമാരിക്ക് ചേര്‍ന്ന ഒരു പെണ്‍കുട്ടിയെയും. യവന രാജകുമാരിയുടെ ഊര്‍ജ്ജവും ഓജസ്സും ഉള്ള ഒരു പെണ്‍ കുട്ടി. . അറിയാവുന്ന പെണ്‍കുട്ടികളെ മറ്റൊരു നാട്ടില്‍ നിന്നും കൊണ്ട് വരിക എന്നത് താമസം വരുന്ന കാര്യമായിരുന്നു . അതുവരെ അവിടെ താമസിക്കേണ്ട ചിലവും മറ്റും ഓര്‍ത്തതും തല കറങ്ങാന്‍ തുടങ്ങി. ഇനി എന്ത് ചെയ്യും എന്നത് വലിയ ഒരു സംഭവം തന്നെയായി അവശേഷിച്ചു. അറിയാവുന്ന വഴികളൊക്കെ ആലോചിച്ചു ഞങ്ങള്‍ തല പുകക്കുമ്പോള്‍ മിലേന തന്നെ വീണ്ടും സഹായവുമായി എത്തി.
അവളുടെ പരിചയത്തില്‍ ഒരു പെണ്‍കുട്ടിയുണ്ട് അവളെ നായികയാക്കാം എന്നാണു അവള്‍ പറഞ്ഞത്. . ആ കുട്ടിയെ അവള്‍ക്കു വളരെ നന്നായി അറിയാമെന്നും അഭിനയിച്ചു പരിചയം ഉള്ളതാണെന്നും ഞങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത വിധം ഒരു യവന രാജകുമാരിയെ പോലെ സുന്ദരിയാണെന്നും പൈസ കൊടുക്കാതിരിക്കാന്‍ കൂടി സഹായിക്കാമെന്നും അവള്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. ഫോട്ടോസ് ഒന്നും ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ആളിനോട് നേരിട്ട് വരാന്‍ തന്നെ ഞങ്ങള്‍ ഉറപ്പിച്ചു പറഞ്ഞു. രണ്ടു ദിവസത്തിന് ശേഷം ആ കുട്ടി എത്താമെന്ന് ഉറപ്പും പറഞ്ഞതോടെ ഞങ്ങള്‍ വീണ്ടും ഞങ്ങളുടെ ജോലിക്കുള്ള മിനുക്ക് പണികളില്‍ മുഴുകി.
അങ്ങിനെ പറഞ്ഞ ദിവസം അവള്‍ വരുന്നതും കാത്തു ഞാന്‍ തയ്യാറായി ഇരിക്കാന്‍ തുടങ്ങി. വരേണ്ട സമയമെല്ലാം കഴിഞ്ഞിട്ടും ആളെ കാണാതായപ്പോള്‍ ഞങ്ങളുടെ ഉള്ളു കാളാന്‍ തുടങ്ങി. ഇനി ഇതും പ്രശ്നമാകുമോ എന്ന പേടി ഞങ്ങളെ വല്ലാതെ അലട്ടി. ഇപ്പോള്‍ തന്നെ ഈ ജോലി ചെയ്താല്‍ മാത്രമേ എന്തെങ്കിലും ഞങ്ങള്‍ക്ക് ഉപകാരമുണ്ടാകൂ. ഇനിയും വൈകിയാല്‍ കയ്യില്‍ നിന്നും അങ്ങോട്ട് പണം ഇറക്കേണ്ട അവസ്ഥയാകും. അതാലോചിക്കുമ്പോള്‍ പിന്നെയും വിഷമം കൂടാന്‍ തുടങ്ങി.
എന്നാല്‍ ഒട്ടും പേടിക്കേണ്ട എന്ന മട്ടില്‍ മിലേന ഞങ്ങള്‍ക്കുള്ള ഭക്ഷണമൊക്കെ ഓടി നടന്നു തയ്യാര്‍ ആക്കുന്നുണ്ടായിരുന്നു. എന്നെക്കൊണ്ട് മാത്രമായിരുന്നു അപ്പോഴും അവള്‍ക്കു പ്രശ്നം. പച്ചക്കറി മാത്രം കഴിക്കുന്ന എന്നെ പോറ്റാന്‍ അവള്‍ ശരിക്കും കഷ്ട്ടപെടുന്നുണ്ടായിരുന്നു. പാചകം ചെയ്യലും കഴിക്കലും പിന്നെ വിശക്കാനും തുടങ്ങിയിട്ടും ഞങ്ങളുടെ നായിക മാത്രം വന്നില്ല. മിലെനക്കായിരുന്നു ഏറ്റവും വിഷമം. അവള്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു അതിനിടയില്‍.
ഒടുവില്‍ വളരെ വൈകി അവര്‍ എത്തിയപ്പോള്‍ ഞങ്ങള്‍ എല്ലാവരും ആര്‍ത്തിയോടെ ഓടിച്ചെന്നു. ഒരു പഴയ കാറിലായിരുന്നു അവര്‍ വന്നത്. കാര്‍ നിര്‍ത്തി ആദ്യം പുറത്തിറങ്ങിയത് ഒരു കുട്ടിയാണ്. പിന്നെ ഒരു വയസ്സനും. അതിനുശേഷം ഞങ്ങളുടെ നായികയും. ആകാക്ഷയോടെ കണ്ണ് തുറിച്ചു നോക്കിയിരിക്കെ, ഞങ്ങളുടെ മുന്നിലേക്ക് ഇറങ്ങിവന്ന നായികയെ കണ്ടു ഞാന്‍ ബോധം കെട്ടു വീണു ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍.
.
Thursday, February 16, 2012
Subscribe to:
Posts (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...