ചില്ല് കൂട്ടിലെ ഞാന്‍ ...!!!
.
എനിക്ക് ചുറ്റും
ചില്ല് കഷ്ണങ്ങള്‍
നിരത്തി വെച്ചാണ് ഞാന്‍
അന്ന് ആ കൂടുണ്ടാക്കിയത്.
.
ചില്ല് കൂട്ടിലെ മൈന
അല്ലെങ്കില്‍
പളുങ്ക് പാത്രത്തിലെ മത്സ്യം
എന്നൊക്കെ പറയും പോലെ
നല്ലൊരു ചേലിനു
അങ്ങിനെയും ആയിരിക്കട്ടെ
എന്ന് തന്നെ ഞാന്‍ നിരീച്ചു ...!
.
വലതു ഭാഗത്ത് പച്ചയും
ഇടതു ഭാഗത്ത് നീലയും
മുന്നില്‍ ചുവപ്പും
പിന്നില്‍ മഞ്ഞയും...!
.
കടും നിറങ്ങള്‍ മാത്രം
ഞാന്‍ ബാക്കി വെച്ചത്
ഇതിലുടയുന്നവക്ക്
പകരം വെക്കാനും.
.
അടിയിലും മുകളിലും
ഞാന്‍ നിരത്തിയത്
കറുപ്പും വെളുപ്പുമായത്
യാതൃശ്ചികം മാത്രവും ...!
.
കൂട്ടി വെച്ച്
കൂടുണ്ടാക്കി കഴിഞ്ഞപ്പോള്‍
എനിക്കിറങ്ങാന്‍
ഞാന്‍ ഒരു വാതില്‍ വെച്ചില്ല,
പുറം കാഴ്ചകള്‍ കാണാന്‍
ഒരു ജനലും .....!!!
.
സുരേഷ്കുമാര്‍ പുഞ്ചയില്‍
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില് അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല് മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്ണ്ണ തൊപ്പിയ...
-
മുഖങ്ങള് .....!!! നീണ്ട നിശ്വാസങ്ങള്ക്കൊടുവില് അയാളിലെക്കവള് പടര്ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള് കീഴടക്കികൊണ്ടായിരുന്നു. ...
1 comment:
.നല്ല വ്യക്തതയും ആശയവുമുള്ള വരികൾ. ‘ഗൃഹാതുരത്വത്തിൽ ആമഗ്നമായ ഒരു മനസ്സിന്റെ കാഴ്ചപ്പാട്.’ താങ്കളുടെ രചനകൾ എന്റെ മെയിലിലേയ്ക്ക് ഫോളോ ചെയ്യുന്നത് സന്തോഷമാണ്. നല്ല എഴുത്തിന് ഭാവുകങ്ങൾ.....
Post a Comment