Wednesday, February 6, 2013

എനിക്കൊരു ദിവസം ....!!!

എനിക്കൊരു ദിവസം ....!!!

സൂര്യനെ ചുറ്റി വരാന്‍
എനിക്കൊരു ദിവസം വേണം
ആ ദിവസത്തിലെനിക്ക്
പാതി രാത്രി വേണം ...!

ആ രാത്രിയില്‍ എനിക്ക്
സമാധാനമായി ഉറങ്ങേണം
അതും കഴിഞ്ഞുറക്കമുണരാന്‍
എനിക്കൊരു പുലരിവേണം ...!

പുലരിക്കു ശേഷം
കത്തുന്ന പകല്‍ വേണം
പകലിലെനിക്ക് തളരും വരെയും
പാടുപെട്ടു പണിയെടുക്കണം ...!

എല്ലാറ്റിനും എനിക്കെന്റെ
ദിവസം വേണം
ദിവസത്തിന് എനിക്കെന്റെ
സൂര്യനെ വേണം ...!!!

സുരേഷ്കുമാര്‍ പുഞ്ചയില്‍

വലിയവരുടെ വലിയ ഭാഷ ...!!!

വലിയവരുടെ വലിയ ഭാഷ ...!!! . രണ്ടുവാക്കെഴുതി നാലുപേരറിഞ്ഞ് ആദരവുനേടുമ്പോൾ ഞാൻ എന്നിലേക്കൊന്ന് തിരിഞ്ഞുനോക്കും ....! . അപ്പോഴെനിക്കവിട...