തുരുത്തുകൾ ...!!!
.
കടൽ കടക്കുമ്പോൾ
കാലുനനയരുത്
കാലിലെതണുപ്പ്
തലയിലുമെത്തരുത് ....!
.
എന്റെ ക്രോധത്തെ
രണ്ടായി പകുത്ത്
ഒരു പകുതി
എന്റെ തന്നെ ചുണ്ടിലെ
പുഞ്ചിരിയിലും
മറ്റേ പകുതി
എന്റെ
വലത്തേ കൈവെള്ളയിലും
പകർന്നു വെക്കുക....
അവയെനിക്ക്
ഉപയോഗിക്കാനുള്ളതാണ് ...!
.
തുരുത്തുകൾ
ഒളിത്താവളങ്ങളുമാണ് ....
ജീവിക്കാൻ
ആഗ്രഹിക്കുന്നവരുടെ മാത്രം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Wednesday, August 27, 2014
Saturday, August 23, 2014
ആകാശം ശൂന്ന്യമാണ് ...!!!
ആകാശം ശൂന്ന്യമാണ് ...!!!
.
പകലുപോലെ വ്യക്തമായിരുന്നു അയാളുടെ ഉദ്ദേശ്യം . എന്നിട്ടും അവൾ എതിർത്തില്ല . അയാളെ അനുസരിച്ചുമില്ല . മൌനം സമ്മതം എന്നാണല്ലോ പഴമൊഴി . പ്രതിഷേധിക്കാൻ തനിക്കുള്ള സാധ്യത മൌനമാണെന്ന് അവൾ തിരഞ്ഞെടുത്തത് എന്ന് അയാൾ അറിഞ്ഞിരിക്കണമെന്നുമില്ലല്ലൊ . ...!
.
അയാളുടെ ആവേശം പക്ഷെ ഏറ്റു വാങ്ങാതിരിക്കാൻ അവൾ ശ്രമിച്ചതേയില്ല എന്നത് അയാളെ അത്ഭുത പ്പെടുത്തിയില്ല . എന്നിട്ടും അയാൾ ശ്രദ്ധിച്ചത് അവളെ തൃപ്തിപ്പെടുത്താനായിരുന്നു എന്നത് പക്ഷെ അവളെ ചിന്തനീയയാക്കി . ഇതൊരു പക്ഷെ ജീവിതത്തിലെ ആദ്യത്തെ അനുഭവം . ചിലപ്പോൾ അവസാനത്തേതും ... ?
.
കണക്കെടുക്കാൻ മാത്രം അങ്ങിനെ പലരുമൊന്നും കടന്നെതിയിട്ടില്ലാതിരുന്നതിനാൽ അയാൾ അവളുടെ ഓർമ്മകളിൽ നിലനിന്നു . തന്റെ അവകാശിക്കൊപ്പം . അവകാശം എന്നത് കണക്കെടുപ്പിന്റെ അറ്റത്തുള്ള കൂട്ടലിനും കുറക്കലിനും ശേഷം ലഭിക്കുന്ന അവസ്ഥതന്നെ എന്നത് അവൾക്കപ്പോൾ നിശ്ചയമുണ്ടായിരുന്നല്ലോ ...!
.
യാത്രയിൽ കണ്ടുമുട്ടുന്ന ചില ദൃശ്യങ്ങൾ പോലെ വ്യക്തതയോടെ നിലനിൽക്കുന്ന ചില രൂപങ്ങൾക്കൊപ്പം താനും . പകലുപോലെ അല്ലെങ്കിൽ കറുത്ത രാത്രി പോലെ . മഴയും വെയിലും മാറി മാറി വരുന്നത് എത്രയോ വട്ടം അറിഞ്ഞിരിക്കുന്നു അനുഭവിച്ചിരിക്കുന്നു . അപ്പോഴൊക്കെയും പക്ഷെ തനിക്കു മേലെ എന്തേ ഒരു ആകാശത്തിന്റെ ആവരണം ഇല്ലാതിരുന്നു എന്ന് അവൾ ഓർത്തുവെച്ചു ...!
.
ഭൂതകാലത്തിൽ നിന്നും ഭാവിയില്ലാത്ത ഒരു വർത്തമാനത്തിലേയ്ക്ക് കാലെടുത്തു വെച്ചത് തന്നെ നിർബന്ധ പൂർവ്വമായിരുന്നല്ലൊ . ബന്ധനങ്ങളുടെ നൂലിഴകൾ കഴുത്തിലൂടെ ചിന്തകളിലേയ്ക്കും ആത്മാവിലെയ്ക്കും തിരിച്ചിറങ്ങുമ്പോൾ മുതൽ താൻ തന്നെയും സർവ്വഥാ സമർപ്പിച്ചു കഴിഞ്ഞിരുന്നു ....!
.
പുണ്ണ്യത്തിന്റെ , പാരമ്പര്യത്തിന്റെ ..... തുടരേണ്ട ആചാരങ്ങളുടെ ഒരുക്കങ്ങളെല്ലാം എപ്പോഴും കണക്കോടെ കരുതി വെച്ചു . ഒന്നിനും എവിടെയും ഒരു കുറവുമില്ലാതെ . എന്നിട്ടും അവൾ മാത്രം അവസ്ഥാന്തരങ്ങളിൽ മാറി നിൽക്കപ്പെട്ടത് അവസരങ്ങളുടെ സ്വാർഥത ....!
.
വിൽക്കപെടാൻ ഒരുക്കി നിർത്തുമ്പോഴും വാങ്ങുന്നവന്റെ അവകാശത്തേക്കാൾ വലുതായി വിൽപ്പനച്ചരക്കിന്
കാഴ്ച്ചകളില്ല . ആവരണങ്ങളും ആമുഖങ്ങളും ...! അവകാശികൾ ഏറുന്നതല്ലാതെ അവകാശങ്ങൾക്ക് പരിഗണനപൊലുമില്ല എന്ന സത്യം അവൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അപ്പോഴേക്കും ...!
.
എപ്പോഴുമെന്നപോലെ അവൾ അപ്പോഴും പുറത്തേയ്ക്കൊന്നു നോക്കി നെടുവീർപ്പിടാൻ ഒരുങ്ങി . പുറത്തെ പകലുകളും രാത്രികളും ആകാശവും ഭൂമിയും കാണ്‍കെ . നക്ഷത്രങ്ങളും സൂര്യനും കാണ്‍കെ . അപ്പോഴും അവൾക്കു മേലെ ആകാശം ശൂന്ന്യം തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കാതെ ...!!!

Wednesday, August 20, 2014
ഇനി , എന്ന ചോദ്യം ...!!!
ഇനി , എന്ന ചോദ്യം ...!!!
.
ഇനി ...! പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട ആ ചോദ്യത്തിന്റെ പ്രതിഫലനം അന്തരീക്ഷത്തിൽ അവസാനിക്കും മുൻപേ അവൾ അവിടെ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയിരുന്നു. ജീവിതത്തിന്റെ പങ്കിടപ്പെടാത്ത മറ്റേ പകുതിയിലെ നേർ രേഖയിൽ അന്തരീക്ഷവായുവിൽ നിശ്ചലമായ ആ വാക്കുകളുടെ ആരംഭത്തെ മെല്ലെയൊന്ന് ചുംബിച്ചെടുക്കാൻ അവൾ പക്ഷെ അപ്പോഴും മറന്നില്ല ...!
.
ചോദ്യത്തിന് ഇവിടെ സമയമില്ല .. ഉത്തരത്തിനും .. ലക്ഷ്യത്തിനു മുൻപേ ദൂരം അളക്കാൻ പോലും സാധ്യമല്ലാത്തപ്പോൾ പിന്നെ എന്താണ് ചിന്തിക്കാനുള്ളത് . കരുതാൻ വലിയ ബാണ്ഡങ്ങൾ ഇല്ലാത്തത് ഓട്ടത്തിന്റെ വേഗത വർദ്ധിപ്പിക്കും എന്ന ഒരാശ്വാസം മാത്രം ബാക്കി ...! എങ്കിലും ചിറകുകളില്ലാത്തത് , കാലുകൾ ബന്ധനസ്ഥമാണെന്നത് .. എല്ലാം ചിന്തനീയം തന്നെ ...!
.
കുട്ടികളുടെ കയ്യും പിടിച്ച് ഓടാൻ തുടങ്ങുമ്പോൾ അവർ തിരിഞ്ഞു നോക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു . ഒരു മാത്ര നിന്ന് പോയാൽ .. ഒരു വട്ടം ചിന്തിച്ചു പോയാൽ പിന്നെ കൈവിടുന്നത് അവരുടെ തന്നെ ജീവിതമാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുള്ളതിനാൽ ശ്രദ്ധിച്ചു . പരമാവധി ...!
.
അനാഥത്വത്തിന്റെ തീക്ഷ്ണത ഇത്രത്തോളം വരുമെന്ന് ആദ്യമായി ഇപ്പോൾ തിരിച്ചറിയുന്നു ... അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും വയ്യാത്ത അത്രയും തീവ്രതയോടെ ജീവിതത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എങ്ങിനെയാണ് പിന്തിരിഞ്ഞു നിൽക്കാനാവുക ...!
.
അവസാനിപ്പിക്കാൻ എല്ലാം എളുപ്പമാണ് , പക്ഷെ തുടങ്ങാനാണ് തന്റേടം വേണ്ടതെന്ന് അവൻ എപ്പോഴും പറയാറുള്ളത് മാത്രം അപ്പോൾ ഓർത്തുവെച്ചു . അല്ലെങ്കിൽ തന്നെ ഇപ്പോഴല്ലെ ശരിക്കും തുടങ്ങുന്നത് . ഇതുവരേയ്ക്കും കാൽപ്പാടുകൾക്ക് മേലെ കാലടികൾ ചേർത്ത് വെച്ച് പിന്തുടരുക മാത്രമല്ലേ ആയിരുന്നുള്ളൂ ...!
.
വയ്യ ... പിന്നിടാനുള്ള ദൂരതിലെയ്ക്ക് തളർച്ചയുടെ വിയർപ്പുതുള്ളികളെ ഹോമിക്കെണ്ടിയിരിക്കുന്നു എങ്കിലും വയ്യ ... ആശുപത്രിക്കിടക്കയിൽ വിറങ്ങലിച്ച അവന്റെ ശരീരം ഭാരിച്ച ചികിത്സാ ബില്ലുകൽക്കൊപ്പം ഉപേക്ഷിച്ചു പോരേണ്ടി വരുമ്പോൾ തുടങ്ങിയ വേദനയ്ക്കൊപ്പം ഇനി എന്ന ചോദ്യത്തിന്റെ ഭാരവും താങ്ങിയുള്ള ഈ ഓട്ടം തുടര്ന്നല്ലേ പറ്റു . കയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന അവന്റെ ഈ പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾക്ക് വേണ്ടിയെങ്കിലും ...!!!

Saturday, August 16, 2014
നാളെകളിലേയ്ക്ക് ...!!!
നാളെകളിലേയ്ക്ക് ...!!!
.
ഇന്നലെകളിലൂടെ
നാളെയിലേയ്ക്കെത്തുന്ന
ഇന്നുകളെ
കാലം
എങ്ങിനെയാണ്
എന്നേയ്ക്കും
കാത്തുവെക്കാതിരിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഇന്നലെകളിലൂടെ
നാളെയിലേയ്ക്കെത്തുന്ന
ഇന്നുകളെ
കാലം
എങ്ങിനെയാണ്
എന്നേയ്ക്കും
കാത്തുവെക്കാതിരിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
സ്വാതന്ത്ര്യദിനം ....!!!
സ്വാതന്ത്ര്യദിനം ....!!!
.
തകർക്കാനാകാത്ത
എന്റെ
ബന്ധനത്തിൽ
ഞാൻ
തളയ്ക്കപ്പെട്ടിരിക്കെ
എങ്ങിനെയാണ്
ഞാൻ
സ്വാതന്ത്ര്യദിനം
ആഘോഷിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
തകർക്കാനാകാത്ത
എന്റെ
ബന്ധനത്തിൽ
ഞാൻ
തളയ്ക്കപ്പെട്ടിരിക്കെ
എങ്ങിനെയാണ്
ഞാൻ
സ്വാതന്ത്ര്യദിനം
ആഘോഷിക്കുക ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, August 11, 2014
രണ്ടുതുള്ളി കണ്ണുനീർ ....!!!
രണ്ടുതുള്ളി കണ്ണുനീർ ....!!!
.
ഇക്കുറി പക്ഷെ
രണ്ടു തുള്ളി കണ്ണുനീർ
ഞാൻ ബാക്കി വെക്കും
കാരണം
അതെനിക്കുവേണ്ടിമാത്രം
കരുതിവെക്കാനുള്ളതാണ് ...!
.
അതിലൊരു തുള്ളി
സ്നേഹംകൊണ്ട്
എന്റെ ഹൃദയം മുറിഞ്ഞ്
ഇറ്റു വീഴുന്ന
രക്ത തുള്ളികൾ
കഴുകി കളയാനുള്ളതാണ് ...!
.
പിന്നത്തെ തുള്ളി
ബന്ധനങ്ങളുടെ തീച്ചൂളയിൽ
ഉരുകിയൊലിക്കുന്ന
എന്റെ മനസ്സിന്
കുളിരു പകരാൻ ...!
.
ഇനി
ഞാനൊന്ന് കരയട്ടെ
അവസാനം അവശേപ്പിക്കാൻ
എനിക്കാ രണ്ടുതുള്ളി
കണ്ണുനീർ വേണം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഇക്കുറി പക്ഷെ
രണ്ടു തുള്ളി കണ്ണുനീർ
ഞാൻ ബാക്കി വെക്കും
കാരണം
അതെനിക്കുവേണ്ടിമാത്രം
കരുതിവെക്കാനുള്ളതാണ് ...!
.
അതിലൊരു തുള്ളി
സ്നേഹംകൊണ്ട്
എന്റെ ഹൃദയം മുറിഞ്ഞ്
ഇറ്റു വീഴുന്ന
രക്ത തുള്ളികൾ
കഴുകി കളയാനുള്ളതാണ് ...!
.
പിന്നത്തെ തുള്ളി
ബന്ധനങ്ങളുടെ തീച്ചൂളയിൽ
ഉരുകിയൊലിക്കുന്ന
എന്റെ മനസ്സിന്
കുളിരു പകരാൻ ...!
.
ഇനി
ഞാനൊന്ന് കരയട്ടെ
അവസാനം അവശേപ്പിക്കാൻ
എനിക്കാ രണ്ടുതുള്ളി
കണ്ണുനീർ വേണം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Saturday, August 9, 2014
ഏകാന്തത എന്നത് ....!!!
ഏകാന്തത എന്നത് ....!!!
.
ഏകാന്തത എന്നത്
ഒരു സ്വപ്നവുമാകുന്നു ...!
.
ചിലപ്പോൾ
തനിച്ചാകുമ്പോഴും
മറ്റുചിലപ്പോൾ
കൂട്ടതിലാകുമ്പോഴും
കൂടെനിൽക്കുന്ന
സുഹൃത്തിനെ പോലെ ...!
.
ഏകാന്തത
ഒരു വിജനതയുമാകുന്നു
നിശബ്ദതയിലെ
വാചാലതപോലെ ...!
.
ഏകാന്തത
ഇനി ചിലപ്പോൾ
പ്രണയവുമാകുന്നു
പ്രാണൻ പകുത്തു നൽകുന്ന
വേദനയുടെ പ്രണയം ....!
.
ഏകാന്തത
മരണവുമാകുന്നു
ചിലർക്കെങ്കിലും,
അത്
ജീവിതത്തെ
തൊട്ടറിയാത്തിടത്തോളം ...!
.
എനിക്ക് മാത്രം പക്ഷെ
ഏകാന്തത
ജീവിതമാകുന്നു ....
സ്വർഗ്ഗതുല്ല്യമായ
യാതനകളുടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഏകാന്തത എന്നത്
ഒരു സ്വപ്നവുമാകുന്നു ...!
.
ചിലപ്പോൾ
തനിച്ചാകുമ്പോഴും
മറ്റുചിലപ്പോൾ
കൂട്ടതിലാകുമ്പോഴും
കൂടെനിൽക്കുന്ന
സുഹൃത്തിനെ പോലെ ...!
.
ഏകാന്തത
ഒരു വിജനതയുമാകുന്നു
നിശബ്ദതയിലെ
വാചാലതപോലെ ...!
.
ഏകാന്തത
ഇനി ചിലപ്പോൾ
പ്രണയവുമാകുന്നു
പ്രാണൻ പകുത്തു നൽകുന്ന
വേദനയുടെ പ്രണയം ....!
.
ഏകാന്തത
മരണവുമാകുന്നു
ചിലർക്കെങ്കിലും,
അത്
ജീവിതത്തെ
തൊട്ടറിയാത്തിടത്തോളം ...!
.
എനിക്ക് മാത്രം പക്ഷെ
ഏകാന്തത
ജീവിതമാകുന്നു ....
സ്വർഗ്ഗതുല്ല്യമായ
യാതനകളുടെ .....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
ആത്മാവിൽ നിന്നും ...!!!
ആത്മാവിൽ നിന്നും ...!!!
അയാളുടെ പുരുഷത്വത്തി നു നേരെ നിഷ്കരുണം തിരിഞ്ഞു കിടക്കുമ്പോഴൊക്കെ അവൾ ഒരുതരം ഭ്രാന്തമായ ആത്മരതിയുടെ ആലസ്യം അനുഭവിക്കും പോലെയായിരുന്നു . അയാളെ പരിഹസിക്കുമ്പോൾ അവൾക്കു ലഭിക്കുന്ന സംതൃപ്തിപോലെ. അല്ലെങ്കിൽ അയാൾക്ക് പകരക്കാരെ തന്നിലേക്ക് വലിച്ചടുപ്പിക്കുമ്പോൾ കിട്ടുന്ന പ്രതികാര സുഖം പോലെ ...!
.
എന്നിട്ടും അയാൾ മാത്രം അവൾക്കെന്നും അത്ഭുതമായി അവശേഷിച്ചു . അവസരങ്ങൾ ഉണ്ടായിട്ടും , കാത്തിരിക്കാനും സ്വീകരിക്കാനും വേണ്ടപ്പെട്ടവർ ഇഷ്ട്ടംപോലെ ഉണ്ടായിട്ടും എന്നും തനിക്കൊപ്പം മാത്രം നിന്നിരുന്ന ആ മനുഷ്യനെ പക്ഷെ താൻ എന്നെങ്കിലും ഒരു ഭർത്താവിന്റെ പോയിട്ട് ഒരു മനുഷ്യൻ എന്ന പരിഗണനപോലും നൽകിയതെയില്ല ...!
.
അയാളുടേതല്ലെന്നറിഞ്ഞിട്ടും തന്റെ രണ്ടു കുട്ടികളെയും അയാൾ സ്വന്തമായി കരുതി പരിപാലിക്കുന്നത് കാണുമ്പൊൾ എന്നും ആവേശമായിരുന്നു . അയാളെ തോല്പ്പിക്കുന്നതിലുള്ള വാശി . അവരെ അയാളേക്കാൾ സ്നേഹിക്കുന്ന അയാളെ ഒരു ശത്രുവിനെ പോലെ പെരുമാറാൻ മക്കളെ പറഞ്ഞു പഠിപ്പിച്ചിട്ടും അയാൾ അവരെ സ്നേഹിച്ചുകൊണ്ടെയിരുന്നു ....!
.
എന്നെങ്കിലുമൊരിക്കൽ തന്റെ ശരീരത്തിൽ തൊടാൻ പോലും അയാളെ താൻ അനുവദിച്ചതായി ഓർമ്മയിൽ പോലുമില്ല . എന്നിട്ടും അയാൾ മാത്രം തന്റെ നിശ്വാസത്തിനെങ്കിലുമായി എപ്പോഴും കാത്തുനിന്നു . സഹതാപ ത്തോടെയെങ്കിലുമുള്ള ഒരു നോട്ടത്തിന് അയാൾ കൊതിച്ചു നിന്നിരുന്നത് പുച്ഛത്തോടെ മാത്രം നോക്കിനിന്നു കാണുമ്പോൾ എന്തൊരു സംതൃപ്തിയായിരുന്നു തനിക്ക് ...!
.
അമ്മാവന്റെ മകൾ ... കളിക്കൂട്ടുകാരി ..... അച്ഛനും അമ്മയുമില്ലാത്ത അയാളെ വളർത്തി വലുതാക്കിയവരോടുള്ള കടപ്പാട് . ആശ്രയവും ആവോളം സ്നേഹവും വാരിക്കോരി കൊടുത്തവരോടുള്ള നന്ദി . അതൊന്നും മാത്രമായിരുന്നില്ലല്ലൊ അയാൾക്ക് തന്നോട് ഉണ്ടായിരുന്നത് . ഹൃദയം നിറഞ്ഞ സ്നേഹം മാത്രം . എന്നും വിധേയത്വത്തോടെ ആത്മാർഥതയോടെ തനിക്കു വേണ്ടി. എന്നിട്ടും താൻ ഒരിക്കൽ പോലും അയാളെ പ്രണയിച്ചതേയില്ലായിരുന്നു ...!!
.
കാമ്പസ്സിന്റെ ഹരമായി ആ ആരാമത്തിലെ ഏറ്റവും മനോഹരമായ പുഷ്പ്പമായി വിടർന്നുനിന്ന തന്നിലെ തേൻ നുകരാനെത്തിയ വണ്ടുകളിൽ ഒന്നിന്റെ കുസൃതിയിൽ ജീവിതം തന്നെ അവസാനിപ്പിക്കാൻ ശ്രമിച്ചതിന് ദൈവം തന്റെ അച്ഛന്റെയും അമ്മയുടെയും ജീവനെടുത്ത് പകരം വീട്ടിയപ്പോൾ കൂടെനില്ക്കാൻ, കൂടെ കൂട്ടാൻ അയാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് താൻ ഒരിക്കലും ഓർത്തതേയില്ല ....!
.
എന്നിട്ടും എന്തിനായിരുന്നു താൻ അയാളെ ഇത്രമാത്രം വെറുത്തിരുന്നത് ... തന്നോട് തന്നെയുള്ള പ്രതികാരത്തിൽ നിന്ന് തുടങ്ങിയ ഒരു വാശി മാത്രമായിരുന്നു ആദ്യമെല്ലാം . പിന്നെ പിന്നെ ആ വെറുപ്പ് അയാളിലേക്ക് പകർന്ന് താൻ തന്നിൽ നിന്ന് തന്നെ രക്ഷപെടുകായിരുന്നില്ലേ . അതെ, അത് തന്നെയാണ് സത്യം ...!
.
പ്രതികാരം തീർക്കാനെന്ന വണ്ണം എന്തൊക്കെ പേക്കൂത്തുകൾ . എല്ലാം ശരീരം മാത്രമെന്ന് അഹങ്കരിച്ച നാളുകൾ . എല്ലാം തനിക്കു ചുറ്റുമെന്ന് വ്യാമോഹിച്ച നിമിഷങ്ങൾ .പണവും പദവികളും ശരീരത്തിന്റെ അടിമകളായ കാലം . ....!
.
ഇന്ന്, ഇപ്പോൾ ഈ കിടക്കയിൽ മനസ്സ് മാത്രം ജീവിച്ചിരിക്കുന്ന തന്റെ കൂട്ടിനും അയാൾ മാത്രം . അയാളെ വെറുക്കാൻ പഠിപ്പിച്ച് മക്കൾ തന്നെ വെറുത്ത് കടന്നു പോയപ്പോഴും , തന്റെ ശരീരം തന്റെ നിയന്ത്രണങ്ങളെ ലംഘിക്കാൻ തുടങ്ങുന്നു എന്നറിഞ്ഞതും കൊണ്ട് നടന്നവർ കൂട്ടൊഴിഞ്ഞപ്പോഴും പരിഭവമില്ലാതെ പരാതിയില്ലാതെ തന്നെ ഏറ്റെടുക്കാൻ അയാൾ മാത്രം. തന്റെ ഭർത്താവ് ...!!!

Wednesday, August 6, 2014
നിശ്ചലതയ്ക്ക് മുൻപേ ....!!!
നിശ്ചലതയ്ക്ക് മുൻപേ ....!!!
.
കണ്ണുകൾ മൂടിക്കെട്ടിയാണ് അയാളെന്നെ അകത്തേക്ക് കൊണ്ട് പോയത് .അതൊരുപക്ഷെ എന്റെ കാഴ്ച്ചയെ തടയാനാകണമെന്നില്ല മറിച്ച് അയാളുടെ രൂപങ്ങൾ എന്നിലേക്ക് നഷ്ട്ടപെടാതിരിക്കാനാകാം ...!
.
എന്നിട്ടും അയാളവിടെ ഒരു മെഴുകുതിരി കത്തിച്ചുവെച്ചിരുന്നു . മുറിയുടെ ഒത്ത നടുവിലായി എല്ലായിടത്തെക്കും വെളിച്ചം എത്തത്തക്കവണ്ണം . അതും അയാളുടെ കാഴ്ച്ചയെ നഷ്ട്ടപെടുതാതിരിക്കാൻ തന്നെയാകണം ...!
.
മുറി നിറയെ അയാൾ പെട്ടികൾ നിരത്തി വെച്ചിരുന്നു പല വലിപ്പത്തിലും നിറത്തിലും രൂപത്തിലും പല ആകൃതിയിലും ഉള്ള വിചിത്രങ്ങളായ പെട്ടികൾ . ആ പെട്ടികളിലോക്കെ ഏതോ പേരുകളും അയാൾ എഴുതിവെച്ചിരുന്നു ...!
.
അവിടെയുള്ള ഒരു ഇരിപ്പിടത്തിൽ അയാളെന്നെ ഇരുത്തുകയും പിന്നെ എന്റെ കാഴ്ച എനിക്ക് തന്നെ മടക്കി തരികയും ചെയ്തപ്പോൾ ഞാൻ ആദ്യം നോക്കിയത് എന്നെ തന്നെയായിരുന്നു . കാരണം എനിക്കറിയേണ്ടിയിരുന്നത് ഞാൻ അങ്ങിനെതന്നെ അപ്പോഴും ഇരിക്കുന്നു എന്നതായിരുന്നു ..!
.
പിന്നെ ഞാൻ ആ മുറിയുടെ പശ്ചാത്തലത്തിലൂടെ , ചുറ്റുപാടുകളിലൂടെ ഒരു നേർരേഖയിൽ എന്നപോലെ അയാളെ നോക്കുമ്പോൾ അയാൾ എനിക്ക് മുഖം തരാതിരിക്കാൻ അയാളുടെ മുഖം മറച്ചുപിടിക്കാനുള്ള പാഴ്ശ്രമത്തിലായിരുന്നു .... പരാജയപ്പെടും എന്നുറപ്പുള്ള വിധം ...!
.
എന്നിട്ടും എനിക്കുമുന്നിൽ അയാൾ നിരത്തിവെച്ച പെട്ടികളിലെ പേരുകൾ എനിക്ക് വായിച്ചെടുക്കാൻ ആദ്യ ശ്രമത്തിൽ എനിക്ക് കഴി ഞ്ഞതെയില്ല . കാരണം അതെല്ലാം അയാൾ എഴുതിയിട്ടുണ്ടായിരുന്നത് അയാളുടെ ഹൃദയ രക്തം കൊണ്ട് മാത്രമായിരുന്നു ...!
.
കണ്ണുകൾ സ്വയം മൂടി , പിന്നെ അയാള് ചെയ്തത് അയാളുടെ കാലുകൾ സ്വയം കെട്ടുകയായിരുന്നു. ഒരിക്കലും പൊട്ടാത്തവിധം ബലമായി .അപ്പോൾ ഞാൻ എന്റെ സ്വതന്ത്രമായ കാലുകൾ നോക്കി പുഞ്ചിരിച്ചുപോയി ...!
.
പിന്നെ അയാൾ അയാളുടെ കൈകൾ രണ്ടും സ്വയം പുറകിലേക്ക് വലിച്ചുകെട്ടി. അതിനയാൾക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും അതിലയാൾ വിജയിക്കുന്നത് കണ്ട് ഞാൻ പക്ഷെ അഭിമാനം കൊണ്ടു ...!
.
ഒടുവിൽ അയാൾ അയാളുടെ കണ്ണുകൾ മൂടിക്കെട്ടാൻ എന്നോടാവശ്യപ്പെട്ടപ്പോൾ ഞാൻ ആഹ്ലാദം കൊണ്ട് തുള്ളിചാടിപ്പോയി . തുറന്നിരിക്കുന്ന എന്റെ കണ്ണുകൾ നോക്കി ഞാൻ ഉറക്കെ ഉറക്കെ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചു നോക്കിയപ്പോൾ അവിടെ ഒരു പരിഹാസം മാത്രം കണ്ട് ഞാൻ ആശ്ച്ചര്യപ്പെടാതിരുന്നില്ല ...!
.
ഞാൻ അയാളുടെ കണ്ണുകൾ കെട്ടുമ്പോൾ അയാൾക്ക് വേദനിക്കാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു . ഒട്ടും കാഴ്ച ചോരാത്തവിധം കെട്ടണമെന്ന്കെ അയാൾ നിർബന്ധം പിടിച്ചുകൊണ്ടെയിരുന്നു . കെട്ടി കഴിഞ്ഞപ്പോൾ അവിടെയിരിക്കുന്ന പെട്ടികളിലെ പേരുകൾ ഉറക്കെ വായിക്കാൻ അയാൾ എന്നോട് ആജ്ഞാപിച്ചു ...!
.
തെല്ലൊരു ജിജ്ഞാസയോടെ ഏറെ ബുദ്ധിമുട്ടി ഞാൻ ആ പേരുകൾ ഉറക്കെ വായിക്കാൻ തുടങ്ങിയപ്പോഴാണ് തിരിച്ചറിയുന്നത് അതെല്ലാം എന്റെ പേരുകൾ തന്നെയായിരുന്നെന്ന് ...!!!

Monday, August 4, 2014
നിരാലംബരുടെ കൊലപാതകികൾ ...!!!
നിരാലംബരുടെ കൊലപാതകികൾ ...!!!
.
നിരാലംബനായ ഒരാളെ നേരിട്ട്കൊല്ലുന്നതിനേക്കാൾ ക്രൂരമാണ് അയാളെ കൊലയാളിക്കുമുന്നിലേക്ക് കൊല്ലാൻ ഇട്ടുകൊടുക്കുന്നത് . അങ്ങിനെ വരുമ്പോൾ കൊല്ലാൻ ഇട്ടുകൊടുക്കുന്നവർ ഇരട്ടി കുറ്റമാണ് കൊലപാതകികളെക്കാൾ ചെയ്യുന്നത് എന്നതാണ് സത്യം . എന്നാൽ ഇതൊരിക്കലും കൊലപാതകികളുടെ കുറ്റത്തിന് കുറവ് വരുത്തുന്നുമില്ല എന്നും ഓർക്കേണ്ടതാണ് ...!
.
ലിബിയ , ഇറാഖ് , അഫ്ഘാനിസ്ഥാൻ , സുഡാൻ , പാലസ്തിൻ , ഉക്രൈൻ ..... ലോകത്തിലെവിടെയും നടക്കുന്ന ഓരോ സംഘർഷത്തിലും ഒരുവശത്ത് കൊലപാതകികൾക്കൊപ്പം നിൽക്കുന്നവർ അല്ലെങ്കിൽ സംഘർഷത്തിലെ ഒരു പങ്കാളി എല്ലായിടത്തും ഒന്നാണെന്ന സത്യം എന്തുകൊണ്ട് നാം വിസ്മരിക്കുന്നു ...!
.
ഓരോ സംഘർഷത്തിലും നഷ്ട്ടങ്ങൾ സംഭവിക്കുന്നത് അതിൽ ഒരിക്കലും നേരിട്ടിടപെടാത്ത നിരാലംബരായ പാവങ്ങൾക്ക് മാത്രമാണ് . സ്ത്രീകൾ കുട്ടികൾ , വൃദ്ധർ , രോഗികൾ ... പ്രതികരിക്കാൻ പോലും കെൽപ്പില്ലാത്ത ഇത്തരക്കാരെ ആരും തിരഞ്ഞുപിടിച്ച് കൊല്ലുന്നതല്ലെങ്കിലും ഇരകൾ ആക്കപ്പെടുന്നത് എപ്പോഴും ഇവരൊക്കെ തന്നെ.....!
.
സംഘർഷങ്ങൾ എപ്പോഴും ഒരു വിഭാഗത്തിന്റെ മുതലെടുപ്പിന് വേണ്ടി കൂടിയാണ് എന്ന് വരുന്നിടതാണ് അതിന്റെ ഭീകരത വെളിവാക്കപെടുന്നത് . കുളം കലക്കി മീൻ പിടിക്കുക എന്ന പ്രാകൃത കുടിലത എത്ര മനോഹരമായാണ് ആധുനിക അധിനിവേശക്കാർ പയറ്റി മുതലെടുപ്പ് നടത്തുന്നത് ...!
.
ഓരോ ജീവനും വിലപ്പെട്ടതാണ് . എവിടെയും ആരും ശത്രുവായി ജനിക്കുന്നില്ല , മരിക്കുന്നുമില്ല . കൊല്ലപ്പെടുന്നവന്റെ വേദനയെക്കാൾ വലുതല്ല ഒരിടത്തും കൊലപാതകികളുടെ അവകാശങ്ങൾ . എന്തിനു വേണ്ടിയാണ് കൊല്ലപ്പെടുന്നത് എന്ന് പോലും അറിയാതെ മരണമടയേണ്ടി വരുന്ന ഹതഭാഘ്യരുടെ ജീവനുവേണ്ടി പ്രാർത്ഥനയെങ്കിലും ചെയ്യാൻ ഓരോ സഹജീവിക്കും കരുണയുണ്ടാകേണ്ടത് അനിവാര്യം തന്നെ ...!
.
സംഘടിത ശക്തികൾക്കു മുന്നിൽ എതിർത്ത് നിൽക്കാൻ കെൽപ്പില്ലെന്ന പതിവ് ജൽപ്പനങ്ങൾക്ക് പകരം പ്രതിഷേധത്തിന്റെ ഒരു ശബ്ദമെങ്കിലും നാം ഉയർത്തേണ്ട കാലം കടന്നു പോകുന്നു എന്നോർക്കുക . ഇന്ന് മറ്റൊരിടത്താണെങ്കിൽ , ഇന്ന് മറ്റൊരാൾക്കാണെങ്കിൽ നാളെ അത് നമുക്ക് തന്നെ ആയിക്കൂടെന്നില്ല എന്നത് നഗ്നമായ ഒരു സത്യം മാത്രമാണ് ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ .

Wednesday, July 23, 2014
സഹായത്തിന്റെ പ്രതിഫലം ...!!!
സഹായത്തിന്റെ പ്രതിഫലം ...!!!
.
അപ്പോൾ സമയം ഏകദേശം പുലർച്ചെ മൂന്നു മണി ആയിക്കാണും . അനിയന്റെ കല്യാണത്തിന് ഉള്ള ഒരുക്കങ്ങൾക്കിടയിൽ പാചകപ്പുരയിലെ തിരക്കുകൾ അൽപ്പം ഒതുക്കി കുറച്ചു ദൂരെയുള്ള പട്ടണത്തിലെ പൂക്കടയിൽ പോയി മാലയും ബൊക്കെയും ഒക്കെ വാങ്ങാൻ പോകാൻ ഇറങ്ങുകയായിരുന്നു ഞാനും എന്റെ സുഹൃത്തും . അടുക്കളയിൽ അപ്പോഴും സഹായിക്കുന്ന ഭാര്യയുടെ കയ്യിൽ നിന്നും ഒരു കട്ടൻ കാപ്പിയും വാങ്ങി ഞങ്ങൾ മെല്ലെ വണ്ടിയുമെടുത്ത് പുറത്തേക്ക് യാത്രയായി....!
.
വീട്ടിൽ നിന്നും അധികം ദൂരമില്ല അവിടേക്ക് . പുലർകാലത്തിലെ കുഞ്ഞു തണുപ്പിൽ സുഹൃത്തിനെക്കൊണ്ട് വണ്ടിയുമോടിപ്പിച്ച് ചൂടുള്ള കട്ടൻ കാപ്പിയും കുടിച്ച് മെല്ലെ ഇരുട്ടും കുഴികളും നിറഞ്ഞ ആ റോഡിലൂടെ യാത്ര തുടരവേ പെട്ടെന്നാണ് മുന്നിൽ ഒരു ബൈക്ക് അപകടത്തിൽ പെട്ട് കിടക്കുന്നത് ഞങ്ങളുടെ വാഹനത്തിന്റെ വെളിച്ചത്തിൽ കണ്ടത് . ബൈക്കിനടുത്ത് ഗുരുതരമായി പരിക്കേറ്റ ഒരു യുവാവും രക്തത്തിൽ കുളിച്ചു കിടക്കുന്നത് വ്യക്തമായി കണ്ടതും ഞങ്ങൾ വണ്ടി നിർത്തി താഴെയിറങ്ങി . മരണത്തിലേക്ക് നടന്നു കയറുന്ന അയാളുടെ രക്ഷിക്കണേ എന്ന യാചന ആ പരിസരം മുഴുവൻ നിറഞ്ഞു നിന്നിരുന്നു അപ്പോൾ....!
.
ഇടക്കൊക്കെയാണെങ്കിലും ധാരാളം വണ്ടികൾ കടന്നു പോകുന്ന ആ വഴിയിൽ ഏതോ വാഹനം അയാളെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയതായിരുന്നു . അപ്പോഴും ബോധമുണ്ടായിരുന്ന അയാൾക്ക് പക്ഷെ ഇടിച്ചിട്ട വാഹനം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല . സഹായത്തിന് മറ്റാരെയും പ്രതീക്ഷിക്കാതെ അയാളെയും കോരിയെടുത്ത് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പായുമ്പോൾ വീട്ടിലെ കല്യാണ തിരക്കുപോലും മറന്നുപോയിരുന്നു. എന്റെ മടിയിൽ കിടത്തി ചോര വാർന്നൊഴുകുന്ന മുറിവുകൾ ഞാൻ കെട്ടിക്കൊടുക്കുമ്പോൾ അയാളുടെ മുഖത്തെ നന്ദിയുടെ ഭാവം എനിക്കൊരിക്കലും മറക്കാൻ പറ്റില്ലായിരുന്നു ...!
.
പരിചയമുള്ള ആശുപത്രിയായതുകൊണ്ട് കാര്യങ്ങൾ കുറച്ചുകൂടി എളുപ്പത്തിലായി അവിടെ . അയാൾക്ക് വേണ്ട എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞപ്പോഴെക്കും വീട്ടിൽ നിന്നും നേരം വൈകിയിട്ട് വിളിയോട് വിളിയായിരുന്നു . അയാളെ ആശ്വസിപ്പിച്ച് , യാത്രയും പറഞ്ഞ് പോരുമ്പോൾ അയാൾ എന്റെ കയ്യിൽ മുറുകെ പിടിച്ചത് നന്ദിയോടെ മാത്രമായിരുന്നു . അതിനിടയിൽ സുഹൃത്തിനെ വിട്ട് പൂക്കളും മാലയുമൊക്കെ വാങ്ങിപ്പിച്ച് ആശുപത്രിയിലേക്ക് വരുതിയിരുന്നതിനാൽ അവനോടൊപ്പം വേഗം തിരിച്ചിറങ്ങി, ഓടി വീട്ടിലെത്തി ...!
.
കല്യാണ തിരക്കുകൾക്കിടയിലും ആശുപത്രിയിൽ വിളിച്ച് വിവരം തിരക്കാൻ ഞാൻ മറന്നിരുന്നില്ല . പോലീസിലും പത്രത്തിലും അയാളുടെ വീട്ടിലും ഒക്കെ ഞാൻ തന്നെ വിവരം അറിയിച്ചിരുന്നിരുന്നതിനാൽ അയാളുടെ എല്ലാ കാര്യങ്ങളും ശരിയായ രീതിയിൽ തന്നെ നടന്നിരുന്നു . അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ അയാൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നിരുന്നെങ്കിലും അതൊക്കെ ഭേദമാക്കാനും പറ്റിയിരുന്നു ...!
.
പിന്നെ എന്റെ വീട്ടിലെ കല്ല്യാണ തിരക്കുകൾ കുറച്ചുകൂടി എന്നെ എന്റെ വീട്ടിലേക്ക് മാത്രം ഒതുക്കിയപ്പോൾ അയാളെ കുറിച്ച് സത്യത്തിൽ ഞാൻ മറന്നുപോയി . അങ്ങിനെയിരിക്കെ ഒരാഴ്ചക്കുശേഷം ഞാൻ പുറത്തുപോയ ഒരവസരത്തിൽ വീട്ടിൽ എന്നെ അന്വേഷിച്ച് പോലീസ് വന്നിരിക്കുന്നു എന്നു ഭാര്യ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് ഓടിയെത്തി . കാര്യമറിയാതെ പരിഭ്രമത്തോടെ നിന്ന എന്നോട് പോലീസുകാരൻ പറഞ്ഞത് കേട്ട് ഞങ്ങൾ തളർന്നിരുന്നുപൊയി . ...!
.
അന്ന് അപകടത്തിൽ ഞാൻ രക്ഷിച്ചെടുത്ത ആ യുവാവ് പോലീസിൽ പരാതി കൊടുത്തിരിക്കുന്നത് ഞാൻ ഓടിച്ചിരുന്ന എന്റെ വാഹനമാണ് അയാളെ ഇടിച്ചു വീഴ്ത്തിയത് എന്നാണ്. എന്നിട്ട് നിർത്താതെ പോകാൻ തുനിഞ്ഞ എന്നെ നാട്ടുകാർ പിടികൂടി അയാളെ നിർബന്ധ പൂർവ്വം ആശുപത്രിയിലേക്ക് വിടുകയായിരുന്നു എന്നും . അതിന് സാക്ഷികളായി കുറച്ചുപേരുടെ പേരും ഉണ്ടായിരുന്നു ഒപ്പം ...!!!

Tuesday, July 15, 2014
തുണ ...!!!
തുണ ...!!!
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ഇരുട്ടിൽ
കൈവിടുന്ന
നിഴൽപോലും
ആശ്രയമില്ലെങ്കിൽ
പിന്നെ
ആരാണ്
എനിക്കൊരു
തുണ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, July 8, 2014
സ്ഥായി ....!!!
സ്ഥായി ....!!!
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
അമൃതിൽ
വിഷം ചേർന്നാൽ
അമൃതും വിഷം
വിഷത്തിൽ
അമൃത് ചേർന്നാൽ
വിഷം, വിഷം തന്നെയും ...!
.
സ്ഥായിയാകുന്നത്
വിഷമെങ്കിൽ
അതല്ലേ
അമൃതിനേക്കാൾ നല്ലത് ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Sunday, July 6, 2014
ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
ഉണ്ണിക്കുട്ടനും പാവക്കുട്ടിയും ...!
.
ഒരിടത്തൊരിടത്ത് ഒരു കുഞ്ഞു ഗ്രാമത്തിൽ ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു . ഉണ്ണിക്കുട്ടന് വയസ്സായ ഒരു അമ്മയും ഒരു മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത് . ഇടിഞ്ഞു പൊളിഞ്ഞ പഴയ അവരുടെ വീട്ടിലാണ് അവർ താമസിച്ചിരുന്നത് . പണിക്കു പോകാനൊന്നും വയ്യാത്ത അവരെ പൊന്നുപോലെ നോക്കുന്നതും പത്തുവയസ്സുകാരനായ ഉണ്ണിക്കുട്ടൻ തന്നെയായിരുന്നു ....!
.
തൊട്ടടുത്തുള്ള രാമേട്ടന്റെ ചായക്കടയിൽ പണിക്കുപോയാണ് ഉണ്ണിക്കുട്ടൻ വീട്ടു ചിലവിനുള്ള പണം കണ്ടെത്തിയിരുന്നത് . പഠനത്തിൽ മിടുക്കൻ ആയിരുന്നെകിലും ജോലി കഴിഞ്ഞ് സ്കൂളിലൊന്നും പോകാൻ അവന് സമയം കിട്ടിയിരുന്നില്ല . എങ്കിലും രാമേട്ടന്റെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മോൾ ശ്രീക്കുട്ടി ചേച്ചി അവനെ കുറേശ്ശെ എഴുതാനും വായിക്കാനും പഠിപ്പിക്കാറുണ്ടായിരുന്നു ...!
.
വീട്ടിലെയും ചായക്കടയിലെയും പണിയൊക്കെ കഴിഞ്ഞാൽ ഉണ്ണിക്കുട്ടൻ തൊട്ടടുത്തുള്ള ആൽത്തറയിൽ പോയിരുന്ന് കയ്യിൽ കിട്ടുന്ന പുസ്തകങ്ങളെല്ലാം വായിച്ചുകൊണ്ടിരിക്കും . ചിലപ്പോഴെല്ലാം ചായക്കടയിൽ ബാക്കിയാകുന്ന പലഹാരങ്ങളും ശ്രീക്കുട്ടി ചേച്ചി അവനു ആരും കാണാതെ പൊതിഞ്ഞു കൊടുക്കും . ആ പലഹാരങ്ങളും തിന്ന് പുസ്തകങ്ങളും വായിച്ച് അവൻ അവിടെ അവന്റെ ലോകത്തിൽ ഏറെ നേരം അങ്ങിനെയിരിക്കും ...!
.
അങ്ങിനെ ഒരു ദിവസം അവൻ ആൽത്തറയിലേക്ക് നടക്കവേ പെട്ടെന്ന് ഒരു പെണ്‍കുട്ടി ആരിൽ നിന്നോ രക്ഷപ്പെടാനെന്ന വണ്ണം ഓടിവന്ന് ആ ആൽതറയുടെ പുറകിൽ ഒളിച്ചിരുന്നു . അവളെ തിരഞ്ഞ് ആരും അവൾക്കു പുറകിൽ വന്നിരുന്നില്ലെങ്കിലും അവൾ ആരെയോ വല്ലാതെ പേടിച്ചിരുന്നു .കുറച്ചു സമയം ഒളിച്ചിരുന്ന് പിന്നെ ആരും വരുന്നില്ലെന്ന് ഉറപ്പു വരുത്തി , വന്ന വഴിയിൽ തന്നെ തിരിച്ചു പോവുകയും ചെയ്തു അവൾ . അവൾ പോയപ്പോൾ അവിടെ പോയി നോക്കിയ ഉണ്ണിക്കുട്ടന് അവൾ അവിടെ ഉപേക്ഷിച്ചു പോയ ഒരു പാവക്കുട്ടിയെ കിട്ടി ...!
.
ജീവിതത്തിൽ ഒരിക്കലും ഒരു കളിപ്പാട്ടം കിട്ടിയിട്ടില്ലാത്ത അവന് അതൊരു നിധിയായിരുന്നു . എങ്കിലും അത് ആ കുട്ടിയുടെതാനെന്ന ഓർമ്മ അവനെ സങ്കടപ്പെടുത്തി . അത് കിട്ടിയപ്പോൾ താൻ എത്ര സന്തോഷിക്കുന്നുവോ അതുപോലെതന്നെ അത് നഷ്ടമായപ്പോൾ ആ കുട്ടി എത്രമാത്രം സങ്കടപ്പെടുന്നുണ്ടാകും എന്ന് അവൻ ഓർത്തു പോയി . അതോടെ എങ്ങിനെയും ആ കുട്ടിയെ കണ്ടെത്തി ആ പാവക്കുട്ടിയെ തിരിച്ചേൽപ്പിക്കാനായി അവന്റെ ശ്രമം ...!
.
പാവക്കുട്ടിയെ കയ്യിലെടുത്ത് താലോലിക്കവേ അതിൽ നിറയെ അഴുക്കു പറ്റിയതായി കണ്ടു അവൻ . വെള്ളാരം കണ്ണുകളും സ്വർണ്ണ തലമുടിയും പുള്ളി ഉടുപ്പുമുള്ള ആ സുന്ദരിപ്പാവ അവനെ വല്ലാതെ സ്വാധീനിച്ചു . അവൻ അതിനെയും കൊണ്ട് വീട്ടിൽ പോയി, സൂക്ഷ്മതയോടെ കുളിപ്പിച്ച് അതിന്റെ ഉടുപ്പെല്ലാം കഴുകി ഉണക്കിയെടുത്ത് പിഞ്ഞിപ്പോയ ഭാഗങ്ങൾ തുന്നിക്കൂട്ടി തലമുടി ചീകിയൊതുക്കി അതിനെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു ....!
.
അതിന്റെ പൊട്ടിപ്പോയ മാലയ്ക്കു പകരം അവൻ സൂക്ഷിച്ചുവെച്ച നാണയത്തുട്ടുകൾ കൊണ്ട് ഒരു പളുങ്കു മാല വാങ്ങി കഴുത്തിലിട്ടു . അവന് ഉടുപ്പുവാങ്ങാൻ വെച്ചിരുന്ന പൈസയെടുത്ത് അതിനു കിടക്കാൻ ഒരു കുഞ്ഞു തൊട്ടിലും വാങ്ങി. പിന്നെ ഒരുപാട് ഇഷ്ടത്തോടെ അൽപ്പനേരത്തേക്ക് എങ്കിലും അതിനെയും കൂട്ടിപ്പിടിച്ച് കിടന്നുറങ്ങി ....!
.
പിറ്റേന്ന് അവൻ പാവയെ ശ്രീക്കുട്ടി ചേച്ചിയെ കാണിച്ച് അതിന്റെ ഉടമയായ ആ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള വഴികൾ അന്വേഷിച്ചു . ശ്രീക്കുട്ടി പറഞ്ഞു അത് അശ്വതിയുടെ പാവയായിരിക്കും എന്ന്. അത്ര നല്ല പാവകൾ അവൾക്കെ ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അവനത് അവൾക്ക് കൊണ്ട് പോയി കൊടുക്കാൻ തിടുക്കമായി . ശ്രീക്കുട്ടി ചേച്ചി അശ്വതിയെ കുറിച്ച് കൂടുതൽ പറഞ്ഞത് കേട്ടപ്പോൾ എന്തായാലും അതിനെ എത്രയും പെട്ടെന്ന് തന്നെ അവൾക്കു കൊണ്ട് പോയി കൊടുക്കണമെന്നും തീരുമാനിച്ചു അവൻ ....!
.
അശ്വതി ഒരു പാവം എട്ടുവയസ്സുകാരി കുട്ടിയായിരുന്നു . ഗ്രാമത്തിലെ അങ്ങേ തലക്കൽ താമസിക്കുന്ന അവർ പണക്കാരായിരുന്നു . അച്ഛൻ മരിച്ചതോടെ അമ്മ രണ്ടാം കല്യാണം കഴിച്ച് ആ രണ്ടാനച്ചന്റെ കൂടെയാണ് അവളുടെ താമസം. രണ്ടാനച്ചനാണെങ്കിൽ അവളെ ഇഷ്ട്ടവുമല്ല. മദ്യപിച്ചു വന്ന് അവളെ തലങ്ങും വിലങ്ങും തല്ലും. അവളെ പട്ടിണിക്കിടും. ഒരുപാട് വഴക്ക് പറയും മരിച്ചു പോയ തന്റെ സ്നേഹനിധിയായ അച്ഛനെ കുറ്റം പറയും... എല്ലാം അവൾ സഹിക്കും. പലപ്പോഴും അവളുടെ അമ്മയും മറുത്തൊന്നും പറയില്ല....!
.
ശ്രീക്കുട്ടി ചേച്ചിയോട് വഴിയൊക്കെ ചോദിച്ച് അവൻ അവളുടെ വീട് കണ്ടു പിടിച്ചു. ആരും കാണാതെ ഒരു വിധം അവളുടെ വീട്ടിലെത്തി അവളെ കണ്ടു പിടിച്ചപ്പോൾ രണ്ടാനച്ചന്റെ തല്ലും കൊണ്ട് അവൾ കരഞ്ഞുകൊണ്ട് തൊടിയിലെ മൂലയിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. അവൻ പതുക്കെ ചെന്ന് അവളറിയാതെ സഹതാപത്തോടെ, സ്നേഹത്തോടെ അവളെ കുറെ സമയം നോക്കി നിന്ന്. പിന്നെ പതുക്കെ അവളെ വിളിച്ച് ആ പാവക്കുട്ടിയെ അവൾക്ക് കൊടുത്തു....!
.
കളഞ്ഞു പോയ ആ പാവക്കുടിയെ തിരിച്ചു കിട്ടിയതും അവൾ സന്തോഷത്തോടെ തുള്ളിച്ചാടി. അതിന്റെ പുതിയ ഉടുപ്പും തൊട്ടിലും ഒക്കെ അവൾക്കു നന്നേ പിടിച്ചു . അപ്പോഴേക്കും അങ്ങോട്ട് കടന്നെത്തിയ അവളുടെ ബന്ധുക്കളായ മറ്റു കുട്ടികളും അതിനെ ഏറ്റെടുത്തു . അവർ അതിന്റെ മഹത്വം ഉറക്കെ വാഴ്ത്തി . അവളെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി . പിന്നെ അവർ ആഘോഷ പൂർവ്വം ആ പാവക്കുട്ടിയേയും കൊണ്ട് അവനോടൊരു നന്ദി വാക്കു പോലും പറയാതെ കടന്നുപോകുമ്പോൾ , വേദനയോടെ അവൻ അവനിലേക്ക് തന്നെ തിരിച്ചു നടക്കാൻ തുടങ്ങി ...!

Wednesday, July 2, 2014
അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!
അകത്തളങ്ങളിൽ ലഹരി നുരയുമ്പോൾ ...!!!
.
ഇന്നിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്ന് എല്ലാവരും പറയും പോലെ , എല്ലാവർക്കും അറിയും പോലെ മദ്യവും മയക്കുമരുന്നുകളും തന്നെയാണ് . പ്രത്യേകിച്ചും നമ്മുടെ ഈ കൊച്ചു കേരളത്തിൽ . തലമുറകളിൽ നിന്നും തലമുറകളിലേയ്ക്കു ഒരു മഹാവിപത്തായി തന്നെ പടർന്നു കയറുന്ന ഈ ദുരവസ്ഥക്ക് ഇന്നത്തെ സാഹചര്യങ്ങളിൽ അടുത്തകാലത്തൊന്നും ഒരു മോചനം ഉണ്ടാകാനും വഴി കാണുന്നുമില്ല ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ ദുരന്തസമാനമായ ഇത്തരം അവസ്ഥകൾ ഉണ്ടായിക്കോണ്ടേയിരിക്കും . എല്ലാ രാജ്യങ്ങളിലും എല്ലാ ആവാസവ്യവസ്ഥകളിലും ഇത് സർവ്വസാധാരണവുമാണ് . എന്നാൽ അപ്പോഴൊക്കെയും ഇത്തരം അവസ്ഥകളിൽ നിന്നും സമൂഹത്തെ സംരക്ഷിക്കാൻ അധികാരികളും സാമൂഹിക സാംസ്കാരിക നായകരും രംഗത്ത് ഇറങ്ങാറുണ്ട് എന്നതായിരുന്നു ആശ്വാസം. എന്നാൽ ഇവിടെ തീർത്തും വ്യത്യസ്തമായി ഇപ്പോൾ ഇവരാരും ഇതിൽ കാര്യമായി ഇടപെടുന്നില്ല എന്നത് മാത്രമല്ല, പലരും ഇതിന് പ്രതികൂലമായി എന്നപോലെ മൌനമായിരിക്കുകയും ചെയ്യുന്നു എന്നത്ക്രൂരവും നിന്ദ്യവുമാണ് ...!
.
ഒരു സമൂഹത്തിൽ പുരുഷനിൽ ഉണ്ടാകുന്ന അപചയത്തേക്കാൾ എപ്പോഴും ഭീകരമാണ് അവിടുത്തെ സ്ത്രീകളിൽ സംഭവിക്കുന്ന മാറ്റങ്ങൾ . സമൂഹം പുരുഷ കേന്ദ്രീകൃതമെന്നും പുരുഷാധിപത്യമെന്നും ഒക്കെ വലിയ വായിൽ പറയുമ്പോഴും യഥാർത്ഥത്തിൽ ഒരു സമൂഹത്തെ നിയന്ത്രിക്കുന്നതും മുന്നോട്ട് നയിക്കുന്നതും അതിലെ സ്ത്രീകൾ തന്നെയാണ് . സ്ത്രീകൾ തന്നെ ഇത് ശരിയായ അർത്ഥത്തിൽ മനസ്സിലാക്കാതതിനാലാണ് അവർ പലപ്പോഴും പുരുഷന്മാർക്കെതിരെ ശബ്ദമുയർത്തുന്നത് ....!
.
കാലാകാലങ്ങളിൽ സമൂഹത്തിൽ മാറ്റങ്ങൾ സാധാരണമാണ് . നല്ലതോ ചീത്തതോ എന്നത് അതിനെ സമൂഹം എങ്ങിനെ അഭിമുഘീകരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് പലപ്പോഴും നിൽക്കുന്നത് . ലഹരിയുടെ ഉപയോഗത്തിലും കടന്നു വന്നിരിക്കുന്ന ഈ മാറ്റത്തെയാണ് ഞാൻ ഇവിടെ പ്രദിപാതിക്കുന്നത് . എല്ലാറ്റിലും എന്നപോലെ ലഹരിയുടെ ഉപയോഗത്തിലും കാലാകാലങ്ങളിൽ പ്രത്യേകിച്ച് കേരളത്തിൽ തുടർച്ചയായ വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത് . ലഹരിയുടെ ഉപഭോഗം കൂടുന്നു എന്നതിനേക്കാൾ ആപത്കരമായിട്ടുള്ളത് അത് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വൻ വർധനവാണ് . പ്രത്യേകിച്ചും പുതു തലമുറയുടെ കാര്യത്തിൽ ....!
.
ലഹരി തീർച്ചയായും ഒരു സമൂഹത്തെ ഒന്നാകെ നശിപ്പിക്കുക തന്നെ ചെയ്യും . സാമൂഹിക അന്തരീക്ഷം മലിനമാക്കുന്നതോടൊപ്പം സമൂഹത്തിന്റെ കെട്ടുറപ്പിനെയും അത് സാരമായി ഭാധിക്കും . എന്നാൽ ഇവിടെയും ചില അപ്രതീക്ഷിത സംഭവ വികാസങ്ങളാണ് പ്രത്യേകിച്ചും കേരളത്തിൽ ഉണ്ടാകുന്നത് . അടുത്തകാലത്തായി പുറത്തിറങ്ങുന്ന പല പഠനങ്ങളും വിരൽ ചൂണ്ടുന്നത് കേരളത്തിന്റെ ( ഭാരതത്തിന്റെയും ) ഭീകരമായ ലഹരി യാത്രയെയാണ് . അതും പ്രത്യേകിച്ചും നമ്മുടെ സ്ത്രീകളുടെ . ഭീകര പ്രവർത്തനങ്ങളേക്കാൾ അല്ലെങ്കിൽ അതുപോലുള്ള മറ്റു സംഭവങ്ങളേക്കാൾ ഒരുപക്ഷെ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതും ഇതിലേയ്ക്കാണെന്നാണ് എന്റെ അഭിപ്രായം ....!
.
പണ്ട് കാലത്ത് ആണ്ടിനും ചങ്ക്രാന്തിക്കും വീട്ടുകാർ ഒന്നിച്ച് വീട്ടിൽ ഉണ്ടാക്കുന്ന വീര്യം കുറഞ്ഞ വീഞ്ഞോ അല്ലെങ്കിൽ കള്ളോ ഒരിറക്ക് കുടിച്ചിരുന്ന മലയാള സ്ത്രീകൾ ഇപ്പോൾ അതിൽനിന്നൊക്കെവിട്ട് പുരുഷനെക്കാൾ അല്ലെങ്കിൽ അതിൽ കൂടുതലോ മദ്യപിക്കാൻ തുടങ്ങുന്നു എന്നത് തീർത്തും ഭീതിതമാണ് . കേരളത്തിന് പുറത്ത് പഠനത്തിനോ ജോലിക്കോ പോകുന്ന ഒരു വിഭാഗം സ്ത്രീകൾ പുരുഷനെപോലെ മദ്യപാനികൾ ആയാണ് മാറുന്നതെന്നത് പറയുമ്പോൾ തന്നെ കേരളത്തിനകത്തും സ്ഥിതി വ്യത്യസ്തമല്ല എന്നത് തീർച്ചയായും ശ്രദ്ധിക്കപ്പെടെണ്ടതാണ് . ...!
.
മറ്റു പലതും എന്നപോലെ ആധുനിക ജീവിതത്തിലെ ഒരു സ്റ്റാറ്റസ് സിംബലായി ലഹരിയും സ്ത്രീകൾക്ക് മായിരിക്കുന്നു ഇപ്പോൾ. ജോലിഭാരം കാരണം, സൌഹൃദങ്ങൾ മൂലം അല്ലെങ്കിൽ കുടുംബ ബന്ധങ്ങളിലെ താളപ്പിഴാകൾ മൂലം ..... സ്വകാര്യ പാർടികളിൽ തുടങ്ങുന്ന ലഹരിയുടെ ഉപയോഗം പതുക്കെ പതുക്കെ പുറത്തേക്കും വ്യാപിക്കുമ്പോൾ അത് സമൂഹത്തിന് നേരെയുള്ള ഒരു മഹാ വിപത്തായാണ് മാറുന്നതെന്ന് ഇക്കൂട്ടർ അറിയുന്നേയില്ല. ...!
.
ഒരു കുടുംബത്തിൽ പുരുഷൻ മദ്യപിച്ചാൽ പ്രധാനമായും ഉണ്ടാവുന്ന സാമ്പത്തിക പരധീനതകളേക്കാൾ ഭീകരമായിരിക്കും ആ കുടുംബത്തിലെ സ്ത്രീകളും മദ്യപിക്കാൻ തുടങ്ങിയാൽ . ഒരു ചെറു വിഭാഗത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഈ അവസ്ഥ ഇനിയും ശ്രദ്ധിക്കാതെയും തിരുതാതെയുമിരുന്നാൽ പിന്നെ തീർച്ചയായും എവിടെ എതിനിൽക്കുമെന്ന് പ്രവചിക്കുക വയ്യ. കുട്ടികൾ മാതാപിതാക്കൾ സഹോദരങ്ങൾ എന്നിവരെല്ലാം എപ്പോഴും ആശ്രയിക്കുന്ന കുടുംബ നാഥ തന്നെ ലഹരിയിൽ നുരയുംപോൾ പിന്നെ എന്ത് കുടുംബം എന്ത് ബന്ധം ...!

Saturday, June 28, 2014
ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
ഹൃദയത്തിൽ നിന്നുള്ള ദൂരം ...!!!
.
ഒരു ഹൃദയത്തിൽ നിന്നും മറ്റൊരു ഹൃദയത്തിലേക്ക് എത്ര ദൂരമുണ്ട് ...? എന്തൊരു വിരോധാഭാസം അല്ലെ. എപ്പോഴെങ്കിലും ജീവിതത്തിൽ തനിക്ക് ഇങ്ങിനെയൊരു ചോദ്യം നേരിടേണ്ടി വരുമെന്ന് താൻ കരുതിയോ. ഊണിലും ഉറക്കത്തിലും ഒന്നായിരുന്നിട്ടും ഒന്നിച്ചു മാത്രം സഞ്ചരിച്ചിട്ടും ഒരേമുറിയിൽ ഒരേ കട്ടിലിൽ ഒരേ കിടക്കയിൽ നാൽപതു കൊല്ലം ഒന്നിച്ചു കഴിഞ്ഞിട്ടും അത് മാത്രം ഒരിക്കലും അളന്നു നോക്കിയില്ല . തെറ്റായിരുന്നു .. എല്ലാം തെറ്റായിരുന്നു എന്ന് ഇപ്പോൾ താൻ തിരിച്ചറിയുന്നു. ഇനി പ്രയോജനമില്ലെങ്കിലും ....!
.
അമ്മയാണ് അവളെ തന്റെ ജീവിതത്തിലേയ്ക്ക് കൈപിടിച്ച് തന്നത് . എന്നും കൂട്ടായിരിക്കാൻ, തനിക്ക് തുണയായിരിക്കാൻ അവൾ എപ്പോഴും കൂടെയുണ്ടാകുമെന്ന് അമ്മ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു . തന്നെ അറിയാൻ തനിക്കുവേണ്ടത് പറയാതെ മനസ്സിലാക്കാൻ തന്റെ മനസ്സിലേക്ക് ഊളിയിട്ടിറങ്ങാൻ എല്ലാം എല്ലാം അവൾ ഏറെ മിടുക്കിയായിരുന്നു. കഴിഞ്ഞ നാൽപതു കൊല്ലത്തിനിടയിൽ എപ്പോഴെങ്കിലും ഒരിക്കൽ തനിക്ക് മുഖമൊന്ന്കറുപ്പിക്കാൻ കൂടി അവൾ അവസരം തന്നിട്ടേയില്ല ...!
.
ഈ ചുവപ്പിന് തീയിന്റെ ചൂടാണ് ഇപ്പോഴും . അല്ലെങ്കിലും അതങ്ങിനെയല്ലേ വരൂ. കനൽ കെട്ടടങ്ങിയിട്ടില്ലാത്ത ഈ നിറങ്ങളുടെ ചൂളയിൽ തീയുടെ കത്തുന്ന ചൂട് അവശേഷിച്ചിട്ടില്ലെങ്കിലല്ലെ അത്ഭുതമുള്ളൂ നിറങ്ങൾ .... ഈ നിറങ്ങളിൽ കറുപ്പ് തന്റെ കണ്ണുകളിലെയ്ക്കാണ് ഇപ്പോഴും തുളച്ചുകയറുന്നത് . മഞ്ഞയും പച്ചയും നീലയുമെല്ലാം തനിക്കു മുന്നിൽ താണ്ഡവ നൃത്തം ചെയ്യുന്ന പോലെ. അതോ തന്നെ നോക്കി പരിഹസിക്കുകയാണോ അവയെല്ലാം ... വെളുപ്പാകട്ടെ തന്റെഹൃദയത്തിൽ നിന്നും ഒലിചിറങ്ങിയതാണ് എന്നുതന്നെയാണ് തനിക്ക് തോന്നുന്നത് .. നിറങ്ങൾ അവളുടെ ജീവന്റെ തുടിപ്പുമായി ....!
.
കാലത്ത് ആറുമണിക്ക് തുടങ്ങുന്ന തന്റെ ജീവിത യാത്ര എപ്പോഴും തന്റെ കുടുംബത്തിന് വേണ്ടി മാത്രമായിരുന്നു . എവിടെയെങ്കിലും വഴി തെറ്റിയതായി എവിടെയെങ്കിലും കാലിടറിയതായി ആരും വെറുതേ പോലും പറയുകയുമില്ല . തന്റെ മാതാപിതാക്കളോട് തന്റെ മക്കളോട് തന്റെ സഹോദരങ്ങളോട് എന്തിന്, സുഹൃത്തുക്കളോടും സമൂഹത്തോടുപോലും പരമാവധി താൻ നീതി പുലർത്തി യിരുന്നു. അതിൽ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്തിരുന്നു എപ്പോഴും . മറ്റുള്ളവർ തന്റെ നന്മയിൽ വാചലരാകുമ്പോൾ താൻ സ്വയം മറന്നു ... പക്ഷെ തന്റെ ഭാര്യയോട് ...?
.
മുന്നോട്ട് വെച്ച കാൽ കത്തുന്ന തീയിൽ ചവുട്ടിയ പോലെ തിരിച്ചെടുത്തത് ഇപ്പോഴും ഓർമ്മയുണ്ട് . പഴയ വീടിന്റെ അടുക്കളയോട് ചേർന്ന ആ ഒറ്റമുറി ... ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും അവിടെ കടന്നുചെന്നതായി ഒർമ്മപൊലുമില്ല മുൻപൊന്നും . അല്ലെങ്കിൽ തന്നെ പൂമുഖത്തെ ചാരുകസേരയിൽ നിന്നും താൻ എപ്പോഴെങ്കിലും അകത്തളങ്ങളിലേയ്ക്ക് എത്തിനോക്കാൻ പോലും ശ്രമിച്ചിട്ടേ ഇല്ലല്ലോ. അതുകൊണ്ട് തന്നെ സത്യത്തിൽ അങ്ങിനെയൊരു മുറി അവിടെയുണ്ടെന്ന് തനിക്ക് അറിഞ്ഞത് തന്നെ അപ്പോഴാണെന്ന് തോന്നുന്നു. പൊട്ടിയ ഓടിന്റെ അരികുകളിൽ കൂടി അരിച്ചെത്തുന്ന നുറുങ്ങു വെളിച്ചം മാത്രം പാറി പറക്കുന്ന ആ ഒറ്റമുറി ...!
.
മക്കൾക്കും ആദ്യമൊക്കെ എല്ലാം താൻ തന്നെയാണ് തിരഞ്ഞെടുക്കാറുണ്ടായിരുന്നത് എങ്കിലും അവർ വളരാൻ തുടങ്ങിയപ്പോൾ അവരുടെ ഇഷ്ട്ടങ്ങൾ തന്റെതിൽനിന്നും വിഭിന്നമാകുന്നത് തനിക്ക് തിരിച്ചറിയാനും അവർക്ക് വഴങ്ങി വഴിമാറാനും താൻ നിരുപാധികം തയ്യാറായി . അപ്പോഴും പക്ഷെ ... ഏറ്റവും നല്ല വസ്ത്രങ്ങളും നല്ല ആഭരണങ്ങളും മാത്രം തന്റെ ഭാര്യ അണിയണം എന്ന് നിർബന്ധം ഉണ്ടായിരുന്ന താൻ പക്ഷെ എപ്പോഴെങ്കിലും അവളുടെ ഇഷ്ട്ടം ചോദിച്ചിരുന്നോ ...? താൻ കൊണ്ടു പോകുന്നിടതേയ്ക്ക് താൻ പറയും പോലെ അണിഞ്ഞൊരുങ്ങി തന്റെ കയ്യും പിടിച്ച് തനിക്കൊപ്പം മാത്രം അവളും ....!
.
നിലാവിന്റെ ഗന്ധമായിരുന്നു ആ മുറിക്ക് . അല്ലെങ്കിൽ മണ്ണെണ്ണ വിളക്കിന്റെ... ? . പക്ഷെ അതിന്റെ ചുവരുകൾക്ക് ലോകത്തിന്റെ ഗന്ധവും ആകാശത്തിന്റെ വിശാലതയും . വിറക്കുകയായിരുന്നു ആ ചുമരിലെ ഓരോ ചിത്രങ്ങളിലൂടെയും കടന്നുപോകുമ്പോൾ ... ആ നിറങ്ങൾക്ക് ഇപ്പോഴും അവളുടെ ജീവൻ . ആ രൂപങ്ങൾക്ക് ഇപ്പോഴും തന്നെ എന്നും മതുപിടിപ്പിക്കാറുള്ള അവളുടെ വിയര്പ്പിന്റെ മണം ...! അവിടെ തളർന്നു വീണ തന്നെ അവൾ തന്നെയല്ലേ താങ്ങിയെടുത്ത് ഇവിടെ കൊണ്ടുവന്നു കിടത്തിയത് ...!
.
കിടക്കയിൽ തന്റെ ആവേശം അവളുടെ മാറിൽ കുറച്ചു വിയർപ്പുതുള്ളികളായി പടർത്തി മാറുമ്പോൾ താൻ ഒരിക്കലെങ്കിലും അവളുടെ ചുടു നിശ്വാസം കേൾക്കാതെ പോയതെന്തേ ..? എന്തിനും ഏതിനും സംശയത്തിന് ഇടപോലും നൽകാതെ അവൾക്കു സർവ്വ സ്വാതന്ത്ര്യവും നൽകുമ്പോഴും എന്തെ താൻ അവളുടെ മനസ്സിന്റെ കെട്ടുകൾ അഴിച്ചു വിടാൻ കരുതലെടുതില്ല ...? ഓരോ ശ്വാസത്തിലും ഒപ്പമുണ്ടായിട്ടും തന്റെ കാലടിപ്പാടുകളിൽ കൂടി മാത്രം അവളെ കൈ പിടിച്ചു നടത്തിയിട്ടും താൻ എന്തെ അവളെ തിരിച്ചറിഞ്ഞില്ല ...!
.
എന്നും അഹങ്കാരമായിരുന്നില്ലേ തനിക്ക് . തന്റെ ഭാര്യയ്ക്കും മക്കൾക്കും വേണ്ടതെല്ലാം വേണ്ടപോലെ താൻ നടത്തിക്കൊടുക്കുന്നു എന്ന അഹങ്കാരം. മക്കൾ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ അവൾ ഒന്നും ചോദിക്കാതിരുന്നിരുന്നത് താൻ അവളെ പൊന്നുപോലെ നോക്കുന്നത് കൊണ്ടാണെന്ന് തെറ്റിദ്ധരിച്ച താൻ എന്തൊരു വിഡ്ഢിയാണ് . പുലർച്ച മുതൽ പാതിരാത്രിവരെ താൻ കഷ്ട്ടപ്പെതെല്ലാം അവരെ സന്തോഷിപ്പിക്കാനായിരുന്നിട്ടും അവൾ, അവൾ മാത്രം അപ്പോഴും ..!
.
ഇനി, തന്റെ ഈ ഹൃദയവും .. ദൂരമളക്കാൻ ഇനി എന്തിനാണ് തനിക്കൊരു ഉപകരണം . അളക്കാവുന്ന ദൂരതിനുമപ്പുറം അവളുടെ ഹൃദയം മിടിക്കാതെ കാത്തിരിക്കുമ്പോൾ ഇനി പ്രാർത്ഥിക്കാം ദൂരമില്ലാതുള്ള ദൂരത്തിൽ അവളുടെ ഹൃദയം അടുത്ത ജന്മത്തിലെങ്കിലും അടുത്തു കിട്ടാൻ. എല്ലാ തെറ്റുകൾക്കും പ്രായശ്ചിത്തം ചെയ്യാൻ ...!!!

വൃത്തം ...!!!
വൃത്തം ...!!!
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
ശൂന്ന്യതയിൽ നിന്നും
പൂർണ്ണതയിലേക്കും
പൂർണ്ണതയിൽനിന്നും
ശൂന്ന്യതയിലേക്കുമുള്ള
സഞ്ചാര പഥം ...!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Tuesday, June 24, 2014
കാത്തിരിപ്പിന് ...!!!
കാത്തിരിപ്പിന് ...!!!
.
കണ്ണ് കത്തുമ്പോൾ
കൈപിടിച്ച്
കാൽപാദത്തിൽ
വെള്ളമൊഴിച്ച്
കരളിലൊരൽപ്പം
മധുരംതേച്ച്
മടിയിലൊരു
പാ വിരിച്ച്
വിരലിൽ ദർഭയിട്ട്
തണലിലൊരു
വിളക്കുവെച്ച്
കാത്തിരിക്കാൻ
കാതോരത്തിൽ
അരാനുമില്ലെങ്കിൽ
വ്യർത്ഥമല്ലെ ഈ ജന്മം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
കണ്ണ് കത്തുമ്പോൾ
കൈപിടിച്ച്
കാൽപാദത്തിൽ
വെള്ളമൊഴിച്ച്
കരളിലൊരൽപ്പം
മധുരംതേച്ച്
മടിയിലൊരു
പാ വിരിച്ച്
വിരലിൽ ദർഭയിട്ട്
തണലിലൊരു
വിളക്കുവെച്ച്
കാത്തിരിക്കാൻ
കാതോരത്തിൽ
അരാനുമില്ലെങ്കിൽ
വ്യർത്ഥമല്ലെ ഈ ജന്മം ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
Monday, June 23, 2014
പുറപ്പെടൽ ...!!!
പുറപ്പെടൽ ...!!!
.
എന്റെ വീട്ടിലെ
രണ്ടു കാളകളും
ഇന്ന് രാവിലെ
ഇരട്ട പെറ്റു ...!
.
ഞാൻ
കയറെടുക്കണോ
കുട്ടയെടുക്കണോ
എന്റെ
പുറത്തു കെട്ടാൻ
പാളയെടുക്കണോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
.
എന്റെ വീട്ടിലെ
രണ്ടു കാളകളും
ഇന്ന് രാവിലെ
ഇരട്ട പെറ്റു ...!
.
ഞാൻ
കയറെടുക്കണോ
കുട്ടയെടുക്കണോ
എന്റെ
പുറത്തു കെട്ടാൻ
പാളയെടുക്കണോ ...???
.
സുരേഷ്കുമാർ പുഞ്ചയിൽ
അക്ഷരങ്ങൾ ...!!!
അക്ഷരങ്ങൾ ...!!!
.
സ്നേഹിച്ചാൽ
ഒരു വേശ്യയെ പോലെ
വഴങ്ങുകയും
വെറുപ്പിച്ചാൽ
ഒരു ശത്രുവിനെ പോലെ
മുഖം തിരിക്കുകയും
ചെയ്യുന്ന
നവജാത ശിശുവിന്റെ
മനസ്സുള്ള
മാന്ത്രിക രൂപങ്ങൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
.
സ്നേഹിച്ചാൽ
ഒരു വേശ്യയെ പോലെ
വഴങ്ങുകയും
വെറുപ്പിച്ചാൽ
ഒരു ശത്രുവിനെ പോലെ
മുഖം തിരിക്കുകയും
ചെയ്യുന്ന
നവജാത ശിശുവിന്റെ
മനസ്സുള്ള
മാന്ത്രിക രൂപങ്ങൾ ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ
Subscribe to:
Posts (Atom)
കൈവിരൽതുമ്പിലേ .......!!!
കൈവിരൽതുമ്പിലേ .......!!! . ഒപ്പം നടന്നെത്താൻ ഏറെ പാടുപെടുന്നുണ്ടായിരുന്നെങ്കിലും ആ കൈവിരലിലൊന്നു പിടിച്ച് ഒപ്പം നടക്കാൻ വല്ലാത്ത ആവേശമായി...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
രക്തം ...!!! . രക്തമാണ് കാരണം , കാര്യവും ...! . സിരകളിലൂടെ ഭൂമിയിലൂടെ കാലുകൾക്കിടയിലൂടെയും ...! . ജീവനും ജീവിതവുമായി .മതവും വി...