Wednesday, August 21, 2024

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!!
.
പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവരുടെ വൃഷണങ്ങളിൽ നുരഞ്ഞു നിറയുന്ന ബീജങ്ങളുടെ വിറളിപിടിച്ച തിക്കിത്തിരക്കിൽ അവൾക്കുപോലും ചിലപ്പോൾ ശ്വാസം മുട്ടുന്നതായി തോന്നി അവരുടെ ഭോഗ തൃഷ്ണയുടെ ആവേശത്തിൽ അവൾ സ്വയം ഇല്ലാതാകുന്നതും മറ്റു ചിലപ്പോൾ അതസാധ്യമാകുന്നതും അവൾക്കു മാറിമാറി അനുഭവപ്പെട്ടു ....!
.
എന്നത്തേയുംപോലെ ധൃതിയിലാണ് താനിന്ന് ഇറങ്ങിയതെന്ന് അവളപ്പോളോർത്തു . തിക്കിത്തിരക്കലിന്റെ ഗൃഹാതുരയൊതുക്കി , പ്രാരാബ്ധങ്ങളടക്കി , എന്നത്തേയുംപോലെ തന്നെ . ഇസ്തിരിയിടാത്ത ചുരിദാറും ചീകിയൊതുക്കാത്തമുടിയും വാസനദ്രവ്യങ്ങളൊന്നും ഉപയോഗിക്കാത്ത ദേഹവും . അല്ലെങ്കിൽത്തന്നെ അവകാശത്തോടെ തന്നെ ആസ്വദിക്കേണ്ടവർക്കുപോലും അതിനു നേരമില്ലാത്തപ്പോ പിന്നെയാർക്കുവേണ്ടിയെന്ന നിരാശയുമുള്ളപ്പോൾ ഇതിലും നന്നായിട്ടെന്തിന് ...!
.
ചുമരിൽ ചാരിനിർത്തി തന്നില്നിന്നും തന്നിലേക്ക് മാത്രം നോക്കി ഒരു സ്വയഭോഗം ചെയ്യുംപോലെ അവളെ പ്രാപിക്കുന്ന ഒരാളിൽ നിന്നും വന്യമായ ആവേശത്തോടെ ഒരു വന്യമൃഗത്തെ കണക്കെ ആക്രമിച്ചു ഭോഗിക്കുന്ന മറ്റൊരാളിലേക്ക് അവൾ അറിയാതെ അറിയാതെ ചേക്കേറ്റപ്പെട്ടു കൊണ്ടേയിരുന്നു അപ്പോഴെല്ലാം. കാടിന്റെ വന്ന്യതയും നാടിന്റെ സംസ്കൃതിയും അവൾക്കുപക്ഷെ ഒരുപോലെതോന്നിയിരുന്നു പലപ്പോഴുമെന്നപോലെ അപ്പോഴെല്ലാം ....!
.
തന്നെ അനുഭവിച്ചാസ്വദിച്ചതിന്റെ വീരസ്യം പുലമ്പുന്നവരിൽനിന്നും തന്നെ തൃപ്തയാക്കാൻ കഴിയാത്തവരുടെ ന്യായീകരണ ഘോഷണങ്ങളാണ് അവളെ പലപ്പോഴും ചിരിപ്പിച്ചത് . അതിനേക്കാൾ പക്ഷെ അവൾക്ക് സഹിക്കാൻ കഴിയാതിരുന്നിരുന്നത് തന്നിലേക്ക് ആഴ്ന്നിറങ്ങും മുന്നേ ചലനമറ്റുപോകുന്ന നിശ്ചേതനകളുടെ പരാജയ രോദങ്ങൾ തന്നെയായിരുന്നു . ഒരു ജന്മത്തിന്റെ പാരാജയംപോലെ സഹതാപമർഹിച്ച് .....!
.
താൻ ചാഞ്ഞിരിക്കുന്ന കസേരത്തുമ്പിൽ .... ജോലിചെയ്യുന്ന മുറിക്കുപുറത്ത് , ഭക്ഷണം കഴിക്കുന്ന മേശയുടെ അറ്റത്ത് , വിശന്നുകരയുന്ന തന്റെ കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന സാരിത്തുമ്പിൽ , ഒരു നേരിയ ആശ്വാസത്തിനായി ദൈവത്തെ കൈകൂപ്പാൻ നിൽക്കുന്ന വരികൾക്കിടയിൽ ,ജീവിതാദ്ധ്വാനത്തിന്റെ തളർച്ചയുടെ വിയർപ്പാറാൻ തോരയിടുന്ന അടിവസ്ത്രത്തിനുള്ളിൽ , എന്തിനേറെ തന്റെ വിസർജ്ജ്യങ്ങളുടെ അഴുക്കുകൾക്കിടയിൽ പോലും നുരഞ്ഞു നിറഞ്ഞ് പുരുഷശുക്ലം വിഹരിക്കുന്നതിന്റെ ആരവങ്ങളും രോദനങ്ങളും മാത്രം . .....!
.
അവരുടെ നോട്ടങ്ങളിൽ , അവരുടെ ചലനങ്ങളിൽ , അവരുടെ സ്പര്ശനങ്ങളിൽ , അവരുടെ ചിന്തകളിൽ , അവരുടെ സ്വപ്നങ്ങളിൽ ... അവർ അവരുടെ ഭാവനക്കനുസരിച്ചുതന്നെ, തന്നെ ഭോഗിച്ചാസ്വദിക്കുകയാണെന്ന് അവൾക്കനുഭവപ്പെട്ടു അപ്പോഴെക്കെയും . അവരുടെ ഇഷ്ടത്തിന് , അവരുടെ സമയത്തിന് , അവരുടെ ആവശ്യത്തിന് . തന്നെ ഒന്ന് ഗൗനിക്കുകപോലും ചെയ്യതെയെങ്കിലും , അപ്പോഴും അവസാനിക്കാതെ അവരുടെ സംതൃപ്തിമാത്രം പിന്നെയും ബാക്കിയാക്കി ....!
.
ഈ തിരക്കിലെ ഒറ്റയാക്കപ്പെടുന്ന പൊതുവിടങ്ങളിൽ മാത്രമല്ലാതെ ഏകയാക്കപ്പെടുന്ന അകത്തളങ്ങളിലും സർവ്വം സമർപ്പിച്ചാലും മതിവരാതെ , അല്ലെങ്കിൽ മതിവരുത്താനാകാതെയും അറിയാതെയും , പിന്നെയും പിന്നെയും .....!!!
.
സുരേഷ്‌കുമാർ പുഞ്ചയിൽ

No comments:

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...