Tuesday, December 9, 2014

തിരിച്ച് പോകണം ...!!!

തിരിച്ച് പോകണം ...!!!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
എനിക്കെന്റെ
ഉടയാടകൾ
ഉരിഞ്ഞെരിയണം
ഉച്ചത്തിൽ കൂവണം
ഉച്ചയ്ക്കുറങ്ങണം ...!
.
മരം കയറണം
വേട്ടയാടണം
കാടുപിടിക്കണം
മലമുകളിലെ
കൂരിരുട്ടിൽ
കണ്ണുപൊത്തണം .....!
.
എനിക്കെന്റെ
മുൻകാലുകൾ
തിരിച്ചുവേണം
വാലും
നട്ടെല്ലിന്റെ വളവും ...!
.
സുരേഷ്കുമാർ പുഞ്ചയിൽ

1 comment:

ajith said...

Back to the original?

പ്രണയം ഇങ്ങിനെയുമാണ് ...!!!

പ്രണയം ഇങ്ങിനെയുമാണ് ...!!! . പ്രണയം എന്നാൽ ഒരു സമർപ്പണവുമാണ് സർവ്വവും ഉപേക്ഷിച്ച് സ്വയം ഉപേക്ഷിച്ച് തന്നെത്തന്നെയുള്ള സ്വയം സമർപ്പണം...