Sunday, December 7, 2014

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!

നാണമാകുന്നുണ്ടെനിക്കിന്ന്‌ ...!!!
.
നാണമാകുന്നുണ്ടെനിക്കിന്ന്‌ ,
കാരണം ഞാനിന്ന് വസ്ത്ര ധാരിയാണ് ....!
.
മുണ്ടുടുത്ത് അതിനടിയിൽ കൌപീനവും ,
മേലെ മേൽമുണ്ടും
അതിനുള്ളിൽ കുപ്പായവും
പോരാത്തതിനൊരു തലപ്പാവും ....!
.
എന്നിട്ടും
പുറത്തു കാണുന്ന
എന്റെ ചുണ്ടുകളാണ്
എന്നിൽ നാണം വരുത്തുന്നതെന്നാണ്
എന്റെ നിഴലും,
പിന്നെ, എന്നെ നോക്കുന്ന
എന്റെ കണ്ണാടിയും
എന്നോട് പറയുന്നത് ...!
.
ചുണ്ടുകൾക്കുള്ളിൽ
എനിക്കെന്റെ നാവുണ്ടെന്നും
നാവിനു ചുറ്റും പല്ലുകളുണ്ടെന്നും
ഇവയെല്ലാമെന്റെ വായിലാണെന്നും
പക്ഷെ
അവരെന്തേ പറയുന്നില്ല ...!
.
ഇനി
നാണം മറയ്ക്കാൻ
ഞാനെന്റെ ചുണ്ടുകൾ അറുത്തെറിഞ്ഞ്
പിന്നെയെന്റെ നാവും ,
ജനനേന്ദ്രിയവും പിഴുതുമാറ്റി
ഉടയാടകൾ ഉരിഞ്ഞെരിഞ്ഞ്
നിറഞ്ഞഴിഞ്ഞ
ഈ തെരുവിലലിഞ്ഞു ചെർന്നാലൊ ... ???
.
സുരേഷ്കുമാർ പുഞ്ചയിൽ

2 comments:

ajith said...

ചുണ്ടുകള്‍ക്കിത്രയും പ്രാധാന്യമുണ്ടെന്ന് ആരറിഞ്ഞു!

Cv Thankappan said...

നാവുകൊണ്ടും ഇപ്പോള്‍ പിന്നെ ചുണ്ടുകൊണ്ടും നാട്ടിനെ ഉദ്ധരിക്കുകയാണ്......
ആശംസകള്‍

പുതപ്പിനടിയിലെ രാത്രികൾ ...!!!

പുതപ്പിനടിയിലെ രാത്രികൾ ...!!! . പുതപ്പ് ദേഹത്തോട് വലിച്ചു ചേർത്ത് ഉള്ളിൽ തന്റെ ദേഹം ചുരുട്ടി കൂട്ടി കട്ടിലിന്റെ അറ്റത്തിനും ചുമരിനുമിട...