എന്റെ ജഡം ...!
( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് )
എനിക്ക് വര്‍ണതൂവലുകളില്ല
ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല
വര്‍ണ്ണ തൊപ്പിയും നീളന്‍ മേലാപ്പുമില്ല
വെളുത്ത നിറവും കറുത്ത മനസ്സുമില്ല ...!
എനിക്ക് സ്തുതിപാഠകരില്ല
ഞാന്‍ ആരെയും സ്തുതിക്കാറുമില്ല
എനിക്ക് സ്ഥാനമാനങ്ങളില്ല
നാണംകെട്ട അവസ്തയുമില്ല ...!
എനിക്കു വായിക്കാന്‍ വിശ്വസാഹിത്യമില്ല
എനിക്കു സഞ്ചരിക്കാന്‍ വിശ്വവീഥികളും ഇല്ല
എനിക്കു പണവും പദവിയുമില്ല
എനിക്കു ഉന്നതങ്ങളില്‍ പിടിപാടുമില്ല ...!
ഞാന്‍ ജനിച്ചത് ഈ വെറും മണ്ണില്‍
ഞാന്‍ വളര്‍ന്നത് ഈ നിലത്ത്
ഞാന്‍ വായിച്ചത് പച്ചയായ ജീവിതങ്ങള്‍
ഞാന്‍ എഴുതിയത് നഗ്നമായ സത്യങ്ങള്‍
ഞാന്‍ ജീവിച്ചത് ഞാന്‍ മാത്രമായി
ഞാന്‍ മരിച്ചതും ഞാന്‍ മാത്രമായി ....!
എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
നിങ്ങള്‍ക്ക് നേരമില്ലാതെ പോയി ....!!!
സുരേഷ്കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന്‍ എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
8 comments:
പ്രിയ മനുഷ്യാ,
നിങ്ങൾക്ക് മരിക്കുമ്പോഴെങ്കിലും ഞങ്ങളുടെ സൌകര്യം അന്വേഷിക്കാമായിരുന്നു. അതല്ലെങ്കിൽ ഞങ്ങളുടെ ഞെട്ടലുകൾ കാണാനും ആചാര വെടി കേൾക്കാനും നിങ്ങളീ ഭൂമിയിൽ ആരെയെങ്കിലും ബാക്കിയാക്കേണ്ടിയിരുന്നു. ഇതിപ്പോൾ എല്ലാവർക്കും പിറകെ നിങ്ങൾ നിങ്ങളുടെ സൌകര്യത്തിനു പോകുമ്പോൾ ഞങൾക്കപ്പം തിരക്കുണ്ട്.. ക്ഷമിക്കണം. !!
സുരേഷ്, ഈ ആകുലത നന്നായി
ആരു കേൾക്കാൻ പക്ഷെ :(
എന്നെക്കുറിച്ച് എല്ലാവരും പറയുന്നു
എന്നെയോര്‍ത്ത് എല്ലാവരും വിലപിക്കുന്നു
എന്നിട്ടുമെന്തേ എന്റെ പ്രിയപ്പെട്ടവരേ
എനിക്കൊരു മരണ ശുശ്രൂഷയ്ക്ക്
(കഠിന ഹൃദയരെ)നിങ്ങൾക്ക് നേരമില്ലാതെ പോയി ....!!!
വളരെ നന്നായി പ്രകടിപ്പീച്ചിരിക്കുന്നു, താങ്കളുടെ അമര്‍ഷം.
നമ്മള്‍ ബ്ലോഗേഴ്സിന് ഉണ്ടായ ഈ അമര്‍ഷം എന്തേ അഴീക്കോടിനും അപ്പുറത്തേക്ക് ഒരു സാംസ്കാരിക നായകരിലേക്കും നീണ്ടില്ല?
മരിച്ചത് വ്യാഴം...
പുറംലോകം അറിഞ്ഞത് വെള്ളി...
പിന്നെ ഒരു ശനി...
സംസ്കാരം എന്തുകൊണ്ട് ഞായഴാർച്ച നടത്തിയില്ല....
അയ്യപ്പന് വേണ്ടി ഒരു അവധി കളയാൻ ആർക്കും താല്പര്യമില്ല... ഹല്ല പിന്നെ...
aadaranjalikal......
സുരേഷ് :അമര്‍ഷവും ആകുലതയും നന്നായി പ്രദര്‍ശിപ്പിച്ചു ..
Post a Comment