Tuesday, April 8, 2014

ഒറ്റ മരം ....!!!

ഒറ്റ മരം ....!!!
.
ഒറ്റ മരം
അതുമാത്രം വേറിട്ട്‌
തണൽമരക്കൂട്ടങ്ങൾക്കിടയിൽനിന്നും
പച്ചപ്പടർപ്പുകൾക്കിടയിൽനിന്നും
താഴ്വാരത്തിൽനിന്നും
മാറി,
തനിച്ച്, തനിച്ച് ...!
.
നിലാവിന്റെ
മറയും
വെയിലിന്റെ
നിഴലും
കാറ്റിന്റെ
ഉത്സാഹവും
മഞ്ഞിന്റെ
മണവും പേറി ....!
.
ഒരിക്കൽ മാത്രം
കടന്നെത്തുന്ന
മഴുവിന്റെ
മൂര്ച്ചയുള്ള
വായ്തിളക്കത്തിനു
കാതോർത്ത് ...!
.
ഒറ്റ മരം ....!!!
.
സുരേഷ്കുമാർ പുഞ്ചയിൽ

3 comments:

ajith said...

നിബിഢവനങ്ങളിലും മരങ്ങള്‍ ഒറ്റയായിപ്പോകുന്നു!

प्रिन्स|പ്രിന്‍സ് said...

വേറിട്ടുനിൽക്കുന്ന ശബ്ദങ്ങൾ, വേറിട്ട പാതകളിലൂടെ നീങ്ങുന്ന കാൽപ്പാടുകൾ എന്നിവയെയൊക്കെ ഒറ്റപ്പെടുത്താം, അവയെ നശിപ്പിക്കുവാനും പ്രയാസമില്ല. പക്ഷേ വേറിട്ടുനിൽക്കുന്ന മരങ്ങൾ മാത്രമേ തണലിനു കൂടുതൽ കുളിർമ നൽകിയിട്ടുള്ളൂ.

Cv Thankappan said...

ഒറ്റ മരങ്ങളെവിടേയും
നോട്ടപ്പുള്ളിയാണ്.....
ആശംസകള്‍

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...