Thursday, July 4, 2013

സൃഷ്ടി ....!!!

സൃഷ്ടി ....!!!  
.
ഞാൻ എന്റെ ഹൃദയം 
ചേർത്ത് പിടിക്കുന്നു
അതിലെ
അവസാന തുള്ളി രക്തവും
നഷ്ട്ടപ്പെടാതിരിക്കാൻ ...!
.
എന്റെ ഹൃദയം
മുറിയുന്നതിലെ
വേദനകൊണ്ടല്ല,
പിന്നെ
മരണഭയംകൊണ്ടുമല്ല
.
മറിച്ച്
എന്റെ
ഹൃദയത്തിൽ നിന്നും
കിനിഞ്ഞിറങ്ങുന്ന
ഓരോ തുള്ളി  
രക്തത്തിൽ നിന്നും
നിങ്ങൾ
എനിക്കറിയാത്ത
മറ്റൊരെന്നെ
സ്രുഷ്ട്ടിക്കുമെന്ന
ഭയം കൊണ്ട് മാത്രം.....!!!
.
 സുരേഷ്കുമാർ പുഞ്ചയിൽ  

3 comments:

Cv Thankappan said...

ഓരോതുള്ളി ചോരയില്‍നിന്നും.....
ആശംസകള്‍

aswany umesh said...

നല്ല ചിന്ത.
നല്ല വരികള്‍
ആശംസകള്‍

http://aswanyachu.blogspot.in/

ajith said...

ഓരോതുള്ളിച്ചോരയില്‍ നിന്നും
ഒരായിരം പേരുണരുന്നു

തൃപ്തിയാകാ ....!!!

തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...