Wednesday, July 17, 2013

നമ്മുടെ വേണ്ടാത്ത കുഞ്ഞുങ്ങൾ ...!!!

നമ്മുടെ വേണ്ടാത്ത കുഞ്ഞുങ്ങൾ  ...!!!  
.
മുൻപ് ഒരു ആറു  വയസ്സുകാരി പെണ്‍കുട്ടി.  ഇപ്പോൾ നാലര വയസ്സുകാരാൻ ഒരു ആണ്‍കുട്ടി . മറ്റുള്ളവർക്ക്  മുൻപിൽ  നിസ്സഹായതയോടെ മാത്രം നില്ക്കാൻ കഴിയുന്ന  ഈ പിഞ്ചു കുഞ്ഞുങ്ങൾ  നമ്മുടെ പരിഷ്കൃത  സമൂഹം രണ്ടും കയ്യും കെട്ടി   നോക്കി നിൽക്കെ  ദിവസങ്ങളോളം  ക്രൂരമായി പീഡിപ്പിക്കപ്പെട്ടു ...!
.
ആ പിഞ്ചു ശരീരങ്ങളിൽ വേദന സഹിക്കാൻ കഴിയാതെ അരുതേ എന്ന് വാവിട്ട് അവർ അലറി കരയുമ്പോൾ നമ്മൾ നാടകം കളിച്ച് ആർത്തുല്ലസിച്ചു ...! തെരുവുകളിലും അന്തപുരങ്ങളിലും അഴിഞ്ഞാടി ...! അവരെ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാത്ത നമ്മൾ അധികാരത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയ നാടകങ്ങൾ അരങ്ങിലെതിച്ചു ...!
.
സ്വന്തം മാതാ പിതാക്കൾ തന്നെ അന്തകരാകുമ്പോൾ   മറ്റുള്ളവര്ക്കെന്തു കാര്യം എന്ന് നമ്മൾ മുടന്തൻ ന്യായങ്ങൾ  നിരത്താൻ ശ്രമിക്കുമ്പോൾ, നാം അറിയുന്നില്ല പെറ്റമ്മ നഷ്ട്ടപ്പെട്ട  ആ കുഞ്ഞുങ്ങൾക്ക്‌ സ്വന്തവും ബന്ധവും തിരയാനുള്ള പ്രയമായിരുന്നില്ലെന്ന് . സ്വന്തമായി കാര്യങ്ങൾ  ചെയ്യുവാനുള്ള വകതിരിവുപോലും ഇല്ലാത്തവരായിരുന്നു ആ പിഞ്ചു കുഞ്ഞുങ്ങളെന്നും  ....!
.
നമ്മുടെ ഈ പരിഷ്കൃത സമൂഹത്തിൽ നമുക്ക് നമ്മൾ തന്നെ ബാധ്യതയാകുമ്പോൾ നമുക്ക്  മറ്റുള്ളവരെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അങ്ങിനെ ഒന്ന്...!  നമുക്ക് വേണ്ടാത്ത കുട്ടികളെ നമ്മൾ എന്തിനു  ജനിപ്പിക്കുന്നു... !
.
സുരേഷ്കുമാർ  പുഞ്ചയിൽ

6 comments:

അനാമികം said...

ഇന്നു രാവിലെയും ഉണ്ടായിരുന്നു പത്രത്തിൽ അത്തരമൊരു പീഡനകഥ.. അമ്മയില്ലാത്ത കുഞ്ഞിനോടുള്ള ക്രൂരത... ഇവരൊന്നും മനുഷ്യരല്ലേ എന്ന് ചിന്തിച്ചു പോകുന്നു. അതോ മനുഷ്യരൂപം പൂണ്ട പിശാചുക്കളോ...??!!

ajith said...

കുഞ്ഞുങ്ങളില്ലാത്ത ഞാന്‍ ഇതൊക്കെ കാണുമ്പോള്‍ ഓര്‍ക്കും അവര്‍ക്ക് വേണ്ടെങ്കില്‍ എനിയ്ക്ക് തന്നൂടെ എന്ന്.

അനാമികം said...

അതങ്ങിനെയാ.. കണ്ണുള്ളവർക്ക് കണ്ണിന്റെ വില അറിയില്ലല്ലോ... :(

mini//മിനി said...

മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ വർദ്ധിക്കുകയാണ്. പ്രകൃതിയോടും മറ്റു ജീവികളോടും മാത്രമല്ല, സ്വന്തം വർഗ്ഗത്തോടും ക്രൂരത കാട്ടുന്ന് ഒരേയൊരു ജന്തുവാണല്ലൊ ഈ മനുഷ്യൻ.

Cv Thankappan said...

ഇത്തരത്തിലുള്ള ചില ക്രൂരമായ സംഭവങ്ങള്‍ കാണുമ്പോള്‍ ശപിക്കാനുള്ള
സിദ്ധി ലഭിച്ചിരുന്നെങ്കില്‍ എന്ന് ചിന്തിച്ചുപോകാറുണ്ട്!

ആര്‍ഷ said...

വായനയില്‍ പോലും നമുക്ക് വേദനിക്കുന്നു -അപ്പോള്‍ എന്തെ ആ അച്ഛന്/ അമ്മയ്ക് വേദനിച്ചില്ല..... -എനിക്ക് ഉത്തരം കിട്ടുന്നതെ ഇല്ല... :(

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...