Tuesday, October 12, 2010

മനുഷ്യര്‍ ....!!!

മനുഷ്യര്‍ ....!!!

അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!

പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!

എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!

ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

4 comments:

Pranavam Ravikumar said...

Good lines... Unveils the present condition...My wishes!

ആളവന്‍താന്‍ said...

നന്നായി.

Sukanya said...

ചെടി അതിന്റെ കര്‍മം നിര്‍വഹിച്ചു. മനുഷ്യനോ? നല്ല ചിന്ത. നല്ല കവിത.

ente lokam said...

നന്നായിട്ടുണ്ട്. തരുമോ സ്വാതന്ത്ര്യം എന്ന മധു സൂടണന്റെ കവിത
ഒന്ന് കേട്ട് നോക്കു.ഒരു ചെടിയുടെ നൊമ്പരം തന്നെ അതും .

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...