ഉയരങ്ങളിലേയ്ക്ക് ....!!!
ആകാശത്തിലേക്കുള്ള ചവിട്ടുപടികള്‍
ഒന്നൊന്നായി കയറുമ്പോഴും
അവളുടെ ഉള്ളില്‍
തിരകളായിരുന്നു ഇളകിയിരുന്നത് ....!
ആകാശത്തിലെത്തി
ഒരു വെള്ളിമേഘതിന്റെ ചിറകിലിരുന്നു
കാലുകള്‍ മെല്ലെ ആടിയാട്ടി
ഒരു മൂളിപ്പാട്ടും പാടി
ഭൂമിയെ നോക്കിക്കാണാന്‍ മാത്രമായിരുന്നു
അവളുടെ അപ്പോഴാതെ മോഹം ...!
പടികള്‍ കയറിപോകുമ്പോള്‍
പക്ഷെ, അവളെ തൊട്ടുരുമ്മി കടന്നുപോകുന്ന
മഴവില്ലിനെയും
അവളോട് കുശലം ചോദിക്കാന്‍ ചെന്ന
പറവകളെയും
പടികള്‍ കയറി ക്ഷീണിക്കുന്ന
അവളെ തഴുകി ആശ്വസിപ്പിക്കാന്‍
കടന്നെത്തുന്ന കാറ്റിനെയും
അവള്‍ കണ്ടില്ലെന്നു നടിച്ചു ...!
അല്ലെങ്കില്‍ ഇനി അവള്‍ക്കെന്തിനാണ്
അവരുടെ കൂട്ട് ...!
ഒരിക്കല്‍ അവരുടെയെല്ലാം
കൂട്ടിനായി കൊതിയോടെ പ്രാര്‍ഥിച്ചിട്ടും
ഗൌനിക്കുകപോലും ചെയ്യാത്തവരുടെ കൂട്ട് ....!!!
അവള്‍ കയറുന്നത് അവയ്ക്കും മുകളിലുള്ള
ആകാശതിലേക്കല്ലേ. ...!
അതിരുകളില്ലാത്ത ആകാശത്തിലേയ്ക്ക് ...!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.കോം
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
സഹോദരി എന്ന് വിളിപ്പിക്കാൻ ...!!! . ഏതൊരു പെണ്ണിനെ കണ്ടാലും ഒന്ന് നോക്കുക എന്നത് ആണ് വർഗ്ഗത്തിന്റെ പ്രത്യേകതയാണ് . അവൾ സുന്ദരിയാണെങ്കിൽ ...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
2 comments:
അതിരുകളില്ലാത്ത ആകാശത്തിലേക്ക്.....
കൊള്ളാം.!
കഷ്ടപ്പാടിൽ ആരും സഹായിക്കാനുണ്ടാകില്ല.കഷ്ടപ്പെട്ട് സ്വന്തമായി ഉയരത്തിൽ എത്തിയാൽ തുടങ്ങും ഓരോരുഠരുറ്റെ സഹായ ഹസ്തങ്ങൾ.ആർക്ക് വേണം അല്ലേ..?
Post a Comment