മനുഷ്യര്‍ ....!!!
അപേക്ഷയോടെ
കാത്തിരുന്ന് കാത്തിരുന്ന്
കരഞ്ഞ് കാലുപിടിച്ചപ്പോള്‍
ഒരിതള്‍ നുള്ളിയെടുക്കാനാണ്
ചെടി അനുവാദം നല്‍കിയത്...!
പക്ഷെ
ഒരവസരം കിട്ടിയപ്പോള്‍
അവര്‍
ആ ചെടി തന്നെ പിഴുതെടുത്തു....!
എന്നിട്ടും
ചെടിക്ക് പരിഭവമില്ലായിരുന്നു
കാരണം
പുതിയ പിറവിയ്ക്കായി
അത് തന്റെ വിത്ത്
അപ്പോഴേക്കും ഭൂമിയില്‍
കരുതിവെച്ചിരുന്നു ...!
ഒരുപാട് നാളായി
ഇവിടെ തുടരുന്ന
ആ ചെടിക്കറിയാം
അപേക്ഷകരെയും
ഉപേക്ഷകരെയും
പിന്നെന്തിനു
പരിഭവവും പരാതിയും ....!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
4 comments:
Good lines... Unveils the present condition...My wishes!
നന്നായി.
ചെടി അതിന്റെ കര്‍മം നിര്‍വഹിച്ചു. മനുഷ്യനോ? നല്ല ചിന്ത. നല്ല കവിത.
നന്നായിട്ടുണ്ട്. തരുമോ സ്വാതന്ത്ര്യം എന്ന മധു സൂടണന്റെ കവിത
ഒന്ന് കേട്ട് നോക്കു.ഒരു ചെടിയുടെ നൊമ്പരം തന്നെ അതും .
Post a Comment