Saturday, October 9, 2010

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

അഗ്നിയില്‍ കത്തുന്ന പകല്‍ ...!!!

കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!

മനസ്സില്‍ കാത്തുവെച്ചു
കെടാതെ സൂക്ഷിക്കാന്‍
കരുത്തോടെ
എന്നും അവള്‍ ....!

കത്തി തീരാന്‍
പകല്‍ ഇനിയെത്ര
ബാക്കിയുണ്ടെന്ന്
രാത്രിയോട്‌ ചോദിക്കാനാണ്
എന്നിട്ടും അവള്‍
കാത്തിരുന്നിരുന്നതും ...!

രാത്രിയുടെ കുളിരില്‍
കനല്‍ എരിഞ്ഞടങ്ങാതിരിക്കാന്‍
അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്
എപ്പോഴും ഇരുട്ടാക്കി ...!

ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!

ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

2 comments:

Unknown said...

ഇരുട്ടിനു
തണുപ്പാണെന്ന്
ആരാണാവോ
അവളോടൊരു
കള്ളം പറഞ്ഞത് ......!

ഇരുട്ടിലെ
കൊടും തനുപ്പിലാണ്
ചിലപ്പോള്‍
അഗ്നി ആളിക്കതുന്നതെന്ന്
എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക ....!!!

രണ്ടാമത്തെ സ്റ്റാൻസയിൽ ആരാ കള്ളം പറഞ്ഞേ???

കത്തുന്ന പകലിന്റെ
നടുവില്‍ നിന്നും
ഊരിയെടുത്ത
ഒരു നുള്ള് കനല്‍ ...!
ഈ വരികൾ നന്നായിരിക്കുന്നു, എങ്കിലും ഈ ഊരിയെടുത്ത എന്നത് ഒരു സുഖം കിട്ടണില്ല.

ആശംസകൾ

ആളവന്‍താന്‍ said...

എപ്പോഴാണാവോ
അവള്‍ തിരിച്ചറിയുക?

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...