Tuesday, September 28, 2010

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പച്ചക്ക് കത്തുന്ന ജീവന്‍ ....!!!

പകയുടെ ചോരച്ചാലുകള്‍ നീന്തിക്കടന്ന്, ഗന്ധകത്തിന്റെ പുകച്ചുരുളുകള്‍ക്കുള്ളിലൂടെ കറുത്ത് മെലിഞ്ഞ ആ പെണ്‍കുട്ടി അവിടെയെത്തിയത് ജീവിക്കാന്‍ മാത്രമാണ്. അവള്‍ക്കു വേണ്ടി മാത്രമല്ല. അവളുടെ കുടുംബത്തിനു വേണ്ടി കൂടി . പിന്നെ അവളുടെ രാജ്യത്തിന് വേണ്ടികൂടിയും. അതുകൊണ്ട് തന്നെ, അവള്‍ക്കു വല്ലാത്ത വാശിയുമായിരുന്നു. ജീവിതത്തോടും, ജീവനോടും. കലാപത്തിന്റെ അഗ്നിനാളങ്ങള്‍ അപ്പോഴും കത്തിനില്‍ക്കുന്ന അവളുടെ കണ്ണുകളാണ് മരണത്തിന്റെ ആ കാവല്‍ക്കാരനെകുറിച്ച് ആദ്യം എന്നോട് പറഞ്ഞത്. അപ്പോഴും ഭൂതകാലത്തിന്റെ ഓര്‍മ്മയായി അവള്‍ കാത്തു സൂക്ഷിക്കുന്ന ആ ദൂതനെ എനിക്ക് കാണിച്ചു തന്നതും.....!

അങ്ങിനെയൊന്ന് ഇവിടെ ഈ കൊച്ചു ഗ്രാമത്തില്‍ ഞാന്‍ കണ്ടപ്പോള്‍ അതിശയിക്കുകയല്ല, പേടിക്കുകയാണ് ആദ്യം ചെയ്തത്. ഒരു ദുരന്തം തീര്‍ത്ത ജീവിതങ്ങള്‍ തന്നെ ദുരിതം കൊണ്ടാടുമ്പോള്‍ പിന്നെയും ...! ഞാന്‍ വല്ലാതെ പേടിച്ചതുകൊണ്ടുതന്നെ എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് അതിന്റെ സത്യത്തിലേക്ക് ഒരു എത്തിനോട്ടതിനു സ്വയം സന്നദ്ധനായി. അവിടെ വഴിയരുകില്‍ ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ കുത്തിനിറച്ച ഭാണ്ടവും പേറി അവള്‍ കാതിരുന്നിരുന്നത് ഗന്ധകത്തിന്റെ മണത്തിനായല്ല എന്ന തിരിച്ചറിവ് ഉള്ളില്‍ വല്ലാത്തൊരു വിങ്ങലായി ....!

അത് പിന്നെ എന്നെ നയിച്ചത് അവളുടെ വീട്ടിലേക്കും. അവിടെയാണ് ജീവിതം എന്തെന്ന് ഞാന്‍ തന്നെ അന്നാദ്യമായി കാണുന്നത്. തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനും മന്ദബുദ്ധികളായ രണ്ടു കുട്ടികള്‍ക്കും വേണ്ടി ശരീരം വിറ്റ് പണമുണ്ടാക്കുന്ന അവള്‍ എന്നെയും ഈ സമൂഹത്തെയും നോക്കി കൊഞ്ഞനം കുത്തുകയായിരുന്നു. വീട്ടുകാരെയും നാട്ടുകാരെയും ധിക്കരിച്ചു സ്നേഹിച്ച പുരുഷന്റെ ഒപ്പം ഇറങ്ങിപ്പോന്ന അവള്‍ എല്ലാം ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു അപ്പോള്‍ . അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില. എന്നിട്ടും അതിനു വേണ്ടി കടിപിടി കൂടുന്ന മനസ്സില്ലാത്ത മനുഷ്യര്‍ക്കുമുന്‍പില്‍ അവള്‍ തന്നെ അപ്പോഴും അജയ്യയായി നിന്നു. ....!

അവളുടെ ശരീതിണോ, അവളുടെ വാര്തകല്‍ക്കോ മാത്രമായി അവളെ സമീപിക്കുന്നവരില്‍ ഒരാളായി മാത്രമേ അവള്‍ എന്നെയും കാണാന്‍ കൂട്ടാക്കിയുള്ളൂ. ഒരു കണക്കിന് അത് ശരിയായതിനാല്‍ ഞാന്‍ തലകുനിച്ചിരുന്നു. അവളോടുള്ള ദയയേക്കാള്‍ എനിക്കരിയെണ്ടിയിരുന്നത് അവളെക്കുറിച്ചുള്ള വിവരങ്ങലായിരുന്നല്ലോ. എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ അവളുടെ കര്‍മ്മങ്ങളില്‍ മുഴുകുന്ന അവള്‍ക്കുമേലെ എന്റെ കണ്ണുകള്‍ വീണ്ടും ഉടക്കിയത് ഞെട്ടിപ്പിക്കുന്ന മറ്റൊരു കഴ്ചയുമായായിരുന്നു. ...!

മരുന്നുകുപ്പികള്‍ക്കൊപ്പം അവള്‍ അവളുടെ ഭര്‍ത്താവിന്റെ തല്ക്കടുത്തു വെച്ചിരിക്കുന്നത് ഒരുകുപ്പി വിഷമാണ്. എന്നെങ്കിലും അവളുടെ ശരീരത്തിന് വിലയില്ലാതായാല്‍ , ആ ശരീരത്തോടൊപ്പം അവരുടെ എല്ലാവരുടെയും അത്മാവിനെകൂടി സ്വതന്ത്രമാക്കാനുള്ള വിഷം. അതിലൊരു പങ്കായിരുന്നു അവള്‍ കഴുത്തിലണിഞ്ഞുനടക്കുന്നതും. എന്നിട്ടും എന്തിന് പിന്നെയും ജീവിക്കുന്നു എന്ന ചോദ്യത്തിന് അവള്‍ പറഞ്ഞ മറുപടി എന്നെ വിസ്മയിപ്പിച്ചു. വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!

സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com

7 comments:

ആളവന്‍താന്‍ said...

വരും ജന്മത്തിലെങ്കിലും അവള്‍ക്കൊരു ജീവിതത്തിനായി ഈ ജന്മത്തിലെ അവളുടെ പാപം മുഴുവന്‍ അവള്‍ക്കിവിടെ അനുഭവിച്ചു തീര്‍ക്കണമെന്ന് ....!!!!!!

തീവ്രം.... അതിശക്തമായ ഭാഷ..... നല്ലൊരു പ്രമേയം.... ഒഴിവാക്കേണ്ടുന്നത് അക്ഷരത്തെറ്റുകള്‍ മാത്രം.!

ബഷീർ said...

Suresh,

i agree with ആളവന്‍താന്‍
all the best dear

OT

c u later dear.. little busy with some unexpected ......!!! tell u later

mini//മിനി said...

ശക്തമായ എഴുത്ത്, തീവ്രമായ വാചകങ്ങൾ,,,

പാറുക്കുട്ടി said...

അവളുടെ മനസ്സുപോലും. മനസ്സില്ലാത്ത ശരീരത്തിന് അല്ലെങ്കില്‍ തന്നെ എന്ത് വില.

നല്ല എഴുത്ത് !
ആശംസകള്‍ !

yousufpa said...

ദുബായിയിൽ ഇത്തരം ഒരു സംഭവം ദൃക്‌സാക്ഷിയിൽ നിന്നും നേരിട്ടു കേട്ടിട്ടുണ്ട്.വളരെ വേദനാജനകം.നല്ല ഭാഷ.

Sukanya said...

സാഹചര്യങ്ങള്‍ തീര്‍ക്കുന്ന ശക്തിസ്വരൂപിണികള്‍, അതിലൊരുവള്‍. നല്ല എഴുത്ത്. അക്ഷരപിശകിനെ ഒഴിവാക്കുമല്ലോ.

Dr. Pournamy Nair said...

Now, its me the one who burns.

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....!

യാത്ര , സൂര്യനിലേക്കാവുമ്പോൾ ....! . ഒരൽപം പൊള്ളിയാലും ഒന്ന് താമസിച്ചാലും യാത്ര സൂര്യനിലേക്കാവുമ്പോൾ അതുമൊരു ഗമതന്നെ . മുന്നൊരുക്കങ്ങളൊ...