മുഖങ്ങള്‍ .....!!!
നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. പിന്നെ അയാളിലവള്‍ തളിര്‍ക്കുകയും പൂക്കകയും ചെയ്തു. അയാളെ പോലും വിസ്മയിപ്പിച്ചു കൊണ്ട് പലവട്ടം. അവളെ അയാള്‍ക്ക് മാത്രമായി സമര്‍പ്പിക്കാന്‍ അവള്‍ മത്സരിക്കുക തന്നെയായിരുന്നോ എന്നയാള്‍ സംശയിച്ചുപോയി. എങ്കിലും അയാള്‍ ആസ്വദിക്കുക തന്നെയായിരുന്നു. അവളുടെ ഓരോ ചലനങ്ങളും, അവളിലെ ഓരോ ശ്വാസ നിശ്വാസവും ....!
അയാളിലേക്ക് അവള്‍ കടന്നു വന്നിട്ട് അധികം നാളുകളായിരുന്നില്ല അപ്പോള്‍ . ജീവിത പങ്കാളിയായി അവളെ തിരഞ്ഞെടുത്തത് അയാളുടെ വീട്ടുകാര്‍ ഇഷ്ട്ടപ്പെട്ടു തന്നെ. അയാള്‍ക്ക് പ്രത്യേകിച്ച് ഇഷ്ടങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും അയാളുടെ അച്ഛന്റെ ഇഷ്ടങ്ങള്‍ക്ക് അയാള്‍ പ്രത്യേകം പ്രധാന്ന്യം തന്നെ കൊടുത്തിരുന്നു. അതുപക്ഷേ അച്ഛനോടുള്ള വിധേയത്വമല്ല, അച്ചനിലുള്ള വിശ്വാസം തന്നെയായിരുന്നു. തനിക്കിഷ്ടമില്ലാതതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന വിശ്വാസം. അതുമല്ലെങ്കില്‍, അമ്മയുടെ കൂടി സ്നേഹം അച്ഛന്‍ ആവോളം തന്നതിന്റെ നന്ദിയും ആകാം ...!
അച്ഛന്‍ കണ്ടിഷ്ടപ്പെട്ട് , മറ്റു ബന്ധുക്കളും സുഹൃത്തുക്കളും അംഗീകരിച്ച് , അവളുടെയും വീട്ടുകാരുടെയും സമ്മതത്തോടെ ലളിതമായ ഒരു വിവാഹം. അയാള്‍ തന്നെ പലകുറി അവളുടെ ഹൃദയത്തിലേക്ക് കടന്നു കയറാന്‍ കിട്ടിയ അവസരങ്ങള്‍ എല്ലാം ഉപയോഗിച്ചിരുന്നു. ഒഴിവു വേളകളിലെല്ലാം അവളെയും കൂട്ടി പുറത്തിറങ്ങി ഹൃദയം തുറന്ന് സംസാരിക്കാന്‍ അയാള്‍ ശ്രമിച്ചിരുന്നു. തന്റെ പാതിതന്നെ ആയിരിക്കണം അവളെന്ന് അയാള്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ അയാള്‍ക്ക് നല്‍കിയത് സംതൃപ്തി തന്നെ. അവളെ തന്നെക്കാള്‍ തന്റെ വീട്ടുകാരും സുഹൃത്തുക്കളും അംഗീകരിക്കുന്നത് അയാളുടെ മനസ്സ് നിറച്ചു ....!
എന്നിട്ടും അവളുടെ ഹൃദയം കടന്ന് ശരീരത്തിലേക്ക് കൂടി കടന്നു ചെല്ലാന്‍ ദിവസങ്ങള്‍ എഴു കൂടി വേണ്ടി വന്നു. അത് തന്റെ നിയോഗമെന്ന് അയാള്‍ ആശ്വസിച്ചു. പ്രതീക്ഷിച്ചു. ഒടുവില്‍ ആ നിമിഷം കൂടി. ജീവന്റെ പാതി ശരീരതിന്റെതും കൂടിയെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അല്ലെങ്കില്‍ തന്നെ ശരീരത്തെ മാത്രമായി അയാളൊരിക്കലും ആഗ്രഹിച്ചിരുന്നില്ല തന്നെ. എന്നിട്ടും അവളുടെ ആഗ്രഹങ്ങള്‍ക്കൊന്നും അയാള്‍ എതിരായിരുന്നില്ല തന്നെ. അവളാകട്ടെ അയാളെ മാത്രം കാത്തിരുന്ന പോലെ, മനസ്സും ശരീരവും അര്‍പ്പിച്ച് എന്ന മട്ടിലും ....!
ഓരോ അണുവിന്റെയും അകത്തളങ്ങളിലൂടെ അയാള്‍ക്ക് മുന്‍പേ പറന്നിറങ്ങുന്ന അവളെ ശരീരത്തിലൂടെ മനസ്സിലേക്ക് ആവാഹിക്കുമ്പോള്‍ അയാള്‍ പൂര്‍ണ്ണ തൃപ്തനായിരുന്നു. ആഗ്രഹിച്ച പോലെ ഒരു പെണ്ണ്. കൊതിച്ച പോലെ ഒരു ജീവിതം. അയാളില്‍ അലിഞ്ഞു തീരാന്‍ വെമ്പുന്ന അവളെ ചേര്‍ത്ത് പിടിക്കവേ, അവളും നിറയുകയായിരുന്നു. അവളുടെ മനസ്സും തുളുമ്പുകയായിരുന്നു. അയാളുടെ നെഞ്ചില്‍ അമര്‍ന്നമരുമ്പോള്‍ അവളുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത് അയാള്‍ക്ക് മുന്‍പേ അവളെ നിറഞ്ഞറിഞ്ഞ മറ്റൊരുവന്റെ മുഖമായിരുന്നു ......!!!
സുരേഷ് കുമാര്‍ പുഞ്ചയില്‍
sureshpunjhayil@gmail.com
Subscribe to:
Post Comments (Atom)
തൃപ്തിയാകാ ....!!!
തൃപ്തിയാകാ ....!!! . പൊതുവിടത്തിലെ ആ മുറിയിലുള്ള പല ആണുങ്ങളും തന്നെ വശ്യ മനോഹരമായി ഭോഗിക്കുന്നതായാണ് അപ്പോൾ അവൾക്കു അനുഭവപ്പെട്ടത് . അവര...
-
ഞാന്‍ , എന്നെക്കുറിച്ച് ....! അക്ഷരങ്ങളില്‍ അഹങ്കാരം ഒളിപ്പിച്ച് വാക്കുകളാല്‍ മായാജാലം കാണിക്കുന്ന എനിക്ക് എപ്പോഴും പറയാനുണ്ടായിരു...
-
എന്റെ ജഡം ...! ( സമര്‍പ്പണം - അയ്യപ്പന് എന്ന മനുഷ്യന് ) എനിക്ക് വര്‍ണതൂവലുകളില്ല ചിലക്കുന്ന പാവകളും ചിരിക്കുന്ന മുഖവുമില്ല വര്‍ണ്ണ തൊപ്പിയ...
-
മുഖങ്ങള്‍ .....!!! നീണ്ട നിശ്വാസങ്ങള്‍ക്കൊടുവില്‍ അയാളിലെക്കവള്‍ പടര്‍ന്നു കയറിയത് ആവേശത്തിന്റെ കൊടുമുടികള്‍ കീഴടക്കികൊണ്ടായിരുന്നു. ...
6 comments:
ഒരുപാട് തവണ കേട്ട വിഷയമാണ്. എന്നാലും നന്നായി, അവതരണം.
um..kollaam..bhaavana koodiyo..
:) .....
മുഖങ്ങള്‍!!!
ഈ പെണ്ണിന്റെ കുഴപ്പം ഇത് തന്നെയാണ്. ഉള്ളിലുള്ളതിനെ പുറത്ത് കളഞ്ഞാലും മനസ്സിൽ നിന്നും കളയില്ല. എന്നാൽ ആണ് പലതിന്റെ ഉള്ളിൽ കടന്നാലും എല്ലാം പെട്ടെന്ന് തൂത്തുവാരിക്കളയും. കഥയുടെ അവതരണം കൊള്ളാം.
അവതരണം നന്നായി...
Very sad Suresh.. Very bad.
Post a Comment